Translate

Wednesday, July 12, 2017

''ദിലീപെന്ന'' ഇന്നിന്റെ ''മീഡിയാ മന്നൻ'' !

''ദിലീപെന്ന'' ഇന്നിന്റെ ''മീഡിയാ മന്നൻ'' !

ഇതുമൊരു വെറും ''കൃഷ്‌ണലീല''!  ഗോപാലകൃഷ്ണനെന്ന 'ദിലീപ്', മീഡിയായിൽ, [കുറേക്കാലം സിനിമയിലും  മാഫിയാലോകത്തിലും  ക്രിമിനോളജിയിലും]  പൂണ്ടു വിളയാടിയതു കാരണം, നാൽപ്പതു മീറ്റർ കളർ ളോഹ ധരിച്ചു കോടികളുടെ കാറിൽ വിലസിയ ''നാട്ടാരുടെ കുറെ ദൈവങ്ങളുടെ '' പതനവും, വേറെ ചില ളോഹകളുടെ [ദൈവത്തിന്റെ അളിയന്മാരുടെ] വിജയക്കൊടിയും ആരും കണ്ടതേയില്ല !  ''ബാവക്കക്ഷി തോറ്റേ....മെത്രാൻ കക്ഷി ജയിച്ചേ'' എന്ന കാലവും നീതിയും കാതോർത്തിരുന്ന മുദ്രാവാക്യം ആരും കേട്ടതേയില്ല!  അവർക്കു വേണ്ടി { ഈ വിവരമറിയാത്ത അച്ചായ സമൂഹത്തിനു വേണ്ടി} ഇത്  ഞാൻ കുറിക്കുന്നു!

"ഈ ജനം കണ്ണ് ഉണ്ടെങ്കിലും  കാണുന്നില്ല, ചെവിയുണ്ടെങ്കിലും കേൾക്കുന്നില്ല " എന്ന ക്രിസ്തുവിന്റെ പഴയ മൗനനൊമ്പരം ഒടുവിൽ നിരാശയിൽ മുക്കി "കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ " എന്ന വിലാപമായി മാറിയതോർത്തു ഇത് കുറിക്കുന്നു! മാപ്പു!

"സുപ്രീം കോടതി വിധിച്ചാലും, ഇനിയും സാക്ഷാൽ നസറായൻ ഒന്ന് വീണ്ടും ജനിച്ചാലും ഞങ്ങൾക്കെന്താ ? പുതിയ കാറ് വാങ്ങാൻ, പിരിവു നടത്താൻ ഈ പള്ളികേസല്ലാതെ വല്ല പുട്ടും ഈ നാറുന്ന ഞങ്ങൾക്കുണ്ടോ ? ഞങ്ങളുടെ ഈ നാറിയ ളോഹക്കൂട്ടിലുണ്ടോ ? കൂദാശയെന്ന വെറും തട്ടിപ്പല്ലാതെ വല്ലതും ഈയുള്ളോർക്കറിയുമോ? 

വിടില്ല ഞങ്ങൾ സർക്കാരേ, വോട്ടുകൾ ഞങ്ങടെ കീശയിലാ"  എന്ന് സുറിയാനിയിലും, പച്ചമലയാളത്തിലും ഒറ്റ ശ്വാസത്തിന് പറയാനറിയാവുന്ന ഞങ്ങൾ , വെറും ആടുകളായി ഞങ്ങൾക്കുവേണ്ടി  വളർത്തിയ, [അടിമകളായ മനനമില്ലാത്ത മനുഷ്യകോലങ്ങൾ] എന്നും ഞങ്ങളുടെ ളോഹക്കൂട്ടിലെ കീശയിൽ ഉണ്ടെന്ന ഉറപ്പുമാത്രമാണ്  ഞങ്ങളൂടെ ''ക്രിസ്തുവിനു എതിരായ മൂലധനവും'' , പുതിയ പള്ളികൾ ഇനിയും പണിയാനുള്ള ''മൂലക്കല്ലും''!

എന്നാൽ ഇതറിഞ്ഞ നാസാരയന്റെ മൊഴിയോ  .."ജയിച്ചെന്നു അഹങ്കരിക്കുന്ന ളോഹകളെ, നിങ്ങള്ക്ക് ഹാ കഷ്ടം ! നിങ്ങളുടെ 'സോകാൾഡ്' ആടുകൾക്ക് ശ്വാസമുള്ളിടത്തോളംകാലം  'വിശ്വാസം' എന്ന പദത്തിലൂന്നി നിങ്ങൾ ''എന്റെ ജനത്തെ'' വിഡ്ഢികളാക്കിയ മോന്മാരാണെന്നു നല്ലോണം എനിക്കറിയാം ! 
'ഭഗവത്‌ ഗീത'  പഠിക്കാത്ത ഗോപാലകൃഷ്ണനെന്ന പുങ്കൻ ദിലീപിനെപ്പോലെ ആകാതെ വേഗം മാനസാന്തരപ്പെടുവിൻ / ''ഗീതയുടെ'' കരളുപറിച്ചു സ്നേഹത്തിന്റെ മസാലചേർത്തു നിങ്ങള്ക്ക് ഞാൻ കാൽവരിയിലെ ത്യാഗത്തിന്റെ സദ്യയിൽ വിളമ്പി തന്ന ആ  ''ത്യാഗവിരുന്നു'' നിങ്ങൾ മറന്നുവല്ലോ!? എന്നെ അറിയാത്ത സർപ്പസന്തതികളെ, ഭാരതത്തിൽ നിങ്ങൾ പൗരോഹിത്യ പാഴ്‌വേലയ്ക്കായി ജനിക്കാതെയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു? വേഗം പോയി ''ഗീത'' പഠിക്കൂ ..എന്റെ വചനപ്പൊരുൾ  അറിയാൻ , ഭാരത സനാതന ദൈവദര്ശനം അറിയാൻ !
 "ഞാനും" ''ദൈവവും ഒന്നാകുന്നു'' എന്ന് എന്റെ ജനത്തെ വേഗം പഠിപ്പിക്കൂ....'ഞാൻ'/ അഹം '' എന്ന ബോധമാണീശ്വരൻ! ഞാൻ മാത്രം ,അതാണീ സാരപ്രപഞ്ചം ! 'ഞാൻ' എന്നാൽ ഞാനെന്ന 'ബോധത്തിന്' കാരണമായ 'ഈശ്വരൻ' എന്നര്ത്ഥം !   samuelkoodal 

No comments:

Post a Comment