Translate

Wednesday, July 5, 2017

'ഇന്നസെന്റ്സ്' ആൻഡ് 'ഇഡിയറ്റ്സ്' !

'ഇന്നസെന്റ്സ്' ആൻഡ് 'ഇഡിയറ്റ്സ്' !

സാദാജനം 'ജനനം മുതൽ മരണം' വരെ സ്വയം വിഢികളാകാൻ തയ്യാറാകുമ്പോൾ, അതു കാണാൻ കാലവും കണ്ണ് മിഴിച്ചു നോക്കി നിൽക്കേ, മത രാഷ്ട്രീയ കലാ രംഗങ്ങളിൽ കാപാലികർ താനേ കടന്നുകയറി, വയറ്റിപ്പാടിനുവേണ്ടിയല്ല പകരം അർത്ഥാർത്തി മൂത്തു സ്വയം 'ഇന്നസെൻറ്റീസ്' കളിക്കും നിച്ചയം! ഇതൊരു  കലികാല വൈഭവം !
മാരകമായ രോഗം വിഴുങ്ങി ശർദ്ദിച്ച പാഴ്ജന്മങ്ങൾ പോലും ദാനമായികിട്ടിയ പുനർജന്മത്തിൽപോലും തന്റെ കർമ്മം എന്തെന്നറിയാതെ, ധർമ്മം എന്തെന്നറിയാതെ. ഉഴറുന്ന ഈ നാടാണോ ദൈവത്തിന്റെ സ്വന്തം നാട് ? അല്ല സാത്താന്റെ കുടിയേറ്റഭൂമിയാണ് കേരളം! സ്വയം അറിയാത്ത, ആത്മസത്ത അറിയാത്ത, ''ആത്മീകത'' എന്തെന്നുകൂടി അറിയാത്ത, ദൈവത്തെ അറിയാത്ത ഭ്രാന്തന്മാരുടെ ഒരു കോലാഹല ഭൂമിയാണ് കേരളം ! സംശയമില്ല ! സ്വാമി വിവേകാനന്ദാ ... നമോവാകം !  കേരളമൊരു ഭ്രാന്താലയം !

എന്റെ അമ്മയുടെ ശവസംസ്കാരത്തിനു ഞങ്ങളുടെ കാതോലിക്കാ ബാവാ അന്ന് കോട്ടയത്തുനിന്നും കുടലിൽ വന്നത് എല്ലാവരും കണ്ടു; എങ്കിലും അദ്ദേഹത്തിന് കൂദാശപ്പണമായി ആയിരങ്ങൾ ഞാൻ കൈമുത്തു കൊടുത്തത് ആരും കണ്ടിരുന്നില്ല! ഞാൻ കൊടുക്കും അദ്ദേഹം വാങ്ങിക്കും രഹസ്യമായി!  ഇതുപോലെയുള്ള പരമ രഹസ്യങ്ങളുടെ വിളനിലമാണ് മത രാഷ്ട്രീയ കലാ രംഗങ്ങൾ ആകെ എന്നിരിക്കെ; ആർക്കാണിവിടെ അറിയാത്തതു ഒരു പതിനാറുകാരി ചാടിക്കയറി സൂപ്പർസ്റ്റാർ നായികയാകുന്നത് എങ്ങനെ എന്ന് !? ''കൈമടക്കിൽ കേരളം'', ''കൈകൂലിയിൽ മുങ്ങിത്താഴുന്ന കേരളം" എന്ന് മുദ്രാവാക്യം മുഴക്കുന്ന മീഡിയാകളെ , പെണ്ണിന്റെ നാണം മാറ്റുന്നത് കുറ്റമല്ലെന്ന് നാളെ കാക്കകൾ കരഞ്ഞാൽ നിങ്ങൾ അവയെ കല്ലെറിയുമോ? 

ഈ പരനാറി രഹസ്യത്തെ വെറും കവലയിലെ എംപി മാരെപ്പോലെ പാർലമെന്റിലെ എംപി മാര് പറഞ്ഞാൽ, "എംപി" എന്ന നാമം നാറും, ആ രാഷ്ട്രീയ പാർട്ടി നാറും, ഈ നാറിക്കുവേണ്ടി വോട്ടു ചെയ്ത പാഴ്‌ജനവും നാറും ! നമ്മുടെ നടന്മാരും നടിമാരും പുരോഹിതരും കന്യാസ്ത്രീകളും പാസ്റ്റർമോൻമാരും കപടകഷായക്കാരും "പാതിവൃത്യം " കണ്ടുപിടിച്ചവരാണെന്നു നമുക്ക് നാളെ നമ്മുടെ കുട്ടികളെ പഠിപ്പിക്കാം ''ഭഗവത് ഗീതയ്ക്ക്'' പകരം ! ജെയ്‌സിനിമാ... ജയ് മത രാഷ്ട്രീയങ്ങൾ ...സത്യം നശിക്കട്ടെ ..ഒരുകുറ്റവാളിയും ഇവിടെ ഇനിയൊരിക്കലും ശിക്ഷിക്കപ്പെടാതെയിരിക്കട്ടെ ...ഇരുട്ടാണുണ്ണീ സുഖപ്രദം !  samuelkoodal

2 comments:

 1. അമ്മയെ അപമാനിക്കരുതേ ...

  സകല മനുഷ്യാവതാരങ്ങൾക്കും കാരണമായ ഏക ദൈവീക സത്യമാണമ്മ! മാറിലെ ചോരയെ പാലാക്കി മാറ്റുന്ന മായാവിയാണമ്മ! ''അമ്മയല്ലാതൊരു ദൈവമുണ്ടോ?, അതിലും വലിയൊരു കോവിലുണ്ടോ?" എന്നൊക്കെ സിനിമാക്കാർ പാടിപുകഴ്ത്താറുമുണ്ടീ അമ്മയെന്ന സങ്കല്പത്തെപോലും! എന്നിരിക്കെ 'അമ്മ/പെങ്ങന്മാരെ തിരിച്ചറിയാത്ത ഒരുകൂട്ടം ''ചായം പൂശികൾ'' [പൊയ്‌മുഖങ്ങൾ] അവരുടെ പേക്കൂത്ത് സംഘടനയ്ക്ക് '"അമ്മ" എന്ന് നാമകരണം ചെയ്തതുതന്നെ, അമ്മയുടെ ഉദരത്തിൽ വാണ സകല മനുഷ്യജന്മങ്ങൾക്കും അപമാനകരം തന്നെ!

  പണ്ടങ്ങു യഹൂദ്യയിൽ ദാവീദ് രാജാവിന്റെ ഒരുമകനു അവന്റെ സഹോദരിയെത്തന്നെ പ്രാപിക്കണം! പ്രാപിച്ചു! ദാവീദിന്റെ മറ്റൊരു മകൻതന്നെ ആ സഹോദരന്റെ കഴുത്തറുത്തു; എന്നും മറ്റുമുള്ള ബൈബിൾ കഥകൾ സൺഡേസ്കൂളിൽ പഠിച്ച അച്ചായസമൂഹത്തിനു ഈ സിനിമാക്കഥയൊന്നും പുത്തരിയല്ല, എന്നിരുന്നാലും "'അമ്മ"യ്ക്ക് മാനമില്ലേ?, 'അമ്മ' സഹിക്കൂല്ല! മരണം വീണ്ടുമെത്തുന്നു നേരത്തിനു മുൻപേ ,എന്റെ പഞ്ചപാവം പ്രസിഡണ്ട്സാറേ , ആ പുങ്കൻസ്ഥാനം രാജിവച്ചു മാതൃകയാവൂ.. നല്ലയൊരു ഫുളീഷ് എംപി ആയാല്പോരെ മിച്ചമുള്ള ഏതാനും യാമങ്ങൾ? ചിന്തിക്കൂ അച്ചായാ..ചിന്തിക്കൂ..samuelkoodal

  ReplyDelete
 2. നടികൾ നദികൾ പോലെയാകണം!
  നദികൾ സദാ ഒഴുകുന്നു എന്നതുപോലെ നടികളും പുരുഷമേൽക്കോയ്മ എന്ന ഒഴുക്കിൽപ്പെട്ടു സദാ ഒഴുകികൊണ്ടേയിരിക്കണം ! ഒരു സിനിമയിൽ കൂടുതൽ നായികയാവാൻ ഒരു നടിയെയും നിർമ്മാതാക്കൾ അനുവദിക്കാതെയിരിക്കുക! എങ്കിൽ കാക്കത്തൊള്ളായിരം നായികമാരുമൊത്തു ഈ മണ്ടൻ നടന്മാർക്ക് പതിനാറു മുതൽ അറുപത്താറു വരെ വെള്ളിത്തിരയിൽ ശ്രീകൃഷ്ണലീലയാടാം ! ഒരു നദിയും ഒഴുക്കുനിലച്ച കായലാകരുതേ [കുളമാകരുതേ ] ഇന്നത്തെ സിനിമാ നടിമാരെപ്പോലെ! എങ്കിൽ പത്തുകൊല്ലത്തിനകം ഗ്രാമങ്ങൾതോറും നടികളാകും! 'നടനം' നാടിനു ശീലമാകും / നടനും ശീല മാറും! ചാനൽ ചർച്ചകൾ കണ്ടുമടുത്തു എഴുതിപ്പോയതാണ് ! മാപ്പു ..samuelkoodal  ReplyDelete