Translate

Sunday, July 30, 2017

കുർബ്ബാനക്കിടെ വികാരിയുടെ വിഷഭാഷണം





  • ബാത്ത് റൂമിനും ക്യാമറയ്ക്കും എതിരെ പോരാടുന്ന എടത്വയിലെ പെൺകുട്ടികൾ 'പിഴകൾ': കുർബ്ബാനക്കിടെ വികാരിയുടെ വിഷഭാഷണം

    കോളേജില്‍ ചില പിഴച്ച പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അവരാണ് സമരം നടത്തുന്നതെന്നുമാണ് കുര്‍ബാന പ്രസംഗത്തില്‍ ഫാദര്‍ ജോര്‍ജ്ജ് മണകുന്നില്‍ പറഞ്ഞത്. സഭയുടെ കീഴിലുള്ള കോളേജിനെ തകര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ സമരമെന്നും ഫാദര്‍ കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞു.


    ബാത്ത് റൂമിനും ക്യാമറയ്ക്കും എതിരെ പോരാടുന്ന എടത്വയിലെ പെൺകുട്ടികൾ


    സഭയുടെ കീഴിലുള്ള കോളേജിനെതിരെ സമരം നടത്തുന്നത് ചില പിഴച്ച പെണ്‍കുട്ടികളാണെന്ന് കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ എടത്വ സെന്റ് ജോര്‍ജ്ജ് ഫെറോന പള്ളിയിലെ ഫാദര്‍ ജോണ്‍ മണികുന്നിലിന്റെ അധിക്ഷേപം. കത്തോലിക്ക സഭയുടെ കീഴിലുള്ള സെന്റ് അലോഷ്യസ് കോളേജില്‍ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികളെയാണ് ഞാറാഴ്ച രാവിലെ ആറ് മണിക്ക് നടന്ന കുര്‍ബാനയില്‍ ഫാദര്‍ അധിക്ഷേപിച്ചത്.

    വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച ഫാദര്‍ ജോണ്‍ മണികുന്നില്‍

    കോളേജില്‍ ചില പിഴച്ച പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അവരാണ് സമരം നടത്തുന്നതെന്നുമാണ് കുര്‍ബാന പ്രസംഗത്തില്‍ ഫാദര്‍ ജോര്‍ജ്ജ് മണകുന്നില്‍ പറഞ്ഞത്. സഭയുടെ കീഴിലുള്ള കോളേജിനെ തകര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ സമരമെന്നും ഫാദര്‍ കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നിരോധനമുള്ള കോളേജില്‍ വിദ്യാര്‍ത്ഥി ഐക്യമെന്ന നിലയിലാണ് സമരം ചെയ്യുന്നത്.
    വളരെ മോശം അവസ്ഥയിലുള്ള ബാത്ത്റൂം പുതുക്കി പണിയുക, പെണ്‍കുട്ടികളുടെ ബാത്ത് റൂമിന്റെ വരാന്തയിലുള്ള സിസിടിവി അഴിച്ച് മാറ്റുക, ഫോണ്‍ പരിശോധനയുടെ പേരിലുള്ള വിദ്യാര്‍ത്ഥികളുടെ ദേഹപരിശോധന നിര്‍ത്തലാക്കുക, ക്യാന്റീന്‍ ഭക്ഷണത്തിനു അമിത വില ഈടാക്കുന്നത് അവസാനിപ്പിക്കുക, കോളേജ് ഗ്രൗണ്ടില്‍ കളിക്കാന്‍ അനുവദിക്കുക, എല്ലാ വര്‍ഷവും കോളേജില്‍ ചേരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫാന്‍ സ്ഥാപിക്കാന്‍ എന്ന പേരില്‍ 1000 രൂപ വാങ്ങുന്നുണ്ടെങ്കിലും ഇത് വരെ ഫാന്‍ സ്ഥാപിച്ചിട്ടില്ല. ഉടന്‍ ഫാന്‍ വെയ്ക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്.കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പ്രിന്‍സിപ്പാളിനെ കാണാന്‍ അനുവാദം ചോദിച്ചുവെങ്കിലും അതിനു തയ്യാറാവാതെയിരുന്നതിനെ തുടര്‍ന്നാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരം തുടങ്ങിയത്. സമരം ആരംഭിച്ചതോടെ കോളേജ് അനിശ്ചിത കാലത്തേയ്ക്കു അടച്ചിട്ടാണ് പ്രിന്‍സിപ്പാള്‍ കെ.വി. സാബൻ വിദ്യാര്‍ത്ഥികളെ നേരിട്ടത്.
    ഇന്ന് കുര്‍ബാന മധ്യേ ഫാദര്‍ നടത്തിയ പ്രസംഗത്തിനെതിരെ സഭാവിശ്വാസികള്‍ക്ക് അമര്‍ഷമുണ്ടെങ്കിലും പ്രതികരിച്ചാല്‍ സഭയില്‍ നിന്ന് പുറത്താക്കുമെന്നതിനാല്‍ നിശബ്ദത പാലിക്കുകയാണ്.
    Narada News: http://ml.naradanews.com/category/kerala/chruch-priest-against-the-students-protesting-for-their-basic-needs-531359

    No comments:

    Post a Comment