Translate

Friday, July 28, 2017

അമേരിക്കയിലും KCRM -ൻറെ സമാന്തര സംഘടനപ്രിയ സുഹൃത്തുക്കളെ,

കഴിഞ്ഞ നാലഞ്ചാഴ്ചകളായി അമേരിക്കയുടെ പല ഭാഗങ്ങളിൽ താമസിക്കുന്ന എൻറെ സുഹൃത്തുക്കളെ ഞാൻ ടെലിഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിൻറെ പ്രധാന കാരണം, പാലാ  ആസ്ഥാനമാക്കി വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന Kerala Catholic Church Reformation Movement ( KCRM ) -ൻറെ ഒരു സമാന്തര സംഘടന ഇവിടെ അമേരിക്കയിലും ആരംഭിക്കുന്നതു സംബന്ധിച്ചായിരുന്നു. KCRM സംഘടനയുടെ മുഖമുദ്ര സഭാ നവീകരണമാണ്. സ്ഥലകാലാനുസൃതമായി സഭയിൽ മാറ്റങ്ങൾ സംഭവിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. സഭാ സ്നേഹികളും സമാന ചിന്താഗതിക്കാരുമെന്ന് എനിക്കുതോന്നിയ അനേകരുമായി ബന്ധപ്പെട്ടപ്പോൾ സംരംഭത്തിന് അകമഴിഞ്ഞ സഹകരണവും ഉത്തേജനവുമാണ് എനിക്കു ലഭിച്ചത്. യഥാർത്ഥത്തിൽ അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.

KCRM ഒരു സ്വതന്ത്ര സംഘടനയാണ്. അതിന് സ്വതന്ത്രമായ പ്രസിദ്ധീകരണങ്ങളുമുണ്ട്: 'സത്യജ്വാല്ല' മാസിക, www.almayasabdam.blogspot.com എന്ന ബ്ലോഗ്‌, കൂടാതെ www.almayasabdam.com എന്ന വെബ്സൈറ്റും ഉണ്ട്. എല്ലാ പ്രസിദ്ധീകരണങ്ങളും കാര്യക്ഷമമായ രീതിയിൽ ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

എല്ലാവരുമായുള്ള സംസാരത്തിനിടെ ഉയർന്നുവന്ന ചില സുപ്രധാന ആശയങ്ങൾ ചുവടെ ചേർക്കുന്നു:

1. സ്വതന്ത്ര സംഘടനയുടെ അനിവാര്യതയെ മുൻനിർത്തി ആലോചിക്കുമ്പോൾ KCRM -ൻറെ ഒരു സമാന്തര സംഘടന അമേരിക്കയിലും ആരംഭിക്കുന്നത് നല്ലതുതന്നെ.

2. സ്വതന്ത്ര സംഘടനയെങ്കിലും സീറോ മലബാർ സഭാധികാരത്തോട് കഴിവതും യോജിച്ചുപോകാൻ പരിശ്രമിക്കണ്ടതാണ്.

3. ഇടവകകളിൽ നടക്കുന്ന പല വിഷയങ്ങളിലും വിശ്വാസികൾക്ക് ആശാഭംഗങ്ങൾ കാര്യമായ തോതിൽ സംഭവിച്ചിട്ടുണ്ട്. അമർഷത്തിൻറെ പുതിയ ചാലുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. സഭാധികാരത്തോട് കൊമ്പുകോർക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. സംഘടനാതലത്തിൽ അധികാരസ്ഥാനങ്ങളിൽ ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് കൂടുതൽ ഉചിതം.

4. പ്രവാസികളുടെ പിതൃസ്വത്തുക്കൾ ഇക്കാലത്ത് നഷ്ടപ്പെടുന്നതുപോലെ അമേരിക്കയിലെ സീറോ മലബാർ പ്രവാസികളുടെ മാർത്തോമാ നസ്രാണി കത്തോലിക്കാ പാരമ്പര്യവും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. വിശ്വാസികളെ അക്കാര്യത്തിൽ ബോധവൽക്കരിക്കാൻ ഇത്തരം സംഘടനകൾ രൂപീകരിക്കുന്നത് നല്ലതുതന്നെ.

5. വരും തലമുറയുടെ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ സംഘടന കാരണമാകണം.

6. റോമിൻറെ തീരുമാനത്തിനും നിർദ്ദേശത്തിനുമെതിരായി ക്നാനായ സമുദായത്തിലെ സ്വവംശ വിവാഹനിഷ്ഠയുടെ പേരിൽ അമേരിക്കയിലെ ക്നാനായ ഇടവകകളിൽ അംഗത്വവും വിവാഹക്കുറിയും കൂദാശകളും നൽകാതെയിരിക്കുന്നത് മനുഷാവകാശ ലംഘനവും അക്രൈസ്തവവുമാകയാൽ അമേരിക്കയിലെ സീറോ മലബാർ വിശ്വാസികൾക്ക് അത് മൊത്തത്തിൽ നാണക്കേടുണ്ടാക്കുന്നു. സംഘടനവഴി വിശ്വാസികളെ അക്കാര്യത്തിൽ ബോധവൽക്കരിക്കണ്ടതാണ്.

7. അമേരിക്കൻ സംസ്കാരവും അമേരിക്കയിലെ മലയാളികളുടെ സാമൂഹ്യജീവിത പശ്ചാത്തലവുമൊന്നും അറിയാൻ പാടില്ലാത്ത വൈദികർ ഇന്നലെവന്ന് ഇന്ന് വികാരിസ്ഥാനം ഏറ്റെടുക്കുന്നു. അവരുടെ അറിവിൻറെ പോരായ്മകളും മാർക്കടമുഷ്ടിയും കാരണം പല ഇടവകകളിലും വഴക്കും വക്കാണവും സംഭവിക്കുന്നുണ്ട്. അതുകാരണം കുടുംബങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹം നഷ്ടപ്പെടുന്നുണ്ട്. സ്വതന്ത്ര സംഘടനയ്ക്ക് ഇക്കാര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും.

8. കേരളത്തിലായാലും അമേരിക്കയിലായാലും വിശ്വാസികൾ രാപകലില്ലാതെ അധ്വാനിച്ചുണ്ടാക്കുന്ന പൈസ അവരിൽ സാമൂഹ്യ സമ്മർദ്ദം ചെലുത്തി പിരിച്ചെടുത്ത് വമ്പൻ പള്ളികൾ പണിതുകൂട്ടുന്നതിനെ നിരുത്സാഹപ്പെടുത്താൻ ഇത്തരം സംഘടനകൾ ഉപകാരപ്രദമാകും.

9. അല്മായർ സഭാസംബന്ധിയായ കാര്യങ്ങളിൽ വിവരമില്ലാത്തവരാണെന്ന ഒരു പൊതു ധാരണ വൈദികരുടെ ഇടയിലുണ്ട്. ധാരണയെ മാറ്റിക്കുറിക്കാൻ വിദ്യാസമ്പന്നരും വിവേകമതികളുമായ സഭാപൗരർ ഇത്തരം സംഘടനകളിൽ പ്രവർത്തിക്കേണ്ടതാണ്. വിശ്വാസികളെ ബോധവൽക്കരിക്കലായിരിക്കണം സംഘടനയുടെ മുഖ്യലക്ഷ്യം.

10. വിശ്വാസികളെ സംഘടിപ്പിച്ച് ഇടയ്ക്കിടെ സെമിനാറുകൾ നടത്താൻ സംഘടന ഉത്സാഹിക്കണം.

11. KCRM -ൻറെ എല്ലാ പ്രസിദ്ധീകരണങ്ങളും എല്ലാ കുടുംബങ്ങളിലും എത്തിക്കാൻ സംഘടന പരിശ്രമിക്കണം.

12. സമാന ചിന്തകരായ സഹോദരീസഹോദരങ്ങളെ കണ്ടെത്തി സംഘടനയിൽ സജീവമായി പ്രവർത്തിക്കാൻ എല്ലാവരും ഉത്സാഹിക്കേണ്ടതാണ്.

എല്ലാവരുമായുള്ള സംസാരത്തിൽനിന്നും ഉരുത്തിരിഞ്ഞ ചില ആശയങ്ങളാണ് അക്കമിട്ട് ഞാൻ മുകളിൽ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ കൂടുതൽ അഭിപ്രായങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു. നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സ്നേഹിതരുമായി സംസാരിച്ച് അവരെയും സംഘടനാ രൂപീകരണത്തിനും ഭാവി പ്രവർത്തനങ്ങൾക്കും സഹകരിപ്പിക്കണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

ഇതു സംബന്ധിച്ച് കൂടുതൽ ആലോചനയ്ക്കായി ആഗസ്റ്റ് 25 വെള്ളിയാഴ്ച ഒരു ടെലികോൺഫറൻസ് നടത്തുന്നതാണ്. താത്പര്യമുള്ള എല്ലാവരെയും അതിലേയ്ക്ക് ഹാർദ്ദവപൂർവം ക്ഷേണിച്ചുകൊള്ളുന്നു. ടെലികോൺഫറൻസിൻറെ വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

August 25, Friday evening 9 PM (Eastern Standard Time - New York Time).
Moderator: Mr. A. C. George
All are welcome to attend the Teleconference.
Please call preferably from your home land phone to enter the Teleconference Number: 1-712-770-4160   On prompt enter access code 605988#
Please see your time zone and enter the teleconference accordingly.
Time: Evening- 9 PM (Eastern Standard Time)
9:00 PM Eastern time
8:00 PM Central time
7:00 PM Mountain time
6:00 PM Pacific time

For more information, please contact: Chacko Kalarickal (586-601-5195) and Jose Kalliduckil (773-943-0416)

സ്നേഹാദരവുകളോടെ,

ചാക്കോ കളരിക്കൽ, 13337 Windham Drive, Washington Township, MI 48094-3175
Mobile: 586-601-5195, Email: ckalarickal10@hotmail.com


July 25, 2017

4 comments:

 1. Church Citizens Voice (CCV) now is one among the top read religious news portals in India. It's all thanks to James Kottoor and Isaac Gomes from Kolkatta. Why don't you all come forward to contribute in CCV also? Send the text to any of the editors or all of us simultaneously. The mail details are given below on the home page of CCV

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ''KCRM '' ഇന്റെ പുതിയ ശാഖ അമേരിക്കയിൽ പിറവിയെടുത്തതിൽ ക്രിസ്തു പിറന്ന നാളിലെ ആഘോഷം എന്റെ ഉള്ളിൽ തുകിലുണർത്തി ! കേരളം മുഴുവൻ, ഗ്രാമങ്ങൾ തോറും ഇത് വീണ്ടും ജനിക്കട്ടെ എന്നും ആശിക്കുന്നു! ഇതിലും ഉപരി ഒരു ''വേൾഡ് ക്രിസ്ത്യൻ റീഫോർമേഷൻ മൂവ്മെന്റ്'' WCRM ഉണ്ടായാലും ഇന്നത്തെ പൗരോഹിത്യ തെമ്മാടിത്തരങ്ങൾക്കു പകരം നിൽക്കാനാകില്ല ഇവയ്‌ക്കൊന്നും എന്നാണെന്റെ മതം!

  ''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന'' ക്രിസ്തുവിന്റെ ഏക കല്പന അനുസരിക്കാത്ത കുറെ പാഴ് ജന്മങ്ങൾ അവരുടെ ജഡം പള്ളിമുറ്റം ചവിട്ടാൻ കൊണ്ടുപോകുന്നു ,തിരികെ കൊണ്ടുപോരുന്നു എന്നല്ലാതെ, രണ്ടായിരം കൊല്ലമായിട്ടും ക്രിസ്തുവിനെ ദിനവും ശാപ്പിടുന്ന കത്തനാരും ആ കുരുടൻ വഴിതെളിക്കുന്ന കുരുടരായ ആട്ടിന്കൂട്ടവും ക്രിസ്തുവിനെ ഇത്രകാലവും അറിഞ്ഞില്ല എന്നതാണ് കാലത്തിന്റെ ദുഃഖം! ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ'' കഴിയുന്ന ഒരു സഭയോ കത്തനാരോ ആടോ ഇതുവരെ ജനയിച്ചിട്ടില്ല എന്നതാണതിനു ഉദാഹരണം! ''ക്രിസ്തുവിന് വാക്കും പഴംചാക്കു പോലായി''

  ഇവിടെന്തു KCRM ? ഇവിടെന്തു WCRM ? ജനമേ ,എന്റെ ജനമേ കേൾക്ക .വി.മത്തായി ആറിന്റെ അഞ്ചുമുതൽ പ്രാര്ഥനയെക്കുറിച്ചൊരു 'സ്റ്റഡിക്ലാസ്സ്' ക്രിസ്തു നമുക്കായി അരുളിയത് ഹൃദിസ്ഥമാക്കൂ.. പള്ളിയെ ബഹിഷ്ക്കരിക്കു..മനസിന്റെ അറയിലെ മൗനത്തിൽ വസിക്കുന്ന ദൈവത്തെ കണ്ടെത്താൻ നിങ്ങൾ ഇനിയും പാതിരിയുടെ നാറുന്ന ളോഹയുടെ വിഷുപ്പലക്കണമോ? വെളുക്കില്ലത് ,അതിൽ ക്രിസ്തുവിന്റെ രക്തക്കറ പണ്ടേ പുരണ്ടുപോയി! അതാണീ മെത്രാന്റെ ചുവന്ന കുപ്പായം നമ്മോടു പറയുന്നത് ! കണികാണാൻ പോലും കൊള്ളാത്ത ഇവറ്റകളെ വഴിയിൽ വച്ച് കണ്ടാല്പോലും ഒഴിഞ്ഞുമാറൂ വേഗം ! അല്ലാഞ്ഞാലവൻ ചുളുവിൽ നമ്മുടെ ഇടയൻ കളിക്കും ! അവനറിയാത്ത ദൈവത്തെ നമുക്ക് വിളമ്പിത്തരും ! അവനറിയാത്ത ഇല്ലാത്ത സ്വർഗത്തിൽ നമുക്കും ഇടം വാഗ്ദാനം ചെയ്യും ! ദൈവം ഇവന്റെ വരുതിയിലാണെന്നും നമ്മെ പറഞ്ഞു കൂദാശപ്പണം വാങ്ങി പുതിയ കോടികളുടെ കാറ് വാങ്ങും ! അരുതേ ..go away from church !

  ''ഹൃദയം ദേവാലയം'' എങ്കിൽ ഹൃദയമുള്ളവർ പള്ളിയിൽ പോകാതെയിരിക്കട്ടെ ക്രിസ്തുവിനെ അനുസരിക്കുന്ന നല്ല ദൈവമക്കളായി ! അല്ലാത്തവർ ഹൃദയമില്ലാത്തവരായി ക്രിസ്തുവിനെ നിന്ദിക്കാൻ പള്ളിമുറ്റം നിരങ്ങട്ടെ , പാതിരി അവനെ ആടാക്കട്ടെ, അവന്റെ കുടുംബം നശിപ്പിക്കട്ടെ ! മനസുകളെ ഉണരുവീൻ ,നിങ്ങളെ ഉണർത്തുന്ന ബോധമാണ് ദൈവം എന്നവനെ അകമേ അറിയുവിന് അങ്ങനെ നിങ്ങൾ സ്വർഗീയരാകുവീൻ സ്വയം !
  samuelkoodal

  ReplyDelete
 4. പുതിയ സംഘടനയുടെ പേര് ''വേൾഡ് ക്രിസ്ത്യൻ റീഫോർമേഷൻ മൂവ്മെൻറ് (WCRM എന്ന ശ്രീ സാമുവേൽ കൂടലിൻറെ നിർദ്ദേശം വളരെ നന്നായിരിക്കുന്നു. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. സെപ്തംബര് 30 - ന് ഷിക്കാഗോയിൽ കൂടാനിരിക്കുന്ന യോഗത്തിൽ കൂടലിൻറെ ഈ നാമനിർദ്ദേശം അവതരിപ്പിക്കുന്നതാണ്. കൂടലിന് പ്രത്യേകം നന്ദി രേഖപ്പെടിത്തുന്നു.

  ReplyDelete