Translate

Friday, August 11, 2017

സഭാ തലവന്മാർക്ക്, 101 ക്രിസ്ത്യൻ ബുദ്ധിജീവികൾ ചേർന്നെഴുതിയ എഴുതിയ തുറന്ന കത്ത് !


ഇവരുടെ ഈ പ്രകാശം സഭയിലെ അസന്നിഗ്ദാവസ്ഥക്കു പരിഹാരമാകുമോ?
പല സഭാവിഭാഗങ്ങളിൽപ്പെട്ട ബുദ്ധിജീവികൾ - അതായത് ഒരു എക്യുമെനിക്കൽ ഗ്രൂപ്പ് - സഭാ തലവന്മാർക്ക് എഴുതിയ തുറന്ന കത്ത് (പൂർണ്ണരൂപം താഴെ). അത്, സി സി വി യുടെ (Church CItizens' Voice - www.almayasabdam.com) പത്രാധിപർക്ക്, 2017 ഓഗസ്റ്റ് 5 ന്, പ്രശസ്ത പത്രപ്രവർത്തകനും, മനുഷ്യാവകാശ പ്രവർത്തകനും, ക്രൈസ്തവ ചിന്തകനും, അടുത്ത വർഷങ്ങളിൽ ശതാബ്ദി ആഘോഷിക്കുന്ന അഖിലഭാരതീയ കത്തോലിക്കാകോൺഗ്രസ്സ് യൂണിയൻ (AICU) മുൻ പ്രസിഡന്റും, ഈ തുറന്ന കത്തിൽ ഒപ്പിട്ടിരിക്കുന്നതുമായ ജോൺ ദയാൽ വഴി എത്തിക്കുകയുണ്ടായി.

പ്രസ്തുത കത്തിലെ പ്രധാനപ്പെട്ട 12 വസ്തുതകൾ

കത്തിലെ എടുത്തു പറയേണ്ട വസ്തുതകൾ 1) കഴിഞ്ഞ മൂന്നു വർഷങ്ങൾക്കുള്ളിൽ 600 ലേറെ അതിക്രമങ്ങൾ ക്രൈസ്തവർക്കെതിരെ നടന്നു. 2) അതു കൂടാതെ 2014 ൽ, ദളിതർക്കെതിരായ 47064 കടന്നുകയറ്റങ്ങളും സംഭവിക്കുകയുണ്ടായി. 3) സത്യത്തിനും നീതിക്കും വേണ്ടിയും, സാധുക്കൾക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടിയും പൊരുതി പാരമ്പര്യമുള്ള, മഹത്തായ ഒരു വലിയ പ്രവാചക ദൗത്യം നിർവ്വഹിക്കാൻ ബാദ്ധ്യതപ്പെട്ട കത്തോലിക്കാ സഭയുടെ പരാജയം 4) വേണ്ട സമയത്തു വേണ്ട രീതിയിൽ വേണ്ടത്ര പ്രതികരിക്കാനുള്ള എല്ലാ സഭാ നേതൃത്വങ്ങളുടേയും പരാജയം. "രക്തമൊഴുക്കി വഴിയിൽകിടന്ന ജെറീക്കോയിലെ വ്യാപാരിയെ കടന്നു പോയ അംശവസ്ത്രങ്ങൾ ധരിച്ചവർ" 5) സർവ്വസമ്മതമായ മതസ്വാതന്ത്ര്യമുള്ള ഈ ജനാധിപത്യരാഷ്ട്രം ഹൈന്ദവത്ക്കരിക്കപ്പെടുന്നുവെന്നവർ ഭയപ്പെടുന്നു. 6) ഗോസംരക്ഷരുടെ പരസ്യവിസ്താരം, അപമാനിക്കൽ, ക്രൂരമായ തെരുവ് പീഢനങ്ങൾ - എല്ലാം ജാതി/മത പരിഗണനയിൽ നടക്കുന്നതിൽ അവർ അസ്വസ്ഥരാണ് 7) മാധ്യമങ്ങൾ സംസ്ഥാന നിയന്ത്രിത പ്രസ്ഥാനങ്ങളെന്നപോലെയോ ഉടമയുടെ നിയന്ത്രണത്തിലായിരിക്കുന്നതുപോലെയോ നിശ്ശബ്ദത പാലിക്കുന്നു 8) എന്താണ് തുലാസിലായിരിക്കുന്നത്? കാലത്തിനു ചേർന്ന ഒരു പുതിയ ഭാരതത്തിനു വേണ്ടി നാം വളർത്തിയെടുത്ത നിറഞ്ഞു തുളുമ്പുന്ന സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവുമുള്ള രാജ്യത്തിന്റെ പ്രൗഢമായ പാരമപര്യതുടർച്ചയും ആദർശശുദ്ധിയുമാണ് ദ്രവിച്ചു തുടങ്ങിയിരിക്കുന്നത്. കുറെ കൊലപാതകികളും സാമൂഹ്യ വിരുദ്ധരും ചേർന്ന് അടിച്ചേൽപ്പിക്കുന്ന സമൂഹബന്ധിതമായ ഈ നിർബന്ധിത സാമൂഹ്യസംസ്കാരം നമ്മുടെ ഇടയിലുള്ളവരെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. 9) രക്തച്ചൊരിച്ചിലിനോടും അതിക്രമങ്ങളോടുമുള്ള സാധാരണ ഭാരതീയരുടെ അമർഷമായിരുന്നു, 'എന്റെ പേരിലാവരത് (Notinmyname)' എന്ന മുദ്രാവാക്യത്തോടെയുള്ള സമൂഹത്തിന്റെ പൊട്ടിത്തെറിയിൽ കലാശിച്ചത്. 
10) ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള ഏതെങ്കിലും പൗരാവകാശം അവഗണിക്കപ്പെടുകയോ, ദുർവ്യാഖ്യാനം ചെയ്യപ്പെടുകയോ ഹനിക്കപ്പെടുകയോ ചെയ്യപ്പെടുന്ന എല്ലാ അവസരങ്ങളിലും പൊതുസമൂഹത്തോടൊപ്പം ചേർന്ന് സഭാധികാരികളും, വിശ്വാസികളും ഒരുപോലെ പ്രതികരിക്കുക.
11) നമ്മുടെ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളും, ബൈബിൾ കോളേജുകളും, വൈദിക സെമിനാരികളും അവരുടെ പരിശീലനക്രമത്തിൽ വ്യക്തികളുടെ അവകാശങ്ങളും അധികാരങ്ങളും പരിരക്ഷിക്കപ്പെടുന്നതു സംബന്ധിച്ചുള്ള ദേശീയവും അന്തർദ്ദേശീയവുമായ നടപടിക്രമങ്ങളെക്കുറിച്ചും നിയമങ്ങളേക്കുറിച്ചും അതിനുവേണ്ടി പൊതുസമൂഹത്തെ ബോധവത്കരിക്കാൻ ഓരോരുത്തരേയും പ്രാപ്പ്തരാക്കുകയും ചെയ്യേണ്ടതിനേക്കുറിച്ചുമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തുക. 
12 സമാധാനം നിലനിർത്താൻ വേണ്ടിയും സംഘർഷങ്ങൾ ഒഴിവാക്കാൻ വേണ്ടിയും മൂല്യങ്ങൾ പുന:സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിനു വേണ്ടിയും എല്ലാ വ്യത്യസ്ഥ വിശ്വാസക്രമങ്ങളോടും നാം ഒത്തു ചേരേണ്ടതുണ്ട്. 

അഭ്യർത്ഥനകളുടെ ഒരു സമാഹാരം

ഈ കത്ത് നന്നായി അപഗ്രഥിച്ചാൽ ഭാഗികമായി സഭാധികാരികളോടും, ഭാഗികമായി രാഷ്ട്രീയ പ്രവർത്തകരോടുമുള്ള അഭ്യർത്ഥനയും, ഭാഗികമായി ക്രൈസ്തവസഭകളുടെ പരാജയത്തിലുള്ള കുറ്റസമ്മതവും, ചുറ്റും സംഭവിക്കുന്നതിൽ പ്രതികരിക്കാതിരിക്കുന്നതിന്റെ കുറ്റബോധവുമെല്ലാം കാണാം. 
ഉദാഹരണത്തിന്, കാട്ടു നിയമത്തിനെതിരായി റിട്ടയർ ചെയ്ത 65 ഓളം സർക്കാർ ഉദ്യോഗസ്ഥന്മാർ ഒന്നു ചേർന്നു “not in my name” പ്രതിക്ഷേധം നടത്തിയതിനും, CBCI യുടെ നേതൃത്വത്തിൽ 40 ഓളം ബിഷപ്പുമാരുടെ ഒരു സമ്മേളനം നടന്നതിനും ശേഷമാൺ ഈ നീക്കം നടന്നതെന്നതു ശ്രദ്ധിക്കാതെ വയ്യ. ഇത് കത്തെഴുതിയ പ്രമുഖരുടെ ദൈന്യതയാണൂ വെളിപ്പെടുത്തുന്നത്. 

അത്മായരുടെ സമയം

ഭാരതത്തിൽ ഒരു കത്തോലിക്കാ യൂണിയനേപ്പറ്റിയും അതു നൂറു വർഷങ്ങൾ പൂർത്തിയാക്കാൻ പോകുന്നതിനേപ്പറ്റിയും അവർ പറയുന്നു. യഥാർത്ഥത്തിൽ അവരായിരുന്നു ഇപ്പോൾ ഉണർന്നു പ്രവർത്തിക്കേണ്ടിയിരുന്നത്. അതിനു പ്രായമായെന്നോ അതു മരിക്കാൻ പോവുകയാണെന്നൊ ഞങ്ങൾ കരുതുന്നില്ല. അത്മായരുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനേപ്പറ്റിയും, സംസാരം നിർത്തി സഭാധികാരികൾ ശ്രവിക്കാൻ ആരംഭിക്കണമെന്നും ഫ്രാൻസിസ് മാർപ്പാപ്പാ വളരെ ആവേശത്തോടെ സംസാരിച്ചിട്ടും AICU പ്രതികരിച്ചതായി അറിയില്ല.
ഒരു പക്ഷേ, ഇവർ ഈ നൂറ്റൊന്നു പ്രമുഖരെ ശ്രവിക്കുകയായിരിക്കാം. ബ്രസീലിലെ ബിഷപ്പുമാർ അത്മായരുടെ വർഷാചരണവുമായി മുന്നോട്ടു പോകുന്നു. അതുപോലെ തന്നെ അനേകം ബിഷപ്പുമാരും, നിരവധി ഭാരതീയർ അംഗങ്ങളായിട്ടുള്ളതും, 60 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നതുമായ CCRI (Catholic Church Reform international)  എന്ന സംഘടനയും അത്മായാ വർഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ വ്യാപൃതരാണ്. ഞങ്ങൾ തന്നെ അതു സംബന്ധമായി നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

ഞങ്ങൾ അതിശയത്തിലാണ്

മുതിർന്ന പ്രമുഖ ക്രൈസ്തവ ബുദ്ധിജീവികൾ എന്നപേരിൽ 101 പേരെഴുതി ഒപ്പിട്ട കത്തു കിട്ടിയപ്പോൾ ഞങ്ങൾക്ക് അതിയായ സന്തോഷമാണുണ്ടായത്; രാജ്യത്തും സഭകൾക്കുള്ളിലും അന്ധകാരം ആവരണം ചെയ്തിരിക്കുന്ന ഈ നാളുകളിൽ പ്രകാശ ശ്രോതസ്സായും, പ്രോൽസാഹകരായും, നായകരായും പ്രവർത്തിക്കാൻ കെൽപ്പുള്ള അത്തരമൊരു സംഘത്തെയായിരുന്നു ഞങ്ങൾ അന്വേഷിച്ചിരുന്നതും. ധൃത പരിശീലനത്തിലൂടെ വികസിപ്പിച്ചെടുക്കാൻ ശശി തരൂർ പ്രോൽസാഹിപ്പിക്കാൻ ആഗ്രഹിച്ച 25-100 പരിശീലനം ലഭിച്ച രാഷ്ട്രീയക്കാരോടാണ് യഥാർത്തത്തിൽ ഞങ്ങളിവരെ താരതമ്യം ചെയ്യുന്നത്. സമർത്ഥരായ 101 പേരുള്ളപ്പ്പോൾ സഭ എന്തിനിനി അത്തരക്കാരെ സൃഷ്ടിക്കണം?
ആതുകൊണ്ട് സി സി വി അന്നു തന്നെ അവർ നടത്തിയ യോഗത്തേപ്പ്പറ്റിയും പാസ്സാക്കിയ പ്രമേയങ്ങളേപ്പറ്റിയും അവരുടെ ഭാവിപദ്ധതികളേപ്പറ്റിയുമെല്ലാം അന്വേഷിച്ചു. ഇന്നു ഞങ്ങൾക്കു ലഭിച്ച മറുപടിയിൽ നിന്നും അതൊരു സർവ്വസഭാവിഭാഗ സമ്മേളനമായിരുന്നെന്നും, ഞങ്ങൾക്കു ലഭിച്ചത് എല്ലാവരുടേയും അംഗീകാരം ലഭിച്ച മൂന്നാമതു പ്രമേയമായിരുന്നെന്നും മനസ്സിലാക്കുന്നു. ഇതേതോ ഇംഗ്ളിഷ് പ്രസിദ്ധീകരണത്തിൽ വന്നിരുന്നുവെന്നു കേട്ടതല്ലാതെ വിശദാംശങ്ങളൊന്നും പറഞ്ഞു കേട്ടില്ല. ഈ ലിസ്റ്റ്, ഒപ്പുകൾ ലഭിക്കുവാൻ വേണ്ടി കറങ്ങിക്കൊണ്ടിരുന്നതായും അറിയുന്നു. ഞാനും അറിയപ്പെടുന്ന അജ്ഞനായ കന്നുകാലി ഗണത്തിൽപ്പെട്ട, അതായത് എന്റെ ഗുരുവായ യേശു ജനിച്ച കഴുതകളുടേയും, കുരങ്ങുകളുടേയും തൊഴുത്തിൽപ്പെട്ട   ഒന്നായതുകൊണ്ട്, ഒരാൾ ഇതിൽ ഒപ്പിട്ടിട്ടില്ലെന്നത് ശ്രദ്ധിച്ചു. ഒരു അനുഗാമിയും ദാസനുമായ ഒരാൾ യജമാനനേക്കാൾ വലുതാവാണ് ശ്രമിക്കരുത്. ഇതെഴുതുന്നത് നസ്രത്തിലെ ആശാരിയുടെ ഒരകന്ന അനുഗാമിയാണ്.
ഈ യോഗം എവിടെ എപ്പോൾ ആരു വിളിച്ചു കൂട്ടിയതെന്നും എത്രപേർ പങ്കെടുത്തെന്നുമറിയാൻ വേണ്ടി സി സി വി കാത്തിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.  എല്ലാവരും തിരക്കിലായിരുന്നതുകൊണ്ടാവണം ഇങ്ങിനെ; എങ്കിലും ഉടൻ മറുപടി ലഭിക്കുമെന്ന് കരുതുന്നു. അത്മായർക്ക് ഉറങ്ങുന്ന രാക്ഷസന്മാരെന്ന് അപാരനാമം ഉണ്ടെങ്കിലും നമ്മളെല്ലാവരും ചേർന്ന്  തുടർച്ചയായി ശബ്ദമുണ്ടാക്കിയാലെ ഭാരതത്തിലെ അത്മായർ ഉണരുകയുമുള്ളൂ; ഒരു യുദ്ധത്തിനവരെ തയ്യാറാക്കാൻ വളരെ ശ്രമങ്ങൾ വേറെയും ആവശ്യമായുണ്ട്. പഴയതിനാണ് വില! കാത്തലിക് യൂണിയനെപ്പോലുള്ള സംഘടനകളിലെ പ്രായം കൂടിയതോ കുറഞ്ഞതോ ആയ അംഗങ്ങളെ അനുദിന വെല്ലുവിളികൾ ഏറ്റെടുത്തു മുന്നേറാൻ സന്നദ്ധരാക്കേണ്ടതുണ്ട് നമുക്ക്

'ഈ മെയിലു'കൾക്കു വേണ്ടി അഭ്യർത്ഥന

തുടക്കം മുതലേ പ്രായോഗികബുദ്ധിയോടെ ക്രിയാത്മകമായിരിക്കാൻ ഇതിൽ ഒപ്പിട്ടിരിക്കുന്ന ഈ മുതിർന്ന ചിന്തകരുടെ ഈ മെയിൽ വിലാസവും ഫോൺ നമ്പറും സി സി വി യിൽ പ്രസിദ്ധീകരിക്കേണ്ടതിലേക്ക് അയച്ചു തരാൻ അഭ്യർത്ഥിക്കുന്നു. ലോകമെമ്പാടുമൂള്ളവർക്ക് അവരുമായി എളുപ്പത്തിൽ ബന്ധപ്പെടാനും അവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരമാർഗ്ഗങ്ങൾ അപ്പപ്പോൾ സ്വീകരിക്കാനും അതിലൂടെ കഴിയും. ഗൗരവമേറിയ ചർച്ചകളിലൂടെയല്ലാതെ യാതൊന്നും ഇവിടെ സംഭവിക്കാൻ പോകുന്നില്ല. എല്ലാ സഭാധികാരികളും മധുരമായി സംസാരിക്കുന്നതിൽ അതിവിദഗ്ദരാണ്. ഞങ്ങളുടെ അനുഭവം വെച്ചു പറഞ്ഞാൽ ഒരു ചോദ്യത്തിനും മറുപടി പറയാതിരിക്കാൻ മാത്രം തിരക്കിലാണവർ. 
ചർച്ചകളുടെ കാര്യത്തിൽ, ഇതിൽ ഒപ്പിട്ടിരിക്കുന്ന 101 Christian intellectuals ന്റെ സ്ഥിതി ഇതായിരിക്കരുത്. ഞങ്ങളുടെ പരിമിതമായ കാഴ്ച്ചപ്പാടുകളെ പ്രകാശമാനമാക്കുന്ന നിർദ്ദേശങ്ങൾ ഞങ്ങൾ വായനക്കാരിൽ നിന്നു പ്രതീക്ഷിക്കുന്നു. 101 നല്ല സ്മാംറായാക്കാർക്കു നന്ദി! 

ജയിംസ് കോട്ടൂർ 

സഭാ നേതൃത്വത്തിനു 101 പ്രമുഖർ ചേർന്നെഴുതിയ തുറന്ന കത്ത് - ജോൺ ദയാൽ (പത്രക്കുറിപ്പ്)

വിവിധ പ്രവർത്തന മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഭാരത ക്രൈസ്തവ സഭയിലെ 101 അംഗങ്ങളാണ്, ഭാരതത്തിന്റെ മൗലിക മൂല്യങ്ങളായ സാമൂഹ്യസമത്വവും മതസൗഹാർദ്ദവും പരസ്പര സഹിഷ്ണതയും സംരക്ഷിക്കപ്പെടുന്നതിൽ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ അടിയന്തിരശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഈ തുറന്ന കത്തിലൂടെ, പൊതുസമൂഹത്തോട് പിന്തുണയഭ്യർത്ഥിക്കുന്നത്. 
ഈ സമൂഹാഭ്യർത്ഥനയിൽ  ഒപ്പിട്ടിരിക്കുന്നവരിൽ ഈശോസഭാ ദൈവശാസ്ത്രജ്ഞന്മാരായ T K ജോൺ, ഫ്രാൻസിസ് ഗോൺസാൽവസ്, വിദ്യാഭ്യാസ വിദഗ്ദയായ Sr. നിർമ്മല AC, ഡോ. മൈക്കിൾ വില്ല്യംസ്, സെ.സ്റ്റീഫൻസ് കോളേജ് ഡീൻ Fr. മോണോദീപ് ഡാനിയേൽ, ഭാരതീയ കത്തോലിക്കാ യൂണിയൻ പ്രസിഡന്റ് ലാൻസി ഡി കുനാ, EFI ജന. സെക്രട്ടറി റവ. വിജയേഷ് ലാൽ, ന്യു ഡൽഹി YMCA പ്രസിഡന്റ് വിജയ് റസ്സൽ, ഡൽഹി ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗം AC മൈക്കിൾ, സാമൂഹ്യ പ്രവർത്തകരായ സെഡ്രിക് പ്രകാശ്, അജയ് കുമാർ സിംഗ്, ഡോമിനിക് ഇമ്മാനുവേൽ, വിർജീനിയാ സെൽദാനാ, അഭിഭാഷകന്മാരായ ജെനിസ് ഫ്രാൻസിസ്, ടെമീനാ അരോരാ, പ്രമോദ് സിംഗ്, PI ജോസ്, പത്രപ്രവർത്തകരായ, സുരേഷ് മാത്യു, ജേക്കബ് കനി, KM സെൽവരാജ്, ജോൺ ദയാൽ എന്നിവരും ഉൾപ്പെടുന്നു.
2014 മുതൽ 2016 വരെയുള്ള മൂന്നു വർഷങ്ങൾക്കുള്ളിൽ മാത്രം ക്രൈസ്തവർക്ക് നേരെ 600 ലേറെ അതിക്രമങ്ങൾ ഇവിടെ നടന്നതായും സാമൂഹ്യമായി ക്രൈസ്തവരെ ഒറ്റപ്പെടുത്താനും അവർക്ക്  ജോലി ചെയ്യാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കാനുള്ള വ്രവണത വർദ്ധിച്ചുകൊണ്ടിരിക്കുന്നതായും ഈ തുറന്ന കത്ത് സഭാധികാരികളെ ഓർമ്മിപ്പിക്കുന്നു. ഇതിൽ കായികാതിക്രമങ്ങളും, ആരാധന തടയലും, പള്ളികൾ തകർക്കൽ, സഭാസേവകരുടെ മേൽ ആരോപണങ്ങൾ ചാർത്തൽ കന്യാസ്ത്രീകളെ അപമാനിക്കൽ എല്ലാം പെടുന്നു. 
ദേശീയ കുറ്റാന്വേഷണ ബ്യുറോയുടെ രേഖകൾ പ്രകാരം 2014 ൽ 47064 അതിക്രമങ്ങൾ ദളിതർക്കു മേൽ നടന്നു. ഇത് 2010 ൽ രേഖപ്പെടുത്തിയ 32643 നേക്കാൾ വളരെ വലിയ വർദ്ധനയാണ്. മുസ്ലിമുകൾക്കു നേരെയുള്ള അതിക്രമങ്ങൾ വളരെ അപകടകരമായ ഒരു തലത്തിലും എത്തി നിൽക്കുകയാണ്. ഇതിനു കാരണമായി സാധാരണക്കാരിൽ നിന്നും രാഷ്ട്രിയക്കാരിൽ നിന്നും മാത്രമല്ല പാർലമെന്റംഗങ്ങളിൽ നിന്നും മന്ത്രിമാരിൽ നിന്നും പോലും വമിക്കുന്ന പകയുടെയും സ്പർദ്ധയുടെയും വിഷജ്വാലകൾ തുടർന്നുകൊണ്ടിരിക്കുന്നു. ഈ സമീപനം നീതി തേടുന്നവർക്ക് വളരെ വൈഷമ്യം സൃഷ്ടിക്കുകയും ചെയ്യുന്നു.
സത്യത്തിനും നീതിക്കു വേണ്ടിയും, സാധുക്കൾക്കു വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടിയും പൊരുതി പാരമ്പര്യമുള്ള, മഹത്തായ ഒരു വലിയ പ്രവാചക ദൗത്യം നിർവ്വഹിക്കാൻ ബാദ്ധ്യതപ്പെട്ട കത്തോലിക്കാ സഭ സത്യവും നീതിയും ഉയർത്തിപ്പിടിക്കുന്നതിൽ  വൈമുഖ്യം കാണിക്കുന്നു. ഈ അതിക്രമങ്ങൾക്കെതിരെ അതാർക്കു ദോഷകരമായിരുന്നാലും സഭ പ്രതികരിക്കുമെന്ന് പലരും പ്രതീക്ഷിച്ചു പക്ഷെ, യാതൊന്നും സംഭവിച്ചില്ല. 
നിങ്ങൾ നയിക്കുന്ന ഈ സഭ സമയം വൈകുന്നതിന് മുമ്പേ എന്തെങ്കിലും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്. അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചിരിക്കുന്നതതാണ്. അതിക്രമങ്ങൾക്കിരയായവർക്കൊപ്പം നിന്ന് നിസ്സഹായരും ഒറ്റപ്പെടുത്തപ്പെട്ടവരുമായവർക്കു വേണ്ടി, പൊതുസമൂഹവുമായി ഒത്തു ചേർന്ന് പൊരുതേണ്ട സമയമാണിത്; ധീരമായ കാൽവെപ്പുകളിലൂടെയും നിലപാടുകളിലൂടെയും എല്ലാത്തരം അതിക്രമങ്ങളേയും തടയുവാൻ സഭാ നേതൃത്വത്തിനു കഴിയേണ്ടതുണ്ടെന്നു തുറന്ന കത്തു പറയുന്നു. 

ജോൺ ദയാൽ

കത്തിന്റെ പൂർണ്ണ രൂപം താഴെ കൊടുത്തിരിക്കുന്നു.

എല്ലാ ക്രൈസ്തവസഭകളുടേയും ഭരണാധികാരികളോടും ഒപ്പം എല്ലാ ക്രൈസ്തവ നേതാക്കന്മാരോടും,
ക്രൈസ്തവരെന്ന നിലയിൽ, മതസ്വാതന്ത്ര്യമുള്ള ഒരു ജനാധിപത്യ രാഷ്ട്രമെന്ന സ്ഥിതിയിൽനിന്നും ഒരു ഹിന്ദുരാജ്യമെന്ന അവസ്ഥയിലേക്കു ഭാരതം മാറുന്നതിൽ നാമെല്ലാവരും അലോസരപ്പെട്ടിരിക്കുകയാണല്ലോ. നിസ്സാരമെന്നു കരുതിയതെന്തോ അതിന്നു വളർന്നു വലുതായിരിക്കുന്നു, ഭരണഘടനയെ വികലമാക്കാനുള്ള ഒരു സംഘടിതശ്രമം നടന്നുകൊണ്ടുമിരിക്കുന്നു. ഔദ്യോഗിക സ്ഥാപനങ്ങൾ ഈ അവസരവാദികൾക്കു വേണ്ടി പ്രവർത്തിക്കുന്നതായി പലപ്പോഴും അനുഭവപ്പെടുന്നു. നിരപരാധികളെ മത-ജാത്യാധിഷ്ടിത പരിഗണനയിൽ വാസ്തവവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് പരസ്യമായി വിസ്തരിക്കുകയും അതിക്രൂരമായ ശാരീരികപീഢനത്തിനു വിധേയരാക്കി നിഷ്കരുണം വധിക്കുകയും ചെയ്യുന്നത് അനുദിനമെന്നോണം സംഭവിച്ചുകൊണ്ടേയിരിക്കുന്നു. മാധ്യമങ്ങൾ സംസ്ഥാന നിയന്ത്രിത പ്രസ്ഥാനങ്ങളെന്നപോലെയോ ഉടമയുടെ നിയന്ത്രണത്തിലായിരിക്കുന്നതുപോലെയോ നിശ്ശബ്ദത പാലിക്കുന്നു. നമ്മുടെ അവസാനത്തെ ആശ്രയം കള്ളവാർത്തകളായിക്കഴിഞ്ഞിരിക്കുന്നു.
എന്താണ് തുലാസിലായിരിക്കുന്നത്? കാലത്തിനു ചേർന്ന ഒരു പുതിയ ഭാരതത്തിനു വേണ്ടി നാം വളർത്തിയെടുത്ത നിറഞ്ഞു തുളുമ്പുന്ന സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവുമുള്ള രാജ്യത്തിന്റെ പ്രൗഢമായ പാരമപര്യതുടർച്ചയും ആദർശശുദ്ധിയുമാണ് ദ്രവിച്ചു തുടങ്ങിയിരിക്കുന്നത്. കുറെ കൊലപാതകികളും സാമൂഹ്യ വിരുദ്ധരും ചേർന്ന് അടിച്ചേൽപ്പിക്കുന്ന സമൂഹബന്ധിതമായ ഈ നിർബന്ധിത സാമൂഹ്യസംസ്കാരം നമ്മുടെ ഇടയിലുള്ളവരെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. എങ്ങും ഭയം നിറഞ്ഞു നിൽക്കുന്നു. 
രക്തംചൊരിച്ചിലിനോടും അതിക്രമങ്ങളോടുമുള്ള സാധാരണ ഭാരതീയരുടെ അമർഷമായിരുന്നു, 'എന്റെ പേരിലാവരത് (Notinmyname)' എന്ന മുദ്രാവാക്യത്തോടെയുള്ള സമൂഹത്തിന്റെ പൊട്ടിത്തെറിയിൽ കലാശിച്ചത്. 
ഈ ക്രോധം അക്രമത്തോടു പ്രതികരിക്കേണ്ടവർ പാലിക്കുന്ന നിശ്ശബ്ദതയോടുമുള്ള പ്രതികരണവും കൂടിയാണ് - ഒരു സംശയവും വേണ്ട!
സർക്കാരിന്റെ ദുരുദ്ദേശം പെരുമാറ്റത്തിൽ നിന്നും അധികാരികളുടെ ആഹ്വാനങ്ങളിൽനിന്നും വ്യക്തമാണ്. അന്തർദ്ദേശീയമായി, തീവ്രവാദത്തിന്റെ കാര്യത്തിൽ, സമൂഹം കാണിക്കുന്ന ഈ ആക്രമണമനോഭാവം ന്യായികരിക്കപ്പെടുന്നുണ്ടെങ്കിലും, ഈ വിചിത്ര മതാധിഷ്ഠിത ദേശീയത സാധുക്കളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും സ്ഥിതി കൂടുതൽ ദുർബ്ബലമാക്കിയിരിക്കുന്നു. ദളിതരും, ആദിവാസികളും, ന്യുനപക്ഷങ്ങളും പ്രത്യേകിച്ച് അവരിലെ യുവതീയുവാക്കന്മാരുമാണ് ഈ അതിക്രമങ്ങൾക്ക് കൂടുതലും ഇരയായിക്കൊണ്ടിരിക്കുന്നത്. 
കഴിഞ്ഞ മൂന്നു വർഷങ്ങളിലെ കണക്കു നോക്കിയാൽ ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ മാത്രം (2014 -2016) 600 നു മുകളിലാണ്. ജീവിക്കാനും, ജോലിചെയ്യാനും മതാചാരങ്ങൾ അനുഷ്ഠിക്കാനുമുള്ള അവകാശം സാമൂഹ്യ ഉപരോധത്തിലൂടെ ഇവിടെ സാവധാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിൽ ശാരീരികാതിക്രമങ്ങളും, ദേവാലയങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളും, ശുസ്രൂഷകർക്കു നേരിടേണ്ടി വന്നിട്ടുള്ള പ്രയാസങ്ങളും, കന്യാസ്ത്രികൾ അപമാനിക്കപ്പെട്ടതുമെല്ലാം വരും. ദേശീയ കുറ്റാന്വേഷണ ബ്യുറോയുടെ രേഖകൾ പ്രകാരം 2010 ലേതിനേക്കാൾ (32643) വളരെ വലിയ വർദ്ധനയാണ് (47064)  2014 ൽ ദളിതർക്കു നേരെ ഉണ്ടായിട്ടുള്ളത്. മുസ്ളീമുകൾക്കു നേരെയുണ്ടായിട്ടുള്ള ആക്രമണങ്ങൾ അപകടകരമായ നിലയിലെത്തിയിരിക്കുന്നു. 
വെറുതെ കുറെ സാമൂഹ്യനേതാക്കന്മാരും, രാഷ്ട്രീയക്കാരും മാത്രമല്ല ഈ സ്പർദ്ധ ഇവിടെ വിതറുന്നത്, പാർലമെന്റേറിയന്മാരും, മന്ത്രിമാരുമെല്ലാം ഇക്കാര്യത്തിൽ മുന്നിലുണ്ട്. എല്ലാവരും ഒത്തു ചേരുമ്പോൾ നീതിക്കുവേണ്ടിയുള്ള പോരാട്ടം ബുദ്ധിമുട്ടുള്ളതായി മാറുകയും ചെയ്യുന്നു. 
യാദൃശ്ചികമെന്നോ നിശ്ചയിച്ചുറപ്പിച്ചതെന്നോ പറയാനാവില്ല, തൊഴിലാളികൾക്കും കൃഷിക്കാർക്കും പെട്ടെന്ന് ജോലി നഷ്ടപ്പെടുന്ന അനേകായിരങ്ങൾക്കുമെല്ലാം തലവേദന സൃഷ്ടിക്കുന്ന സർക്കാരിന്റെ വികലമായ സാമ്പത്തിക പരിഷ്കാരങ്ങളിൽ നിന്നും തലതിരിഞ്ഞ നയങ്ങളിൽ നിന്നും പൊതുശ്രദ്ധ തിരിക്കുവാൻ, ഒരു കൂട്ടം സമൂഹത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഇത്തരം വൈകാരിക പ്രശ്നങ്ങൾക്ക് കഴിയുന്നുണ്ടെന്നതും ശ്രദ്ധിക്കാതെ വയ്യ. 
ഇപ്പോൾ ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയദർശനം അടിസ്ഥാനപരമായും ഭരണാഘടനാനുസൃതമായും പൊതുനന്മയെ ലാക്കാക്കി വ്യക്തികൾക്ക് ലഭിക്കേണ്ട സമത്വത്തിന്റെയും വ്യക്തിത്വത്തിന്റെയും വളർച്ചക്കനുകൂലമായിട്ടുള്ളതല്ല.  
തീർച്ചയായും, ഇത് നാശത്തിന്റെ ലക്ഷണം തന്നെയാണ്. വ്യക്തിയെന്ന നിലയിലും, സമുദായമെന്ന നിലയിലും വിശ്വാസത്തിന്റെ ആളുകൾ എന്നവകാശപ്പെടുന്ന നാം പ്രതിക്ഷേധത്തിന്റെ സ്വരം ഉയർത്തിയെ മതിയാവൂ. 
സത്യത്തിനും നീതിക്കു വേണ്ടിയും, സാധുക്കൾക്കു വേണ്ടിയും അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടിയും പൊരുതി പാരമ്പര്യമുള്ള, മഹത്തായ ഒരു വലിയ പ്രവാചക ദൗത്യം നിർവ്വഹിക്കാൻ ബാദ്ധ്യതപ്പെട്ട കത്തോലിക്കാ സഭ സത്യവും നീതിയും ഉയർത്തിപ്പിടിക്കുന്നതിൽ  വൈമുഖ്യം കാണിക്കുന്നു. ഈ അതിക്രമങ്ങൾക്കെതിരെ അതാർക്കു ദോഷകരമായിരുന്നാലും സഭ തുറന്നു പ്രതികരിക്കുമെന്ന് പലരും പ്രതീക്ഷിച്ചു - പക്ഷെ, യാതൊന്നും സംഭവിച്ചില്ല. 
ഗൗരവതരമായ ഒരു ആത്മപരിശോധന നാം അവശ്യം നടത്തിയേ മതിയാവൂ. ക്രൈസ്തവരെന്ന നിലയിൽ ഭൂമിയുടെ ഉപ്പായിരിക്കാൻ ക്ഷണിക്കപ്പെട്ടവരാണ് നാം. യേശു നൽകിയ പ്രധാനപ്പെട്ട രണ്ട് കല്പനകൾ, ദൈവത്തെ സ്നേഹിക്കുകയും അയൽക്കാരനെ സ്നേഹിക്കുകയുമെന്നതാണ്. ഈ കല്പനകളോട് വിധേയത്വം പ്രഖ്യാപിച്ചിട്ടുള്ളവരുമാണ് നാം; പക്ഷെ, പ്രത്യക്ഷത്തിൽ നാം ചെയ്യേണ്ടതുപോലെയല്ല നാം ആവർത്തിക്കുന്നത്. 
പാർശ്വവൽക്കരിക്കപ്പെട്ടവരും ചൂഷണവിധേയരും അടിച്ചമർത്തപ്പെട്ടവരുമായ ദളിതരും ആദിവാസികളും കർഷകരും അസംഘടിതരായ തൊഴിലാളികളുമെല്ലാം അനീതിക്ക് വിധേയരായിക്കൊണ്ടിരിക്കുമ്പോൾ നാം നമ്മുടെ സഹജീവികളോട് കാണിച്ചിരിക്കേണ്ട കടമ നിർവ്വഹിച്ചോയെന്നു നമ്മുടെ കുട്ടികളും യുവാക്കളും നമ്മോടു ചോദിക്കുന്നു. താത്ക്കാലിക ലാഭങ്ങൾക്കു വേണ്ടി മൂല്യങ്ങളുടെ ഒരു വലിയ  സാമ്രാജ്യം നാം പണയപ്പെടുത്തിയിരിക്കുന്നുവോ? നാം നിർവ്വികാരരായിരിക്കുന്നുവോ? മുറിവേറ്റ വ്യാപാരിയെ അവഗണിച്ചു മുന്നോട്ടു പോയ ജെറീക്കോയിലെ വസ്ത്രാങ്കിതനായ പുരോഹിതനു സമമായിരിക്കുന്നുവോ നാം? 
നിങ്ങൾ നയിക്കുന്ന സഭ, കാര്യങ്ങൾ കൈവിട്ടു പോകുന്നതിനു മുമ്പ് പ്രതികരിച്ചേ തീരൂ. മുൻ അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നതതാണ്. പാർശ്വവത്ക്കരിക്കപ്പെട്ടതും പീഢിപ്പിക്കപ്പെടുന്നതുമായ ഇരകളോടൊപ്പം നിൽക്കുവാൻ വേണ്ടി പൊതു സമൂഹത്തെ ഒപ്പം ചേർക്കുകയും പ്രവർത്തന നിരതരാവുകയും അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടി ധീരമായ നടപടികളിലേക്കു കടക്കുകയും ചെയ്യേണ്ട സമയമാണിത്. 
മതിയായ ആത്മശോധന ചെയ്യാനും സത്യത്തിന്റെയും സ്നേഹത്തിന്റെയും നീതിയുടെയും പാതയിൽ അചഞ്ചലമായി സമുദായത്തെ നയിക്കാനും, എല്ലാ ക്രൈസ്തവ വിഭാഗങ്ങളുടെയും ഉത്തരവാദിത്വപ്പെട്ട തലവന്മാരോടും സമുദായ പ്രമുഖരോടും ഞങ്ങൾ താഴ്മയായി അഭ്യർത്ഥിക്കുന്നു.

നിങ്ങളുടെ ശ്രദ്ധയിലേക്ക് ഏതാനും കാര്യങ്ങൾ  സൂചിപ്പിക്കട്ടെ.

1 വി.ബൈബിളിന്റെ അന്തസത്തക്കനുസരിച്ചുള്ള മൂല്യാധിഷ്ടിതമായ നീതി, സ്വാതന്ത്ര്യം, അവകാശങ്ങൾ, വ്യക്തിത്വം എന്നിവയോടൊപ്പം വ്യക്തികൾക്കു നിലനിൽക്കാനുള്ള അവകാശവും ചോദ്യം ചെയ്യപ്പെടുന്ന എല്ലാ അവസരങ്ങളിലും സത്യത്തിലധിഷ്ടിതമായ എല്ലാ സാമൂഹ്യ മുന്നേറ്റങ്ങളോടും ഒപ്പം ചേർന്ന് അനുരജ്ഞനത്തിന്റെ പാതയിലൂടെ സമാധാനം ഉറപ്പു വരുത്തുക.

2   ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള ഏതെങ്കിലും പൗരാവകാശം അവഗണിക്കപ്പെടുകയോ, ദുർവ്യാഖ്യാനം ചെയ്യപ്പെടുകയോ ഹനിക്കപ്പെടുകയോ ചെയ്യപ്പെടുന്ന എല്ലാ അവസരങ്ങളിലും പൊതുസമൂഹത്തോടൊപ്പം ചേർന്ന് സഭാധികാരികളും പ്രതികരിക്കുക. 

3  രാഷ്ട്ര നിർമ്മാണത്തിനുതകുന്നരീതിയിൽ പൗരന്മാരെ വാർത്തെടുക്കുകയെന്ന ദൗത്യം, നമ്മുടെ സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നതുപോലെ നിറവേറ്റാനുള്ള സുപ്രധാനമായ ദൗത്യം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടപ്പിൽ വരുത്തുന്നുവെന്ന് ഉറപ്പു വരുത്തുക. 

4 നമ്മുടെ ദൈവശാസ്ത്ര പഠനകേന്ദ്രങ്ങളും, ബൈബിൾ കോളേജുകളും, വൈദിക സെമിനാരികളും അവരുടെ പരിശീലനക്രമത്തിൽ വ്യക്തികളുടെ അവകാശങ്ങളും അധികാരങ്ങളും പരിരക്ഷിക്കപ്പെടുന്നതു സംബന്ധിച്ചുള്ള ദേശീയവും അന്തർദ്ദേശീയവുമായ നടപടിക്രമങ്ങളെക്കുറിച്ചും നിയമങ്ങളേക്കുറിച്ചും അതിനുവേണ്ടി പൊതുസമൂഹത്തെ ബോധവത്കരിക്കാൻ ഓരോരുത്തരേയും പ്രാപ്പ്തരാക്കുകയും ചെയ്യേണ്ടതിനേക്കുറിച്ചുമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തുക. 

5 എല്ലാ വ്യത്യസ്ഥ വിശ്വാസക്രമങ്ങളോടും ഒത്തു ചേർന്ന് ഭാരതത്തിന്റെ മൗലിക ആദ്ധ്യാത്മികസത്ത ഉയർത്തിപ്പിടിച്ചു രാഷ്ട്രത്തിൽ സമാധാനം നിലനിർത്താൻ വേണ്ടിയും സംഘർഷങ്ങൾ ഒഴിവാക്കാൻ വേണ്ടിയും മൂല്യങ്ങൾ പുന:സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളിൽ മുന്നിട്ടിറങ്ങുകയും ചെയ്യുക.

ദൈവാനുഗ്രഹം എല്ലാവർക്കും സമൃദ്ധമായി ഉണ്ടാവട്ടെ,  
ഭാരതത്തെ ദൈവം അനുഗ്രഹിക്കട്ടെ!

100 ആളുകൾ അടിയിൽ പേരെഴുതി ഒപ്പിട്ടിരിക്കുന്നു.
We are:

 1. A C Michael, Former Member of Delhi Minorities Commission
 2. A. Chinnappan, Secretary General – All India Catholic Union
 3. Fr. Ajay Kumar Singh, Human Rights Activist
 4. Fr. Alex Ekka, Educationist
 5. Amrit Goldsmith, Human Rights Activist
 6. Anthony Cruz, Social Activist
 7. Anthony Dias, Scholar
 8. Fr. Avinash Masih, Brotherhood Society
 9. B. Balakrishnan, Advocate
 10. Barnabas Nongbah, General Secretary, Catholic Association, Shillong
 11. Benny Anthony Muttath, Catholic Trainer & Activist
 12. Bertram Devadas, Associate General Secretary, New Delhi YMCA
 13. Ms. Brinelle D’souza, Faculty Member, Tata Institute of Social Sciences
 14. Fr. Cedric Prakash, SJ, Human Rights Activist
 15. Mrs. Chinnamma Jacob, Women Activist
 16. Mrs. Clara Fernandes, Assistant Secretary General of AICU
 17. Dr. Daisy Panna, Vice President, Federation of Catholic Associations of Archdiocese of Delhi
 18. Deepak Mukerji, Governing Board Member – St Stephen’s College
 19. Fr. Denzil Fernandes, SJ, Executive Director, ISI, Lodi Road
 20. Fr. Dominic Emmanuel, Activist & Author
 21. Fr. Francis Gonsalves, Theologian & Journalist
 22. Franklyn Ceaser Thomas, Advocate
 23. Gary Andrady, Church Leader
 24. Fr. (Dr.) George Plathottam sdb, Principal, Don Bosco College, Tura
 25. Fr. George Peter, Spiritual Animator
 26. Fr. George Valiyapadath, Capuchin Friar, Padre Pio Shrine, Wayanad
 27. Ms. Hazel D’Lima, Social Worker
 28. Captain Hunjan Singh Govindra, Air India
 29. Rev Isaac Shaw, National Director/President, Delhi Bible Institute
 30. Ivan Menezes
 31. Fr. J Felix, Secretary, Inter-religious Commission, Archdiocese of Delhi
 32. Fr. Jacob Kani, Journalist
 33. Fr. Jacob Panjikaran SG
 34. Fr. Jacob Peernikaparambil CMI, National Convener – Forum of Religious for Justice & Peace
 35. Fr. Jai Kumar, Brotherhood Society
 36. Jasmine Jose SD
 37. Jenis Francis, Advocate & President, Federation of Catholic Associations of Archdiocese of Delhi
 38. Fr. John Chathanatt, SJ, Sahayog
 39. Dr. John Dayal, Human Right Activist & Journalist
 40. Dr. Jolly Rimai, Church Leader
 41. Jose Leon, President – Leo Burnett India
 42. Joseph Bara, Social Scientist
 43. Joseph Mattam, SJ
 44. Fr. Joseph Xavier, SJ, Advocate & Human Rights Activist
 45. Jugal Kishore Ranjit
 46. Sr. Justine Gitanjali Senapati, csj, CAO – Congregations of St. Joseph UN NGO
 47. K M Selvaraj, Journalist
 48. Sr. Kochurani Abraham, Feminist Theologian, Kerala
 49. Kulakanta Dandasena Majhi, JKS Iindia
 50. Lancy D’Cunha, National President – All India Catholic Union
 51. Lawrence F Vincent, Vice President (M) – Catholic Council of India
 52. Ms. Loreign Ovung, Advocate
 53. M. S. Stanislaus, Secretary General – Federation of Catholic Associations of Archdiocese of Delhi
 54. Sr. Manju Kulapuram, FORUM National Secretary
 55. Sr. Manish SCN, Social Animator & Activist, Delhi
 56. Sr. Maria Palathingal, SCN
 57. Marshal Pereira, AICU President – Madhya Pradesh
 58. Dr. Michael Williams, President, United Christian Forum
 59. Ms. Molly Sebastian, Women Activist
 60. Fr. Monodeep Daniel, Dean, St Stephen’s College
 61. Myron J Pereira, Campion Jesuit Residence, Mumbai
 62. Ps. Nehemiah Christie, Head – ADF India Tamil Nadu Legal Aid Centre
 63. Sr. Nirmala Mulackal SCN, Executive Director CBCI CARD
 64. Sr. Nirmalini, AC, Educationist
 65. Dr. Neeti Lal Bhai, Theologian & Human Rights Activist, Varanasi
 66. O J Metei, Theologian / Social Activist
 67. Norris Pritam, Board of Director-New Delhi YMCA & Journalist
 68. Rev Dr. P B M Basaiawmoit, Retired Pastor
 69. Fr. P Augustine SJ, Pastor & Spiritual Guide
 70. P I Jose, Advocate
 71. P. Joseph Packiaraj, President – AICU Tamil Nadu
 72. Fr P R John, SJ, Principal, Vidyajyoti College of Theology, Delhi
 73. Sr. (Dr.) Pauline Chakkalakal, dsp, Biblical Theologian & Coordinator of Interfaith Partnership
 74. Pramod Singh, Advocate
 75. Fr. Prashant Olekar, Educational Activist
 76. Fr Raju Alex, Secretary – Catholic Council of India
 77. Raphael D’Souza, AICU Maharashtra State President
 78. Sr. Rita Puthenkalam, scn
 79. Robin Ratnakar David, Advocate
 80. Fr S. Emmanuel, AICUF National Adviser 
 81. Prof S V Antony, Educationist
 82. Sr. Sabrina Edwards IBVM, Social Worker
 83. Shibu Thomas, Minister of Jesus & Founder – Persecution Relief
 84. Sr. Stella Kaiprampatt
 85. Fr. Stan Fernandes, Educationist
 86. Sunil Mallick
 87. Sunil Nayak
 88. Fr. Sunny Jacob, SJ, Secretary, JEA, South Asia
 89. Fr. (Dr.) Suresh Mathew, Chief Editor, Indian Currents
 90. Fr. T K John, SJ, Theologian
 91. Mrs. Tehmina Arora, Advocate
 92. Fr. Tom Mangattuthazhe, Secretary, UCF of Karbi Anglong District, Assam
 93. Dr. Varghese Manimala, Philosopher, Theologian, Teacher & Activist
 94. Rev Vijayesh Lal, Secretary General, Evangelical Fellowship of India
 95. Vijay Russel, President, New Delhi YMCA
 96. Vinay Stephen, Dalit Leader, Delhi
 97. Fr. Vincent, Church Personnel
 98. Virginia Saldanha, Former Secretary, CBCI Women’s Commission & FABC Laity Commission
 99. Walter Cyril Pinto, Business Development Associate, Udupi
 100. Walter J Maben, Chairman, Karnataka Missions Network Mangaluru, Karnataka

No comments:

Post a Comment