Translate

Tuesday, August 15, 2017

ചേർത്തല തിരുനെല്ലൂർ സെന്റ് ജോസഫ് പള്ളിസംഘർഷം രൂക്ഷമാകുന്നു-പോലീസ് കേസ്സെടുത്തു. സമാധാനം പുനസ്ഥാപിക്കുവാൻ അഭിവന്ദ്യ ആലംഞ്ചേരി പിതാവ് വിഷയത്തിൽ ഇടപെടണം. ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.

ഫാദർ തോമസ് ചില്ലിക്കൽ വികാരിയായുള്ള ചേർത്തല തിരുനെല്ലൂർ സെന്റ് ജോസഫ് പള്ളിയിൽ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിൽ ,പള്ളിവിശ്വാസികൾ കൂട്ടമായി പണത്തിന്റെ  കണക്ക് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു .എന്നാൽ പണത്തിന്റെ കണക്ക് കാണണമെന്നാവശ്യപ്പെട്ടവരും ഫാദർ തോമസിന്റ ആളുകളും തമ്മിൽ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തുനിന്നുമായി പത്തോളം പേരെ ചേർത്തല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


നീതിക്കിവേണ്ടി പോരാടിയവർക്ക് പൊതുജനങ്ങളുടെ പിൻതുണയുണ്ട.്  ശരിയായ കണക്കുകൾ അറിയണമെന്ന വാശിയിലാണ് വിശ്വാസികൾ. സാമ്പത്തിക ക്രമക്കേടുകൾക്ക് പിൻതുണ നൽകിയ അച്ചൻ പക്ഷക്കാർക്ക് തല്ലുകിട്ടേണ്ടത് ആവശ്യമാണെന്ന നിലപാടിലാണ് വിശ്വാസികൾ. അച്ചന്റെ സ്വാധിനത്തിൽ പത്രവാർത്ത മുക്കിയ പത്രങ്ങൾ ബഹിഷ്‌കരിക്കുന്നതിനും വിശ്വാസികൾ അലോചിക്കുന്നു.വിടുകളിൽ എത്തുന്ന പത്രങ്ങൾക്കുള്ള പണം അവരവർ സ്വന്തമായാണ് നൽകുന്നതെന്നും അച്ചനല്ലന്ന് പത്ര ഉടമകൾ ഓക്കേണ്ടതാണെന്നും ചില വിശ്വാസികൾ പറഞ്ഞു. പത്രങ്ങളുടെ ഇത്തരം നിലപാടുകളാണ് സാമൂഹ്യമാധ്യമങ്ങൾക്ക് പ്രസക്തി വർദ്ധിപ്പിക്കുന്നത് അതിൽ പരഭവിച്ചിട്ടു കാര്യമില്ല. പത്രങ്ങൾ വാർത്ത മുക്കിയെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെ വാർത്ത ഇതിനോടകം ലോകം മുഴുവൻ എത്തിക്കഴിഞ്ഞിരിക്കുന്നു.  പിൻതുണയുമായി കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റ്ും രംഗത്തുണ്ട്. ദാരുണമായ ഈ സംഭവത്തെ അപലപിക്കുകയും കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. സർക്കാർ തലത്തിലും സഭാതലത്തിലും ഇതുസംബന്ധിച്ച് സത്യസന്ധമായ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആവശ്യപ്പെട്ടു . അല്ലാത്തപക്ഷം സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനായി  പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുവാനാണ് സംഘടനയുടെ തീരുമാനം.  പള്ളിയുടെ അധീനതയിലുള്ള സ്ഥലത്തുനിന്നും വൻ വിലപിടിപ്പുള്ള ടണ്ണുകണക്കിന് സിലിക്കാ സാന്റ് മാസങ്ങളായി വിറ്റുവരുന്നതായും ഈ ഇനത്തിൽ  പള്ളിയിലേയ്‌ക്കെത്തിയ കോടികൾ കാണാനില്ലെന്നുമാണ് വിശ്വാസികൾ പറയുന്നത്. ഇതു സംബന്ധിച്ചുള്ള ശരിയായ കണക്കുകളും, മറ്റു കണക്കുകളും വികാരി വിശ്വാസികളുടെ മുന്നിൽ വയ്ക്കാതെ മറച്ചുവയ്ക്കുന്നത് വിശ്വാസികളെ അമ്പരപ്പിച്ചിരിക്കുകയാണ്. മുതിർന്ന ഒരു വിശ്വാസിയെ ബലമായി പുറത്താക്കുന്നതിനും ശ്രമം ഉണ്ടായി.
അടുത്തകാലത്തായി കത്തോലിക്കാ സഭയുടെ കീഴിൽ ദശലക്ഷ കോടികളുടെ പള്ളിപണികളും,പാരിഷ് ഹാൾ നിർമ്മാണങ്ങളും, ഇത്തരത്തിലുളള പള്ളിസ്വത്തുക്കളുടെ ക്രയവിക്രയങ്ങളും നടക്കുകയാണ്. ഇതിലെല്ലാം വൻ ക്രമക്കേടുകളാണ് നടക്കുന്നത്.  പള്ളികളിലെ സാമ്പത്തിക ക്രമക്കേടുകൾക്കും ആത്മിയ അതിക്രമങ്ങൾക്കും ലൈംഗീകചുഷണങ്ങൾക്കുമെതിരെ വിശ്വാസസമൂഹം സംഘടിതരായി രംഗത്തുവരണം. തിരുനെല്ലൂർ പള്ളിയിൽ നീതിക്കുവേണ്ടി പോരാടുന്ന വിശ്വാസികൾക്ക് പൊതു സമൂഹത്തിന്റെ പിൻതുണ ഉണ്ടാവുന്നു എന്നത് ശുഭകരമാണ്.  ഈ സംഭവത്തിൽ അഭിവന്ദ്യ ആലംഞ്ചേരി പിതാവ്  ഇടപെടണമെന്ന്  ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.
   


No comments:

Post a Comment