Translate

Thursday, September 21, 2017

ക്രിസ്തുവും ഉപനിഷത്തുകളും!

ക്രിസ്തുവും ഉപനിഷത്തുകളും! 
ഭാരത വേദാന്തമത ദര്ശനങ്ങളിലെ നാഴികക്കല്ലുകളായ ഉപനിഷത്തുകളിലെ പല ഉപമകളും നാസറായന്റെ നാവിലൂടെ ഞാൻ കേട്ടിട്ടുണ്ട്! 

ഒന്ന് =''കുരുടന്മാരായ വഴികാട്ടികളെ പിൻപറ്റുന്ന കുരുടന്മാർ'' ! ഇന്ന് ഏതു അച്ചായസഭകൾക്കുമിത് ബാധകമാണ് !                                   
ഉദാഹരണമായി = പൗരോഹിത്യവും പാസ്റ്റർവൃന്ദവും അവർക്കൊരെത്തും പിടിയുമില്ലാത്ത ''ദൈവത്തെയും ദൈവാരാജ്യത്തെയും'' അവർ നിഷ്പ്രയാസം 'മാർക്കറ്റു' ചെയ്യുന്നു!

രണ്ടു = ''സ്വന്തം കണ്ണിലെ കോലെടുത്തിട്ടാകട്ടെ സഹോദരന്റെ കണ്ണിലെ കരടെടുക്കുന്നതു''!
കേരളരാഷ്ട്രീയക്കാർ മനഃപാഠമാക്കിയ ആത്മതത്വമാണിത്! LDF / UDF   വ്യത്യാസമില്ലാതെ ഏതപാരാധവും പരസ്പരം പൊറുക്കുന്ന / ഒരു കേസും തെളിയാതെ പോകുന്ന / ജനത്തെ കളിയാക്കാൻ ചില്ലറ സമരങ്ങളാലും പ്രസ്താവനകളാലും കുഴിയടയ്ക്കുന്ന  ഇന്നിന്റെ  രാഷ്ട്രീയ  പ്രത്യയ ശാസ്ത്രം  ! അമ്പേ  ..അതിശയംതന്നെ!

ഇതിനൊരു പരിഹാരമേയുള്ളൂ  1 . ആടുകൾ ഉടൻ മനുഷ്യരാവുക / ആ മനുഷ്യർ  പള്ളിയിൽ  പോകാതെയിരിക്കുക  !..2 . LDF / UDF 'അഡ്ജസ്റ്മെന്റ്; ഭരണം  മാറി, കേരളം ഒരു മൂന്നാം കക്ഷി ഭരിക്കുക! ആ പുതിയ സമിതിയിൽ പഴയ കള്ളക്കൂറ്റന്മാരെ കയറ്റാതെയിരിക്കുക! കേരളം ദൈവത്തിന്റെ സ്വന്തം നാടാകാൻ, ഒന്നാമതായി അച്ചായന്മാർ ക്രിസ്തുവിനെ അനുസരിച്ചു പള്ളിയെ ഉപേക്ഷിക്കുക ! രണ്ടാമതായി വരും തെരഞ്ഞെടുപ്പിൽ ഈ കാട്ടുകള്ളന്മാരെ വോട്ടുമാറ്റി തോൽപ്പിക്കുക ! ജയ്‌ഹിന്ദ്‌   .... samuelkoodal

No comments:

Post a Comment