Translate

Wednesday, September 20, 2017

''തൊട്ടുതൊട്ടില്ല''

 ''തൊട്ടുതൊട്ടില്ല''
മരണമേ, നീ എന്നെ  ''തൊട്ടുതൊട്ടില്ല'' എന്നായിട്ടും ഞാൻ എന്നെ അറിഞ്ഞില്ലല്ലോ ! ഞാൻ സർവലോകവും  നേടിയിട്ടും എന്നെ മാത്രം ഞാൻ [ആത്മാവിനെ ഞാൻ  തന്നെയെന്ന് ] അറിഞ്ഞില്ലല്ലോ  ''ക്രിസ്ത്യാനി മന്ത്രിയായാലും മരങ്ങോടനാണെന്നും'' എന്ന്  ഓരോ പള്ളിയിൽ പോകുന്ന ആടെന്ന ജനമേ ,നീ ഓർത്ത് കരയുന്നകാലം അകലെയല്ല !

യുഡിഫ്നെ തകർത്ത ചാണ്ടിമാണിമാരും, എൽഡിഫിനെ തകർക്കാനവതരിച്ച കായലിൽ ചാണ്ടിയും ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനികളാണെന്നു മരണംവരെ ഞാൻ പറയും ! ''ക്രിസ്തീയത'' കാലം [ജനം] ഏൽക്കാതെപോയ ഒരു ''പഴഞ്ചൻജീവിതശൈലി'',യാണ് ! മറ്റെതെന്താണതിനു ഒരു വിശേഷണം? മരിക്കാൻ പോകുന്ന സഭകളെയോർത്തു കാലമേ, നീ വിലപിക്കുമോ? 

സഭകളെ തകർക്കുന്നത് ഒരു സാത്താനുമല്ലേ // സാത്താന്റെ മൂർത്തികളായ പൗരോഹിത്യമത്രെ // പാസ്റ്റർമോന്മാരത്രേ! നാല്പതുനാൾ നാസറായനെ പരീക്ഷിച്ച, പിന്നെ കുരിശിച്ച പൗരോഹിത്യം, ഇന്ന് അവന്റെ പടംകാണിച്ചു വീണ്ടും ലോകത്തെ , [ലോകത്തിന്റെ നന്മയെ] കാർന്നു തിന്നുന്നു ഭോഗത്തിലൂടെ ,സുഖഭോഗത്തിലൂടെ ! ''സ്വർഗാരോഹണം ചെയ്തെന്നു'' പൗരോഹിത്യം പറയുന്ന കർത്താവിന് [ഏതോ അനന്തതയിൽ ,സ്വർഗ്ഗവാസിയായി കഴിയുന്ന ക്രിസ്തുവിനു ] ഇതൊട്ടു കാണാൻ കഴിയുന്നുമില്ല! രണ്ടാമതും വരുമെന്ന് പറഞ്ഞവൻ ഇവറ്റകളെ പേടിച്ചു ഒട്ടുവരുന്നുമില്ല! ക്രിസ്തുവിനെ ധിക്കരിച്ചു പള്ളിയിൽ പോകുന്ന ക്രിസ്ത്യാനി, നിന്റെ ജീവിതം കട്ടപ്പൊക ! samuelkoodal ! 

No comments:

Post a Comment