Translate

Thursday, May 3, 2018

ലേവ്യരുടെ കുലത്തൊഴിലായ ''പൗരോഹിത്യം'' യഹൂദനായി ജനിച്ച യേശുക്രിസ്തുവിനുമുണ്ടായിരുന്നെന്നോ?

 സാമുവൽ കൂടൽ  9447333494

അരക്കള്ളനും, മുക്കാക്കള്ളനും  [പാസ്റ്റർമോനും, പാതിരിപയ്യനും] കൂടി ചേർന്ന് അതിവേഗം ബഹുദൂരം ജനത്തെ ''ദൈവമെന്ന സത്തയിൽ'' നിന്നും അടിച്ചു മാറ്റിയ ഈ കലികാലത്തു, ഭാരതാമ്മയുടെ മക്കൾ ഒന്നിക്കുന്നതും, പലയിടത്തും മതപരിവർത്തനത്തിനെ എതിർക്കുന്നതും, പാസ്റ്റർമോൻമാരെ സ്നേഹപൂർവ്വം കൈകാര്യം ചെയ്യുന്നതും മീഡിയയിലൂടെ ഇന്ന് കാണാനിടയായി! യേശുവേ, സ്തോത്രം! 

ക്രിസ്തു കിനാവിൽപോലും കാണാത്ത അന്യായങ്ങൾ അവന്റെ പേരിൽ കാണിച്ചുകൂട്ടി ജനത്തെ ആത്മീകാന്ധതയിൽ നടത്തുന്നത്, മനുഷ്യസ്നേഹികൾ ഇനിയെങ്കിലും തടയേണ്ടതാകുന്നു! എന്റെ പിതാക്കന്മാരെ ചതിച്ച ഈ ''കൊലച്ചതി'' ഇനിയും തുടരുന്നത് വേദഭൂമിയായ ഭാരതത്തിനു ശാപമായേ മാറുകയുള്ളൂ! ''നേരം വൈകിയെങ്കിലും ഹിന്ദുമൈതി ഉണർന്നു'' എന്നതിൽ അഭിമാനമുണ്ട്! കാലമേ, നിനക്കഭിനന്ദനം ! 

ലേവ്യരുടെ കുലത്തൊഴിലായ ''പൗരോഹിത്യം'' യഹൂദനായി ജനിച്ച യേശുക്രിസ്തുവിനുമുണ്ടായിരുന്നു'' എന്ന ''പച്ചക്കള്ളം പറച്ചിൽ'' ഒന്നാമതായി ഈ കത്തനാര് നിർത്തണം! പള്ളിയെ ''കള്ളന്മാരുടെ ഗുഹയെന്നു'' ശപിച്ചു, ചാട്ടവാറെടുത്തു ഇവറ്റകളെ ഒറ്റക്കൊരു ചെക്കൻ ആക്രമിച്ചു എന്നാൽ, പുരോഹിതനോടുള്ള അവനിലെ ''തീ / വെറുപ്പ്'' എത്രയെന്നു ഏതൊരുവനും ഊഹിക്കാവുന്നതല്ലേയുള്ളൂ.. ! ഒരു കൂസലുമില്ലാതെ പഴയനിയമത്തിലെ ലേവ്യൻറെ കുപ്പായവുമണിഞ്ഞു യേശുവിന്റെ നാമത്തിൽ ജനത്തെ കബളിപ്പിക്കാൻ തുടങ്ങിയ പ്രസ്ഥാനമാണ് church / സഭ! 

ക്രിസ്തു കുരിശിൽ മരിച്ച സമയത്തു ''ദേവാലയ തിരശീല താനേ മാറ് പിളർന്നു മരിച്ചു'' ! ആ സമയം ദയനീയം .. ....

"പ്രകാശധാര നിലച്ചു ,സൂര്യനിരുണ്ടു, കരഞ്ഞു;
 കതിരവനൊളിയെ ഏകുന്നുടയോൻ കുരിശിൽ മരിച്ചത് കാൺകെ!  
ഭൂമി വിറച്ചു , പിളർന്നുടലാകെ ; കാറ്റ് വിതുമ്മിയലഞ്ഞു!
ദേവാലയ തിരശീല തനിയെ മാറ് പിളർന്നു മരിച്ചു !''
 [സാമസംഗീതം] എന്ന എന്റെ ഒരു പഴയഗാനം ഞാൻ ഓർത്തുപോയി !
 
ഇന്ന് നിലവിലുള്ള ഒരു സഭയ്ക്കും ക്രിസ്തുവുമായി പുലബന്ധം പോലുമില്ലെന്നതാണ് സത്യം! പഴയ ലേവ്യരുടെ ബലിയും യാഗവും കുപ്പായവും അൾത്താരയും ക്രിസ്തു ഇല്ലാതെയാക്കിയാണ് ''സ്നേഹമെന്ന വിശ്വചങ്ങലയും'' , ''ത്യാഗമെന്ന ആരാധനയും'' സമൂഹത്തിനു ജീവനമന്ത്രമായി അവൻ ഓരോ കരളിലുമോതിയതു! 

ഏക ഭാഷ, ഏക മതം, ഏക അതിർത്തി, ഏക ഭരണഘടന, ഇവയൊക്കെയല്ലേ ഒരു രാജ്യത്തിനാവശ്യമായി വേണ്ട ഘടകങ്ങൾ!? ഭരണഘടനയും അതിരുത്തിയുമല്ലാതെ ഇൻഡ്യക്കെന്തുണ്ട് ദേശീയതയിൽ കോമണായി? [ഇന്ത്യ ഈസ് എ വണ്ടർ ഫോർ വേൾഡ് പൊളിറ്റിക്കൽ സ്റ്റുഡന്റസ്]

No comments:

Post a Comment