Translate

Sunday, May 20, 2018

യാക്കോബായക്കാരോട് 'മക്കാബി' (MACCABI) -യുടെ ആഹ്വാനം!

2017-ലെ കോടതിവിധി മുഴുവനും നമുക്കെതിരായിരിക്കുന്നത്, അത് 1934-ലെ മെത്രാന്‍കക്ഷിയുടെ ബൈലോ ആധാരമാക്കി എടുത്തിരിക്കുന്ന പ്രഖ്യാപനങ്ങളിലൂടെ ആകയാലാണ്.
പരിശുദ്ധസഭയെ പിളര്‍ത്തുകയും ഒരു വിശുദ്ധ പിതാവിന്റെ  ഹൃദയത്തകര്‍ച്ചയിലേക്കും വേര്‍പാടിലേക്കും നയിക്കുകയും ചെയ്ത, വ്യവഹാരത്തിന്റെയും വിദ്വേഷത്തിന്റെയും ആത്മാവിനാല്‍ എഴുതപ്പെട്ട, ബൈലോ ആണ് 1934-ലെ ഭരണഘടന എന്നത്. അതുകൊണ്ടുമാത്രമാണ് ഇടക്കാലത്ത് സമാധാനം പുനഃസ്ഥാപിച്ചിട്ടും അത് നിലനില്‍ക്കാത്തത്. 1934-ലെ വക്രത നിറഞ്ഞ ഭരണഘടന ഇല്ലാതായാല്‍ മാത്രമേ യാക്കോബായസഭയ്ക്കു നീതി ലഭിക്കുകയുള്ളൂ എന്നു ചുരുക്കം. ഇപ്പോഴത്തെ സ്ഥിതിയില്‍ ഈ സഭയുടെ നിയമപരമായ നിലനില്പ് എങ്ങനെയെന്ന ആശങ്കയിലാണ് നാമെല്ലാവരും.
വ്യവസ്ഥാപിതമായ ഭരണക്രമീകരണമുള്ള ഒരു ജനാധിപത്യരാഷ്ട്രത്തിലെ നിയമത്തെ നാം തീര്‍ച്ചയായും അനുസരിച്ചേ പറ്റുകയുള്ളു. എന്നാല്‍ നമ്മുടെ സഭയുടെ നിലനില്‍പ്പിനെ ബാധിക്കുന്നതൊന്നും നമുക്കുള്‍ക്കൊള്ളുവാന്‍ പറ്റുകയുമില്ല. അതിനാല്‍, നിലവില്‍ പ്രതികൂലമായ നിയമത്തെ മറ്റൊരു അനുകൂലമായ നിയമനിര്‍മ്മാണംവഴി അതിജീവിക്കുന്നതിനുമാത്രമേ ഇനി നമുക്ക് സാധിക്കുകയുള്ളു. ചര്‍ച്ച് ആക്ടിന് അനുകൂലമായ നയരൂപീകരണവും നയതന്ത്രവും ആണ് നമുക്കിന്നു നേതൃത്വത്തില്‍നിന്നു ലഭിക്കേണ്ടത്.
2018 മെയ് 22, ചൊവ്വാഴ്ച, നമ്മുടെ സഭയുടെ ഭാഗധേയം തിരുത്തിക്കുറിക്കുന്ന ഒരു സുദിനമാവുകയാണ്. അന്ന് 1934-ലെ ഭരണഘടനയുടെ അന്ത്യംകുറിക്കുന്ന ഒരു വലിയ ജനകീയ മൂവ്‌മെന്റ് നാം നടത്തുന്നു.  ഇടവകപ്പള്ളികളും അതിന്റെ സ്വത്തുക്കളും ഭരണവും ഇടവക പൊതുയോഗം തിരഞ്ഞെടുക്കുന്ന പള്ളിഭരണകമ്മറ്റിയില്‍ നിക്ഷിപ്തമാക്കുന്ന, സഭാഭരണത്തില്‍ ജനപ്രാതിനിധ്യമുറപ്പിക്കുന്ന ഇഒഡഞഇഒ അഇഠ ആകഘഘ നിയമസഭയില്‍ പാസ്സാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ എല്ലാ പ്രധാന സഭകളിലെയും (മെത്രാന്‍കക്ഷി ഒഴികെ) വിശ്വാസികള്‍  ALL KERALA CHURCH ACT ACTION COUNCIL-ന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റു മാര്‍ച്ചും ധര്‍ണ്ണയും നടത്തുകയാണ്. ഈ പ്രക്ഷോഭത്തില്‍ വലിയ രീതിയിലുള്ള ജനകീയ പങ്കാളിത്തമുണ്ടാകണമെന്ന് ഞാന്‍ നിങ്ങളോട് ആഹ്വാനം ചെയ്യുന്നു.
സഭാനേതൃത്വം ഔദ്യോഗികമായി പിന്തുണയ്ക്കുന്നില്ലെങ്കില്‍ കലൂരിലുംമറ്റും പോയപോലെ പള്ളിച്ചെലവില്‍ പോകുവാന്‍ നമുക്കു പറ്റില്ല. അതുകൊണ്ട് ക്രിസ്തുവിനെയും സഭയെയും സ്‌നേഹിക്കുന്നവര്‍ സ്വന്തം ചെലവിലാണെങ്കിലും 22-ാം തീയതി തിരുവനന്തപുരത്ത് എത്തണം. സത്യത്തിന്റെ പാത ഇടുങ്ങിയതാണ്.
ഇടുങ്ങിയ വഴിയിലൂടെ നടന്ന പരിശുദ്ധന്മാര്‍ നമ്മുടെകൂടെയുണ്ട്. സഭാസ്വത്തുനിയമം പാസ്സാക്കാന്‍ നമുക്ക് ഒന്നിക്കാം.
കേരളത്തിലെ ക്രൈസ്തവസഭകള്‍ ആത്മീയപാപ്പരത്തത്തിന്റെ കൊടുമുടിയില്‍ എത്തിയിരിക്കുന്നു.
ക്രിസ്തുവിനെയും അവന്റെ കുരിശിനെയും ആത്മാര്‍ഥമായി സ്‌നേഹിക്കുന്നവര്‍ ചര്‍ച്ച് ആക്ടിനെ അനുകൂലിക്കും. ദ്രവ്യത്തെ സ്‌നേഹിക്കുന്നവര്‍ ക്രിസ്തീയത നഷ്ടപ്പെട്ട ഒരു മതത്തെ നിലനിര്‍ത്തും.
ഇത് നിന്റെയും എന്റെയും ആയുസ്സില്‍ ദൈവം തന്ന ഒരു നിയോഗമാണ്. ഒരുമിച്ചുനിന്നാല്‍ നേടാം.
21-ാം നൂറ്റാണ്ടിലെ സഭയെ പണിതുയര്‍ത്താം.
'വരിക വരിക സിറിയരേ
വരിക യാക്കൂബിയരേ
സഹനസമരസമയമായ്.'
We Want Justice, We Want Church Act!
റവ. യൂഹാനോന്‍ റമ്പാന്‍ (ഡയറക്ടര്‍, മക്കാബി)
സത്യജ്വാല മാസികയുടെ മെയ് 2018 ലക്കത്തില്‍നിന്ന്‌

No comments:

Post a Comment