Translate

Saturday, May 12, 2018

*കോട്ടപ്പടിയിലെ കുശവന്റെ പറമ്പ് രക്തപ്പറമ്പ്*


എറണാകുളം അതിരൂപതയുടെ പേരില്‍ ഉണ്ടായ ഭൂമിവിവാദത്തില്‍ ഏറ്റവും കൂടുതല്‍ ന്യായീകരണത്തൊഴിലാളികള്‍ പറഞ്ഞു പരത്തിയ ഒരു പെരുംനുണയാണ് കിട്ടാനുള്ള 18 കോടിക്ക് പകരമാണ് കോട്ടപ്പടിയിലെ 25 ഏക്കര്‍ ഭൂമി *ഒരു ഈട് എന്ന നിലയില്‍* രൂപതയ്ക്ക് കൈമാറി എന്ന്...
*ഈട്* എന്ന് ഇങ്ങനെ പറയുന്ന മഹാത്മാക്കളോട് ഒരു കുഞ്ഞു ചോദ്യം... 18 കോടി കിട്ടാനുള്ളപ്പോള്‍പ്പിന്നെ 16 കോടി (6.60 കോടി ആധാരപ്രകാരം. ബാക്കി ബാങ്ക് വഴി) കൂടെ കൊടുത്ത് ഈ ഈട് എന്തിനു സ്വന്തമാക്കി? ഉള്ളതുപറഞ്ഞാല്‍ അവിടെ നാട്ടുനടപ്പ് ഉള്ള വില മാത്രമേ ആധാരത്തില്‍ കാണിച്ചിട്ടുള്ളൂ (25000/സെന്റ്) കാശ് കിട്ടാനുള്ളപ്പോള്‍ പിന്നെ വീണ്ടും 9 കോടി കൂടെ കൊടുത്തതിന്റെ ഒരു ഇത് ഇല്ലേ? ആ ഇത് ഇപ്പഴും മനസ്സിലായില്ല...
*Four country consortium*
നാലു വിദേശ രാജ്യങ്ങളില്‍നിന്നു വന്നവര്‍ ചേര്‍ന്ന ഒരു കൂട്ടായ്മ മറ്റൂര്‍ ഭൂമി വാങ്ങാന്‍ വന്നിരുന്നു.. ഇവരെക്കൊണ്ട് അതു വാങ്ങിപ്പിക്കാതിരിക്കാന്‍ പണി എടുത്ത ചില ഏമാന്മാര്‍ ആര്‍ക്കുവേണ്ടിയാണ് കളിക്കുന്നത്...
*പ്രലോഭനം*
മറ്റൂര്‍ ഭൂമി വാങ്ങാന്‍ വന്നവരെ അവിടെനിന്ന് ഒടക്കിപ്പിച്ച് 'കോട്ടപ്പടി വാങ്ങൂ' എന്നു പറഞ്ഞ് പ്രലോഭിപ്പിച്ചു കൊണ്ടുപോയതിന്റെ രഹസ്യം എന്താണ്????
*5% ഉം സാബുവും കെന്നഡിയും അഗസ്റ്റിനും*
കോട്ടപ്പടി വില്‍ക്കാന്‍  ശ്രമിപ്പിക്കുമ്പോള്‍ ഇതിന്റെ വില്പനയില്‍ 5% (3+2) കമ്മീഷന്‍ വേണം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന മുകളില്‍ പറഞ്ഞവര്‍, ഇത് കൊടുത്തില്ലെങ്കില്‍ അതിരൂപതയുടെ മറ്റ് ഒരു ഭൂമിയും വില്പ്പിക്കില്ല എന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ഉദ്ദേശ്യം എന്താണ്???
*ക്രെഡിബിലിറ്റി* / *കടലാസ് പുലി*
ഈ വാങ്ങുവാന്‍ വന്നവരുടെ യോഗ്യത എന്താണ്?? വിദേശരാജ്യങ്ങളില്‍ സ്ഥാപിതമായ ഈ കമ്പനികള്‍ക്ക് ഈ ഇന്ത്യാരാജ്യത്തു സ്ഥലംവാങ്ങാന്‍ നിയമപരമായി യോഗ്യത ഉണ്ടോ? അതോ ഇതും പഴയപോലെ ഒരു കടലാസ്പുലി മാത്രം ആണോ???
*നിയമപ്രശ്‌നം/സുതാര്യതാപ്രശ്‌നം*
ഒരു കൊല്ലം മുന്‍പ് 6.60 കോടിക്ക് (25000/സെന്റ്) ആധാരപ്രകാരം വാങ്ങിയ ഭൂമി ഇപ്പോള്‍ 30 കോടി (1,20,000/സെന്റ്) രൂപയ്ക്കു വില്ക്കുമ്പോള്‍ ഏതു പൊട്ടനും മനസ്സിലാകും ഇതില്‍ എന്തോ *കളി* ഉണ്ടെന്ന്.  ഒരു വര്‍ഷം കൊണ്ട് അവിടെ ഭൂമിക്ക് ഇത്രയും വിലവര്‍ധനവ് ഉണ്ടായിട്ടില്ല. സാധാരണ ബ്ലാക്ക് മണി വൈറ്റ് ആക്കാന്‍ ചെയ്യുന്ന ഒരു ക്രിയ ആയിട്ടേ ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്‌മെന്റ് ഇതിനെ കാണൂ. സ്വാഭാവിക വിലവര്‍ധനവ് ഇല്ലാതെ ഉണ്ടായ വില വര്‍ധനവ് ഉണ്ടാക്കി കിട്ടാനുള്ള പണം വൈറ്റ് ആക്കി സ്വന്തം ആക്കി എന്ന ആരോപണവും അതിന്റെ പേരിലെ അന്വേഷണവും  കൂടി എറണാകുളം രൂപതയുടെ തലയില്‍ ചാര്‍ത്താന്‍, കുഴിയില്‍ ചാടിക്കാന്‍  ആര്‍ക്കോ ഒരു ധൃതി ഉള്ളതുപോലെ തോന്നുന്നു...
*Profit tax 20%* 
ഈ കച്ചവടം നടന്നാല്‍ ഇതിന്റെ ലാഭത്തില്‍ (30 - 6.6 = 24.4) 20% അതായത് 5 കോടി ഇന്‍കം ടാക്‌സ് അടയ്ക്കണം.
*30-(6.6+9.4+5+7)=2 കോടി*
30 കോടിക്ക് വിറ്റാല്‍ വെറും 2 കോടി കൈയില്‍ വരുന്ന ഒരു മാജിക് ആണ് ഈ വില്പന. അതായതു 30-ല്‍ നിന്നു ചെലവായ 16 കോടിയും,  profit  tax  5 കോടിയും കിട്ടാനുള്ള തുകയ്ക്ക് നാളിതുവരെ ബാങ്കില്‍ അടച്ച 7 കോടി പലിശയും കിഴിച്ചു രൂപതയ്ക്ക് നീക്കി ബാക്കി കിട്ടുന്നത് വെറും 2 കോടി മാത്രം..
18 കോടിയുടെ കിട്ടാനുള്ള  ബാധ്യത തീര്‍ക്കാന്‍ 16 കോടി കൂടെ കൊടുത്തു് 34 കോടി കിട്ടാനുള്ളതാക്കിയ കൂടെ 7 കോടി 2 വര്‍ഷത്തെ പലിശ കൂടി കൊടുപ്പിച്ചു മുടിപ്പിച്ച ഈ  ഈട് തന്ത്രം ആരുടെ ആയാലും അതു ഒരു മഹാതന്ത്രംതന്നെ.. ഈ മഹാതന്ത്രശാലിക്ക് ഒരു ആറു അഞ്ചേരി മഹാപ്രതിഭ പുരസ്‌കാരം കൊടുത്താലും മതിയാകാതെ വരില്ല...
*ലാന്‍ഡ് ലോക്ക്ഡ് കോട്ടപ്പടി*
ഈ തന്ത്രം മെനഞ്ഞവര്‍ക്കു ദൈവം കൊടുത്ത ഒരു ലോക്ക് ഉണ്ട്.. ഒരു ഗംഭീര ലാന്‍ഡ് ലോക്ക്.. ആകെ നൂറേക്കര്‍ ലാന്‍ഡില്‍ എഴുതിത്തന്ന 25 ഏക്കര്‍ ഭൂമിയാണ് ഈ മൊത്തം ഭൂമിയുടെ റോഡ് ഫ്രണ്ടേജ്. ഇതിലൂടെയല്ലാതെ ബാക്കി 75 ഏക്കര്‍ ഭൂമിയിലേക്ക് പ്രവേശിക്കാനാകില്ല. രൂപതയെ പൂട്ടാന്‍ നോക്കിയവരെ തമ്പുരാന്‍ പൂട്ടിയിരിക്കുകയാണ്.

No comments:

Post a Comment