Translate

Tuesday, November 5, 2019

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തൊന്നാമത് ടെലികോൺഫെറൻസ് നവംബർ 06, 2019-ന്



ചാക്കോ കളരിക്കൽ


കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തൊന്നാമത് ടെലികോൺഫെറൻസ് നവംബർ 06, 2019 (November 06, 2019) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും ഓർമപ്പെടുത്തിക്കൊള്ളുന്നു


വിഷയം: "യാക്കോബായ സഭയുടെ അസ്തിത്വപ്രതിസന്ധി - ആസന്നമായ വസന്തത്തിൻറെ ഇടിമുഴക്കം!


അവതരിപ്പിക്കുന്നത്: പ്രൊഫ. ഡോ. ജോസഫ് വർഗീസ് (ഇപ്പൻ)


കേരളത്തിൽ ഇന്ന് അനേകം സംഘടനകൾ സഭാനവീകരണത്തെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്നുണ്ട്. പ്രധാനലക്ഷ്യം ചർച്ച്  ട്രസ്റ്റ് ബിൽ പാസാക്കിയെടുക്കുക എന്നതാണ്. സംഘടനകളെയും ചർച്ച്  ട്രസ്റ്റ് ബില്ലിനേയുമെല്ലാം പഠിച്ച് മനസ്സിലാക്കി പ്രവർത്തിച്ചിട്ടുള്ള ഇപ്പൻസാർ തൻറെ സമയം മുഴുവനും ചർച്ച്  ട്രസ്റ്റ് ബിൽ പാസാക്കിയെടുക്കാൻ ഇപ്പോൾ ചിലവാഴിച്ചുകൊണ്ടിരിക്കുന്നു.  ആനുകാലിക കേരള സഭാ രാഷ്ട്രീയത്തെ വിശകലനം ചെയ്‌ത്‌ അദ്ദേഹം അവതരിപ്പിക്കുന്ന പ്രഭാഷണം കേൾക്കാൻ നിങ്ങൾ എല്ലാവരെയും വീണ്ടും ക്ഷണിച്ചുകൊള്ളുന്നു,


അവതരണത്തിനുശേഷമുള്ള ചോദ്യോത്തരവേളയിലും ചർച്ചയിലും എല്ലാവരും പങ്കെടുക്കണമെന്നും സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു.


ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


November 06, 2019 Wednesday evening 09 pm Eastern Standard Time (New York Time)


Moderator: Mr. A. C. George


The number to call: 1-605-472-5785; Access Code: 959248#


Please see your time zone and enter the teleconference accordingly.

No comments:

Post a Comment