Translate

Wednesday, November 20, 2019

കന്യാസ്ത്രീമഠം ഞങ്ങൾക്കൊരു ദുരന്തം - സത്യം ലോകം അറിയട്ടെ.


കല്ലറ ജോസ്, തങ്കമ്മ ജോസ് and family

ആത്മീയതയുടെ പേരിൽ കന്യാസ്ത്രീ മoങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപെടുന്ന പെൺകുട്ടികളുടെ അതിദാരുണമായ മനുഷ്യവകാശ ധ്വംസനങ്ങളുടെ നേർചിത്രമാണ് എന്റെ മകൾ.

ബിന്ദു ജോസഫ് എന്ന എന്റെ മകൾ, അവളുടെ ആഗ്രഹപ്രകാരം തന്നെ,   
St. ബെനഡിക്ടൺ (സിസ്റ്റേഴ്സ് ) കോൺഗ്രിഗേഷനിൽ മക്കിയാട് ബ്രാഞ്ചിൽ കന്യാസ്ത്രീ ആയി.

യവ്വനയുക്തയായ പെൺകുട്ടികളെ കോൺഗ്രിഗേഷന്റെ ഭാഗമാക്കുമ്പോൾ, ഈ കോൺഗ്രിഗേഷൻ അധികാരികളുടെ മനസിലിരുപ്പ് എന്താണന്ന് ഞങ്ങൾ അപ്പനമ്മമാർക്ക് മനസ്സിലായിരുന്നില്ല. 

ആത്മീയ കാഴ്ചപ്പാടുകൾ, സ്നേഹം, സഹാനുഭൂതി, ദൈവികവേല എന്നൊക്കെയായിരുന്നു. അന്ന് പറഞ്ഞത്.
സ്നേഹത്തിൽ പൊതിഞ്ഞ ചിരിയിലും, വാക്കിലും തേൻപുരട്ടി ഞങ്ങളുടെ വീടിന്റെ പടി ചവിട്ടി കയറി പ്രാർത്ഥനാപൂർവ്വം "അപ്പാ.... അമ്മച്ചി.... " എന്ന് വിളിച്ച് കെട്ടിപ്പിടിച്ച്, "ഇവളെ ഞങ്ങൾ പൊന്ന് പോലെ നോക്കും ഒരു പോറൽ പോലും ഇവൾക്ക് ഏൽക്കില്ല. എന്ന് കർത്താവിന്റെ നാമത്തിൽ ആണയിട്ട പരുന്തുകൾ ഞങ്ങളുടെ മകളെ റാഞ്ചിയെടുക്കുബോൾ കരൾ മാന്തി കീറുന്ന വേദനയിൽ, പെറ്റ വയറിന്റെ നോവൊതുക്കി ഒറ്റ മകളായ ഞങ്ങളുടെ പൊന്നിനെ പറഞ്ഞയക്കുബോൾ ഏക സമാധാനം കർത്താവിന്റെ സന്നിധിയിലേക്കാണല്ലോ എന്നായിരുന്നു. അത് സ്വയം പറഞ്ഞു സമാധാനിപ്പിച്ചു  മനസ്സിനെ .

രണ്ട് ആൺമക്കളുടെ ഏക പെങ്ങെൾ ആത്മീയജീവിതം തിരഞ്ഞെടുത്തു പോകുമ്പോൾ അവർ ശബ്ദമില്ലാതെ ഏങ്ങലടിക്കുന്നത് കണ്ട് ഞങ്ങൾ അവരെ സമാധാനിപ്പിച്ചു. ഏറെ നാളത്തെ പഠനത്തിനൊടുവിൽ  St. Benadicton ന്റെ ബാഗ്ലൂർ ഹൗസിൽ വച്ച് സഭാവസ്ത്രം സ്വീകരിച്ച് " sr. Deepa joseph ആയി. 

ആദ്യത്തെ വർഷങ്ങൾ വളരെ സന്തോഷത്തിൽ കഴിഞ്ഞിരുന്ന ഞങ്ങളുടെ മകൾ പിന്നീടെപ്പോഴോ മൗനത്തിലാകുന്നത് ഞങ്ങളറിഞ്ഞു, ഞങ്ങളുടെ നിരന്തര ചോദ്യത്തിന് അവൾ എവിടെയും തൊടാത്ത ഉത്തരം നൽകി ഞങ്ങളെ സമാധാനിപ്പിച്ചു. എങ്കിലും പെറ്റ വയറിന് അത് വിശ്വാസം വന്നില്ല. സ്നേഹപൂർവ്വമുള്ള നിർബന്ധത്തിന് വഴങ്ങി ഞങ്ങളുടെ മകൾ ചിലതൊക്കെ പറഞ്ഞു. 

അകത്തെ ഒറ്റപെടുത്തലുകൾ, കുറ്റപ്പെടുത്തലുകൾജോലികൾഅടിച്ചേൽപ്പിക്കൽ, ശരിക്കു പറഞ്ഞാ മാനസികമായ പീഠനങ്ങളുടെ തുടക്കമായിരുന്നു അത്. പിന്നീടെപ്പോഴോ അറിയുന്നു, (എന്റെ മകൾ പറഞ്ഞ്) അവൾ ഡിപ്രഷന് മരുന്ന് കഴിക്കുന്നു എന്ന്. ഡിപ്രഷൻ എന്നത് ഒരസുഖം ആണെന്നോ, അതിന് മരുന്ന് കഴിക്കണമെന്നോ ഞങ്ങൾക്ക് അറിയില്ല. മരുന്ന് കഴിച്ചാലും മാറാത്ത മാരക അവസ്ഥയായ ബൈപോളാർ ഡിസോഡർ ആണന്നറിഞ്ഞിട്ടും അതെന്താണന്ന് ഞങ്ങൾക്ക് മനസ്സിലായില്ല. അതിന്റെ ഗൗരവവും ഞങ്ങൾക്ക് അറിയില്ലായിരുന്നു. ആരും ഞങ്ങളെ അറിയിച്ചില്ല. മരുന്ന് കഴിച്ചാൽ മാറുന്ന എന്തോ അസുഖമാണല്ലോ എന്ന് ഞങ്ങൾ സമാധാനിച്ചു.  കുറച്ച് കാലം കൂടി കഴിഞ്ഞു. അപ്പോഴേക്കും അവൾ പൂർണ്ണമായും 'ബൈപോളാർ ഡിസോഡർ' എന്ന മാരക അവസ്ഥക്ക് അടിമപ്പെട്ടുകഴിഞ്ഞിരുന്നു. 

ഈ സമയമൊക്കെ ഇഗ്ലണ്ടിൽ കോൺഗ്രിഗേഷൻ  ഹൗസിൽ മകൾക്ക് പല രീതിയിൽ പ്രശ്നങ്ങൾ രൂക്ഷമായിരുന്നെങ്കിലും, അധികാരപെട്ടവർ അതൊക്കെ ഞങ്ങളിൽ നിന്നും മറച്ചു.വച്ചു.23 വർഷം കോൺഗ്രിഗ്രേഷറിൽ സഭാ വസ്ത്രത്തിൽ ജോലി ചെയ്ത് യവ്വനം ഏതാണ്ട് തീർന്ന് രോഗിയായി 'മാനസിക രോഗി' എന്ന സർട്ടിഫിക്കറ്റും നൽകി. 

രോഗിയായിരിക്കെത്തന്നെ മoത്തിനകത്തെ പീഠനം സഹിക്കവയ്യാതെ രോഗാവസ്ഥയിൽ എടുത്ത തീരുമാനമായിരുന്നു. "കോൺഗ്രിഗേഷ"നിൽ നിന്നു വിടുതൽ വേണമെന്ന്. കേൾക്കേണ്ട താമസം, മദർ ജനറാൾ അടക്കമുള്ള സമിതി അവളുടെ ആഗ്രഹപ്രകാരം കോൺഗ്രിഗേഷനിൽ നിന്നു പുറത്താക്കി. രോഗിയായതും, രോഗിയായിരിക്കെ പുറത്ത് വിട്ടപ്പോഴും ജീവിച്ചിരിക്കുന്ന ഞങ്ങളെ വിവരം അറിയിച്ചില്ല. നിഷ്ക്കരുണം തെരുവിലേക്ക് വലിച്ചെറിയാൻ അവൾ എന്ത് ചെയ്തു.... ????

എന്തുകൊണ്ട് ഞങ്ങളുടെ മകളെ അവർക്ക് വേണ്ടങ്കിൽ ഞങ്ങളെ തിരിച്ചേൽപ്പിച്ചില്ല...????

എങ്ങനെ ഞങ്ങളുടെ മകൾക്ക് ഈ രോഗം പിടിപെട്ടു... ?????

5 വർഷമായി ഒറ്റക്ക് ഒരാൾ പോലും സഹായത്തിനില്ലാതെ വീട്ടുതടങ്കലിൽ എന്നപോലെ ഇഗ്ലണ്ടിൽ കഴിയുന്നു.

ഒരു പരിചയക്കാരോ, ഒരു സുഹൃത്തോ, ഇല്ലാതെ, മരുന്ന് കഴിക്കാതെ, കഴിയുകയാണ്.
അസുഖം ഏറെ അധികരിച്ച ഞങ്ങളുടെ മകളുടെ ജീവിതം ഇന്ന് വളരെ ദുരിതപൂർണ്ണമാണ് .

ദിവസവും wat's app call ചെയ്യുന്ന മകളുടെ സംസാരവും, പ്രവൃത്തികളും തികഞ്ഞ മാനസികനില തകർന്നവളെ പോലെയാണ്.

ബ്രിട്ടീഷ് പൗരത്വമുള്ളതുകൊണ്ട്   ഗവർമെന്റ് നൽകുന്ന ധനസഹായം കൊണ്ട് കഷ്ടിച്ച് ജീവിച്ച് പോകുന്നു.

"സെപ്റ്റംബർ" 25 മുതൽ ഞങ്ങൾ  st.ബനഡിക്ടൺ "കോൺഗ്രിഗേഷ"ന്റെ ബ്രാഞ്ചായ "മക്കിയാട് " St.cholastica conventil കുത്തിയിരുപ്പ് സമരം ചെയ്തു. അതിന്റെ ഫലമായി മദർ ജനറാൾ നവംമ്പർ 10 ന് ഞങ്ങളെ നേരിൽ കണ്ട് സംസാരിക്കാൻ ഇന്ത്യയിലേക്ക് വരും എന്ന് letter തന്നതിൻ പ്രകാരം തൽകാലത്തേക്ക് സമരം അവസാനിപ്പിച്ചു. പക്ഷെ 10 ന് വന്നില്ലന്ന് മാത്രമല്ല, അനുഭാവപൂർവ്വമുള്ള മനോഭാവമേ അവരുടെ ഭാഗത്തുനിന്നില്ല.
കഴിഞ്ഞ 3 വർഷമായി ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പറഞ്ഞ് മദർ ജനറാളിന് mail ചെയ്യുന്നു. പക്ഷെ ഒരു മാനുഷിക പരിഗണനയും നൽകാതെ അനാസ്ഥയോടെ ഞങ്ങളെ അവഗണിക്കുന്നു.
എന്റെ മകളുടെ ജീവന് വില കൽപ്പിക്കുകയും ഞങ്ങൾക്ക് നീതി ലഭ്യമാകുകയും ചെയ്യും വരെ സമരം ചെയ്യും. ജീവൻ വെടിഞ്ഞും മകളെ ഞങ്ങൾ രക്ഷിച്ചെടുക്കും. കോൺഗ്രിഗേഷൻമാത്രമാണ് എല്ലാത്തിനും ഉത്തരം പറയേണ്ടത്.
കല്ലറ ജോസ്, തങ്കമ്മ ജോസ് and family


No comments:

Post a Comment