Translate

Monday, July 11, 2016

"ഘർ വാപ്പസി"!

ദൈവത്തെ അറിഞ്ഞ യേശുവിന്റെ ദാസനായ എന്റെ ദാസേട്ടാ, നമോവാകം!
 "ദാസേട്ടനും കുടുംബവും ഹിന്ദുമതം സ്വീകരിച്ചു " എന്ന സുവിശേഷം എന്നെ ഏറെ സന്തോഷിപ്പിക്കുന്നു !
 "മനസാകുമെങ്കിൽ നിനക്കെന്നെ നാഥാ പരിശുദ്ധനാക്കാൻ കഴിയുമല്ലോ " എന്ന എന്റെ ഗാനം ജോൺസൺ മാസ്ടരെക്കൊണ്ട് ഈണം ചേർപ്പിച്ചു, [തരംഗിണിയുടെ "സ്നേഹ ദീപിക "എന്ന കാസറ്റിലൂടെ] 1989 ന്റെ ഹിറ്റ്‌ ഗാനമാക്കി ആലപിച്ച്ചു എന്നെ അനുഗൃഹിച്ച മനുഷ്യാവതാരമാണ്  ദാസേട്ടൻ!
"പ്രാർത്ഥന" മനുഷ്യന് ആവശ്യമില്ലയെന്നു എന്നെ [യേശുദേവനെപ്പോലെ] പഠിപ്പിച്ച സത്ഗുരുവാണെന്റെ യേശുദാസേട്ടൻ !
ഞാനെന്ന എന്നിലെ 'ഞാൻ' പോയി, ഇന്നീ 'ഞാനാകാൻ' കാരണം ആ വചസ്സുകളായിരുന്നു / ദിനവുമായിരുന്നു !
"എങ്ങിനെ എപ്പോൾ എവിടെ എന്താകണം എന്നറിയുന്നേക ജ്ഞാനിയല്ലോ
 എന്നെ നയിക്കുമെൻ ദൈവം , അതോർക്കുകിൽ എന്തിനീ വ്യാകുലമെൻ മനമേ " (സാമാസംഗീതം) എന്നെന്നെക്കൊണ്ടു അന്നുതന്നെ എഴുതിപ്പിച്ച ഗുരുവരനാണെന്റെ ദാസേട്ടൻ !  പിന്നീട് 
"സകലതുമറിയുമൊരറിവായ നീയെന്നുള്ളിൽ 
നിറഞ്ഞിരിക്കുന്നുവെന്നേ അറിയേണ്ടു ഞാൻ ; 
സകലതുമറിയും നീ നിജനിത്യ ചൈതന്യമായ് 
നിറഞ്ഞിരിക്കുമെന്  ജീവൻ അമൃതനുമായ് "   (അപ്രിയയാഗങ്ങൾ/ജ്ഞാനസ്നാനത്തിന്റെ പലവിയായി) ഞാൻ ഉറക്കെ പാടേണ്ടിവന്നതും ഈ ദാസേട്ടൻ കാരണമാണ് ! 

ദൈവത്തെ അറിഞ്ഞ ദാസേട്ടാ , എന്നെ 'ദൈവത്തെ അറിയാൻ' വഴികാട്ടിയായ ദാസേട്ടാ , ആത്മപ്രണാമം ! 
ഭാരതത്തിൽ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്! 'മൂറോൻവെള്ളം' തലയിൽ വീണവർ പൗരോഹിത്യ ആടുകളും  / കുളത്തിലെ വെള്ളത്തിൽ മലർത്തിമുക്കപ്പെടുന്നവർ നക്കാപ്പിച്ചപാസ്റ്ററുടെ അടിമകളും / അഗ്രചർമ്മം മുറിച്ചുമാറ്റപ്പെട്ടവർ ഇസ്‌ലാമിക മിത/തീവ്രവാദികളും / ശരീരത്തെ രോമം വടിക്കാത്തവർ സിക്കുകാരും ഒക്കെ ഒക്കെ ആയി  പരിണമിക്കുന്നു! എന്നിരിക്കെ ,താനറിയാതെ തന്റെമേൽ ഒഴിച്ച മൂറോൻവെള്ളം ഒരു "കളങ്കാഭിഷേകമായി" മാത്രം കരുതി , ആ ശരീരം വെടിയും മുൻപേ ,താൻ പിറന്നുവീണ സനാതനമതത്തെ പുനർവരിക്കാൻ കർമ്മപുണ്യം / ഭാഗ്യം ലഭിച്ച ഉത്തമനെ വിനയപൂർവം വീണ്ടും നമിക്കുന്നു! "ഘർ വാപ്പസി"! 
 "വെള്ളതേച്ച ശവക്കല്ലറകളെന്നു " യേശു വിശേഷിപ്പിച്ച പൗരോഹിത്യ മനസുകളുടെ അടിമവാഴ്ചയിൽനിന്നും അമൃതാനന്ദ വിമോചനം നേടിയവനേ, നീ അമൃതൻ തന്നെ! തന്റെ പ്രീയന്റെ 'പ്രീയങ്ങൾ' തനിക്കും പ്രീയങ്കരമായി കരുതുന്ന ദാസേട്ടന്റെ ജീവന ശക്തിയായ /പ്രഭയായ പ്രഭച്ചേച്ചീ, അഭിനന്ദനങ്ങൾ ! നിങ്ങളുടെ എളിയ ആരാധകൻ samuelkoodal   
 ..  

Sunday, July 10, 2016

കാട്ടിലെ തടി, തേവരുടെ ആന....

അലോഷ്യസ് ജോസഫ്
(സത്യജ്വാല 2016 ജൂണ്‍ലക്കം 'രസഗുള'യില്‍നിന്ന്)


ദൂരസ്ഥനഗരങ്ങളില്‍ വസിക്കുന്ന നമ്മുടെ ഒരു ബന്ധു നാട്ടില്‍പുറത്തു മരണമടഞ്ഞ വാര്‍ത്ത വന്നാല്‍ നാം എങ്ങനെയാണു പ്രതികരിക്കുക? എ.ടി.എമ്മില്‍ നിന്നോ കടം വാങ്ങിയോ ആകാവുന്ന കാശു സംഭരിച്ച്, കിട്ടുന്ന ബസില്‍ അല്ലെങ്കില്‍ തീവണ്ടിയില്‍ കയറി കഷ്ടപ്പെട്ടു ഞെങ്ങിഞെരുങ്ങി, മണിക്കൂറുകളുടെ യാതനയ്‌ക്കൊടുവില്‍ ഗ്രാമത്തിലെത്തി ശവസംസ്‌കാരചടങ്ങുകളില്‍ സഹായിച്ചു സഹകരിക്കും. എന്നാല്‍ പോങ്ങുംമൂട്ടിലെ ഞങ്ങളുടെ അല്‍ഫോന്‍സാകൊച്ചുപള്ളിയില്‍ ആരുടെയെങ്കിലും ബന്ധു മരിച്ചാല്‍ പ്രതികരണം നാടകീയമാണ്. ഉദാഹരണത്തിന്: 'അറിഞ്ഞില്ലേ, നമ്മുടെ ചാക്കോച്ചന്റെ അപ്പന്റെ അനുജന്റെ ഭാര്യേടെ അനിയത്തിയുടെ അമ്മായിഅപ്പന്റെ പെങ്ങളുടെ ഭര്‍ത്താവു മരിച്ചുപോയെന്ന്. ഇടവകയുടെ അനുശോചനം അറിയിക്കാന്‍ നമുക്കു പോകണ്ടേ!' എന്ന് കപ്യാര്‍-വാലാട്ടിസംഘത്തിലൊരാള്‍ അടിയന്തരപ്രമേയം അവതരിപ്പിക്കുന്നു. 'അതിനെന്താ, നമുക്കു പൊയ്ക്കളയാം', എന്നു കപ്യാരദ്ദേഹം. ഉടന്‍ ഫോണ്‍ ചെയ്ത് മണിയന്‍പിള്ളയുടെ എ.സി. ഇന്നോവ കാര്‍ വരുത്തുന്നു. കപ്യാരും രണ്ടു മൂന്നു പിണിയാളുകളും കയറുന്നു. വണ്ടി ഓട്ടം തുടങ്ങുന്നു. പത്തറുപതു മൈലകലെയുള്ള ഗ്രാമത്തില്‍ചെന്ന്, ചോദിച്ചും പറഞ്ഞും വീടു കണ്ടെത്തി, ചാക്കോച്ചന്റെ പള്ളിക്കാരെന്ന ലേബലില്‍ അഹങ്കാരപ്രകടനം നടത്തി, രാത്രി വൈകി പള്ളിയില്‍ തിരിച്ചെത്തുന്നു. ഇറങ്ങുമ്പോള്‍ ഡ്രൈവര്‍ ഒഴികെ മറ്റാര്‍ക്കും സുബോധമില്ല. കാരണം, മരണം അവരെ അത്രകണ്ട് ദുഃഖാര്‍ത്തരാക്കിയിരിക്കുന്നു. അത്രയൊന്നും പള്ളിയില്‍ സഹകരിക്കാത്ത ചാക്കോച്ചന്റെ കണ്ണുനീര്‍ തുടയ്ക്കാന്‍ കപ്യാരും സംഘവും സ്വന്തം പോക്കറ്റില്‍നിന്ന് ഇത്രയേറെ കാശുചെലവാക്കി പോയല്ലോ എന്നു നാം ആരാധനാഭാവത്തോടെ ചിന്തിക്കും. പക്ഷേ, ചിന്തിക്കാന്‍ വരട്ടെ. സ്വന്തം ചെലവിലല്ല, പള്ളിഫണ്ടിലെ കാശുകൊണ്ടാണ് ഈ ചരമാഘോഷത്തിന് അവര്‍ പോയിവന്നത്. ഇത് കുറഞ്ഞത് ആണ്ടില്‍ പത്തുപ്രാവശ്യമെങ്കിലും ഞങ്ങളുടെ പള്ളിയില്‍ അരങ്ങേറുന്ന നാടകം. അവരെ തടുക്കാന്‍ വല്യച്ചനു ശക്തിയില്ല. കാരണം, അദ്ദേഹവും ഇതേ കൃഷിയില്‍ കര്‍ഷകശ്രീ അവാര്‍ഡിനു യോഗ്യനാണ്. 'പള്ളീടെ കാശ്, പിള്ളേടെ കാറ്, തള്ളടാ തള്ള്.....' എന്നാണു പുതിയ പഴഞ്ചൊല്ല്.

Thursday, July 7, 2016

സാമുവൽ കൂടലിനെതിരെ സഭയുടെ വധഭീക്ഷണി - സർക്കാർ നടപടി സ്വീകരിക്കണം. -

പ്രശസ്ത സാമൂഹിക പരിഷ്‌കർത്താവും കവിയുമായ സാമുവൽ കൂടലിനെതിരെ സഭയുടെ  വധഭീക്ഷണി - സർക്കാർ നടപടി സ്വീകരിക്കണം. -


സാമുവൽ കൂടലിനെഅപകീർത്തിപ്പെടുത്തിയും  വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയും സോഷ്യൽ മീഡീയ വഴിയും  നേരിട്ടും സഭാനേതൃത്വത്തിലെ ചിലരും കൂട്ടാളികളും സജീവമാകുന്നു .സഭയിലെ അധാർമികതക്കും കൊള്ളപ്പിരിവിനെതിരെയും കൂടൽ പ്രതികരിച്ചതിന്റെ പ്രതികാര നടപടിയായിട്ടാണ് സഭയുടെ നീചമായ ഈ നീക്കം. അഭിപ്രായം പറയുകയും തെറ്റിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരെ ഇല്ലാതാക്കുന്ന സഭയുടെ മുൻകാലങ്ങളിലെ പ്രവൃത്തികൾതന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്. വിശ്വാസികൾ ഉണർന്നു ചിന്തിക്കണം. സമാധാനപരമായ സമരപരിപാടികൾക്ക് രൂപം നൽകണം.  


ധീരന്മാർക്ക് മരണം ഒന്നേയുള്ളു. മറ്റുള്ളവർ ജീവിതത്തിൽ പലതവണ മരിക്കുന്നു. ശരിയായ ഈശ്വരവിശ്വാസി ദൈവത്തിൽ ജനിക്കുന്നു, ജീവിക്കുന്നു, അവനു മരണമില്ല അവന്റെ ജീവിത ചുറ്റുപാടുകൾ അധർമ്മത്തിനെതിരെ പോരാടി ജ്വലിച്ച് പ്രാകാശിതമാവുന്നു. സാമുവൽകൂടൽ എന്ന മഹാ സാത്വികനെ പുരോഹിത വർഗ്ഗത്തിന് എന്തുചെയ്യുവാൻ കഴിയും. ആത്മീയത ജഡികമല്ലെന്ന് ഇവർക്കെന്താ മനസ്സിലാവാത്തത് ഹാ.....  കഷ്ടം . യേശുവിനെ കുരിശിൽ തറച്ച് കൊന്നുവെന്നു വീമ്പിളക്കിയ പുരോഹിതരുടെ സ്ഥിതിയെന്താണെന്ന് ഓർക്കുക ഇന്നും ഇവർക്ക് ജീവിക്കണമെങ്കിലും,മോഷ്ടിക്കണമെങ്കിലും ,അധികാരത്തിലിരിക്കണമെങ്കിലും ,കോടികൾ സമ്പാദിച്ച് ആഡംബരജീവിതം നയിക്കണമെങ്കിലും ആ യേശുവും കുടുംബവും ഇല്ലാതെ പററുമോ . കൂടലിനെപോലുളള വിശ്വാസികൾ വിയർപ്പൊഴുക്കുന്ന പിച്ചക്കാശും പിൻതുണയും വേണം ഇവർക്ക് ജീവിക്കുവാൻ.
വിശ്വാസികളാണ് യജമാനൻമാർ എന്ന തിരിച്ചറിവ് ഇല്ലാതെപോകുന്നത് അജ്ഞതയും ദൈവാനുഭവമില്ലാത്തതുകൊണ്ടുമാണ്. 


 ഭാരതത്തിലെ ജനങ്ങളെ പള്ളി സെമിത്തേരിയിലേയ്ക്ക് എടുക്കുവാൻ തുടങ്ങിയത് എന്നുമുതലാണെന്ന് ചരിത്രമൊന്നു പഠിച്ചാൽ നന്നായിരുന്നു. തിന്മയുടെ ജീവിതം നയിക്കുന്നവരും സ്വർഗ്ഗത്തിൽ പോകുവാൻ പള്ളിയിൽ അടക്കിയാൽ മതിയെന്ന ധാരണയുമാണ് ഇവരേക്കൊണ്ട് ഇതോക്കെ പറയിക്കുന്നത് . ഇന്ത്യയിലെ 20% ത്തിൽ താഴെ വരുന്ന ക്രിസ്ത്യാനികളെ മാറ്റി നിർത്തി പള്ളിയിൽ അടക്കാത്ത നൂറു കോടിയിലധികം ജനങ്ങളുടെ മോക്ഷപ്രാപ്തി ഇനി എന്താകുമോ ആവോ.....


  സാമുവൽ കൂടലെന്ന വീര യോദ്ധാവിനെതിരേയുള്ള ഏതു കടന്നാക്രമണവും സമൂഹത്തിനും വിശ്വാസികൾക്കുമെതിരെയുള്ള പുരോഹിത വിഭാഗത്തിന്റെ കടന്നാക്രമണമായിമാത്രമേ കാണുവാൻ കഴിയു . നീചമായി പ്രവർത്തിക്കുന്ന ഇത്തരം കുറ്റവാളികളെ നിയമത്തിന്റെയും സമുഹത്തിന്റെയും മുന്നിൽ തുറന്നു കാണിക്കുകയും നേരിടുകയും വേണം . നവീകരണ പ്രസ്ഥാനങ്ങൾ ശക്തമായ  സമരപരിപാടികളുമായി മന്നോട്ടുവരണം. ഇത്തരക്കാരുടെ കപട ആത്മിയതയുടെ പുറന്തോട് പൊട്ടിച്ചെറിയണം.


                                                             റെജി ഞള്ളാനി
                                                          .കെ. സി. ആർ എം ,
                                   സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി.

നസ്രാണികളേ ഉണരുവിൻ




'ആത്മാവിനെ കൊല്ലാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ട'

ദാര്‍ശനികനും കവിയും വാഗ്മിയും 'അത്മായശബ്ദം' ബ്ലോഗിലെയും 'സത്യജ്വാല'യിലെയും പ്രമുഖ എഴുത്തുകാരനുമായ ശ്രീ സാമുവല്‍ കൂടലിനെ നിശ്ശബ്ദനാക്കാന്‍, അദ്ദേഹം അംഗമായിരിക്കുന്ന ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു മെത്രാപ്പോലീത്തായും കൂലിപ്പട്ടാളവും രംഗത്തിറങ്ങിയിരിക്കുന്നതായി അറിഞ്ഞപ്പോൾ 'സത്യജ്വാല' എഡിറ്റർ ജോർജ് മൂലേച്ചാലിൽ ജൂലൈ ലക്കം 'സത്യജ്വാല'യിൽ പ്രസിദ്ധീകരിക്കാൻ തയ്യാറാക്കിയതാണ് ഈ ലേഖനം.  

'വാട്‌സ് അപ്പാ'ണു യുദ്ധക്കളം. ശ്രീ സാമുവല്‍
കൂടല്‍ യേശുവചസ്സുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുവയ്ക്കുന്ന പുരോഹിതവിരുദ്ധ ആശയഗതികള്‍ക്കൊന്നിനുപോലും മറുപടി പറയാതെ, അദ്ദേഹത്തെ തേജോവധംചെയ്തും മൂക്കില്‍ പഞ്ഞിവയ്ക്കുമെന്നു (കൊല്ലുമെന്ന്!) പറഞ്ഞു ഭീഷണിപ്പെടുത്തിയും തെറിയഭിഷേകം നടത്തിക്കൊണ്ടിരിക്കുകയാണവര്‍. 'അച്ചന്മാരെയും മെത്രാന്മാരെയും ഇഷ്ടമില്ലെങ്കില്‍ സഭ വിട്ടുപോകാത്തതെന്തെ'ന്നും, 'വീട്ടുപുരയിടത്തില്‍ കുഴിതോണ്ടി കുഴിച്ചിട്ടാല്‍ മതിയെന്നു വില്‍പ്പത്രം എഴുതിവയ്ക്കാത്തതെന്തെന്നുമൊക്കെയാണ്, അച്ചടിക്കാന്‍ കൊള്ളാത്ത 'സരസ്വതീപ്രയോഗ'ങ്ങള്‍ക്കിടയിലൂടെ അവര്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്...
'ഉത്തരംമുട്ടുമ്പോള്‍ കൊഞ്ഞനംകുത്തുക'യെന്ന, പുരോഹിതരുടെയും അവരുടെ 'ആമേന്‍ സംഘ'ത്തിന്റെയും ഈ സമ്പ്രദായം പുതിയതൊന്നുമല്ല; എല്ലാക്കാലത്തും അതുണ്ടായിരുന്നു. പ്രവാചകരെ കല്ലെറിയുകയെന്നത് പുരോഹിതമതവ്യവസ്ഥയുടെ ഭാഗംതന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് യേശു ജറുശലേമിനെ നോക്കി 'പ്രവാചകരെ കൊല്ലുന്നവളേ' എന്നു വിളിച്ചത; ജറുശലേം പരിത്യക്തവും ശൂന്യവുമാകും' എന്നും (മത്താ. 23:37-38), ദേവാലയം കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ തകരു'മെന്നും (മത്താ: 24:2) പ്രവചിച്ചത്. യേശു ശിഷ്യരോട്, അവര്‍ നിങ്ങളെ മര്‍ദ്ദനത്തിന് ഏല്‍പിച്ചുകൊടുക്കുകയും വധിക്കുകയും ചെയ്യുമെന്നും തന്റെ ശിഷ്യന്മാരോട് മുന്നറിയിപ്പു നല്‍കുന്നതും (മത്താ. 24:9) അതേ പശ്ചാത്തലത്തിലാണ്.
എം.പി.പോള്‍, പൊന്‍കുന്നം വര്‍ക്കി, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി മുതലായ മലയാളത്തിലെ മഹാരഥന്മാരെ പീഡിപ്പിച്ചൊതുക്കാന്‍ കേരളസഭയിലെ പൗരോഹിത്യം എത്രയാണു ശ്രമിച്ചത്! ജോസഫ് പുലിക്കുന്നേലെന്ന ധീരനായ ഒറ്റയാള്‍ പട്ടാളത്തെ നേരിടാന്‍ മുഖമില്ലാത്ത പുരോഹിതരുടെയും 'അതെയച്ചാ'ക്കാരുടെയും ഒരു കൗരവപ്പട ഇറങ്ങിയത് അടുത്തകാലത്തെ കഥ. കന്യാസ്ത്രീകളെക്കൊണ്ട്, അച്ചുനിരത്തിച്ച് എത്രയോ അസത്യ-അസഭ്യകഥകള്‍ അദ്ദേഹത്തിനെതിരെ പ്രചരിപ്പിച്ചു!
മുമ്പത്തെപ്പോലെ മതദ്രോഹവിചാരണ (inquisition)  നടത്തി ഇന്നും സ്വതന്ത്രചിന്തകരായ മനുഷ്യരെ കൊല്ലാനുള്ള അധികാരം ഇന്നില്ലാതെപോയതില്‍ പരിതപിക്കുന്ന കശ്മല പുരോഹിതരാണ് സ്വഭാവഹത്യ നടത്തി സാഡിസ്റ്റ് സംതൃപ്തി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീകക്ഷികളുമായി കൈകോര്‍ത്തും വിലപേശിയും ആ അധികാരം വീണ്ടെടുക്കുകയെന്ന ലക്ഷ്യമാണ്, ഈ വിഭാഗം പുരോഹിതര്‍ക്കുള്ളത്. തങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ സഭാംഗങ്ങള്‍ക്ക് അവകാശമില്ലെന്നു കോടതികളെക്കൊണ്ട് വിധിപ്രസ്താവങ്ങള്‍ നടത്തിക്കാന്‍ ശ്രമിക്കുന്നതും ഈ പുരോഹിത-മഹാപുരോഹിത വിഭാഗമാണ്.
''ശരീരത്തെ കൊല്ലുന്നവരെങ്കിലും ആത്മാവിനെ കൊല്ലാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ട'' എന്ന യേശുവചസ്സുകളുടെ അര്‍ത്ഥം ഗ്രഹിച്ചവരെ ഭയപ്പെടുത്തി അവരുടെ കര്‍മ്മരംഗത്തുനിന്നു പിന്തിരിപ്പിക്കാന്‍ ആര്‍ക്കാണു കഴിയുക? സത്യത്തിനും നീതിക്കുംവേണ്ടി ത്യാഗം സഹിച്ചും അധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന ദൈവികമായ ആന്തരികശക്തിയില്‍, ദൈവാനുഗ്രഹത്തില്‍, അധിവസിക്കുന്ന സാമുവല്‍ കൂടലിനെപ്പോലുള്ളവരെ ആര്‍ക്കെങ്ങനെ പരാജയപ്പെടുത്താന്‍ കഴിയും? അങ്ങനെ പരാജയപ്പെടുത്താനാകാത്ത കേരളത്തിലെ അനേകരുടെ ഒരു പ്രതിനിധിമാത്രമാണിന്നു സാമുവല്‍ കൂടലെന്നും, മരിച്ചാല്‍ കുഴിച്ചിടാന്‍ പള്ളിയിലൊരിടം കിട്ടാന്‍ വേണ്ടിമാത്രം ക്രിസ്ത്യാനികളായിരിക്കുന്ന ഈ മതദ്രോഹവിചാരണക്കാര്‍ അറിഞ്ഞിരിക്കട്ടെ!

- എഡിറ്റര്‍, 'സത്യജ്വാല'

Wednesday, July 6, 2016

യേശു ഇപ്പോള്‍ സഭയ്ക്കു പുറത്താണ്; പുതിയ വിവാദവുമായി സിസ്റ്റര്‍ ജെസ്മി

സിസ്റ്റർ ജെസ്മി

മംഗളം പത്രം പ്രസിദ്ധീകരിച്ചത്:

എന്ത് തെറ്റ് കണ്ടാലും സിസ്റ്റര്‍മാരെ എളുപ്പത്തില്‍  പുറത്താക്കും. അച്ചന്മാര്‍ക്ക് പക്ഷെ മുദ്ര പോകില്ല. അവര്‍ക്ക് മരണം വരെ അഭിഷേകമുദ്രയുണ്ടത്രേ. ആ പട്ടം ഒരു ദിവ്യ കൂദാശയാണ്. അതുകൊണ്ട് അവര്‍ക്ക് എന്തും ചെയ്യാം. എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് അങ്ങനെയല്ല.അതൊരു കൂദാശയല്ല.. അത് പട്ടമല്ല. കുറെ പെണ്ണുങ്ങള്‍ കൂടി വെറുതെ ജീവിക്കുന്നു എന്നേയുള്ളൂ.  തുറന്നു പറച്ചിലിന്റെ പുതിയൊരു ഷോക്കുമായി സിസ്റ്റര്‍ ജെസ്മി വീണ്ടും വാര്‍ത്തകളിലേയ്ക്ക് വരികയാണ്. നവംബറില്‍ അറുപതാം പിറന്നാളിന് തന്റെ ആറാമത്തെ പുസ്തകം, 'പെണ്‍മയുടെ വഴികള്‍' ജനങ്ങളിലേയ്ക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് സിസ്റ്റര്‍. നോവല്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നത് ഡി സി ബുക്‌സ് ആണ് .പൂമാലയില്‍ 'പുനര്‍ജ്ജനി ദി അഡിക്ഷന്‍ സെന്ററ'റിലെ അന്തേവാസികളുടെ സാന്നിധ്യത്തിലായിരിയ്ക്കും പുസ്തകം അവതരിപ്പിക്കുന്നത്.തന്റെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ജെസ്മി മനസ് തുറക്കുന്നു.

പുതിയപുസ്തകം

ഞാന്‍ സഭയുടെ പുറത്തിറങ്ങി എന്റെ ഈ പുതിയ ജന്മത്തിലേയ്ക്ക് കടന്നിട്ട് ഏഴുകൊല്ലമാകുന്നു. എഴുകൊല്ലത്തിനിടയില്‍ ആറു പുസ്തകങ്ങള്‍ എന്നു പറയുന്നത് നിസാരമല്ലല്ലോ.അതിന്റെ ആവേശത്തിലാണ്.>കേരളകൗമുദിയില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിയ്ക്കുന്ന നോവലാണ്. മറ്റുള്ളവ പോലെ തന്നെ ആത്മകഥാംശം ഉള്ള അന്‍പതോളം സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടാവും ഈ നോവലില്‍. ഭാവനയല്ല.ഞാന്‍ കണ്ടറിഞ്ഞ അനുഭവങ്ങളുടെ ഒരു യഥാര്‍ത്ഥ ആവിഷ്‌ക്കാരം തന്നെയായിരിയ്ക്കും ഈ നോവലും.. ടീച്ചറമ്മ എന്ന വിളിപ്പേരുള്ള അവിവാഹിതയായ ഒരു അധ്യാപികയാണ് കേന്ദ്രകഥാപാത്രം. അവരുടെ ജീവിതത്തിലെ തിരിച്ചറിവുകളും പ്രതിരോധവുമൊക്കെയാണ് പറയുന്നത്. സ്വാഭാവികമായും സഭയും കന്യാസ്ത്രീകളും മറ്റു സഭാംഗങ്ങളും ഒക്കെ നോവലിന്റെ ഭാഗമായി വരുന്നുണ്ട്.

സഭയുടെ പ്രതികരണം

സഭയുടെ പ്രതികരണം സഭയെ നാണം കെടുത്തുന്നെന്നുള്ള പരാതി വീണ്ടും ഉണ്ടാവും. ഭീഷണിയുണ്ടാവും. ഞാന്‍ കാരണം രണ്ടുപേര്‍ പുറത്തുവന്നു എന്നൊക്കെയാണ്. അതിനുമുന്‍പും അനുഭവങ്ങള്‍ ഉണ്ടായിരുന്നില്ലേ? എനിയ്ക്ക് അടുപ്പമുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒരു സംഭവം പറയുകയുണ്ടായി. കോഴിക്കോട് ഭാഗത്ത്  ഒരു മഠത്തില്‍ സിസ്റ്റര്‍ ആറുമാസം ഗര്‍ഭിണിയാണ്. ഒരു അച്ചനാണ് ആളെന്നുള്ളത് തെളിഞ്ഞു. അച്ചനോട് കാര്യമന്വേഷിച്ച ബിഷപ്പ് ഒടുവില്‍ പറഞ്ഞത് ഒതുക്കിത്തീര്‍ക്കാന്‍. കിട്ടിയ വിവരങ്ങള്‍ വച്ച് ഞാന്‍ അച്ചനെ വിളിച്ച് കാര്യം ചോദിച്ചു. പുള്ളി പറഞ്ഞത് കേള്‍ക്കണോ?

"It was a one time accident, I can't bear it for life time"

 അച്ഛന്‍  വണ്ടിയോടിയ്ക്കുമ്പോ ആക്‌സിഡന്റ്‌റ് പറ്റിയെന്നുകരുതി ഡ്രൈവിംഗ് നിര്‍ത്താന്‍ പറ്റുവോ എന്ന് അര്‍ത്ഥം..

ആ സിസറ്ററിനെ പുറത്താക്കി. വീട്ടുകാര്‍ പോലും തിരിഞ്ഞു നോക്കിയില്ല. രഹസ്യമായി പ്രസവിക്കാന്‍ എങ്ങോട്ടോ മാറ്റിയിട്ടുണ്ട് എന്നാണു കേട്ടത്. ഇനി മഠത്തിലേയ്ക്ക് തിരിച്ചു കേറ്റുവോ അതോ അതിന്റെ ജന്മം ഇതോടെ മുട്ടിയോ എന്നൊന്നുമറിയില്ല. തൃശ്ശൂര്‍ ഭാഗത്ത് ഇതുപോലെ വേറൊരു സിസ്റ്ററേയും അറിയാം. കാര്യം അന്വേഷിച്ചാല്‍ എങ്ങനെയേലും ജീവിച്ച് പൊക്കോട്ടെ എന്ന് പറയും പാവം.


സഭയുടെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍


സഭയില്‍ ഇപ്പോഴുള്ളതില്‍ ഒരു ശതമാനത്തിന് മാത്രമേ സത്യസന്ധമായ ദൈവ വിളിയുള്ളൂ. ബാക്കി ചുമ്മാ ഉടുപ്പുമിട്ട്  സഭയ്ക്ക് കളങ്കം വരുത്തുന്നവരാണ്. അവരെ കണ്ടുപിടിച്ച് പറഞ്ഞു വിട്ടാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. പക്ഷെ അപ്പോഴെന്താ എണ്ണം കുറയും. പോള്‍ തേലക്കാട്ട് അച്ചന്‍ എന്നോട് ചോദിച്ചു ജെസ്മി ഇങ്ങനെ തുടങ്ങിയാല്‍ സഭാപുരോഹിതന്മാരുടെ എണ്ണം കുറയില്ലേ എന്ന്. ഞാന്‍ പറഞ്ഞു. ക്വാണ്ടിറ്റി എന്തിനാണ്, സഭയ്ക്ക് ക്വാളിറ്റിയാണ് വേണ്ടതെന്ന്.

എനിക്ക് ബഹുമാനമുള്ള ഒരു അച്ചന്‍ പറയാറുണ്ട്. ഒരു സമയത്ത് ജീവിതത്തില്‍  ഒരു സന്യാസിയെ ഉണ്ടാവുള്ളൂ എന്ന്. അവരാണ് ആ നല്ല ഒരു ശതമാനം. ബാക്കി ഫെയ്ക്ക് ആണ്. പിന്നെ അവര്‍ എന്തുകൊണ്ടാണ് ഇതിലേയ്ക്ക് വരുന്നത് എന്നതിന് കാരണങ്ങളുണ്ട്..


ഭാഗ്യലക്ഷ്മിയോടൊപ്പം സിസ്റ്റര്‍ ജസ്മി സുരക്ഷിതത്വം ഒന്നാമത്. പിന്നെ ജോലി കിട്ടാന്‍ ബുദ്ധിമുട്ടില്ല.. പിന്നെ ഒട്ടും മനസ്സാക്ഷിയില്ലാത്തവരാണെങ്കില്‍ ഒന്ന് കണ്ണടച്ചാല്‍ ഇഷ്ടം പോലെ പൈസ ചിലവഴിക്കാം. പിന്നെ സമൂഹത്തിലെ സ്ഥാനം... ഈ അച്ചന്മാര്‍  ഉടുപ്പൂരിയിട്ട്  പ്രസംഗിക്കാന്‍ ഇറങ്ങിയാല്‍  ആരു കേള്‍ക്കും? ആരു വില വയ്ക്കും? ഈ കുപ്പായമുണ്ടെങ്കില്‍ എന്ത് പൊട്ടത്തെറ്റ്  പറഞ്ഞാലും അതുകേട്ടു ഭവ്യതയോടെ നില്‍ക്കാന്‍ ആളുകളുണ്ടാവും.


സഭയിലെ വിവേചനം


എന്ത് തെറ്റ് കണ്ടാലും സിസ്റ്റര്‍മാരെ എളുപ്പത്തില്‍  പുറത്താക്കും. അച്ചന്മാര്‍ക്ക് പക്ഷെ മുദ്ര പോകില്ല. അവര്‍ക്ക് മരണം വരെ അഭിഷേകമുദ്രയുണ്ടത്രേ. ആ പട്ടം ഒരു ദിവ്യ കൂദാശയാണ്. അതുകൊണ്ട് അവര്‍ക്ക് എന്തും ചെയ്യാം. എന്നാല്‍ കന്യാസ്ത്രീകള്‍ക്ക് അങ്ങനെയല്ല.അതൊരു കൂദാശയല്ല.. അത് പട്ടമല്ല. കുറെ പെണ്ണുങ്ങള്‍ കൂടി വെറുതെ ജീവിക്കുന്നു എന്നേയുള്ളൂ. എന്നുവച്ചാല്‍ നമ്മള്‍ വിളി കിട്ടി തീരുമാനമെടുത്ത് ആളെ വിളിച്ച് കൂട്ടി സ്വീകരിയ്ക്കുന്ന കന്യാസ്ത്രീ എന്ന ഒരു കൂദാശയല്ലാന്ന്, അതുകൊണ്ട് കന്യാസ്ത്രീയെ എളുപ്പത്തില്‍ പുറത്താക്കാം.

ബാക്കി മംഗളത്തിന്റെ താഴത്തെ ലിങ്കിൽ വായിക്കുക
http://www.mangalam.com/news/detail/2/10262-mangalam-special-sister-jesmie-against-against-catholic-church.html



Tuesday, July 5, 2016

തോമസുകുട്ടീ വിട്ടോടാ!

പള്ളിയെ കുറ്റം പറഞ്ഞോണ്ടു നടന്നിട്ടു തനിക്കെന്നാ കിട്ടി? മുഖത്തടിച്ചതുപോലെ ഇങ്ങിനെ ഒരു ചോദ്യം വന്നാൽ ആരാ വിഷമിക്കാതിരിക്കുക? സത്യമായിട്ടും എന്നെ ഒത്തിരി ചിന്തിപ്പിക്കാൻ ഈ ചോദ്യം കാരണമായി. എന്നോടിങ്ങിനെ ചോദിച്ചതാരാണെന്നും, എവിടെ വെച്ചാണെന്നും ഞാൻ പറയുന്നില്ല (അതു പറഞ്ഞാൽ വേറെ കുറെ കഥകളും പറയേണ്ടി വരും). സ്വന്തം അംഗങ്ങളാൽ തന്നെ പരസ്യമായി പരിഹസിക്കപ്പെടുന്ന ഒരു സമൂഹത്തെ ഞാനിപ്പോൾ കാണുന്നു. വർഷങ്ങൾക്കു മുമ്പ് ഇതായിരുന്നില്ല സ്ഥിതി. ഈ മാറ്റത്തിനു ഭൂരിപക്ഷം സഭാംഗങ്ങളും കാരണമായിയെന്നതും സത്യം. നാലഞ്ചു വർഷങ്ങൾ കൊണ്ട് അത്മായൻ അപ്പാടെ മാറിയെന്നത് മെത്രാൻമാർക്കറിയാം. നാലു വർഷങ്ങൾക്കു മുന്പു പള്ളിക്കെതിരെ കേസു കൊടുക്കുന്നത് ഉത്ഭവപാപത്തിനു തുല്യമായി പരിഗണിച്ചിരുന്നെങ്കിൽ, ഇന്ന് അത്തരം കേസ് നടത്തുന്നവൻ ഹീറോ. മിക്കവാറും സംഘർഷങ്ങൾ കോടതിയിലെത്താനും തുടങ്ങി. അത്മായനിട്ടു പണി കൊടുത്ത എല്ലാ അച്ചന്മാർക്കും മെത്രാന്മാർക്കും ഇപ്പോൾ ഉറപ്പായി പണി കിട്ടുന്നുമുണ്ട്. അത്മായനെ പരസ്യമായി പ്രാകാൻ പോലും വിണാരിമാർ ഭയക്കുന്നു. പണ്ടൊരു മെത്രാൻ പറഞ്ഞാൽ അനുസരിക്കാൻ ഒത്തിരി പേരുണ്ടായിരുന്നെങ്കിൽ ഇന്നു മെത്രാൻ പറഞ്ഞാൽ ആരും തന്നെ കേക്കാതായി. കഴിഞ്ഞ ഇലക്ഷന് നാമത് കാണുകയും ചെയ്‌തു. ഇന്നൊരു മെത്രാനെ നികൃഷ്ടജീവിയെന്നു വിളിച്ചാലും പ്രതികരണം ശൂ! ഇപ്പോൾ സത്യജ്വാല മെത്രാന്മാർ പോലും ചോദിച്ചു വാങ്ങുന്നു. 

പാലായിൽ, കീറിയ പടുതാക്കു കീഴിൽ വഴിയരുകിൽ കഴിഞ്ഞിരുന്ന ഒരു പോസ്റ് ഗ്രാഡ്വേറ്റ് വിദ്യാർത്ഥിയും ഒരു ഡിഗ്രി വിദ്യാർത്ഥിയും അടങ്ങുന്ന ക്രിസ്ത്യൻ ദരിദ്ര കുടുംബത്തിനു വീട് സംഭാവന ചെയ്തത് കിഴതടിയൂർ സർവീസ്‌ സഹകരണ ബാങ്ക്. ഇവർ താമസിച്ചിരുന്ന സ്ഥലത്തിന് അടുത്താണ് പാലാ അരമനയെന്നാണ് ഞാൻ അന്വേഷിച്ചതിൽ നിന്നു മനസ്സിലായത്. പാലാ രൂപതയെന്നു പറഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള രൂപതകളിൽ ഒന്നാണെന്നും ഓർക്കണം. ചേർപ്പുങ്കൽ, അരുവിത്തുറ, ഭരണങ്ങാനം, കുറവിലങ്ങാട്, രാമപുരം പോലുള്ള കുറേ പള്ളികളും .... പിന്നെ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്റിന്റെ എതിർവശം ഒരു ഫർലോങ് നീളത്തിലുള്ള മൂന്നു നില ഷോപ്പിംഗ് കോംപ്ലക്‌സും - പോരെ? കോളേജുകളും മറ്റ് ആദായമാർഗ്ഗങ്ങളും വേറെ കിടക്കുന്നു. ഇതിന്റെ എട്ടൊന്നു വരുമാനമുണ്ടോ കിഴതടിയൂർ ബാങ്കിന്? എല്ലാ ഞായറാഴ്ചകളിലും ഇടയലേഖനങ്ങൾ വിൽക്കുന്ന ഒരു രൂപതയാണെന്നും ഓർക്കണം, പാലാ. കല്യാണത്തിന്റെ തലേദിവസവും വധൂവരന്മാരുടെ വീടുകളിൽ എത്തി പ്രാർത്ഥന ചൊല്ലാൻ വേണ്ടത്ര വൈദികരുള്ള രൂപതയുമാണ് പാലാ. ഞങ്ങൾ കുറെ ചെയ്യുന്നുണ്ടെന്ന് പറഞ്ഞിട്ടെന്തു കാര്യം? ബന്ധപ്പെട്ടവർ രണ്ടാമതൊരരമനയെപ്പറ്റിയും മൂന്നാമതൊരടുക്കളെയെപ്പറ്റിയുമൊക്കെ ചിന്തിക്കുന്നുവെന്നു കേൾക്കുമ്പോൾ ചോദിക്കാതെ വയ്യ, ഇതാണോ ക്രിസ്തു പറഞ്ഞത്? 

പള്ളിയോട് സഹായം ചോദിക്കുന്നവന്റെ ഗതി ആരെങ്കിലും ഓർക്കാറുണ്ടോ? കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരവധിക്കു വീട്ടിൽ വന്നപ്പോൾ ഒരു സ്ത്രീ എന്നോടൊരു സഹായം ചോദിച്ചു - കടമായി അയ്യായിരം രൂപാ. ചോദിച്ചു വന്നപ്പോൾ മനസ്സിലായി ഇതവരുടെ മകൾക്കു കോളേജിൽ കൊടുക്കാനുള്ള തുകയാണെന്ന്. ഇത്രയും പണം സ്ഥലത്തെ ഒരു ജീവകാരുണ്യ സംഘടന ഇവരെ ഏൽപ്പിക്കാൻ പള്ളി വികാരിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. വികാരിയുടെ കൈയ്യിൽ നിന്നും ഈ തുക കിട്ടണമെങ്കിൽ പണം കോളേജിലടച്ച രസീതുമായി ചെല്ലണം. ഈ വർഗ്ഗത്തിനില്ലാത്ത ഒരു ഗുണമുണ്ട് - കരുണ. ഇതുള്ള അനേകരെ നാണം കെടുത്താൻ ഇതുക്കൂട്ടു രണ്ടൂമൂന്നു വിണാരിമാർ മതി. സത്യവിശ്വാസത്തിൽ ജീവിക്കുന്ന ഒരു അംഗത്തെ കെട്ടിച്ചുവിടാൻ എന്തെല്ലാം നൂലാമാലകളുണ്ട്‌! ജനിച്ചപ്പോൾ മുതലുള്ള കൂദാശ സർട്ടിഫിക്കറ്റുകൾ, അവിടെന്നുള്ള എഴുത്ത് ഇവിടുന്നുള്ള എഴുത്ത്, വിളിച്ചു ചൊല്ലൽ, അംഗത്തിന്റെ സംഭാവന രജിസ്റ്റർ തപ്പൽ, പതാരം സംഘടിപ്പിക്കൽ, പ്രീകാനാ (അതിനു വികാരിയുടെ കത്ത്, ഫോട്ടോ), കല്യാണത്തിന്റെ തലേന്ന് വീട്ടിൽ ചെന്ന് അല്ലെലൂജാ ചൊല്ലിക്കൽ...... ചെറുക്കനോ പെണ്ണോ സിറോ മലബാറുകാരില്ലാത്ത ഏതെങ്കിലും സ്ഥലത്തു നിന്നു വല്ലതുമാണെങ്കിൽ കുഴഞ്ഞുവെന്ന് വന്നു പറഞ്ഞാൽ പോരാ - പെട്ടുവെന്നു തന്നെ പറയാം. ഡ്രൈവിങ് ലൈസൻസിന് ചെല്ലുമ്പോൾ അവരു പറയുമല്ലോ '8' വരക്കാൻ - അതിതിലും എളുപ്പം. കുറിക്കുരുക്കഴിക്കാൻ കഴിഞ്ഞ വർഷം ഒരാൾക്ക് ഡൽഹിയിൽ നിന്നു കേരളത്തിലേക്ക് പറന്നു വരേണ്ടി വന്നു, കല്യാണ തലേന്ന്. പഞ്ചായത്തിലാണെങ്കിൽ ഒരൊറ്റ ആപ്ലിക്കേഷൻ മതി, കല്യാണം രജിസ്റ്റർ ചെയ്യാൻ. ഇനി കല്യാണത്തിനും മാമോദിസാക്കുമൊക്കെ സാക്ഷി നിൽക്കാൻ ചെല്ലുന്നവനോ? അവർക്കും ഉണ്ടായിരിക്കണം നല്ല നടപ്പ് സർട്ടിഫിക്കറ്റ്. ഇതെല്ലാം ശരിയാക്കിക്കൊണ്ടൂ ചെന്നാലോ? ബെംഗാളി കഞ്ചാവു ബീഡി വാങ്ങിക്കാൻ ചെല്ലുമ്പോൾ പെട്ടിക്കടക്കാരൻ നോക്കുന്നതുപോലെ രൂക്ഷമായ ഒരു നോട്ടമുണ്ട്. എന്നിട്ടോ? ഡൈവേഴ്‌സുകൾ കുത്തനെ കൂടുന്നു, ക്രൈസ്തവ കുറ്റവാളികളുടെ എണ്ണവും കുത്തനെ കൂടുന്നു. 

സിറോ മലബാർ സഭയുടെ അംഗസംഖ്യ അറിയണോ? പത്തു വർഷങ്ങളായിട്ട് ഒരു മാറ്റവുമില്ല - നാല്പത്തഞ്ചു ലക്ഷം! അത്മായന്റെ എണ്ണത്തിൽ കുറവും അച്ചന്മാരുടെ എണ്ണത്തിൽ വർദ്ധനയും അനുഭവപ്പെടുന്ന പ്രതിഭാസം ഇവിടെ മാത്രം. അച്ചനായാൽ എന്തിന്റെ കുറവാ? കുറവുണ്ടെങ്കിൽ അതെങ്ങിനാ പരിഹരിക്കുന്നതെന്നു 'സി സി വി' അടുത്തിടെ പ്രസിദ്ധികരിച്ച Clergy abuse of nuns in India എന്ന ലേഖനം വായിച്ചാൽ മതി. സമാനമായ ഒരു ലേഖനം 'മാറ്റേർഴ്സ് ഇന്ത്യാ'യിലും വന്നിരുന്നു, അടുത്തിടെ. ഏതായാലും, വ്യാപകമായി ഇവിടെ നടന്നുകൊണ്ടിരുന്ന അളവെടുപ്പുകളും സ്വകാര്യ കുമിസ്മാറ്റിക് ധ്യാനങ്ങളും നിർത്തിയത് അത്മായനാണല്ലോ! പല പള്ളികളിലേയും വെടിക്കൊട്ടിനും തീരുമാനമാക്കിയത് അത്മായരാണല്ലോ!

ദൈവം മനുഷ്യനെ മണ്ണ് കുഴച്ചുണ്ടാക്കിയെന്ന കഥ സർക്കാർ ചിലവിൽ പഠിപ്പിക്കേണ്ടയെന്നു ഉത്തരവിറക്കിയത് ക്രൈസ്തവ രാജ്യമായ ഇംഗ്ലണ്ട്. ആദം മുതൽ, അബ്രാഹം മുതൽ, ദാവീദു മുതൽ, പിന്നെ ജോസഫ് മുതൽ ..... തുടർന്നിന്നുവരെയുള്ള രണ്ടായിരത്തി പതിനാറു വർഷങ്ങൾ....! കണ്ണിതെറ്റാതെ വംശക്കണക്കു പറയുന്നു ബൈബിൾ. ഒരു തലമുറക്ക് ഇരുപത്തഞ്ചു വർഷങ്ങൾ വെച്ച് കൂട്ടിയാൽ ആദം ഉണ്ടായിട്ടു പരമാവധി നാലായിരം അല്ലെങ്കിൽ അയ്യായിരം വർഷങ്ങൾ മാത്രം. വിവരമുള്ള വേദപാരംഗതന്മാരും ഇക്കഥ പറയുന്നു! ഋഗ് വേദത്തിനും നമ്പൂതിരി ഇടുന്ന പൂണൂലിനുമുണ്ട് എണ്ണായിരത്തോളം വർഷങ്ങളുടെയെങ്കിലും പഴക്കം. വിഡ്‌ഢി കഥകൾ കേൾക്കാനാണെങ്കിൽ സീറോ അച്ചന്റെ പ്രസംഗം കേട്ടാൽ മതിയെന്നതു പരക്കെ അംഗീകരിക്കപ്പെട്ട സത്യം. സൂര്യനും ചന്ദ്രനും ഉണ്ടാകുന്നതിനു മുമ്പും ദിവസക്കണക്കുണ്ടായിരുന്നെന്ന് ഇവർ പഠിപ്പിക്കുന്നു - ബൈബിളിൽ അങ്ങിനെ പറഞ്ഞാൽ ഇവരെന്തു ചെയ്യും? പുതിയ നിയമത്തിൽ മനുഷ്യൻ എന്താണ് ചെയ്യേണ്ടതെന്ന് കാച്ചിക്കുറുക്കി പറഞ്ഞിട്ടുണ്ട് - അതു പഠിപ്പിക്കട്ടെ. ലോകം എങ്ങിനാ ഉണ്ടായതെന്നറിയത്തില്ലെന്നു പറഞ്ഞാലും ഇവരെ ആരും കൊല്ലാൻ പോകുന്നില്ല. ഇതുകൊണ്ടല്ലേ, പതിനെട്ടു വയസ്സാകാതെ ആരെയും വേദപാഠം പഠിപ്പിക്കാൻ പാടില്ലെന്നു ആസ്ട്രേലിയാ നിയമമുണ്ടാക്കിയത്. ഇതാ, ഒരു യൂറോപ്പ്യൻ രാജ്യം ഒരു ധ്യാന പ്രസംഗകന് വിലക്കും കല്പിച്ചുവെന്ന് ഇന്ന് കേട്ടു. 

ഒരു കുട്ടി ചിന്തിക്കാൻ തുടങ്ങുന്നതിനു മുമ്പ് 'നീ പാപിയാണെന്നു' പറഞ്ഞവനെ വിശ്വസിപ്പിച്ച്‌ പേടിപ്പിച്ചു പള്ളിയിൽ തളച്ചിടുന്ന സമ്പ്രദായം ഇപ്പോഴും വളരെ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെങ്കിലും ഒത്തിരി കുഞ്ഞാടുകൾ കളം വിട്ടു രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. 'ഞാൻ പാപി'യാണെന്നു നാഴികക്ക് നാൽപ്പതു പ്രാവശ്യം പറയുന്നവൻ പാപിയുമാകും, എന്നെക്കൊണ്ടോന്നിനും കൊള്ളില്ലേയെന്നു കൂവിക്കൊണ്ടിരിക്കുന്നവൻ അങ്ങിനെയുമാകും. ഇതു മന:ശാസ്ത്ര നിയമം. ഇതു ക്രൈസ്തവ സഭയല്ല, ചെറ്റത്തരം മാത്രം അറിയാവുന്ന കുറെ സുഖിമാന്മാരുടെ അളയാണെന്നു നട്ടെല്ലു നിവർത്തി നിന്നു പറയുന്ന വൈദികരുടെയും കന്യാസ്ത്രികളുടെയും എണ്ണം കൂടുന്നു; എങ്ങിനെ ഈ ഷിഫ്റ്റിൽ നിന്നു രക്ഷപ്പെടാമെന്നു തല പുകഞ്ഞാലോചിക്കുന്നു മെത്രാന്മാർ. ഫരീദാബാദ് മെത്രാപ്പോലിത്തായോട് എനിക്കിത്തിരി ബഹുമാനമുണ്ട്; ഒന്നുമില്ലെങ്കിലും മാനിക്കേയൻ താമരക്കുരിശ് ഈ രൂപതയിൽ വേണ്ടാന്നും, ക്നാനായാക്കാരുടെ സ്വവംശ വിവാഹത്തിനു മെത്രാന്മാർ കൂട്ടുപിടിക്കുന്നത് കടുത്ത വഞ്ചനയാണെന്നും തുറന്നു പറയാനുള്ള തന്റേടമെങ്കിലും അദ്ദേഹം കാട്ടിയിട്ടുണ്ട്. പക്ഷെ, ഫരീദാബാദിനെപ്പറ്റി റോം നടത്തുന്ന എല്ലാ എഴുത്തുകുത്തുകളിലും അതൊരു എപ്പാർക്കി; ഈ എപ്പാർക്കിയിൽ നിന്നു പുറത്തു പോകുന്ന എല്ലാ ഇടപാടുകളിലും അത് അതിരൂപതയും. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ? കർത്താവീശോ മിശിഹാ പറയാത്ത പൗലോസിന്റെ ഉത്ഭവപാപത്തിന്റെ മേൽ പള്ളി പണിയാൻ കഴിഞ്ഞവരെ, സ്വർഗ്ഗം പണിയാൻ പഠിപ്പിക്കണോ അല്ലേ?

കഴിഞ്ഞ നാലു വർഷങ്ങൾക്കുള്ളിൽ ഒരു പാടു മാറ്റങ്ങൾ സഭയിൽ സംഭവിച്ചു. ഒരു ഏകീകൃത സിവിൽ കോഡ് വരുകയും ചർച്ച് ആക്റ്റ് പ്രാബല്യത്തിൽ കൊണ്ടുവരുകയും ചെയ്യാനുള്ള ഒരു സാമൂഹ്യ പശ്ചാത്തലം ഒരുക്കാനും സോഷ്യൽ മീഡിയായിലൂടെ അത്മായാ പോരാളികൾക്ക് കഴിഞ്ഞു. നിങ്ങൾ എന്തു നേടിയെന്നെന്നോടു ചോദിച്ച, വല്ലപ്പോഴുമൊക്കെ സത്യജ്വാലയും അല്മായാശബ്ദവും വായിക്കുന്ന ആ ...... ക്കു ഞാനീ കുറിപ്പ് സവിനയം സമർപ്പിക്കുന്നു. അവരോർക്കാൻ പറയട്ടെ, ഇവിടെ സംഭവിച്ചതൊന്നും ഞങ്ങളാരും സ്വപ്നം പോലും കണ്ട നേട്ടങ്ങളായിരുന്നില്ല.  

കേരളത്തിലുള്ള ബംഗാളികൾ സദയം പോകരുത്. ഏകീകൃത സിവിൽ കോഡിനെതിരായി സമരം ചെയ്യാൻ ആളു വേണം.

ക്രീസ്ത്യൻ പള്ളിക്കോടതികൾ നിയമവിരുദ്ധമോ ?


Monday, July 4, 2016

മുങ്ങുന്ന പാതിരിക്കു മുക്കുന്ന കപ്യാര്‍

അലോഷ്യസ് ജോസഫ്
(സത്യജ്വാല 2016 ജൂണ്‍ലക്കം 'രസഗുള'യില്‍നിന്ന്)


പോങ്ങുമ്മൂട്, വളരെ ചെറിയ ഇടവക. എന്തും സഹിക്കുന്ന, നിസ്സംഗരായ ഇടവകക്കാര്‍. വികാരിക്കു സുഖലോലുപതയില്‍ മുങ്ങിക്കുളിക്കാന്‍ പോരുന്നത്ര നൊവേനപ്പണം, നേര്‍ച്ചപ്പണം, സ്‌തോത്രക്കാഴ്ച, കുറ്റബോധപ്പിഴ... അങ്ങനെ കാശിന്റെ അയ്യരുകളി! ജോലിയാണെങ്കില്‍ കാര്യമായൊന്നുമില്ല. എപ്പോള്‍ വേണമെങ്കിലും മുങ്ങാം, ഇഷ്ടമുള്ളപ്പോള്‍ പൊങ്ങാം. ദിവ്യബലിയര്‍പ്പണം പുറമേനിന്ന് 'ഔട്ട്‌സോഴ്‌സ്' ചെയ്യാനുള്ള സൗകര്യവുമുണ്ട്. 500 രൂപ കൊടുത്താല്‍ പണത്തിന് ഞെരുക്കമുള്ള കൊച്ചച്ചന്മാര്‍ വന്നു കുര്‍ബാന ചൊല്ലിപ്പോകും. ഞായറാഴ്ച ഉച്ചകഴിഞ്ഞു മുങ്ങിയാല്‍, ബുധനാഴ്ച ഉച്ചകഴിഞ്ഞു പൊങ്ങി നൊവേനപ്പണം ശേഖരിച്ചു വീണ്ടും മുങ്ങാം. പിന്നെ ശനിയാഴ്ച രാത്രി പൊങ്ങിയാല്‍മതി. മാതൃകാഇടവക, ഉത്തമവികാരി എന്നൊക്കെ പറയുന്നത് ഇത്തരം മാനദണ്ഡങ്ങള്‍ വച്ചിട്ടാണല്ലോ.
ഈ ഫെബ്രുവരിയിലുമുണ്ടായി പോങ്ങുംമൂട്ടില്‍ അങ്ങനെയൊരു മുങ്ങല്‍. ആരോ എവിടെയോ മരിച്ചത്രെ! ബന്ധസ്വന്തങ്ങളെല്ലാം വിട്ടൊഴിയുന്നവരെയാണ് കര്‍ത്താവ് തന്റെ പ്രതിപുരുഷന്മാരായി വിളിക്കുന്നത്. പോകട്ടെ. മരണഹേതുവാല്‍ ശനിയാഴ്ച മുങ്ങി ബുധനാഴ്ച പൊങ്ങി നൊവേനപ്പണം എണ്ണിവാങ്ങി വീണ്ടും മുങ്ങി ശനിയാഴ്ച പൊങ്ങിയ വല്യച്ചന്‍, തന്റെ അജഗണത്തിന് കുമ്പസാരം, അന്ത്യകൂദാശ, ശവസംസ്‌കാരശുശ്രൂഷ എന്നിങ്ങനെയുള്ള അടിയന്തരപ്രശ്‌നങ്ങളില്‍ സമീപിക്കാന്‍ ഒരു പകരം സംവിധാനംപോലും ഏര്‍പ്പെടുത്താതെയാണു മുങ്ങിയതത്രെ! ആരാധനാക്രമം തോന്നുംപടി വളച്ചൊടിക്കുന്ന ചങ്ങനാശ്ശേരി രൂപതയെ മറ്റു രൂപതക്കാര്‍ വിളിക്കുന്നതു തോന്ന്യാസരൂപതയെന്നാണ്. അതിനു കീഴെ തോന്ന്യാസഇടവകകളും തോന്ന്യാസിവൈദികരും തഴച്ചുവളരുന്നതു സ്വാഭാവികം.

വല്യച്ചന്റെ ഈ അവിരാമ മുങ്ങലുകളില്‍ ഇടവകക്കാര്‍ ഖിന്നരാകുമ്പോള്‍, അതില്‍ അതിരറ്റാഹ്ലാദിക്കുന്ന ഒരു കഥാപാത്രമുണ്ട് - കൊച്ചുപള്ളിയിലെ കപ്യാര്‍. നാട്ടുമ്പുറത്തു തല്ലിപ്പൊളിയായി നടന്ന്, നാട്ടുകാരുടെ തല്ലുകൊണ്ട്, മുരിങ്ങൂരിലെ ധ്യാനകേന്ദ്രത്തില്‍പോയി പുനര്‍ജനിച്ച ക്രിസ്ത്യാനിയായി പൊങ്ങിയത് തലസ്ഥാനത്തെ കൊച്ചുപള്ളിയില്‍. സൗജന്യസേവനം ഓഫര്‍ചെയ്ത് കപ്യാരായി കൂടി. മുണ്ടും ഷര്‍ട്ടും വേഷം. ശമ്പളം വേണ്ട. സഭയെ സേവിച്ചു പുണ്യം നേടണം. പോകെപ്പോകെ, മുണ്ടിന്റെ സ്ഥാനത്തു പാന്റ്‌സായി. വിശ്വാസികള്‍ക്കുനേരെ ധാര്‍ഷ്ട്യപ്രകടനമായി. ഏഴാം വര്‍ഷം, ഏഴുവര്‍ഷത്തെ ശമ്പളം ഒരു ചെക്കില്‍ ഒപ്പിട്ടു വാങ്ങി സൗജന്യസേവകന്‍ തനിനിറം കാട്ടി. അതിനിടെ ലൂര്‍ദ്ദിലെ ഒരു ജീവകാരുണ്യ ഏര്‍പ്പാടിന്റെ ചുമതലയും കിട്ടി. അവിടെ സാമ്പത്തികവെട്ടിപ്പുകണ്ടെത്തിയ ഡയറക്ടറച്ചന്‍ ഓടുന്ന വണ്ടിയില്‍നിന്നു കപ്യാരെ വഴിയില്‍ ഇറക്കിവിട്ട് ഒഴിവാക്കി. അപ്പോഴും കൊച്ചുപള്ളിയെന്ന ശര്‍ക്കരക്കുടം ബാക്കിയായിരുന്നു. ലോകത്തെവിടെയും, കപ്യാരെ ഇടവകയുടെ സാമ്പത്തികചുമതലക്കാരനാക്കുന്ന ഏര്‍പ്പാടില്ല. ഇവിടെ, അലസന്മാരായ വൈദികര്‍ അതിനും വഴിയൊരുക്കിക്കൊടുത്തു. എത്ര പണം വെട്ടിച്ചുവെന്നറിയണമെങ്കില്‍ ഓഡിറ്റു നടത്തണം. സഭയില്‍ എവിടെ ഓഡിറ്റിങ്ങ്? ഇടവകയുടെ പണം മുക്കുന്ന പ്രക്രിയയില്‍ കപ്യാര്‍ക്കു തുണയാകുന്നു, വല്യച്ചന്റെ പതിവായുള്ള മുങ്ങല്‍. പരസ്പരസഹായസഹകരണസംഘം എന്നു പറയാം.

Sunday, July 3, 2016

പുറംതോടുകൾ പൊട്ടിച്ച് പുറത്തുവരണം



ക്രിസ്തീയ സഭകളുടെ ഏകീകരണം അനിവാര്യം.-എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ .


ക്രിസ്തുവിന്റെ ദർശനങ്ങളിൽ വിശ്വസിക്കുന്ന സഭകളുടെ ഏകീകരണത്തിനുള്ള  പരിശ്രമങ്ങൾ ഉടൻ ആരംഭിക്കണം. കത്തോലിക്കാ സഭ കരുണയുടെ വർഷം ആചരിക്കുന്ന ഈ വർഷം തന്നെ ഇതിനു തുടക്കം കുറിക്കണം. ക്രിസ്തുവിന്റെ ജീവിതവും വചനവും വിശുദ്ധ ബൈബിളിന്റെ അടിസ്ഥാനവുമാണ് എല്ലാ സഭകളും പറയുന്നതെങ്കിലും പ്രവർത്തനങ്ങളിൽ  ഇവയ്‌ക്കൊന്നും യാഥാർത്ഥ്യവുമായി വലിയ ബന്ധമൊന്നും ഇല്ലെന്നു കാണാം. ഭൗതികതയുടെ അടിത്തറയിൽ പണിതുയർത്തുന്ന ഇന്നത്തെ സഭകൾ വിശ്വാസികളുടെ മേൽ അന്ധവിശ്വാസങ്ങളും വ്യത്യസ്തങ്ങളായ  ആചാരാനുഷ്ടാനങ്ങളും പ്രാർത്ഥനാ രീതികളും അടിച്ചേൽപ്പിക്കുകയും വിശ്വാസികൾ ഒന്നായിത്തിരുന്നത് തടയുകയും അവരെ ആത്മിയവും ഭൗതികവുമായി ചൂഷണം ചെയ്യുകയും ചെയ്യുന്നു. ഇത് ക്രിസ്തീയതക്ക് നിരക്കുന്നതാണോയെന്ന് മനസ്സിലാക്കണം. ഇത്തരം അതിർത്തിവരമ്പുകൾ ഇല്ലാതാക്കി ക്രിസ്തു ജനം ഒന്നായിത്തീരുന്നതിന് തുടക്കം കുറിക്കണം. സഭാ നേതൃത്വങ്ങൾ മനസ്സുവച്ചാൽ ഒരാഴ്ചക്കുള്ളിൽ ഇതിനു പരിഹാരം കണ്ടെത്താമെന്നിരിക്കെ അവർ ഇതിനു തയ്യാറാവുന്നില്ലെങ്കിൽ യേശുവിൽ വിശ്വസിക്കുന്ന ദൈവജനം ഇതിനു മുൻകൈയെടുത്ത് സാധ്യമാക്കുവാൻ  പ്രവർത്തിക്കണം.



                                                                                                        ചെയർമാൻ
                                                                           എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ.

ഏകീകൃതസിവിൽകോഡ്- അട്ടിമറിക്കുവാൻ ശ്രമം.


Saturday, July 2, 2016

സഭാസ്ഥാപനങ്ങള്‍ക്കു ലഭിക്കുന്ന ഫണ്ടുകളെക്കുറിച്ച് അന്വേഷിക്കണം



- ലാറ്റിന്‍ കത്തോലിക്കാ അസോസ്സിയേഷന്‍.


സത്യജ്വാല 2016 ജൂൺ ലക്കത്തിൽനിന്ന്


വിശ്വാസികളുടെപേരില്‍ സഭാസ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങളും വിദേശ സഹായങ്ങളും എവിടെ എത്തിച്ചേരുന്നുവെന്ന് അന്വേഷിക്കണമെന്ന് 'ലാറ്റിന്‍ കത്തോലിക്കാ അസ്സോസിയേഷന്‍' ആവശ്യപ്പെട്ടു.
കേരളത്തില്‍ ലക്കത്തിൽനിന്ന് പ്രവര്‍ത്തിക്കുന്ന സഭാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ കണക്കുകള്‍ സാമൂഹികആഡിറ്റിങ്ങിനു വിധേയമാക്കണമെന്ന് പ്രസിഡന്റ് ജോസഫ് വെളിവിലിന്റെ അദ്ധ്യക്ഷതയില്‍ 2016 മെയ് 29-നു രാവിലെ 10 മണിക്ക് കളമശ്ശേരിയില്‍ കൂടിയ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.
2013-2014 വര്‍ഷത്തില്‍ ലഭിച്ചതിനേക്കാള്‍ 160% അധികംതുക ഇത്തരം സ്ഥാപനങ്ങള്‍ക്ക് 2014-2015 വര്‍ഷത്തില്‍ ലഭിച്ചതായി കേന്ദ്ര ആഭ്യന്തരവകുപ്പ് പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 2014-2015 വര്‍ഷംമാത്രം 2509 കോടി രൂപ കേരളത്തില്‍ ഈ സംഘടനകള്‍ക്ക് ലഭിച്ചിട്ടുണ്ട്. 45000-ത്തോളം സംഘടനകള്‍ വിദേശഫണ്ട് വാങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോള്‍, 80% സ്ഥാപനങ്ങളും ഇതിന്റെ വരവ്-ചെലവ് കണക്കുകള്‍ ഗവണ്‍മെന്റിനെയോ വിശ്വാസികളെയോ ബോധിപ്പിക്കുന്നില്ല എന്ന സത്യം ഞെട്ടല്‍ ഉളവാക്കുന്നതാണ്. എവിടെ പോകുന്നു ഈ കോടികള്‍ എന്നതാണു ചോദ്യം.
കേരളത്തിലെ വിവിധ രൂപതകള്‍ക്കു വന്നിട്ടുള്ള വിദേശസഹായത്തിന്റെ സിംഹഭാഗവും ചെലവഴിച്ചിട്ടുള്ളത് പള്ളികള്‍ പണിയുന്നതിനും പള്ളികളില്‍ നടക്കുന്ന ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്കുമാണ് എന്നാണ് ഗവണ്‍മെന്റിനു സമര്‍പ്പിച്ചിട്ടുള്ള കണക്കുകളില്‍ സൂചിപ്പിട്ടുള്ളത്. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. പള്ളി പണിയുന്നതിനും പള്ളിപ്പെരുന്നാള്‍ ആഘോഷങ്ങള്‍ക്കും വരുന്ന ചെലവുകള്‍ വിശ്വാസികളില്‍നിന്നും പിരിവെടുത്താണ് നടത്തുന്നത്. അപ്പോള്‍പ്പിന്നെ, ഫണ്ടിലെ പണം എവിടെ പോയി? ഇത്തരം വന്‍ സാമ്പത്തികചൂഷണങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
ഞായറാഴ്ചകളിലെ സഞ്ചിപ്പിരിവ്, കൂദാശകര്‍മ്മങ്ങളിലൂടെയുള്ള പിരിവുകള്‍, സ്വത്തുവകകളില്‍ നിന്നുള്ള വരവ്, ആതുരവിദ്യാഭ്യാസമേഖലയില്‍നിന്നുള്ള വരവ്, നിയമനത്തിലും അഡ്മിഷനിലുംനിന്നു ലഭിക്കുന്ന വരുമാനം ഇതെല്ലാം സാമൂഹിക ആഡിറ്റിങ്ങിന് വിധേയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ന്യൂനപക്ഷത്തിന്റെയും വിശ്വാസികളുടെയും മറവില്‍ വിദേശങ്ങളില്‍നിന്നും, ന്യൂനപക്ഷ ക്ഷേമവകുപ്പുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനത്തിലൂടെയും ലഭിക്കുന്ന ഭീമമായ സംഖ്യകള്‍ എവിടെ, ഏത് വിധത്തില്‍ ചെലവഴിക്കുന്നുവെന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സൂക്ഷ്മപരിശോധന നടത്തേണ്ടതാണ്.
വിശ്വാസികളുടെയും സര്‍ക്കാരിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയിട്ടുള്ള സാമൂഹിക ആഡിറ്റിംഗിന് സഭാ സ്ഥാപനങ്ങളെ വിധേയമാക്കി, അവശത അനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട ധനസഹായങ്ങള്‍ യഥാര്‍ത്ഥ കൈകളില്‍ എത്തിച്ചേരാനുള്ള സംവിധാനമൊരുക്കാന്‍ ഗവണ്‍മെന്റ് എത്രയും വേഗം വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
ലാറ്റിന്‍ കത്തലിക്ക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോസഫ് വെളിവില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ സന്തോഷ് ജേക്കബ് ആണ് വിഷയാവതരണം നടത്തിയത്. ജനറല്‍ സെക്രട്ടറി വി.ജെ. പൈലി, സ്റ്റാന്‍ലി പൗലോസ്, റൈമണ്ട് മിറാന്റാ, ചാള്‍സ് ഹില്‍റ്റണ്‍ എന്നിവര്‍ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കി.
ജോസഫ് വെളിവില്‍ (പ്രസിഡന്റ്)

Friday, July 1, 2016

വൈദീകന് "എൻട്രൻസ് എക്‌സാമിനേഷൻ"!

വൈദീകന് "എൻട്രൻസ് എക്‌സാമിനേഷൻ"!                                                                                                                                        സഭാതലത്തിലും ദേശീയതലത്തിലും വൈദീകന് "എൻട്രൻസ് എക്‌സാമിനേഷൻ ഇന്ന്   അനിവാര്യമായി എന്നതാണ് സത്യം ! മെഡിക്കൽ / എൻജിനിയറിങ് ജോലിയിൽ കയറിക്കൂടാൻ ആശിക്കുന്ന കുട്ടികളെ  "എൻട്രൻസ് എക്‌സാമിനേഷൻ" നടത്തി തിരഞ്ഞെടുക്കുന്നതുപോലെ, അതാത് സഭകളിലും പോരാഞ്ഞു നാഷണൽ ലെവലിലുമൊക്ക് "എൻട്രൻസ് എക്‌സാമിനേഷൻ" നടത്തി യോഗ്യതയുള്ളവരെമാത്രം അതാത് സഭകളിലെ വൈദീക പരിശീലനത്തിനായി പറഞ്ഞയക്കണം ! ഒരു 'മൊണ്ണ' ഡോക്ടർ ആയാൽ ഒരു രോഗി മരിക്കും / ഒരു എൻജിനിയർ മൊണ്ണയായാൽ നിർമ്മിതി തകരും ; പക്ഷെ ഒരു പുരോഹിതൻ മൊണ്ണയായാൽ / വഷളനായാൽ പള്ളിയിലെ ജനമാകെ തകരും എന്നതല്ലേ സത്യം ? ഏതു ജഗപോക്കിരിക്കും 'പൗരോഹിത്യപട്ടം' കൊടുത്താൽപ്പിന്നെ അവനിൽനിന്നും ആപ്പട്ടം മരണംവരെ തിരിച്ച്ചെടുക്കാൻ പറ്റാത്ത കുടുക്കിലാകും സഭ ! അവനു വേദരഹസ്യം / വേദാന്തം അറിയില്ലെങ്കിൽ "വായിൽതോന്നിയതു കോതയ്ക്ക് പാട്ടു" എന്നകണക്കെ തലമുറകളെ 'മിസ്സ്‌ഗൈഡ്' ചെയ്തു നശിപ്പിക്കും ! കർത്താവിന്റെ "കുരുടന്മാരായ വഴികാട്ടികളാകും നാടാകെ "! തലമുറകൾ ദൈവമെന്തെന്നറിയാതെ, ദൈവസ്നേഹം നുകരാതെ മതഭ്രാന്തന്മാരായി, മറ്റുള്ളവരെ വെറുക്കുന്ന മനുഷ്യക്കോലങ്ങളാകും! സഭകൾ തമ്മിലടിക്കും!  ജാതിജാതിയോടും രാജ്യം രാജ്യത്തോടും മല്ലടിക്കും!  മാനവസേവപോയി മനുഷ്യഹത്യ പെരുകും ! "അല്ലാഹു അക്ബർ" എന്നുറക്കെ വിളിച്ചുകൊണ്ടു മറ്റുമതക്കാരുടെ കഴുത്തറക്കുന്നത് നാം കാണുന്നില്ലേ ?കേരളത്തിലെ സമുദായലഹളയും പള്ളിവഴക്കും കാണുന്നില്ലേ ? ഇതിനെല്ലാം മൂലകാരണം പുരോഹിതനിൽ ദൈവാംശമില്ല എന്നതുതന്നെ! "'ഭഗവത്ഗീത' എന്ന ആത്മാവിന്റെ ശാസ്ത്രം പഠിക്കാത്ത ഒരുവനും ഒരു മതത്തിലും പുരോഹിതനായിക്കൂടാ" എന്നു സർക്കാർ നിയമം കൊണ്ടുവരണം! ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്തുതന്നെ ഓരോമാനവും 'ഗീത' പാടിയിരിക്കണം ; എങ്കിലേ 'സ്കൂൾ സര്ടിഫിക്കറ്റ് ' കൊടുക്കാവൂ....രണ്ടാമതായി , പുരോഹിതനാകുന്നവൻ വിവാഹിതനായിരിക്കേണം ! "പൗരോഹിത്യവ്യഭിചാരം" അവരിലെ 'ഹോമോസെക്സ്'  കുറെയെങ്കിലും കുറയ്ക്കാൻ ഇതുതാൻ ഏക പോംവഴി! "അവൻ ഏകനായിരിക്കുന്നതു നന്നല്ല " എന്ന ദൈവത്തിന്റെ മനുഷ്യനെക്കുറിച്ചുള്ള ഒന്നാം കരുതൽ അനുസരിക്കാതെ, അവിവാഹിതരായി പിന്നീട് 'ഓച്ചിറകാളകളാകുന്ന' ഈയിനം  പരിപാടി നിർത്തലാക്കാൻ സർക്കാർതന്നെ നിയമം നിർമ്മിക്കേണ്ടിയിരിക്കുന്നു! ഒരു പുരോഹിതൻ  നന്നായാൽ ഒരുപള്ളി നന്നായി ; ഒരു മെത്രാൻ നന്നായാൽ 100 പള്ളികൾ നന്നാവും! മെത്രാന് കളർ ളോഹകൊടുക്കുമ്പോൾ സഭകൾ  CSI സഭ  ചെയ്യുന്നത്  പോലെ 'അവൻ' അവിവാഹിതനായിരിക്കാൻ പാടില്ല എന്നും കാനോന്  നിയമത്തിൽ തിരുത്തൽ വരുത്തണം ! ആയതുപോലെ ഒരു സ്ത്രീയും ഭൂമിയിൽ കർത്താവിന്റെ മണവാട്ടിമാരും ആകുവാൻ സഭ അനുവദിക്കുകയുമരുത്! കർത്താവിനു വേണമെങ്കിൽ അതിയാൻ കല്യാണം കഴിച്ചുകൊള്ളും അതിനായി ഒരു സഭയും holesale വ്യഭിചാരം ഫാഷനാക്കരുത്! ഒരിക്കലും കുരുക്കഴിയാത്ത അഭയാക്കേസുകൾ ഇനിയും കേരളത്തിൽ ഉണ്ടാകാതെയിരിക്കട്ടെ ! ഞാൻ എന്റെ ചിന്തയിൽ വന്നത് കടലാസിൽ പകർത്തിയത് കാരണം ആരും എന്നോട് കോപിക്കരുതേ ...കാരണം ചിന്ത മനസിന്റേതാണ് ! എന്റെ ഈ 70 വയസിനോടകം പുരോഹിതനാകാൻ യോഗ്യനായ 10 % പുരോഹിതരെപ്പോലും ഞാൻ കണ്ടിട്ടില്ല! പിന്നെ മെത്രാന്റെ കാര്യം പറയണമോ? .എങ്കിലും  മാപ്പു മാപ്പു മാപ്പു ...

Wednesday, June 29, 2016

ഒരു മതത്തിന്റെ നാള്‍വഴി II

[സത്യജ്വാല ജൂൺ ലക്കത്തിൽനിന്ന് ]
സോണി ജോസ്
(ആദ്യഭാഗം വായിക്കാൻ സന്ദർശിക്കുക:
അവസാനഭാഗം

33)      AD 1054-ല്‍ സഭപിരിയുന്നു!! സ്വതന്ത്ര 'പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭ' ജന്മമെടുക്കുന്നു. കാരണം, സഭാതലവന്മാരായ പാപ്പായും പാത്രിയാര്‍ക്കീസും തമ്മിലുള്ള അധികാരമത്സരങ്ങളും സൗന്ദര്യപ്പിണക്കങ്ങളും, അതിനെത്തുടര്‍ന്ന് റോമന്‍ സാമ്രാജ്യത്തിലുണ്ടായ പൗരസ്ത്യ-പാശ്ചാത്യഭിന്നതകളും.
34)      AD 1079-ല്‍ പുരോഹിതന്മാര്‍ വിവാഹം കഴിക്കുന്നത് വിലക്കുന്നു.
35)      എ ഡി 1090-ല്‍ വി. മറിയത്തിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കാന്‍ ജപമാല ആരംഭിക്കുന്നു.
36)      AD 1095-1099 കാലയളവില്‍ ഒന്നാം കുരിശുയുദ്ധം. പോപ്പുമാരുടെ നിര്‍ദ്ദേശാനുസരണം കുരിശുയുദ്ധങ്ങള്‍ തുടങ്ങുന്നു! ജറുശലേം പിടിച്ചെടുക്കാന്‍ അലക്‌സിയന്‍ ചക്രവര്‍ത്തി ഒന്നാം യുദ്ധത്തിനിറങ്ങി! ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി.
37)      AD 1147-1149 വര്‍ഷങ്ങളില്‍ രണ്ടാം കുരിശുയുദ്ധം.
38)      AD 1189-1192 വര്‍ഷങ്ങളില്‍ മൂന്നാം കുരിശുയുദ്ധം.
39)      AD 1190-ല്‍  പാപമോചന ചീട്ടിന്റെ വില്പ്പന ആരംഭിക്കുന്നു.അപ്പനെയും അമ്മയെയും വെട്ടികൊല്ലു ന്നതും, പരിശുദ്ധാത്മാവിനെതിരായി ദൂഷണംനടത്തു
ന്നതും ഉള്‍പ്പെടെ, ഏതു മാരകപാപങ്ങളും പണം കൊടുത്താല്‍ പുരോഹിതന്‍ മോചിപ്പിച്ചുതരും എന്നു പഠിപ്പിച്ചു പള്ളികളില്‍ നടപ്പാക്കി.
40)      AD 12-ാം നൂറ്റാണ്ടില്‍ ഏഴു കൂദാശകള്‍ നിര്‍വചിക്കപ്പെട്ടു.
41)      AD 1202-1204 വര്‍ഷങ്ങളില്‍  നാലാം കുരിശുയുദ്ധം.
42)      AD 1215-ല്‍ കുര്‍ബാനയിലെ അപ്പത്തിനും വീഞ്ഞിനും പദാര്‍ത്ഥമാറ്റം സംഭവിച്ച് യേശുവിന്റെ ശരീര-രക്തങ്ങളായി മാറുമെന്ന സിദ്ധാന്തം ഇന്നസെന്റു മൂന്നാമന്‍ പ്രഖ്യാപിച്ചു. 'Transubstantiation' എന്ന പേരിലുള്ള സിദ്ധാന്തമായിരുന്നു അത്!! AD 831-നും 833-നും ഇടയ്‌ക്കെഴുതപ്പെട്ടിരുന്ന  'De Corpore et Sanguine Domini' എന്ന പുസ്തകത്തില്‍ നിന്നാണ് ഇദ്ദേഹം ഈ കണ്ടുപിടുത്തം അവതരിപ്പിച്ചത്. അത് റോമന്‍ കത്തോലിക്കാസഭ ഏറ്റെടുത്ത് അംഗീകരിക്കുകയായിരുന്നു.
43)      AD 1215-ല്‍ കുമ്പസാരം ആരംഭിച്ചു.
44)      AD 1217-1221-ല്‍ അഞ്ചാം കുരിശുയുദ്ധം.
45)      AD 1220-ല്‍ ഓസ്തി (കുര്‍ബാനയപ്പം) വണങ്ങണമെന്ന് ഹെനോറിയസ് മൂന്നാമന്‍ മാര്‍പ്പാപ്പാ കല്പന പുറ
പ്പെടുവിച്ചു. പിന്നീട് അത്, അരുളിക്കയില്‍ ആരാധിക്കണം എന്നാക്കിത്തീര്‍ത്തു.
46.      AD 1228-1229 വര്‍ഷങ്ങളില്‍ ആറാം കുരിശുയുദ്ധം.
47)      AD 1229 വാലന്‍ഷ്യ സൂനഹദോസില്‍വച്ച് റോമന്‍ കത്തോലിക്കാസഭ സാധാരണ ജനങ്ങള്‍ ബൈബിള്‍ വായിക്കുന്നത് നിരോധിക്കുകയും നിരോധിത പുസ്തക
ങ്ങളുടെ പട്ടികയില്‍ ബൈബിള്‍ ഉള്‍പ്പെടുത്തു
കയും ചെയ്തു.
48)      AD 1248-1254 കാലയളവില്‍ എഴാം കുരി
ശുയുദ്ധം.
49)      AD 1251-ല്‍ സന്യാസിമഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങള്‍ ഇംഗ്ലണ്ടിലെ സൈമണ്‍ സ്റ്റോക്ക് എന്ന സന്ന്യാസി അവതരിപ്പിച്ചു.
50)      AD 1270-1272 വര്‍ഷങ്ങളില്‍ എട്ടും ഒന്‍പതും കുരിശുയുദ്ധങ്ങള്‍.
51)      AD 1311-ല്‍ റാവന്ന സൂനഹദോസില്‍വച്ച് ശിശുസ്‌നാനം അംഗീകരിച്ചു.
52)      AD 1414-ല്‍ കുര്‍ബാനസമയത്ത് സാധാരണ കാര്‍ക്കു വീഞ്ഞ് നിരോധിച്ചു.
53)      AD 1439-ല്‍ ഫ്‌ളോറന്‍സിലെ സൂനഹദോ സില്‍ വച്ച് ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുള്ള പഠിപ്പി ക്കല്‍ വിശ്വാസസത്യമായി പ്രഖ്യാപിച്ചു.
54)      AD 1545-ല്‍ ത്രെന്തോസ് സൂനഹദോസില്‍വച്ച് പാരമ്പര്യം ബൈബിളിനു തുല്യമായി പ്രഖ്യാപി ക്കപ്പെട്ടു. അപ്പോക്രിഫാ പുസ്തകങ്ങളെ ബൈബി ളിന്റെ ഭാഗമായി പ്രഖ്യാപിച്ചു.
55)      AD 16-ാം നൂറ്റാണ്ട്: മാര്‍ട്ടിന്‍ ലൂഥര്‍, ജോണ്‍ കാല്‍വിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യൂറോപ്പിലെ ക്രിസ്തുമതവിശ്വാസികളുടെ ഇടയില്‍ നടന്ന സഭാനവീകരണശ്രമങ്ങളെത്തുടര്‍ന്ന് സഭ പിളരുന്നു! 'സ്വതന്ത്ര പ്രൊട്ടസ്റ്റന്റ് സഭകള്‍' രൂപംകൊള്ളുന്നു! കത്തോലിക്കാസഭയിലെ അനാചാരങ്ങള്‍ എതിര്‍ക്കപ്പെടുന്നു! അതേത്തുടര്‍ന്ന്, തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ സ്വതന്ത്ര 'പ്രൊട്ടസ്റ്റന്റ് സഭ'കളുടെ അതിവേഗ വളര്‍ച്ച.
56)      AD 1599-ല്‍ ഉദയംപേരൂര്‍ സൂനഹദോസ്. ഇന്ത്യയിലെ ക്രിസതീയസഭയെ റോമിനുകീഴി ലുള്ള ഭരണത്തില്‍ കൊണ്ടുവരുന്നു.
57)      AD 1618-1648 കാലഘട്ടത്തില്‍, പ്രൊട്ടസ്റ്റന്റ് നവീകരണശ്രമങ്ങളെത്തുടര്‍ന്ന്, മുപ്പതു
വര്‍ഷത്തെ കാത്തോലിക്കാ- പ്രൊട്ടസ്റ്റന്റു രക്തച്ചൊരിച്ചില്‍! റോമാസാമ്രാജ്യത്തിലെ രാജാക്കന്മാരുടെയും മാര്‍പ്പാപ്പാമാരുടെയും നേതൃത്വത്തില്‍ പ്രോട്ടസ്റ്റന്റു വിശ്വാസികളെ നിര്‍ദ്ദയം കൊന്നൊടുക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവര്‍ 80 ലക്ഷത്തോളം പേര്‍!
58)      AD 1653 ജനുവരി 3-ന് കൂനന്‍ കുരിശു സത്യം. ഇന്ത്യയില്‍ മാര്‍ത്തോമ്മാ സ്ഥാപിച്ച സഭ
യിലേക്ക് കോളനിവാഴ്ചയുടെ ബലത്തില്‍ വിദേശരാജ്യ ങ്ങളില്‍നിന്ന് അനാചാരങ്ങളും ആധിപത്യങ്ങളും, അതിവേഗം കടന്നുകയറി! അതിനെ ചെറുത്തുനിന്ന, മാര്‍ത്തോമ്മാനസ്രാണികള്‍ അവരില്‍നിന്നു വേര്‍പെട്ടു!! നസ്രാണി സഭ പിളര്‍ന്നു.
59)      AD 1854-ല്‍ മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പീയുസ് 9-ാമന്‍ പ്രഖ്യാപിച്ചു.
60)      AD 1870-ല്‍ ധാര്‍മ്മികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മാര്‍പാപ്പ എന്തു പഠിപ്പിച്ചാലും അദ്ദേഹത്തിനു തെറ്റുപറ്റില്ല (തെറ്റാവരം) എന്ന് ഒന്നാം വത്തിക്കാന്‍ സൂനഹദോസില്‍ 9-ാം പീയൂസ് മാര്‍പ്പാപ്പാ പ്രഖ്യാപിച്ചു!
61)      AD 1950-ല്‍ മാതാവിന്റെ സ്വര്‍ഗാരോഹണം വിശ്വാസസത്യമായി പീയുസ് 12-ാമന്‍ പ്രഖ്യാ പിച്ചു.
62)      AD 1965-ല്‍ മറിയത്തെ സഭാമാതാവായി പോള്‍ 6-ാ മന്‍ പ്രഖ്യാപിച്ചു. സഹരക്ഷകയായി പ്രഖ്യാപിക്കുവാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ നടക്കുന്നു.
63)      AD 1996-ല്‍ പരിണാമസിദ്ധാന്തം തെറ്റല്ല എന്ന് ജോണ്‍ പോള്‍ 2-ാ മന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു .
64)      AD 2000-ല്‍ കത്തോലിക്കാസഭ കഴിഞ്ഞ കാലങ്ങളില്‍ മാര്‍പ്പാപ്പമാരുടെ നേതൃത്വത്തില്‍ ചെയ്തുകൂട്ടിയ മഹാപാതകങ്ങള്‍ക്ക് ജോണ്‍ പോള്‍ 2-ാമന്‍ മാര്‍പ്പാപ്പ ലോകത്തോട് ക്ഷമചോദിച്ചു.                (അവസാനിച്ചു)