Translate

Thursday, July 7, 2016

സാമുവൽ കൂടലിനെതിരെ സഭയുടെ വധഭീക്ഷണി - സർക്കാർ നടപടി സ്വീകരിക്കണം. -

പ്രശസ്ത സാമൂഹിക പരിഷ്‌കർത്താവും കവിയുമായ സാമുവൽ കൂടലിനെതിരെ സഭയുടെ  വധഭീക്ഷണി - സർക്കാർ നടപടി സ്വീകരിക്കണം. -


സാമുവൽ കൂടലിനെഅപകീർത്തിപ്പെടുത്തിയും  വധിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയും സോഷ്യൽ മീഡീയ വഴിയും  നേരിട്ടും സഭാനേതൃത്വത്തിലെ ചിലരും കൂട്ടാളികളും സജീവമാകുന്നു .സഭയിലെ അധാർമികതക്കും കൊള്ളപ്പിരിവിനെതിരെയും കൂടൽ പ്രതികരിച്ചതിന്റെ പ്രതികാര നടപടിയായിട്ടാണ് സഭയുടെ നീചമായ ഈ നീക്കം. അഭിപ്രായം പറയുകയും തെറ്റിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നവരെ ഇല്ലാതാക്കുന്ന സഭയുടെ മുൻകാലങ്ങളിലെ പ്രവൃത്തികൾതന്നെയാണ് ഇവിടെയും ആവർത്തിക്കുന്നത്. വിശ്വാസികൾ ഉണർന്നു ചിന്തിക്കണം. സമാധാനപരമായ സമരപരിപാടികൾക്ക് രൂപം നൽകണം.  


ധീരന്മാർക്ക് മരണം ഒന്നേയുള്ളു. മറ്റുള്ളവർ ജീവിതത്തിൽ പലതവണ മരിക്കുന്നു. ശരിയായ ഈശ്വരവിശ്വാസി ദൈവത്തിൽ ജനിക്കുന്നു, ജീവിക്കുന്നു, അവനു മരണമില്ല അവന്റെ ജീവിത ചുറ്റുപാടുകൾ അധർമ്മത്തിനെതിരെ പോരാടി ജ്വലിച്ച് പ്രാകാശിതമാവുന്നു. സാമുവൽകൂടൽ എന്ന മഹാ സാത്വികനെ പുരോഹിത വർഗ്ഗത്തിന് എന്തുചെയ്യുവാൻ കഴിയും. ആത്മീയത ജഡികമല്ലെന്ന് ഇവർക്കെന്താ മനസ്സിലാവാത്തത് ഹാ.....  കഷ്ടം . യേശുവിനെ കുരിശിൽ തറച്ച് കൊന്നുവെന്നു വീമ്പിളക്കിയ പുരോഹിതരുടെ സ്ഥിതിയെന്താണെന്ന് ഓർക്കുക ഇന്നും ഇവർക്ക് ജീവിക്കണമെങ്കിലും,മോഷ്ടിക്കണമെങ്കിലും ,അധികാരത്തിലിരിക്കണമെങ്കിലും ,കോടികൾ സമ്പാദിച്ച് ആഡംബരജീവിതം നയിക്കണമെങ്കിലും ആ യേശുവും കുടുംബവും ഇല്ലാതെ പററുമോ . കൂടലിനെപോലുളള വിശ്വാസികൾ വിയർപ്പൊഴുക്കുന്ന പിച്ചക്കാശും പിൻതുണയും വേണം ഇവർക്ക് ജീവിക്കുവാൻ.
വിശ്വാസികളാണ് യജമാനൻമാർ എന്ന തിരിച്ചറിവ് ഇല്ലാതെപോകുന്നത് അജ്ഞതയും ദൈവാനുഭവമില്ലാത്തതുകൊണ്ടുമാണ്. 


 ഭാരതത്തിലെ ജനങ്ങളെ പള്ളി സെമിത്തേരിയിലേയ്ക്ക് എടുക്കുവാൻ തുടങ്ങിയത് എന്നുമുതലാണെന്ന് ചരിത്രമൊന്നു പഠിച്ചാൽ നന്നായിരുന്നു. തിന്മയുടെ ജീവിതം നയിക്കുന്നവരും സ്വർഗ്ഗത്തിൽ പോകുവാൻ പള്ളിയിൽ അടക്കിയാൽ മതിയെന്ന ധാരണയുമാണ് ഇവരേക്കൊണ്ട് ഇതോക്കെ പറയിക്കുന്നത് . ഇന്ത്യയിലെ 20% ത്തിൽ താഴെ വരുന്ന ക്രിസ്ത്യാനികളെ മാറ്റി നിർത്തി പള്ളിയിൽ അടക്കാത്ത നൂറു കോടിയിലധികം ജനങ്ങളുടെ മോക്ഷപ്രാപ്തി ഇനി എന്താകുമോ ആവോ.....


  സാമുവൽ കൂടലെന്ന വീര യോദ്ധാവിനെതിരേയുള്ള ഏതു കടന്നാക്രമണവും സമൂഹത്തിനും വിശ്വാസികൾക്കുമെതിരെയുള്ള പുരോഹിത വിഭാഗത്തിന്റെ കടന്നാക്രമണമായിമാത്രമേ കാണുവാൻ കഴിയു . നീചമായി പ്രവർത്തിക്കുന്ന ഇത്തരം കുറ്റവാളികളെ നിയമത്തിന്റെയും സമുഹത്തിന്റെയും മുന്നിൽ തുറന്നു കാണിക്കുകയും നേരിടുകയും വേണം . നവീകരണ പ്രസ്ഥാനങ്ങൾ ശക്തമായ  സമരപരിപാടികളുമായി മന്നോട്ടുവരണം. ഇത്തരക്കാരുടെ കപട ആത്മിയതയുടെ പുറന്തോട് പൊട്ടിച്ചെറിയണം.


                                                             റെജി ഞള്ളാനി
                                                          .കെ. സി. ആർ എം ,
                                   സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി.

3 comments:

  1. ധീരനായ ശ്രീ സാമുവേൽ കൂടലിനെ ഞാൻ വളരെയേറെ ബഹുമാനിക്കുന്ന വ്യക്തിയാണ്. ആരെയും കൂസാക്കാതെ സ്വന്തം ആശയ സംഹിതകളിൽ പൂർണ്ണമായി ഉറച്ചു നിൽക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ ബിഷപ്പുമാരും അനേക പുരോഹിതരും സമൂഹത്തിന്റെ ഉന്നതനിലവാരത്തിലുള്ളവരുമുണ്ട്. അക്കൂടെ താണ നിലവാരമുള്ളവരുടെ വിലകുറഞ്ഞ കമന്റുകളും വായിച്ചിട്ടുണ്ട്.

    ഈ ധിക്കാരി കവിയുടെ എഴുത്തുകൾ ആത്മീയ ലോകവും പൗരാഹിത്യ ലോകവും ഒന്നുപോലെ വായിക്കുന്നു. അല്മായരും പുരോഹിതരും രണ്ടു തരം മനുഷ്യ ജീവികളായിട്ടാണ് തരം തിരിച്ചിരിക്കുന്നത്. പൗരാണിക യുഗത്തിലെ ചിന്തകളുമായി ഇന്നും കാട്ടുജീവികളായി ജീവിക്കുന്ന പുരോഹിതരുടെ മാർക്കറ്റ് സൈബർ ലോകത്തിന്റെ വളർച്ചയോടെ അസ്തമിച്ചുവെന്നുള്ളതാണ് സത്യം. കൂടലിന്റെ ആയിരക്കണക്കിന് സന്ദേശങ്ങളാണ് പുരോഹിതരുടെ കൊള്ളരുതായ്മകളെ വിവരിച്ചുകൊണ്ട് ഫേസ് ബുക്കിലുള്ളത്. ചില ഭീരുക്കളുടെ ഒളിയമ്പു ഭീഷണികളൊന്നും കൂടലിനെപ്പോലുള്ള എഴുത്തുകാരെ ഒതുക്കാൻ സാധിക്കില്ല.

    പണ്ട് പുരോഹിതരുടെ ധിക്കാരങ്ങൾക്ക് ആരും മറുപടി പറയുകയില്ലായിരുന്നു. അവർ കോഴിക്കൂട്ടിൽ കയ്യിട്ടാലും, രാത്രികാലങ്ങളിൽ പള്ളി മേടകളിലുറങ്ങാതെ പാതിരാക്കോഴികളായി നടന്നാലും നിശബ്ദരായ ഭക്തജനങ്ങൾ ഒളിച്ചു വെക്കുമായിരുന്നു. സൈബർ ലോകത്തിന്റെ മാറ്റത്തോടുകൂടി കാലത്തിനും മാറ്റം വന്നു. പിള്ളേരെ പിടുത്തക്കാരായ പുരോഹിതർ കാരണം സഭയ്ക്ക് ബില്യൻ കണക്കിന് ഡോളറാണ് നഷ്ടപരിഹാരമായി കോടതികൾക്കും പീഡിതരായവർക്കും കൊടുക്കേണ്ടി വന്നത്.

    കത്തോലിക്കാ സഭയെ തകർക്കുന്നത് അല്മെനികളല്ല പുരോഹിതരാണെന്നുള്ള വസ്തുതയും ഈ കൊക്ക മഹാജനങ്ങൾ മനസിലാക്കിയാൽ കൊള്ളാം. കൊക്കന്റെ ദൈവശാസ്ത്രം പാടെ കാലഹരണപ്പെട്ടു പോയി. ലോകത്തിൽ അങ്ങേയറ്റം അഹങ്കാരം പിടിച്ച പുരോഹിതരുള്ളവർ കേരളത്തിലെ സീറോ മലബാർ പള്ളികളിലാണ്. കോൺസ്റ്റാന്റിനൻറെ കാലത്തെ രാജവേഷങ്ങൾ ധരിച്ചുകൊണ്ട് ഈ സൈബർ യുഗത്തിൽ നടന്നാൽ എന്തോ കൂടുതലായ ആദരവുകൾ ലഭിക്കുമെന്നാണ് പൗരാഹിത്യ വർഗം ചിന്തിക്കുന്നത്. ഒറ്റ ബിഷപ്പിനും ഇന്റെർനെറ്റോ ഇമെയിൽ എന്തെന്നോ അറിയത്തില്ല. സമൂഹമായി ഇന്നും ഇടപെടാറില്ല. കാലഹരണപ്പെട്ട ചില പൊട്ടപ്രസംഗങ്ങൾ നടത്താനറിയാം. മനുഷ്യരായും മനുഷ്യത്വത്തോടെ ജീവിക്കാനും ഇന്നും ഇവർക്കറിയത്തില്ല.

    മിക്ക സുറിയാനി പള്ളികളോടനുബന്ധിച്ചും യൂത്ത് ലീഗെന്നൊരു പ്രസ്ഥാനമുണ്ട്. നല്ല വീടുകളിൽ നിന്നുള്ള പിള്ളേരെ വഴിതെറ്റിക്കുന്നതും അതാതു പള്ളികളിലെ വികാരിമാരായിരിക്കും. നീണ്ട കുപ്പായം കാണുമ്പോൾ പള്ളിയിലെ യൂത്തുകാർ ഓർക്കുന്നത് ഈ വികാരി ലോകത്തിലെ അത്യുന്നത പുരോഹിതനായ മാർപ്പാപ്പയേക്കാളും വലിയ വ്യക്തിയെന്നാണ്. ഈ യുഗത്തിലും ജീവിക്കുന്ന ബോധമില്ലാത്ത മാതാപിതാക്കൾ വാസ്തവത്തിൽ മക്കളെ വികാരിക്കും അതിൽ കൂടിയവർക്കും വിൽക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ നസ്രാണി ദീപികപോലുള്ള വില കുറഞ്ഞ പത്രങ്ങൾ ആർ എസ് എസ് പ്രവർത്തനങ്ങളെ പരിഹസിക്കുന്നതു കാണാം. എന്നാൽ പള്ളിയോടനുബന്ധിച്ചുള്ള യൂത്ത് പ്രവർത്തകർ കൂടുതലും അതാത് പ്രദേശങ്ങളിലുള്ള വികാരിയുടെയോ ബിഷപ്പിന്റെയോ ഗുണ്ടാകളായിരിക്കും. പള്ളി സംരക്ഷണമെന്ന പേരിൽ യുവജനങ്ങളെ ചൂഷണം ചെയ്യുകയാണ്. സമീപകാലത്തെ സംഭവ വികാസങ്ങളിൽ നിന്നും ഇക്കാര്യങ്ങൾ വ്യക്തമാണ്. എല്ലാ മതവിഭാഗങ്ങളിലും വളർന്നുവരുന്ന ഗുണ്ടാ വിളയാട്ടങ്ങളെ നിയന്ത്രിക്കേണ്ട സമയമായിരിക്കുന്നുവെന്ന വസ്തുതയും ഭരിക്കുന്ന സർക്കാരുകൾ മനസിലാക്കണം.

    ഭീകരന്മാരുടെ അഴിഞ്ഞാട്ടകാലങ്ങളായ ഇന്നത്തെ ലോകത്ത് ഭീക്ഷണികളുണ്ടായാൽ അതിനെപ്പറ്റി സഗൗരവം അന്വേഷിക്കാൻ സർക്കാർ തയാറാവണം. മുമ്പുള്ള മന്ത്രിസഭയിലുള്ളവർ ബിഷപ്പുമാരുടെ വാലാട്ടികളായി അഴിമതി നടത്തുന്നവരായിരുന്നു. ബിഷപ്പുമാർക്കും പുരോഹിതർക്കും ഓശാന പാടിയാലെ മന്ത്രിസഭ നിലനിർത്താൻ സാധിക്കുമായിരുന്നുള്ളൂ. ഇന്നത്തെ ഭരണകൂടത്തിന് പുരോഹിതരുടെയും അവരുടെ യൂദാസുകളുടെയും പ്രീതി നേടണമെന്നു തോന്നുന്നില്ല. സമയോചിതമായി ഇത്തരം ഭീഷണികൾക്ക് വിരാമമിട്ടില്ലെങ്കിൽ തൊടുപുഴയിലെ ജോസഫ് സാറിനു സംഭവിച്ചപോലുള്ള ദുരവസ്ഥകൾ സൃഷ്ടിക്കാൻ പുരോഹിത ലോകം പുറപ്പെടും. പുറമെ നോക്കിയാൽ ഇവർ പരിശുദ്ധരായി തോന്നും. പിൻവാതിലുകളിൽക്കൂടി ഇവർക്കുവേണ്ടി പ്രവത്തിക്കാൻ ഗുണ്ടാകളുണ്ട്. അവരെ വളർത്തുന്ന സഭാനേതൃത്വത്തിന്റെ ഇന്നത്തെ നയങ്ങൾ ഭാവിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ കാരണമാകുമെന്നും നിയമം വഹിക്കുന്ന അധികാരികൾ മനസിലാക്കണം.

    സാമൂഹിക മീഡിയാകളുടെ ഈ യുഗത്തിൽ ശ്രീ കൂടൽ ഒറ്റയ്ക്കല്ലെന്ന് ഇവർ അറിയട്ടെ. 'കൂടൽ' ഒരു വ്യക്തിയേക്കാളുപരി ഒരു പ്രസ്ഥാനമായി വളർന്നു കഴിഞ്ഞിരിക്കുന്നു. കൂടലിന്റെ സാഹിത്യചാതുരിയിൽ അഭിനന്ദിക്കുന്നതിനു പകരം ഭീക്ഷണികളുമായി വന്നാൽ അതിന്റെ ദോഷം ചെയ്യുന്നതും ചീഞ്ഞളിഞ്ഞുകൊണ്ടിരിക്കുന്ന പുരോഹിത മതത്തിനെന്നും അവർ മനസിലാക്കണം. കൂടൽ സമരം ചെയ്യുന്നത് അവരുടെ നന്മക്കാണ്, നാശത്തിനല്ല. ശ്രീ സാമുവേൽ കൂടലിനു എല്ലാവിധ ആശസകളും.

    ReplyDelete
  2. We all need to express our solidarity and support for Mr.Samuel Koodal when he is threatened by the Clergy and their sycophants. I am sure their cheap tricks will not deter Mr. Koodal from his determination to expose the scandals within the Catholic Church and in our society.

    ReplyDelete
  3. We all need to express our solidarity and support for Mr.Samuel Koodal when he is threatened by the Clergy and their sycophants. I am sure their cheap tricks will not deter Mr. Koodal from his determination to expose the scandals within the Catholic Church and in our society.

    ReplyDelete