To,
Mar Francis,
Bishop of Rome and Pope of the Catholic Church
all over the world.
Dear and respected brother in Christ,
I don't know whether this letter will reach you; there is every possibility of censoring this letter at secretarial level.
Yet I consider it my duty to inform you of the unfortunate situation in the Syro Malabar Church of Kerala, India
The tradition is that Syro Malabar church was established by St. Thomas the Apostle, though there is no documentary evidence to that effect. Yet the church has been flourishing here in India for last 2000 years or so.
While schisms plagued the Church in Europe, our Church was protected by Holy Ghost from divisions until Portuguese Missionaries came to India in 16th Century. Rev. Dr. Robert F Taft S. J. said about our Church at the synod of Bishops of the Syro Malabar Church held in the Vatican from 8 to 16 January 1996 as follows
“"You are one of the Catholic Church's great success stories! There is not another Church on the face of the earth, east, west, north or south, Catholic or Orthodox that is such a shining beacon of faith and devotion. The Syro-Malabar Catholic Church is a model of religious practice, a dynamo of apostolic zeal, such a prolific cradle of priestly and religious vocations that you do not even know what to do with them all! Tears come to my eyes when I think of the marvels of faith I have personally experienced in the crowded parish churches, convents, and seminary chapels of Kerala, especially the seminaries with their hundreds upon hundreds of seminarians".”(ibid page 136-137)
But now the Church is infected by divisions and discord. At the end of his intervention Rev. Taft said like this
"So let us thank God, put divisions aside, and get back to working together to build the Kingdom of God, a kingdom in which there are neither majorities nor minorities but only sisters and brothers in Christ."”(ibid 137)
The reason for the division was the result of a controversy regarding the patrimony of the Syro Malabar Church. Second Vatican council in the decree on the Eastern Catholic Churches said as follows
"This Council solemnly declares that the churches of the East like those of the West have the right and duty to govern themselves according to their own special disciplines. For these are guaranteed by ancient tradition, and seem to be better suited to the customs of their faithful and to the good of their souls. All members of the Eastern Churches should be firmly convinced that they can and ought always preserve their own legitimate liturgical rites and ways of life, and that changes are to be introduced only to forward their own organic development. They themselves are to carry out all these prescriptions with the greatest fidelity. They are to aim always at a more perfect knowledge and practice of their rites, and if they have fallen away due to circumstances of times or persons, they are to strive to return to their ancestral tradition."”(Decree on the Catholic Eastern Churches 5)
After Vatican Council, this ancient Church started a search for their original traditions. The Nestorian Persian Church, Portuguese missionaries and Carmelites destroyed many of the ancient customs and traditions of the Church.
Unfortunately a small group of Bishops in the Nineties of the last century declared that our church was an Eastern Church and our tradition is Persian. This problem came to the fore front while drafting the liturgy of the Holy Mass in Malayalam, our mother tongue.
Our Church according to tradition was established in the 1st century. And the Persian Church was established in the 2nd century and became an individual Church in 4th century only. Hence we are not a daughter Church of Nestorian Persian Church. Our Church is not an Eastern Church.
"The designation ‘Eastern (or oriental) Churches’ has become a customary way of identifying that large number of Christian Churches whose distant origins are rooted in eastern regions of the ancient Roman Empire as opposed to the Western or Latin regions that included Italy, Spain, Gaul and Africa. It is a way of denoting Churches associated with the Sees of Antioch, Alexandria, Jerusalem and new Rome, Bysantine or Constantinople although in modern times members of these Eastern Churches are found through out the World in the 'diaspora'."’ (The Dictionary of Theology P. 301, 1993).
"The territories in which the congregation has complete and exclusive jurisdiction are: Egypt and the Sinai Peninsula, Eritrea and Northern Ethiopia, Southern Albania, Bulgaria, Cyprus, Greece, Dodecanese, Iran, Iraq, Lebanon, Palestine, Syria, Jordan Turkey and the part of Thrace that is subject to Turkey and Afghanistan.
“”Outside of these regions the congregation has jurisdiction over the followers of the oriental Rites in what ever of the world they happen to be…The congregation has no territorial jurisdiction in India." (New Catholic Encyclopedia 1981, Vol. 10, P.763)
The members of Syro Malabar Church are well educated and they know the facts of history. It is on them Persian tradition was imposed. This created division in the Church, which still continues.
Two commissions were appointed by Rome to go into the matter. One is The White Commission of which Fr. Taft S J was a member. Second is Arch Bishop Mar Abraham Kattumana Commission. These two Commissions submitted their reports to Holy SEE. The reports have not been published. The members of the Syro Malabar Church were very anxious to have these reports published. I humbly request you to take such steps as are necessary to publish these reports which is according to us is our right.
Hence we humbly request Vatican to publish this reports which may throw light into the tradition and patrimony of our Church.
We Indian Christians fought for freedom for India from political hegemony of Britain. This Persian tradition is foreign and we are fighting for our right to have patrimony and tradition of our Church restored.
Yours obediently in Christ
25-05-2013 Joseph Pulikunnel
ഓശാന: A Letter to Mar Francis, Bishop of Rome and Pope of Catholic Church:
'via Blog this'
മാർപാപ്പാ ഒരു രാജ്യത്തിന്റെ ഭരണാധികാരിയെന്ന നിലയിൽ കുറച്ചുകൂടി പ്രൊഫഷണൽ കത്താകാമായിരുന്നു. നയതന്ത്ര നിലവാരത്തിൽ വത്തിക്കാന് കത്തെഴുതിയില്ലെങ്കിൽ അന്തർദേശീയ നിയമങ്ങൾ അനുസരിച്ച് കത്തിന് മറുപടി ലഭിക്കുവാൻ സാധ്യതയില്ല. എങ്കിലും പുലിക്കുന്നേൽ സാറിന്റെ എഴുത്തിനുള്ളിലെ ആശയങ്ങൾ വളരെ അർഥമുള്ളതാണ്.
ReplyDeleteപവ്വത്തിലിന്റെ കല്ദായ സീറോ മലബാറിയൻസഭ നാലാം നൂറ്റാണ്ടിൽ കത്തോലിക്കാസഭ ശപിച്ചുവിട്ട നെസ്തോറിയൻ വിശ്വാസത്തിന്റെ ജാരസന്തതിയാണ്. മാർത്തോമ്മാ മലയാളക്കരയിൽ വന്നിട്ടുണ്ടെങ്കിൽ പവ്വത്തിന്റെ നെസ്തോറിയൻ കത്തോലിക്കരുമായി വിശുദ്ധനു ബന്ധം കാണുവാൻ സാധ്യതയില്ല. കൽദായ വിശ്വാസം ആഗോള തലത്തിൽ ശക്തിയേറിയതാണ്. വിവിധ രൂപഭാവങ്ങളിൽ കല്ദായ സഭയുടെ വേരുകൾ പല രാജ്യങ്ങളിലും ഉണ്ട്. ആഗോള തലത്തിൽ അധികാരം ഉറപ്പിക്കാമെന്ന വ്യാമോഹമാണ് കൽദായപ്രഭുക്കന്മാരായ ആലഞ്ചേരി, പവ്വത്തിൽ അഭിഷിക്തർക്കുള്ളത്. അങ്ങനെ ആഗോളതലത്തിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുവാനാണ് ഇവർ വിദേശരാജ്യങ്ങളിൽ കറങ്ങി ഇറ്റലിയിൽ തെണ്ടൽ തീയോളജി പഠിപ്പിക്കുവാൻ കെട്ടിടങ്ങൾ വാങ്ങുന്നത്. ചങ്ങനാശേരി ആർച്ച് ബിഷപ്പിന് കാനഡയിൽ വൃദ്ധസ്ത്രീകളുടെ താലപ്പൊലിസഹിതം ഗംഭീരസ്വീകരണം നല്കുന്നതായി ഫോട്ടോകൾ സഹിതം ഇന്നത്തെ പ്രവാസി പത്രങ്ങളിലുണ്ട്.
കേരളസഭയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിയാണ് പ്രധാനമായും കാണുന്നത്. മെത്രാന്മാർ വിദേശത്ത് വന്നാൽ പാരവെപ്പ് ലത്തീൻ സഭകൾക്കെതിരെയും ആരംഭിക്കും. ആദ്യത്തെ ഗ്രൂപ്പ് നെസ്തോറിയൻ വിശ്വാസത്തിൽനിന്നും പിറന്നുവീണ സീറോ മലബാർ ഗ്രൂപ്പും രണ്ടാമത്തേത് തോമാസ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്ന തോമസ് ക്രിസ്ത്യാനികളും. പൈതൃകത്തിന്റെ കാര്യം വരുമ്പോൾ രണ്ടുകൂട്ടരും മാർതോമ്മായിൽ തങ്ങളുടെ ക്രിസ്ത്യത്വം തുടങ്ങിയെന്ന് സ്ഥാപിച്ചെടുക്കുവാൻ ശ്രമിക്കുന്നുണ്ട്. വിശ്വാസികളിൽ ഭൂരിഭാഗവും കല്ദായ ക്ലാവർകുരിശ് ചുമക്കുന്നവരാണ്. ഭാരതീയ സംസ്ക്കാരത്തിന്റെ അവകാശവാദം കല്ദായവും മുഴക്കുന്നുണ്ട്. തോമസ് ക്രിസ്ത്യാനികൾ പറയും, ഞങ്ങൾ ഭാരതീയരാണ്, കല്ദായ വരുന്നതിനുമുമ്പും ഭാരതത്തിൽ തോമസ് സ്ഥാപിച്ച ക്രിസ്ത്യാനികളുണ്ടായിരുന്നു. ആചാരങ്ങൾകൊണ്ട് ഹിന്ദുവായിരുന്നുവെങ്കിലും വിശ്വാസത്തിൽ ക്രിസ്ത്യാനികൾ ആയിരുന്നു. കല്ദായ യുക്തിയിൽ മുദ്രാവാക്യം സാംസ്ക്കാരികമായി ഹിന്ദു, വിശ്വാസത്തിൽ ക്രിസ്ത്യാനി, ആരാധനയിൽ കല്ദായ എന്നാണ്. ഭാരതത്തിനപ്പുറത്തുള്ള ഒരു രാജ്യം എന്തിനിവർ ചിന്തിക്കുന്നുവെന്നും മനസിലാകുന്നില്ല. ബ്രിട്ടീഷ് കൊളോണിയൽ ഭരണം അവസാനിച്ചിട്ടും കൊളോണിയൽ അടിമത്ത്വം കല്ദായ വിഷത്തിൽ ഉണ്ട്. വത്തിക്കാൻ, കല്ദായ, ഇന്ത്യാ, എന്നിങ്ങനെ മൂന്നു വള്ളങ്ങളിൽ കാലുകൾ കുത്തിയാണ് ഇവർ സഭയുടെ നൗക തുഴയുന്നത്. വിവര ദോഷികൾക്ക് പ്രശ്നങ്ങൾ ഇല്ലെങ്കിലും കൽദായവാദങ്ങൾ ബൌധികലോകം പുച്ഛിച്ചു തള്ളും.
1968വരെ വൈദേശിക ഭാഷയായ സുറിയാനിയായിരുന്നു ആരാധനക്രമത്തിൽ ഉണ്ടായിരുന്നത്. ഈ പ്രാകൃതഭാഷ പഠിപ്പിക്കുവാൻ കത്തോലിക്കാ കോളേജിൽ സർക്കാരിന്റെ പണവും പറ്റി മറ്റു യൊഗ്യതകളൊന്നുമില്ലാത്ത സുറിയാനി പുരോഹിതരുമുണ്ടായിരുന്നു. ആർക്കെങ്കിലും ഈ ഭാഷ പഠിച്ചതുകൊണ്ട് ജീവിതത്തിൽ പ്രയോജനം ഉണ്ടായതായി അറിയില്ല. സുറിയാനി ഐച്ഛികവിഷയമായി എടുക്കുവാൻ അന്ന് പുരോഹിതർ നിർബന്ധിക്കുമായിരുന്നു. ആവശ്യത്തിന് പിള്ളേരെ കിട്ടിയില്ലെങ്കിൽ ജോലിയെ ബാധിക്കുന്ന പ്രശ്നവും ഉണ്ടായിരുന്നു.
ആദ്യം മാർത്തോമ്മാ വന്നുവെന്ന് വിശ്വാസം. പിന്നീട് കച്ചവടതോമ്മാ വന്ന് മറ്റൊരു ക്രിസ്തുമതത്തിന്റെ ആരംഭം തുടങ്ങി. പോർട്ടുഗീസുകാർ വേറൊരു സംസ്ക്കാരം ഈ നാടിന്റെ മണ്ണിൽ ഉറപ്പിച്ചു. അതിനു ശേഷം കൂനൻ കുരിശു സത്യം എന്ന് പറഞ്ഞ് ക്രിസ്ത്യാനികൾ തമ്മിൽ അടിച്ചു പിരിഞ്ഞു. പിന്നീട് മലങ്കര എന്നു പറഞ്ഞ് യാകോബാ സഭയിൽ നിന്ന് പിരിഞ്ഞ് മറ്റൊരു സഭ. അവിടെയും ഒരു കർദ്ദിനാളിനെ അമേരിക്കയിൽ മിക്കപ്പോഴും വാർത്തകളിൽ കാണാം. കുട്ടനാട്ടിൽ പൊയ്കയിൽ അപ്പച്ചന്റെ സഭ വരെ ഇവിടെ വേരൂന്നി. ഒരു ക്രിസ്തുവിന്റെ പേരിൽ എല്ലാ സഭകളിലും അടി. ഈ വിഡ്ഢികളെല്ലാം വിശ്വാസത്തിന്റെ പേരിൽ നശിപ്പിച്ചത് നമ്മുടെ ഭാരത സംസ്ക്കാരത്തെയാണ്. ശബരിമലവരെ കള്ളകുരിശായ ക്ലാവർ കുരിശ് നാട്ടി ഹൈന്ദവ മൈത്രി നഷ്ടപ്പെടുത്തിയെന്നുള്ളതാണ് ഈ രാജ്യ ദ്രോഹികളുടെ നേട്ടം.
ദാനമായി ലഭിച്ചത് ദാനമായി നല്‍കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് ക്രൈസ്തവരെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസസമൂഹത്തെ അനുസ്മരിപ്പിക്കുന്നു. ജൂണ്‍ 11ന് വത്തിക്കാനിലെ സാന്താ മാര്‍ത്താ മന്ദിരത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ വചന സന്ദേശത്തിലാണ് കത്തോലിക്കര്‍ ജീവിക്കേണ്ട ദാരിദ്ര്യാരൂപിയെക്കുറിച്ച് മാര്‍പാപ്പ പ്രതിപാദിച്ചത്. തന്‍റെ പന്ത്രണ്ട് അപ്പസ്തോലന്‍മാരെ പ്രേഷിത പ്രവര്‍ത്തനത്തിനായി അയച്ച ക്രിസ്തു അവര്‍ക്കു നല്‍കിയ ഉപദേശം ആസ്പദമാക്കിയായിരുന്നു പാപ്പായുടെ പ്രഭാഷണം “ദാനമായി നിങ്ങള്‍ക്കു കിട്ടി, ദാനമായിത്തന്നെ കൊടുക്കുവിന്‍. നിങ്ങളുടെ അരപ്പട്ടയില്‍ സ്വര്‍ണ്ണമോ വെള്ളിയോ ചെമ്പോ കരുതി വയ്ക്കരുത്, യാത്രയ്ക്ക് സഞ്ചിയോ രണ്ട് ഉടുപ്പുകളോ, ചെരിപ്പോ, വടിയോ കൊണ്ടു പോകരുത്” (മത്താ 17, 9-10) എന്ന് യേശു തന്‍റെ ശിഷ്യന്‍മാരോട് കല്‍പിച്ചു. അപ്പസ്തോലന്‍മാര്‍ ലാളിത്യത്തോടെ ക്രിസ്തു വചനം ശിരസ്സാവഹിച്ചു. ദൈവ വചനത്തില്‍ വിശ്വസിക്കാതെ അവര്‍ ഇതര പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കില്‍ വചന പ്രഘോഷണം മറ്റെന്തെങ്കിലുമായി തീര്‍ന്നേനെയെന്ന് പാപ്പ പറഞ്ഞു.
ReplyDeleteവി.പത്രോസ് അപ്പസ്തോലന് ബാങ്ക് അക്കൗണ്ടൊന്നും ഉണ്ടായിരുന്നില്ല. നികുതികൊടുക്കാനുള്ള പണം ആവശ്യപ്പെട്ട അദ്ദേഹത്തോട് ചൂണ്ടയിട്ട് മത്സ്യത്തെ പിടിക്കാനും അതിന്‍റെ വായില്‍ നിന്നു ലഭിക്കുന്ന നാണയം നികുതിയായി കൊടുക്കാനും യേശു നിര്‍ദേശിച്ചത് നാം സുവിശേഷത്തില്‍ വായിക്കുന്നുണ്ട്. എത്യോപ്യാ രാജ്ഞിയായ കന്‍ദാക്കെയുടെ ഭണ്‍ഡാരവിചാരിപ്പുകാരന്‍ സുവിശേഷം ശ്രവിക്കാന്‍ തന്‍റെ പക്കലെത്തിയപ്പോള്‍, സുവിശേഷപ്രചരണത്തിനുവേണ്ടി സംഭാവന ചോദിക്കാമെന്നൊന്നും പീലിപ്പോസ് കരുതിയില്ല. അയാളോട് സുവിശേഷം പ്രഘോഷിച്ച്, അയാള്‍ക്ക് ജ്ഞാനസ്നാനം നല്‍കിയ ശേഷം പീലിപ്പോസ് അയാളെ വിട്ടുപോയി.
ദാനമായി ലഭിച്ച ദൈവരാജ്യം ദാനമായിത്തന്നെ പങ്കുവയ്ക്കുകയെന്ന ദൗത്യത്തില്‍ പല പ്രലോഭനങ്ങളും സഭയുടെ ആരംഭകാലം മുതല്‍ക്കേ ഉണ്ടായിട്ടുണ്ടെന്നും ഫ്രാന്‍സ് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പ്രലോഭനങ്ങള്‍ക്ക് വശംവദരാകാതെ സുവിശേഷത്തിന്‍റെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് സുവിശേഷപ്രഘോഷണം നടത്തേണ്ടവരാണ് നാം. സുവിശേഷ പ്രചരണം മതപരിവര്‍ത്തനത്തിന്‍റെ മാര്‍ഗ്ഗമല്ലെന്നും മാര്‍പാപ്പ തദവസരത്തില്‍ വ്യക്തമാക്കി. സഭ വളരുന്നത് മതപരിവര്‍ത്തനത്തിലൂടെയല്ല, സുവിശേഷത്തിന്‍റെ ആകര്‍ഷണ ശക്തിയാണ് സഭയെ വളര്‍ത്തുന്നതെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ പ്രസ്താവിച്ചു.
ദാനമായി ലഭിച്ചത് ദാനമായി നല്‍കുന്ന ക്രൈസ്തവരെ വ്യതിരിക്തരാക്കുന്ന രണ്ട് സവിശേഷതകളെക്കുറിച്ചും പാപ്പ തദവസരത്തില്‍ പ്രതിപാദിച്ചു. ദാരിദ്ര്യാരൂപിയും ദൈവസ്തുതിയുമാണ് അവരെ വ്യത്യസ്തരാക്കുന്നത്. കത്തോലിക്കാ സഭയുടെ കീഴിലുള്ള അതിസങ്കീര്‍ണ്ണമായ സ്ഥാപനങ്ങള്‍പോലും വ്യാവസായിക – നിക്ഷേപക മനോഭാവത്തോടെയല്ല, നേരെമറിച്ച്, ദാരിദ്ര്യാരൂപിയോടെയാണ് കൈകാര്യം ചെയ്യേണ്ടത്. ദാരിദ്ര്യാരൂപിയും ദൈവസ്തുതിയുമില്ലാതെ സമ്പന്നയായ ഒരു സഭയെ പടുത്തുയര്‍ത്താന്‍ ശ്രമിച്ചാല്‍ സഭ ജീര്‍ണ്ണിച്ചുപോകുമെന്നും ജീവനില്ലാത്ത ഒരു സര്‍ക്കാരേതിര സ്ഥാപനമായി അധഃപതിക്കുമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ താക്കീതു നല്‍കി. ദാനമായി ലഭിച്ച ദൈവിക സമ്മാനം ദാനമായി നല്‍കാന്‍ വേണ്ട കൃപയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസ സമൂഹത്തെ ക്ഷണിച്ചുകൊണ്ടാണ് മാര്‍പാപ്പ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.