Translate

Monday, June 24, 2013

ഡോക്ടർ പി.കെ.രാജശേഖരന്റെ പ്രഭാഷണങ്ങൾ

ഈയിടെയായി നമ്മുടെ അല്മായശബ്ദം മഴ നനഞ്ഞിരിക്കുന്ന ഒരു തോന്നൽ തരുന്നു. ഒരുഷാറില്ലാത്ത പ്രതീതി. ഈയവസരത്തിൽ താത്പര്യമുള്ളവർക്ക് വളരെ ഉപകാരപ്രദമായ, ശ്രീ അലെക്സ് കണിയാമ്പറമ്പിൽ ശേഖരിച്ച് അയച്ചു തന്ന, ഏതാനും വീഡിയോ ക്ലിപ്പുകൾ ഉൾക്കൊള്ളിക്കുകയാണ്. കേരളത്തിന്റെ ചരിത്രമാണ് ഉള്ളടക്കം. തന്റെ ലളിതസുന്ദരമായ ഭാഷയിൽ ഡോക്ടർ പി.കെ.രാജശേഖരൻ ചെയ്ത ഈ പ്രഭാഷണങ്ങൾ നമ്മുടെ സാംസ്കാരികവും രാഷ്ട്രീയവുമായ വളർച്ചയുടെ ചരിത്രം ചുരുക്കിപ്പറയുന്നു. ഈ മഴക്കാലം ഏവര്ക്കും പ്രയോജനപ്രദമായിത്തീരട്ടെ.  

1 comment:

  1. ഈ പ്രഭാഷണങ്ങൾ കണ്ടെടുത്തുതന്നതിന് അലെക്സിനു ആയിരം നന്ദി. ആയിരം പള്ളിപ്രസങ്ങങ്ങൾ കേൾക്കുന്നതിലും ആത്മാവിനും മനസ്സിനും ഉപകരിക്കുന്ന കാര്യമാണ് ഇതിൽ ഒരെണ്ണമെങ്കിലും ശ്രദ്ധിച്ചിരുന്നു കേൾക്കുക. നമ്മുടെ ഇന്നത്തെ സംസ്കാരികമായ മൂല്യച്യുതിയെപ്പറ്റി ഉള്ളറിവുണ്ടാകാൻ ഏറെ ഉപകരിക്കുന്നതാണ് ശ്രീ രാജശേഖരൻ വിളമ്പുന്ന ചരിത്രപരമായ അറിവുകൾ. ഇന്നും നമ്മുടെ സമൂഹത്തിൽ ശക്തിചെലുത്തി നമ്മെ വളരെയധികം തരം താഴ്ത്തുന്ന ജാതിവേവേചനങ്ങളും സ്ത്രീവിദ്വേഷവും മതതീവ്രവാദങ്ങളും എന്തുകൊണ്ട് തുടർന്നുപോകുന്നു എന്ന് മനസ്സിലാക്കാനെങ്കിലും ഏവ സഹായിക്കും. എല്ലാം ശുഭമാണെന്ന ചിന്ത നിലനില്ക്കുവോളം നമ്മൾ മാറ്റത്തിനായി ആഗ്രഹിക്കുകയില്ല.
    ഇനിയും എന്തെല്ലാം മാറ്റങ്ങൾ ഉണ്ടായാലാണ് നമ്മുടെ സമൂഹത്തിലും സംസ്ഥാനത്തും രാജ്യത്തും മാനുഷികമായ നീതി നിലവിലുണ്ടെന്ന് നമുക്ക് സന്തോഷിക്കാനാവൂ എന്ന് ഈ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ നമ്മൾ സ്വയം ചിന്തിച്ചു പോകും.

    ReplyDelete