(കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പാ നടത്തിയ ലഘു പ്രസംഗം
തര്‍ജ്ജമ)
“ഇന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നത് മനുഷ്യനല്ല, പണമാണ്.
ഉപ്ഭോഗത്തിന്‍റെയും ലാഭ വീതത്തിന്‍റെയും ബിംബങ്ങള്‍ക്ക് മുമ്പില്‍ മാനവ രാശി ബലികഴിക്കപ്പെട്ടു കഴിഞ്ഞു,
ദുര്‍ വ്യയത്തിന്‍റെ ഒരു സംസ്കാരം ആണ് ഇപ്പോള്‍ നിലവിലുള്ളത്. ദാരിദ്ര്യവും,
കഷ്ടപ്പാടുകളും ദൈനം ദിന ജീവിതത്തില്‍ വാര്‍ത്തയേയല്ല, അതെ സമയം ഒരു കമ്പ്യുട്ടര്‍
താഴെ വിണുടഞ്ഞാല്‍ അത് വലിയൊരു വാര്‍ത്തയാണ്.”
അദ്ദേഹം തുടര്‍ന്നു, “ഉദാഹരണത്തിന്, ഇവിടെ ഒട്ടാവിയോനോയ്ക്കടുത്ത്
തണുപ്പ് കാലത്ത് ഒരാള്‍ മരിച്ചാല്‍ അത് വാര്‍ത്തയേയല്ല. ലോകത്തിന്‍റെ വിവിധ
ഭാഗങ്ങളില്‍ ദാരിദ്ര്യം കൊണ്ട് അനേകം കുട്ടികള്‍ മരിച്ചു വിഴുന്നതും വാര്‍ത്തയല്ല.
തല ചായ്ക്കാന്‍ ഒരു കൂര സ്വന്തമായില്ലാത്തവര്‍ തെരുവുകളില്‍ തണുത്തുറഞ്ഞു മരിക്കുന്നതു പോലും വാര്‍ത്തയല്ലാത്ത ഒരു കാലത്താണ് നാമിപ്പോള്‍.ജീവിക്കുന്നത്. അതേസമയം സ്ടോക്ക് മാര്‍ക്കറ്റില്‍
ഒരു പത്തു പോയിന്റ് ഇടിവ് വന്നാല്‍ അതിനെ
ദുരന്തം എന്നാണു നാം വിശേഷിപ്പിക്കുന്നത്. അങ്ങിനെ എല്ലാ അര്‍ത്ഥത്തിലും വെറും ചപ്പായി മനുഷ്യന്‍
മാറിയിരിക്കുന്നു.”
മാര്‍പ്പാപ്പയുടെ വാക്കുകള്‍ ചാട്ടുളി പോലെ പലയിടത്തും തറയ്ക്കുന്നു. ഒരു കാലത്ത് വിമര്‍ശിക്കുന്ന അത്മായരെ ഒതുക്കാം എന്ന് സഭാധികാരികള്‍ കരുതിയെങ്കില്‍ ഇന്ന് ഒരാളെയും തൊടാന്‍ ഇവര്‍ക്ക് തത്ക്കാലം സാധിക്കില്ല. അതിനാരും ഇപ്പോള്‍ തുനിയുന്നുമില്ല.
ReplyDeleteഅത്മായര്‍ വിവിധ മാധ്യമങ്ങളിലൂടെ എഴുതുന്നതും പറയുന്നതുമെല്ലാം, വളരെ കൌതുകത്തോടെ ഈ നേതാക്കന്മാര്‍ വായിക്കുന്നുണ്ട്. ഒരു മെത്രാന്‍റെ ജെര്‍മ്മന്‍ മോഹങ്ങള്‍ തകര്‍ത്തതും അദ്ദേഹത്തിന്‍റെ അതിക്രമങ്ങള്‍ ലോകത്തെ അറിയിച്ചതും അത്മായാ മാധ്യമങ്ങളുടെ വിജയമാണ്. ഇനി ഉടനെ പല തലകളും മുകളില്‍ പൊങ്ങാന്‍ സാധ്യത കുറവാണ്.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അത്മായര്‍ കൂടുതല്‍ ശക്തി ആര്ജ്ജിച്ചിട്ടുണ്ട് എന്ന് പറയാന്‍ ഒരു സംശയവും വേണ്ട. അത് ഇപ്പോള്‍ കൂടുതല്‍ രൂക്ഷമാവുകയാണ്. ഇപ്പോള്‍ പള്ളിക്ക് സംഭാവന കൊടുക്കുന്നവനെ സഹതാപത്തോടെ ആളുകള്‍ നോക്കിത്തുടങ്ങി, അതൊരു പാരടൈം ഷിഫ്ടിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയും ചെയ്യും.
സഭാധികാരികള്‍ കൂടുന്നിടത്തെല്ലാം അവര്‍ ഒന്നിച്ചിരിക്കുന്നു വിലപിക്കുന്ന ഒരു കാര്യമുണ്ട് 'യുവജനങ്ങള്‍ അകലുന്നു...അവരെ അടുപ്പിക്കാന്‍ ഒരു തന്ത്രങ്ങള്‍ക്കും സാധിക്കുന്നില്ല.' അതല്ലേ സത്യജ്വാലയുടെ നേട്ടം? പേനയുടെ ശക്തി വാളിനില്ല. വാളിന്‍റെ മുറിവ് പുറത്താണ്, പേനയുടെത് അകത്തും. ഒരു സാമ്രാജ്യം അപ്പാടെ പോക്കാന്‍ ഒരു പീറ പേനക്ക് കഴിയും.
ഇപ്പന്റെ പുസ്തകത്തിൽ പറയുന്നതുപോലെ, ഒറ്റ പൈസ പള്ളിക്ക് കൊടുക്കാത്ത ഒരു തലമുറ ഉണ്ടായാൽ പുരോഹിത മേധാവിത്തം തകർന്നുകൊള്ളും. സഞ്ചിയുമായി യൂറോപ്പിലും അമേരിക്കയിലും ചെല്ലുന്നവരെ അവിടെയുള്ളവർ ആട്ടിപ്പായിച്ചു തുടങ്ങാൻ ഇനി അധികം കാത്തിരിക്കേണ്ടതില്ല. ഇപ്പോഴത്തെ അമ്പത് കഴിഞ്ഞ തലമുറയ്ക്ക് സുബോധം തെളിയുക വിഷമമാണ്, അത്രക്ക് ശീലം ആയിപ്പോയി. അവരൊക്കെ പോയി തുലയട്ടെ എന്ന് വയ്ക്കാം. സത്യജ്വാല വായിക്കുന്ന ഒരു തലമുറ ഉണ്ടായാൽ ക്രിസ്ത്യാനികൾ ഒന്നടങ്കം മോക്ഷം പ്രാപിക്കും.
ReplyDeleteസഭകളുടെ തറവാടായ europe ഇൽ ഇന്ന് പള്ളികൾ കാലിയായി ! അതുപോലെ സാക്ഷരകേരളത്തിലും ഒറ്റ ക്രിസ്ത്യാനിയും പള്ളിയിൽ പോകാത്തകാലം വരും ! അന്ന് മശിഹാ മനസുകളിൽ ജീവിക്കും ; അങ്ങിനെ ഓരോ മനസാകാശത്തിലും വീണ്ടുംവരുന്ന ക്രിസ്തുവിനെ കാണാനാകും ."ദേവാംശസംഭവൻ"നമ്മുടെ ഈ പരി:പോപ്പ് അവന്റെ വരവിനായുള്ള കാഹളം മുഴക്കിത്തുടങ്ങി !
ReplyDeleteകെ.സി.ബി.സി യുടെ ശ്രദ്ധക്ക് ......
ReplyDeleteഈ ദിവസങ്ങളില്‍ കെ.സി.ബി.സിയുടെ അംഗങ്ങള്‍ പാലാരിവട്ടം പി.ഒ .സി യില്‍ ഒത്തു ചേര്‍ന്നിരിക്കുകയാണലൊ. അജപാലനാചാരങ്ങളുടെയും ചട്ടങ്ങളുടെയും എട്ടാമത്തെ കുദാശ സൃഷ്ടിക്കരുതെന്ന മാര്പ്പാപ്പയുടെ ആഹ്വാനാം നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ.. സാധാരണ ഇടവക ജനങ്ങളെ ( വിശ്വാസികളെ) വൈദികര്‍ പ്രോട്ടോക്കോള്‍ പടിപ്പിക്കെണ്ടാതില്ലെന്നും മാര്പ്പാപ്പ ഒര്മാപെടുത്തുന്നു..... ഞങ്ങളാകുന്ന വിശ്വാസികളെ സംബന്ധിച്ചിടത്തോള്ളം ഇതു ഞങ്ങള്ക്ക് ആഹ്ലാദം തരുന്ന കാര്യമാണ് . ഒരു ഇടവകയില്‍ ഒരു വികാരി വരുന്നത് ആ ഇടവകയുടെ ആത്മീയ കാര്യങ്ങള്‍ നോക്കുന്നതിനു വേണ്ടിയാണ്. അല്ലാതെ ആ പ്രദേശത്തെ (ഇടവകയുടെ) പോലീസ് ഇന്‍സ്പെക്ട്ര്‍ ആയിട്ടല്ലല്ലോ. എന്നാല്‍ ഇന്ന് കാണുന്ന പ്രവണത വികാരി എന്ന് പറഞ്ഞാല്‍ ആ ഇടവകയുടെ എസ് .ഐ ആണെന്നാണ് . ഒരു വിശ്വാസി അവന്റെ ആത്മീയ കാര്യങ്ങള്ക്ക് ചെന്നാല്‍ ചോദ്യം ചെയ്യലും ഭീഷണിയും. എന്തെങ്കിലും വികാരിയുമായി മുഷിച്ചു സംസാരിച്ചാല്‍ പള്ളി പ്രസംഗത്തില്‍ തുറന്നടിക്കുന്ന കപടവൈദികരെ എനിക്ക് അറിയാം . സംഭാവന കോടിക്കണക്കിനു പിരിച്ചിട്ട് അതിനു കണക്കു കാണിക്കുവാന്‍ പല സ്ഥാപനങ്ങളുടെ പേരില്‍ വ്യാജബില്ലുകള്‍ ഉണ്ടാക്കി പണം കീശയില്ലാക്കുന്ന ധ്യാനഗുരുവിനെയും എനിക്ക് അറിയാം.. പാവം വിശ്വാസി ഏതെങ്കിലും ഒരു കാര്യത്തിനു ചെന്നാല്‍ വര്മ്മം നോക്കി അത് ശരിയാക്കി കൊടുക്കാത്ത വൈദികാരാണ് ഇന്ന് കൂടുതല്‍ ഉള്ളത് . ആഢംബരവാഹനങ്ങളില്‍ മാത്രം സഞ്ചരിക്കുന്ന മാര്‍ ആലഞ്ചെരിയും താഴത്തും പവ്വത്തിലും ക്ലിമ്മിസ് ഭാവയും എല്ലാം ഒന്നോര്ക്കണം... നിങ്ങള്‍ ഉപയോഗിക്കുന്ന ഈ ആഢംബരജീവിതം ഞങ്ങളുടെ വിശ്വാസം ചൂഴ്നെടുത്ത കാശാണ്. ഞങ്ങൾ മണ്ടന്മാരല്ല .... ഞങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്...