Translate

Wednesday, June 5, 2013

Just Coincidence ?


Something special from Pope Frances' special audience
as he was waving hello to the audience,
a dove stood on his hand and it reminds us of St. Francis of Assisi
who is shown with a dove in his hand in pictures and statues...beautiful...

7 comments:

  1. സ്നേഹത്തിന്റെ അടയാളമാണ് പ്രാവ്. നേർച്ചപ്പെട്ടി നിറയണമെങ്കിൽ കുന്തം പിടിച്ചു ജന്തുവിനെ കൊല്ലുന്ന അരീത്ര ജോര്ജുകുട്ടി തന്നെവേണം.

    ReplyDelete
  2. പ്രാവിന് മാര്‍പ്പാപ്പയുടെ മനോഭാവം മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നാണ് എനിക്കു മനസ്സിലാകുന്നത്.
    ‘അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം‘ എന്ന ബോധ്യത്തോടെയും ‘ഒരു പീഡയെറുമ്പിനും വരുത്തരുതെന്നുള്ളനുകമ്പ‘യോടെയും ജീവിക്കുന്നവരെ ഹിംസ്രമൃഗങ്ങള്‍പോലും തിരിച്ചറിയും, ഉപദ്രവിക്കുകയില്ല. മനുഷ്യരുടെ ക്രൂരതയെ മൃഗീയമെന്നു വിളിക്കുന്നത് ശരിയല്ലതന്നെ.

    ReplyDelete
    Replies
    1. ആ പറഞ്ഞത് എത്ര ശരി! ക്രൂരതക്കും അവിവേകത്തിനും തനി തെണ്ടിത്തരത്തിനും പര്യായമായി 'മാനുഷികം' എന്നെഴുതേണ്ട കാലം എന്നേ വന്നു! 'മൃഗീയ'മെന്നതിന് നിഷ്ക്കളങ്കമെന്നയർത്ഥം ചാർത്തിക്കൊണ്ടുക്കുന്നതാണ് ഉത്തമം. മനുഷ്യനൊഴിച്ചുള്ള ജീവികൾക്കെല്ലാം ചുറ്റുപാടുകളെ അളക്കാനുള്ള കഴിവ് വളരെ സൂക്ഷ്മമാണെന്നത് നന്നായി നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രത്യേകിച്ച്, മനുഷ്യന്റെ ഉള്ളിലിരുപ്പ് സൌഹൃദമാണോ പകയും വെറുപ്പുമാണോ എന്നറിഞ്ഞുകൊണ്ടാണ് അവ മിക്കപ്പോഴുംതന്നെ പെരുമാറുന്നത്. ഇത്തരം കാര്യങ്ങളിൽ മനുഷ്യൻ അറു പൊട്ടനാണ്.

      Delete
  3. സാക് പറഞ്ഞത് ശരിയാണ്. ജന്തുക്കള്‍ നമ്മുടെ മനസ്സിലുള്ളത് അറിഞ്ഞാണ് പെരുമാറുന്നത്. അപരിചിതര്‍ വന്നാല്‍ പട്ടി കുരയ്ക്കും, പക്ഷേ പട്ടിയെ അപായപ്പെടുത്താന്‍ കെല്‍പ്പുള്ള ഒരാള്‍ വന്നാല്‍ നായയുടെ ഒരു ശബ്ദവും ആരും കേള്‍ക്കില്ല. പാമ്പ് പിടുത്തക്കാരുടെ മുമ്പില്‍ കാണിക്കുന്ന മര്യാദ ഒന്നും പാമ്പിനെ പേടിയുള്ളവരുടെ അടുത്തു പാമ്പ് കാണിക്കില്ല. ചില ജന്തുക്കള്‍ക്ക് സഹജീവികളുടെ ഭാവി പോലും അറിയാമെന്നാണ് പറയപ്പെടുന്നത്‌. വിരുന്നുകാരന്‍ വരുന്നത് ആദ്യം അറിയുന്നത് കാക്കയായിരിക്കും. വളര്‍ത്തു പൂച്ചകളുടെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ അതിന്‍റെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഒരു കാര്യത്തിനു സംഭവിക്കാന്‍ പോവുന്നത് എന്താണെന്ന് മനസ്സിലാക്കാം.

    കാലാവസ്ഥാ പ്രവചനം ജന്തുക്കളെ നിരീക്ഷിച്ച് തീരുമാനിക്കാന്‍ നമ്മുടെ കാരണവന്മാര്‍ക്ക് അറിയാമായിരുന്നു. ജന്തുക്കള്‍ മാത്രമല്ല സസ്യ ജാലങ്ങളും നമ്മോട് പ്രതികരിക്കും. നാം സ്നേഹിക്കുന്ന ഒരു ചെടിയും, വെറുക്കുന്ന ഒരു ചെടിയും വ്യത്യസ്ഥ തോതിലായിരിക്കും വളരുക. സര്‍വ്വ ജന്തു ജാലങ്ങള്‍ക്കും ബോധമുണ്ട്, ബുദ്ധിയുമുണ്ട്‌. അവ പരസ്പരം ആശയ വിനിമയം നടത്തുകയും ചെയ്യുന്നുണ്ട്.

    ReplyDelete
    Replies



    1. http://www.youtube.com/watch?v=ufVjdvRw4LM&list=PL197F6642BB647238

      Delete
  4. വെള്ളരിപ്രാവിനു വേണ്മയോടെന്തിത്ര പ്രേമം ? തൂവെള്ളയങ്കിയും വെണ്മുത്തുമാലയും നന്നേ വെളുത്തൊരു തൊപ്പിയും ഹാ! പ്രാവു താനേ പറന്നെത്തില്ലെപോപ്പിന്റെ ചങ്ങാത്തമല്പനേരംനുകരാൻ ?

    ReplyDelete