(ശ്രീ. ജോണി ജെ പ്ലാത്തോട്ടം എഴുതിയ
'ദൈവത്തിന്റെ അജണ്ടയില്‍ പ്രണയമില്ല'
എന്ന കവിതാസമാഹാരത്തില്‍നിന്ന് ഒരു കവിത)
ഞങ്ങള്‍ ക്രിസ്ത്യാനികള്‍
മദ്ധ്യകേരള നസ്രാണികള്‍
മദ്യലഹരിക്കും ഭക്തിലഹരിക്കും മദ്ധ്യസ്ഥര്‍
പദ്യത്തിലും ഗദ്യത്തിലും കാര്യസ്ഥര്‍
സസ്യത്തിലും സസ്യേതരത്തിലും കരുത്തര്‍
ഇണക്കത്തിനും പിണക്കത്തിനും വിദഗ്ധര്‍
പൊതുവെ പറഞ്ഞാല്‍, വിരക്തര്‍
വനഗര്‍ഭങ്ങളുടെ വിളികേട്ട്
മണ്ണിനോടുകാമവും പെണ്ണിനോടു പകയുമായി
മലമ്പനിക്കും മഹാമാരികള്‍ക്കും കുരുതികൊടുത്ത്
കൊടും വ്യാളികളെ മെരുക്കുന്നവന്‍
ഷിമോഗയിലും ചിത്തിരപുരത്തും
കുടിയേറുന്നവന്‍
അയല്ക്കാരനെപ്പോലെ
അവന്റെ അതിരുകളെയും സ്‌നേഹിക്കുന്നവന്‍
ഞായറാഴ്ചകളെ വെട്ടിത്തൂക്കി വില്ക്കുന്നവന്‍
ദൈവവും സര്‍ക്കാരും തരുന്നതെന്തും
കൈനീട്ടി വാങ്ങുന്നവന്‍
ലോണാകട്ടെ, സബ്‌സിഡിയാകട്ടെ
കാണാന്‍ മേടിച്ചതാകട്ടെ-
ഗോണ്‍ഫോറെവര്‍, മൈബ്രദര്‍!
പടച്ചവന്‍ പോലും എഴുതിത്തള്ളുന്നു.
ഞങ്ങളുടെ ശരാശരി സന്താനഭാഗ്യം പത്താകുന്നു
പത്തിലേഴും പെണ്ണാകുന്നു
വായ്കീറിയവന്‍ പോറ്റെട്ടെന്നു തന്തയും
താന്‍പാതി, തന്ത പാതി എന്നു ദൈവവും.
ഇരുകക്ഷിക്കും ടെന്‍ഷനേയില്ല
ജോളി ടൈപ്പ് ഇരട്ടകള്‍!
തള്ളയുടെ നെടുവീര്‍പ്പിലും ശാപവാക്കിലും തഴച്ച്
പുരനിറഞ്ഞും പരദേശങ്ങളെലാക്കാക്കിയും
പത്തിന്റെ ഗുണിതങ്ങളായി
സത്യക്രിസ്ത്യാനികള്‍ പെരുകുന്നു
കടലുകടന്ന്
മണല്ക്കാടുകള്‍ താണ്ടി
മണല്‍ത്തരിപോലെ പെരുകി
മലയയിലും മൊസപ്പൊട്ടോമിയയിലും മരിച്ച്
ബര്‍ലിനിലും ബര്‍മുഡയിലും പയറ്റി
കോംഗോയിലും കൊളമ്പിലും നിന്നു മടങ്ങിയെത്തുന്നു
ഒന്നാം നിരയിലെ ആറടിപ്പറമ്പും
മാര്‍ബിള്‍ഫലകവും പരസ്യവാക്യവും
പരസ്യമായിത്തന്നെ വ്യവഹാരം ചെയ്യുന്നു
ഭക്ഷണ-കിക്ഷണാദികള്‍ നിറുത്തല്‍ ചെയ്യുന്നു
പ്രളയജലത്തോളം പാനീയവും കഴിച്ച്
കിട്ടാനുള്ളതു കൈപ്പറ്റിയും
കടക്കാരോടു പൊറുക്കാനപേക്ഷിച്ചും
വില്‍പ്പത്രം രചിച്ചും മക്കളോടു പകപോക്കിയും
ഒരുങ്ങിയിരിക്കുന്നു.
അനന്തരം
കര്‍ത്താവില്‍ നിദ്രഭാവിച്ച്
ഉഴവുകാളയോടൊപ്പമോ ജീപ്പോടിച്ചോ
അവന്റമ്മേടെ കടമ്പകളും
കൂരാക്കുടുക്കുകളും കടന്നുപോകുന്നു
പുല്ലുപോലെ കടന്നുപോകുന്നു
മിണ്ടാമഠത്തിന്റെ മൗനത്തിലും
മാര്‍ജാരനടനത്തിന്റെ മുന്‍നിരയിലും
ഒരേ തെരേസമാര്‍
വാക്കുകളുടെ ചാട്ടവീശിയവനും
പൈങ്കിളിയുടെ തലതൊട്ടപ്പനും-വര്‍ക്കിമാര്‍
മലമടക്കുകളില്‍ കഞ്ചാവിനൊപ്പം
കമ്യൂണിസവും വോളിബോളും നട്ടുനനച്ചവര്‍
- ചേട്ടന്മാര്‍
കണ്ടുകെട്ടിയ പ്രണയവും
കുടിയിറക്കിയ സൗഭാഗ്യങ്ങളും
-ഞങ്ങളുടെ വംശ സ്മൃതികള്‍!
വാഗ്ദത്തത്തിന്റെ ഉന്മാദവും
ജന്മപാപത്തിന്റെ വിഷാദരോഗവുംപേറി,
വിശപ്പടക്കിയും
പുതിയ വിശപ്പുകള്‍ തേടിയും
അക്ഷാംശരേഖാംശങ്ങള്‍ തോറും
ഞങ്ങള്‍ നെട്ടോട്ടമോടുന്നു
ദൈവമേ!
ഞങ്ങളുടെ ക്ഷുത്തുകള്‍ ശമിപ്പിക്കേണമേ!
നിലപാട് മാസിക: നസ്രാണികള്‍:
'via Blog this'
ആണല്ലേ നീ?
ReplyDeleteകരയരുത്,
ക്രൂദ്ധനാവരുത്!
എത്രയോ കവാടങ്ങള്‍
കടവാതിലുകള്‍ക്കായി മാത്രം
തുറന്നുകിടന്നു!
കാത്തുകാത്തിരുന്ന-
യെത്രയോ പേരെ
കണികാണാന്‍ പോലും
കിട്ടിയിട്ടില്ല!
പാടം നിറഞ്ഞുലഞ്ഞിട്ടും
എത്രയോ കിളികള്‍
താണുപറന്നില്ല!
പൂവ് നിറഞ്ഞ പൂമുഖചില്ലകള്‍
ഓണപ്പൈതങ്ങളെത്താതെ വെയിലില്‍
കരിഞ്ഞുപോയില്ലേ?
ആണല്ലേ നീ, വിങ്ങരുത്!
അന്തമില്ലാനിമിഷത്തേക്ക് ഒരു പൂവും
വിരിഞ്ഞുനില്‍ക്കില്ല.
കാര്‍മേഘം മൂടുമ്മുമ്പ്
ചന്ദ്രനഭസ്സിലേക്ക് നോക്കി
എന്ത് ചന്തമെന്നൊന്നു
വിസ്മയിക്കൂ.... ആണല്ലേ നീ?
ദുഃഖം നമുക്കിന്നു ഫാഷൻ, ദുഃഖം മനസിന്റെ ശില്പം! ആണായാലും ദുഃഖം, പെണ്ണായാലും ദുഃഖം; യേശുവും കണ്ണീരു വാർത്തതല്ലൊ? ദുഖിക്കുവാനെനിക്കെന്തവകാശം , നിൻ ചിത്തത്തിലല്ലയോ ഞാനിരിപ്പൂ? മുത്തണിപ്പാദാന്തികത്തിലെക്കല്ലയൊ നിത്യമെൻ യാനം? ഇതെത്ര മോദം !
ReplyDeletei am delighted to read plathottam's poem and the 2 comments. i have seen johny's NILAPADU publication; Kuroor(Manoj) had posted on FB about the publication of DAIVATTINTE AHENDAYIL PRANAYAMILLA.Kave, kudos!
ReplyDeleteInasu de Paris
Inasu Thalak poetinasu@gmail.com
ReplyDeletehello,
I read Moolechalil with delight. He too has a language, a style. But is he not a little too overinfluenced by certain religious
texts he might have read. I read with real great pleasure Plathottam's poem. Convey to him my laal salaams. What a style,
what a language!. The line,"ഞായറാഴ്ചകളെ വെട്ടിത്തൂക്കി വില്ക്കുന്നവന്‍",- great invention of the language
Your comm/poem too is excellent, really poetic a la Verlaine.