മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് യു.കെയിലെ ലിവര്‍പൂള്‍ മലയാളി വിശ്വാസ സമൂഹത്തില്‍ കടന്നുവന്ന ഒരു പുതിയ പ്രവണതയായിരുന്നു ദുഃഖവെള്ളിയാഴ്ച്ച കുരിശിന്‍റെവഴിക്കുശേഷം ക്രിസ്തുവിന്‍റെ രൂപം പ്ലാസ്റ്റര്‍ ഓഫ് പാരിസില്‍ നിര്‍മ്മിച്ച് ശവപ്പെട്ടിയിലാക്കി നഗരികാണിക്കല്‍ എന്ന ചടങ്ങ്. ഇതു തുടങ്ങിയ കാലത്തുതന്നെ വിശ്വസികളില്‍ ചിലരില്‍ നിന്നും ശക്തമായ പ്രധിഷേധം രൂപപ്പെട്ടെങ്കിലും അതിനു ഒരു പരിഗണനയും ലഭിച്ചില്ല ബൈബിളുമായോ സഭാവിശ്വാസങ്ങളുമായോ യോജിക്കാത്ത ഈ ആചാരത്തിനെതിരെ ലിവര്‍പൂളിലെ അറിയപ്പെടുന്ന മലയാളി എഴുത്തുകാരന്‍ ടോം ജോസ് തടിയമ്പാട് (പടമുഖം ഫൊറോനയുടെ കീഴിലുള്ള തടിയമ്പാട് ഇടവകയിലെ കൊച്ചുപറമ്പില്‍ കുടുംബാംഗം) ഇന്നാട്ടിലെ ഓണ്‍ലൈന്‍ മീഡിയകളിലും ഫേസ്ബുക്കിലൂടെയും നടത്തിയ വിമര്‍ശനങ്ങള്‍ക്കൊന്നും പുല്ലുവില പോലും കൊടുക്കാന്‍ മലയാളി വൈദികനോ പള്ളികമ്മറ്റിയിലാരെങ്കിലുമോ തയ്യാറായില്ല.
അവസാനം ടോംജോസ് ഈ വസ്തുതകള്‍ ചൂണ്ടികാണിച്ച് ലിവര്‍പൂള്‍ ബിഷപ്പായ ടോം വില്യംസിന് കൊടുത്ത പരാതിയുടെ അടിസ്ഥനത്തില്‍ ഇതിനെപറ്റി അന്വേഷണം നടത്തുന്നതിനായി ലിവേര്‍പൂള്‍ പള്ളി വികാരിയോട് അവശൃപ്പെട്ടു. ഇതിനായി നിയോഗിക്കപ്പെട്ട വികാരി (Fr. FitzGerald) പള്ളികമ്മറ്റിയുമായി ബന്ധപ്പെട്ട് ഈ വിഷയം ചര്‍ച്ച ചെയ്തു. കമ്മിറ്റിക്കാരില്‍ ചിലര്‍ അന്വേഷകനായി വന്ന വൈദികനെ വഴിതെറ്റിക്കാനായി ഇത് തങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും നൂറ്റാണ്ടുകളായി കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്നുവരുന്നതാണെന്നും ഒക്കെ പറഞ്ഞുകേള്‍പ്പിച്ചു. ഇത് സീറോമലബാര്‍സഭ അംഗീകരിച്ചിട്ടുള്ള കാര്യമാണെന്നും അവരില്‍ ചിലര്‍ കൂട്ടിച്ചേര്‍ത്തു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ ഇത് സാക്ഷ്യപ്പെടുത്തുന്ന സീറോമലബാര്‍ സഭയുടെ തലവന്റെ കത്ത് വേണം എന്ന് ഫാ. ഫിറ്റ്സ്ജെറാള്‍ഡ് ശഠിച്ചു. ആ ഘട്ടത്തില്‍, അത്തരത്തിലൊരു കത്ത് ലഭിക്കാന്‍ സാധ്യതയില്ലെന്നും 2007-ല്‍ ഇറങ്ങിയ സഭയുടെ പുസ്തകത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ പാടില്ല എന്ന് നിഷ്ക്കര്ഷിച്ചിട്ടുണ്ട് എന്നും പ്രസ്തുത പള്ളിയില്‍ മലയാളി സീറോമലബാര്‍ വിശ്വാസികളുടെ ആത്മീയശുശൂഷയുടെ ചുമതല വഹിക്കുന്ന മലയാളി വൈദികന് സമ്മതിക്കേണ്ടിവന്നു.
ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ശവപ്പെട്ടിയില്‍ ക്രിസ്തുവിനെ കിടത്തിയുള്ള നഗരികാണിക്കല്‍ ചടങ്ങ് അവസാനിപ്പിക്കാന്‍ കമ്മറ്റി തിരുമാനിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
ഒരു ബ്രിട്ടീഷ് ബിഷപ്പിന്റെ ഇടപെടല്‍ മൂലം ഇത്തരത്തിലൊരു അനാചാരം അവസാനിപ്പിച്ചതില്‍ സന്തോഷിക്കുന്നതിനുപകരം ഈ സംഭവം അപ്പാടെ മൂടിവയ്ക്കാനാണ് ശ്രമം നടക്കുന്നത് ഇതിനെക്കുറിച്ച് അന്വേക്ഷിക്കാനായി പ്രസ്തുത പള്ളിയുടെ കമ്മറ്റിക്കാരില്‍ ചിലരുമായി ബന്ധപ്പെട്ടപ്പോള്‍ “അയ്യോ, ഇതിനെക്കുറിച്ച് കൂടുതല്‍ എഴുതി നാറ്റിക്കരുതേ....” – ഇതായിരുന്നു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാളുടെ പ്രതികരണം.
ഇത്തരത്തിലൊരു സംഭവം മറ്റുള്ളവരുടെ കണ്ണുതുറപ്പിക്കാന്‍ സഹായകരമാകുമെന്ന് വിശ്വസിക്കുന്നതിനാലാണ് അത്തരക്കാരുടെ അഭ്യര്‍ത്ഥനയെ മാനിക്കാതെ ഇത് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
ഡോളറും പൌണ്ടും യുറോയും കിട്ടുമെങ്കില്‍ ക്രിസ്തുവിന്റെ തിരുശരീരം തൂക്കിവില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന കാപാലികരായ ചില വൈദികരും, അവര്‍ക്ക് ഹോശാന പാടുന്ന കുറെ മണ്ടശിരോമണികളുമാണ് പലയിടത്തും പള്ളിയുടെയും ഭക്തിയുടെയും കാവല്‍ക്കാരായി അഭിനയിക്കുന്നത്. ഇത്തരം ആഭാസങ്ങള്‍ നമ്മുടെ വരുംതലമുറയെ വിശ്വാസത്തില്‍ നിന്നും പള്ളിയിലെ ആരാധനയില്‍ നിന്നും അകറ്റിയേക്കാം എന്ന് ഇവര്‍ മനസിലാക്കുന്നില്ല.
വാല്‍ക്കക്ഷണം:
ദുഃഖവെള്ളിയാഴ്ചകളില്‍ ക്രിസ്തുവിനെ നഗരികാണിക്കുക എന്ന ചടങ്ങ് ലിവര്‍പൂളില്‍ ആരംഭിച്ച അഭിവന്ദ്യ വൈദികനെ തന്റെ സഭാമേലദ്ധ്യക്ഷന്‍ തിരിച്ചുവിളിച്ചിട്ട്, അനുസരിക്കാന്‍ തയ്യാറാകാതെ ദീര്‍ഘനാള്‍ ലിവര്‍പൂളില്‍ തുടര്‍ന്നു. ഗത്യന്തരമില്ലാതെ ഈയടുത്തകാലത്ത് അദ്ദേഹം തന്റെ രൂപതയിലെയ്ക്ക് തിരികെ പോയി എന്ന് കേള്‍ക്കുന്നു. ഇത്തരക്കാരാണ് ഇതുപോലുള്ള ഭക്തിയാഭാസങ്ങളുടെ പിന്നില്‍
ഇത്രയൊക്കെ സംഭവിച്ചിട്ടും ഫലമില്ല; അടുത്ത വര്ഷം മറ്റൊരാള്‍ ഇതേ അനാചാരം തുടര്‍ന്നാല്‍ വീണ്ടും നേര്ച്ചയിടാന്‍ വിശ്വാസികള്‍ പണക്കിഴിയുമായി ലൈനില്‍ നില്‍ക്കും. നൂറ്റാണ്ടുകളുടെ പഴക്കുമുള്ള അടിമത്വത്തിന്റെ ചങ്ങല അത്ര പെട്ടെന്നൊന്നും ദ്രവിക്കുകയില്ലല്ലോ!
Copy of the complaint sent to Bishop Tom Williams, Bishop of the Archdiocese of Liverpool:
Subject: Sacred Heart Catholic Church, Liverpool – Good Friday Procession
Your Excellency:
I am a member of an ethnic community hailing from the Indian state of Kerala. Along with quite a few others from the same area in India, speaking the same language (Malayalam) I have been living in Liverpoor for more than a decade. Most of us have acquired British nationality by now. Vast majority of this community are Catholics, belonging to Syro-Malabar rite.
We started having Holy Mass in our language by priests from the place of our origin soon after we settled here. It helps us to retain our ethnic identity, traditions and customs and to introduce them to our children. We all thoroughly enjoy being together every Sunday and it is practically homecoming for most of us, especially for our children.
Here I would like to gratefully mention that the Roman Catholic community and the authorities in Liverpool have been extremely caring and co-operative with us and have always extended to us whatever assistance was sought.
During the last three years, the office-bearers of our community organisation with the blessing of the concerned priest have introduced some bizarre practices on our Good Friday Church services.
Soon after the Way of Cross, they place the body of Jesus made out of Plaster of Paris in a Coffin – which itself is a terrible scene, especially for our children – and then the coffin with the “body” is taken around carried by a few and followed by the entire members of the community.
While in India, I have never come across such a practice though some friends are trying to explain that such things do happen in certain part of our Kerala State. I sincerely believe this is not true.
There are some local customs which we adopted from Hindu culture. But exporting them to a Christian country like United Kingdom is, in my humble opinion, unjustifiable. Moreover, I doubt whether this practice is ecclesiastically right or permissible under the Cannon or any other relevant laws.
Since this is happening in a church under your personal jurisdiction, may I request you to look into the matter and stop the practice, if you feel it is not in accordance with the guidance of Catholic Church.
ഡോ ജെയിംസ് കോട്ടൂര്‍ പറഞ്ഞതുപോലെ വളരെ പ്രസക്തമായ നിരവധി വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചക്കെത്തിക്കുന്ന ശ്രി. ജൊസഫ് മാത്യുവിനു നന്ദി. ഉപയോഗിച്ചിരിക്കുന്ന ഭാഷയിലെ ലാളിത്യവും, മിതത്വവും വേറിട്ട് നില്‍ക്കുന്നു. ഇത് തന്നെയാണ് നമുക്ക് വേണ്ടതും.
ReplyDeleteലേഖനത്തില്‍ ചൂണ്ടിക്കാണിച്ച ഈ ഒരുദാഹരണം കൊണ്ട് തീരുന്നതല്ല നാം പരിപോഷിപ്പിചെടുത്ത പരിഷ്കാരങ്ങള്‍. അല്ലെ? മാമ്മോദീസാ മുതല്‍ മരിച്ചടക്കു വരെ കഴിഞ്ഞ അറുപതു വര്‍ഷങ്ങള്‍ ഇവിടെ ഇവിടെ വരുത്തിയ പരിഷ്കാരങ്ങള്‍ക്ക് ഞാന്‍ സാക്ഷി. ഇപ്പോഴത്തെ കല്യാണങ്ങള്‍ എടുക്കുക. നിലവിളക്ക് കൊളുത്തലും,തിരി കത്തിക്കലും, മന്ത്രകോടിക്കൊട്ടയും, സഹായനിധി പിരിവും ഒന്നുമില്ലാതിരുന്ന ഒരു കാലം ഓര്‍ക്കുന്നു.
ഇടവക്കാര്‍ വന്നു നേരിട്ട് കല്ലും മണ്ണും ചുമന്നാണ് അന്ന് പള്ളികള്‍ പണിയാറുണ്ടായിരുന്നത്. പള്ളിയും സ്വത്തുക്കളും അവരുടെതും കൂടിയാണെന്ന് ഒരു ചിന്ത അന്നുണ്ടായിരുന്നു, ദൈവഭയവും അന്നുണ്ടായിരുന്നു. ദര്‍ശനത്തിരുന്നാളിന് കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടും, എവിടെയായിരുന്നാലും. അന്നത് ഇടവക ജനത്തിന്‍റെ ദിവസമായിരുന്നെങ്കില്‍ ഇന്നത് ഇല്ല്യുമിനേഷന്‍കാരുടെയും വെടിക്കെട്ടുകാരുടെയും വൈദികരുടെയും ചാകര. അന്നത്തെ കിലുക്കിക്കുത്ത് അറ്റുപോയി, വെള്ളമടിയും തോണ്ടലും തുടരുന്നു.
ആദ്യ കുര്‍ബാന യൂണിഫോമില്‍ നിന്നും കടന്ന് ഒരു കൊച്ചു കൂട്ടക്കല്യാണത്തിന്‍റെ രൂപവും ഭാവവും ആര്‍ജ്ജിച്ചിരിക്കുന്നു. ഒരാള്‍ അതിനു ചിലവാക്കുന്ന പണം ഏതാണ്ട് ഒരു ലക്ഷത്തോട് അടുത്തിരിക്കുന്നു.
കൂദാശകള്‍ എത്രയെന്നു പഠിപ്പിക്കുന്നതിനോടൊപ്പം ഓരോന്നിനും എത്ര പണം വേണ്ടിവരുമെന്നും, അതെങ്ങിനെയൊക്കെ ചെയ്യണമെന്നും കൂടി പഠിപ്പിക്കുക. ആവശ്യം വരും. കഴിഞ്ഞ ദിവസം വയലിലെ ലില്ലിപ്പൂക്കളുടെ ഉപമയെ പരാമര്‍ശിച്ച് ഒരു കൊച്ചച്ചന്‍ പ്രസംഗിക്കുന്നതു കേട്ടു. ദരിദ്രരും രോഗികളും നിസ്സഹായരുമായ സഹജരെ സ്നേഹിക്കണം അവര്‍ക്ക് വേണ്ടി പണം ചിലവാക്കണം എന്നെല്ലാം പറഞ്ഞു. അവസാനം പറഞ്ഞത് ഒരു വല്യമ്മ മരിച്ച കഥ. അവരുടെ സമ്പാദ്യം വെറും അറുനൂറു രൂപായായിരുന്നത്രേ. മക്കള്‍ ആ പണം കുര്ബാനക്കും ഒപ്പീസിനുമായി
അച്ചന്റെ കൈയില്‍ കൊടുത്തു. എല്ലാവരും ചെയ്യെണ്ടതെന്താണെന്നു പറഞ്ഞവസാനിപ്പിച്ച അദ്ദേഹം എന്ത് സന്ദേശമാണ് കൊടുത്തതെന്ന് എനിക്ക് മനസ്സിലായില്ല.അന്നത്തെ ദിവസത്തെപ്പറ്റി മാത്രം ഉത്കണ്ഠപ്പെട്ടാല്‍ മതിയെന്ന് പറയുന്ന ബൈബിള്‍ ഭാഗമാണ് വ്യാഖ്യാനിച്ചതെന്നോര്‍ക്കണം.
ഇതൊക്കെ വിശ്വാസികള്‍ മാത്രമേ കേള്‍ക്കുന്നുള്ളൂവെന്നു വെയ്ക്കാം. ഓരോ കുരിശുപള്ളിയുടെയും മറയില്‍ അനേകര്‍ കേള്‍ക്കെ ചിലര്‍ വിളിച്ചു കൂവുന്ന സന്ദേശം കേട്ടാല്‍ ക്രിസ്ത്യാനികളുടെ തൊലിയുരിഞ്ഞു പോവും. തൊലിക്കട്ടി ഇല്ലാത്തവര്‍ കൂട്ടത്തില്‍ ഇല്ലെന്നുള്ളത് ഭാഗ്യം.