പാലാ മെത്രാന്‍
മാര്‍ ജോസഫ് കല്ലറങ്ങാട്ട് അറുപതു വയസ്സു തികയും മുമ്പേ സഹായമെത്രാനെ
ആവശ്യപ്പെട്ടതെന്തിനെന്നു വ്യക്തമാകുന്നു. മാര്‍ ആലഞ്ചേരിയും മാര്‍ അറയ്ക്കലും
സീറോമലബാര്‍സഭയ്ക്ക് റോമില്‍ ആസ്ഥാനമായി കോടികളുടെ ഒരു അരമന വാങ്ങാന്‍ തീരുമാനിച്ചതും അതിന് ബനഡിക്ട് മാര്‍പ്പാപ്പാ
എതിര്‍നിന്നതും അല്മായശബ്ദം നേരത്തെ റിപ്പോര്‍ട്ടുചെയ്തിരുന്നല്ലോ. അതിനായി
യൂറോപ്പിലും അമേരിക്കയിലുമുള്ള വിദേശമലയാളികളില്‍നിന്നു പണം പിരിക്കാന്‍ നടത്തിയ ശ്രമത്തിനു സംഭവിച്ച പരാജയത്തെത്തുടര്‍ന്ന് അവര്‍ മാര്‍ ജോസഫ്
കല്ലറങ്ങാട്ടിനെ നിയോഗിച്ചിരിക്കുകയാണ്. (റോമിലെ ആസ്ഥാനത്തിന്റെ ചുമതലക്കാരനും
അദ്ദേഹമായിരിക്കുമെന്നാണ് കേള്‍ക്കുന്നത്.)
സ്വിറ്റ്‌സര്‍ലന്‍ഡിലേക്കാണ്
അദ്ദേഹം ഇപ്പോള്‍ പോയിരിക്കുന്നത്. കേരളസഭയിലെ പ്രമുഖദൈവശാസ്ത്രജ്ഞന്‍ എന്ന
നിലയില്‍ അവിടെ ദുക്‌റാന ആഘോഷിത്തിനു നേതൃത്വം നല്കാനാണത്രെ അദ്ദേഹം ഔപചാരികമായി
അങ്ങോട്ടു പോകുന്നത്. ഒരു മാസം അവിടത്തെ കുറെ പ്രമുഖ മലയാളികളുടെ വീടുകളില്‍വച്ച്
അദ്ദേഹത്തെ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് അവസരം നല്കുന്നു
എന്നറിയിച്ചുകൊണ്ട് അദ്ദേഹത്തിന്റെ യാത്രാപരിപാടികളുടെ കോഓര്‍ഡിനേറ്ററും കോണ്‍ടാക്ട്
പേഴ്‌സണുമായ ഫാ. സെബാസ്റ്റ്യന്‍ തയ്യില്‍ പ്രമുഖര്‍ക്കയച്ച കത്തിന്റെ പ്രതിയാണ്
താഴെ:
Dr. Sebastian Thayyil
Kath. Pfarramt St. Hilarius Denkmalweg 1,
8752 Näfels Switzerland. Mob: 0787358112 Off: 055 612 2638
Res: Wiggisstr.14, 8752 Näfels. Tel. : 055 6121673
Email: vikar@naefels.ch Naefels, 1. Mai 2013
My dear friends,
As you might have already known, Mar Joseph Kallarangattu, the
Bishop of Pala and the topmost theologian of the Indian Church
today, is visiting Switzerland in connection with
the St. Thomas’ Day (Dukrana) Celebrations for which he has been invited as principal
Celebrant. He will preside over the Dukrana Feast celebrations
that take place this year at Laurentius Church, Winterthur on Sunday the 30th June 2013 at 16.30 hrs.
He will be in Switzerland from Saturday 22nd June and wishes to meet cordially and
Informally with all Indians who were interested.
Accordingly evening meetings are arranged in different places.
All are welcome at any place and please choose a place convenient
for you.
It would be nice if you could communicate this information to all
your friends who were interested.
The Bishop will be in Switzerland till his departure for India on
Saturday July 6th afternoon.
I will be the coordinator and contact person for the visit of the Bishop.
The place and time of meetings are as follows:
1. On Sunday 23rd June
with Holy Mass at 17.00 hrs in St Antoniuskirche, Kannenfeldplatz, 4056 Basel.
2. On Monday 24th June
at 18.00 hrs im Pfarrsaal, Burgunderstr. 124, 3018 Bern.
3. On Tuesday 25th June at 18.00 hrs im Pfarrsaal St. Laurentius,
Oberfeldweg 15,Wülflingen,Winterthur.
4. On Wednesday 26th June
at 18.00 hrs im Pfarrsaal St. Antonius, Flurstr. 10, 8132 Egg.
5.On Thursday 27th June
with Holy Mass at 18.00 hrs in St Johannes Kirche Buchs, Bühlstr. 8, 5033
Buchs, Aarau.
6.On Friday 28th June
at 18.00 hrs im Pfarrsaal St.Theresa’s Kirche Borrweg 80, 8055
Zürich.
Expecting to meet you along with the Bishop and wishing you every
best and God’s
abundant blessings, I remain.
Yours Lovingly
Fr. Sebastian Thayyil
മാർ കല്ലറങ്ങാട്ടിന്റെ പുതിയ നിയോഗം ക്ലച്ചുപിടിക്കട്ടെ. ഈ 'ദൈവശാസ്ത്രജ്ഞൻ' സ്വിസ് മലയാളികളെ കണ്ട് ബന്ധം പുതുക്കാൻ പോയതായിരിക്കും എന്നാണ് ഞാൻ ധരിച്ചത്. മറ്റു പല Bpകളും അവിടെ ഇടയ്ക്കിടയ്ക്ക് ചെന്ന് ബന്ധം പുതുക്കുകയും പുതിയവ ഉണ്ടാക്കുകയും ചെയ്യുന്നത് നേരിട്ടറിയാവുന്ന കാര്യമാണ്. ഇത്തവണ പാലാ മെത്രാൻ ഇത് കൂടെ ഓർത്താൽ നല്ലത്. അവിടെ പല പള്ളികളിലും ഇരിക്കുന്ന മലയാളി അച്ചന്മാർക്ക് നല്ല മീൻകറിയും സാമ്പാറും മറ്റും ഒത്തിരി ഇഷ്ടമാണെന്ന് അനുഭവത്തിൽനിന്ന് അറിയാവുന്ന വീട്ടമ്മമാർ അവരെ വിളിച്ച് സല്ക്കരിക്കുകയും അതിന്റെ പേരിൽ അച്ഛൻ പോയിക്കഴിയുമ്പോൾ വീട്ടുകലഹം നടക്കുകയും ചെയ്യുന്ന പല കുടുംബങ്ങളും ഉണ്ട്. ഇത്തരം കുടിശിഖകൾ ഒന്നന്വേഷിച്ചുചെന്ന് കലഹം തീർക്കാൻ മെത്രാന് സന്മനസ്സുണ്ടെങ്കിൽ ഈ യാത്രകൊണ്ട് കൂടുതൽ ഫലമുണ്ടാകും. അതിനു ഒരു ന്യാമമായ ഫീ ചോദിക്കുന്നതിൽ മാനക്കേടും തോന്നേണ്ടതില്ല. പിന്നെ, അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശ് ചുമ്മാ കൈയഴിഞ്ഞു കോരിക്കൊടുക്കാൻ പറഞ്ഞാൽ അധികം പേർക്കും അത്ര രസിചെന്നു വരില്ല. പാലായിൽ ഇത്രയ്ക്കു പഞ്ഞം തുടങ്ങിയത് എന്നുമുതലാണോ എന്നവർ തിരിച്ചു ചോദിക്കും? അപ്പോൾ ഒരു poverty certificate (BPL) കൈയിൽ കരുതിയിരിക്കുന്നത് നല്ലതായിരിക്കും.
ReplyDeleteMore comments:
DeleteSwitzerland ൽ മാത്രമല്ല, മിക്ക വിദേശരാജ്യങ്ങളിലും മീന്‍കറിയും കോഴിക്കറിയും വെയ്ക്കുന്നവരുടെ “മീനും മീന്‍ മുള്ളും കോഴിയും കോഴിയെല്ലും ” സ്വാദോടെ ഭുജിക്കുന്ന അച്ഛന്മാര്‍ ഉണ്ട്.
മീനിന്‍റെയും കോഴിയുടെയും ശരീരബലം അനുസരിച്ച് കലഹം തുടരുകയോ തീരുകയോ ചെയ്യാറുമുണ്ട്..........
ഇത്തരം കുടിശിഖകൾ ഒന്നന്വേഷിച്ചുചെന്ന് കലഹം തീർക്കാൻ മെത്രാന് സന്മനസ്സ് ഇല്ലെങ്കിലും സാരമില്ല മെത്രാന്‍ പുതിയ കലഹം ഉണ്ടാക്കാതിരുന്നാല്‍ മതിയായിരുന്നു.
pb, Germany .........
പുതിയ കലഹങ്ങൾ ഉണ്ടാകും. ഒരു മേനിക്കുവേണ്ടി വീട്ടുകാരൻ കല്ലറങ്ങാട്ട് തിരുമേനിക്ക് എഴുതിക്കൊടുക്കുന്ന ചെക്കാകും ഇത്തവണ കലഹകാരണം. അത് അടുത്ത ബിഷപ് തീർത്തുകൊള്ളും. ഇങ്ങനെ ഒരപ്പസ്തോലിക തുടർച്ച ഉണ്ടാകട്ടെ.
ചെറിയാൻ ഓസ്ത്രിയ.
Hope there wont' be any special collection from the parishes to meet the foreign jaunts of Dr. Kallarangattu. Income from the Estates of various churches under Pala diocese could be used as this foreign trip is for the "benefits of the faithful followers of Pala Diocese".
Joseph M, മുംബൈ
മാര്‍ കല്ലറങ്ങാട്ടിന്‍റെ സ്വിട്സര്‍ലാന്‍ഡ് സന്ദര്‍ശനത്തെപ്പറ്റി സാക് എഴുതിയപ്പോള്‍ അതിന്‍റെ ഗൌരവം എത്രമാത്രം ഉണ്ടെന്നു ഞാന്‍ ഒന്നന്വേഷിച്ചു. അദ്ദേഹം പറഞ്ഞതിനേക്കാള്‍ രൂക്ഷമായ ഒരു നാടകമാണ് അവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത് എന്നാണു അറിയാന്‍ കഴിഞ്ഞത്. അവിടെ സീറോ മലബാര്‍കാര്ക്ക് മാത്രമായി ഒരു തെണ്ടല്‍ എംബസ്സിയും അതിനൊരു അംബാസ്സഡറും ഉണ്ടെന്നാണ് ഒരാള്‍ പറഞ്ഞത്. കല്ലറങ്ങാട്ട് അവിടെ വരുന്നത് പിരിവിനാണെന്നു അംബാസ്സഡര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. യൂറോപ്പിലുള്ള മലയാളികളെ മുഴുവന്‍ നാണം കെടുത്തിക്കൊണ്ട് ഒരു ലജ്ജയുമില്ലാതെ അംബാസ്സഡര്‍ സര്വ്വ പരിചയക്കാരെയും പിറകെ നടന്നു മുഷിപ്പിക്കുകയാണെന്നും അവിടുള്ളവര്‍ പറയുന്നു.
ReplyDeleteഅദ്ദേഹം വരുന്നുവെന്നറിഞ്ഞു വീടു പൂട്ടി സ്ഥലം വിട്ട വൃദ്ധദമ്പതികളെ പറ്റിച്ച്, അവരുടെ മകനെ വിളിച്ചു വരുത്തി വീട്ടില്‍ കയറി ഊണും കഴിച്ചിട്ട് പോയത്രേ ഈ വിരുതന്‍.
മാലയിട്ടവന്‍ പോയപ്പോള്‍ കടുക്കനിട്ടവന്‍ വന്നൂവെന്നു പറഞ്ഞതുപോലെയാണ് അവിടെ കാര്യങ്ങള്‍.
ഭരണങ്ങാനത്തു കുമിഞ്ഞു കൂടുന്ന നേര്ച്ചപ്പണം കൊണ്ട് രണ്ടാമതൊരു അരമന പണിയാന്‍ പദ്ധതിയിട്ട കല്ലറങ്ങാട്ടിനേക്കാള്‍ വലിയ ദൈവശാസ്ത്രജ്ഞന്‍ കാണാന്‍ ഇടയില്ല. അദ്ദേഹത്തിന്‍റെ കാലത്താണല്ലോ, ഒരു ദളിതന്‍റെ മൃതദേഹത്തെ ഒരു വികാരി അച്ചന്‍ അപമാനിച്ചതും, നാട്ടുകാര്‍ യോഗം ചേര്ന്നതും. ഒരു ഇടവകാംഗത്തിന്‍റെ ശവസംസ്കാരത്തിന് സെമിത്തേരിയുടെ താക്കോല്‍ നായ്ക്കു ഭക്ഷണം കൊടുക്കുന്നതുപോലെ എറിഞ്ഞു കൊടുത്ത ഒരു സംഭവം പാലായില്‍ നിന്നാണ് കേട്ടത്. എനിക്കൊരു അഭ്യര്ത്ഥനയുണ്ട്, ദയവായി വിദേശത്തുള്ള പ്രവാസികളുടെ പിന്നാലെ ഭിക്ഷാ പാത്രവുമായി മെത്രാന്മാരെ കയറൂരി വിടുന്ന ഈ രീതി മാറ്റണം. ആര്ക്കാണ് പണമില്ലാത്തത് ഇവിടെ? ഓരോ ഇടവകയിലെയും വൈദികരുടെയും ശുശ്രൂഷകരുടെയും മുഴുവന്‍ ചിലവുകളും നടത്താന്‍ ഓരോ ഇടവകയ്ക്കും ശേഷിയുണ്ട്. അരമന വിശ്വാസികളുടെ ആവശ്യമല്ലെന്നോര്ക്കണം.
"ദയവായി വിദേശത്തുള്ള പ്രവാസികളുടെ പിന്നാലെ ഭിക്ഷാ പാത്രവുമായി മെത്രാന്മാരെ കയറൂരി വിടുന്ന ഈ രീതി മാറ്റണം."
Deleteഅതിന് മെത്രാന്മാരെ ആരാണ് പിടിച്ചു കെട്ടിയിരിക്കുന്നത്? അവരങ്ങ് പോകുന്നതല്ലേ? വൈറ്റ്ഹെഡ് ആണ് പറഞ്ഞത് മനുഷ്യനായി പരിണമിച്ചപ്പോൾ കുരങ്ങന്റെ വാല് ചുരുങ്ങുകയല്ല, ഉള്ളിലേയ്ക്ക് വലിയുകയാണ് ചെയ്തതെന്ന്. അതേതു നേരത്തും പുറത്തെടുക്കാം. ആലോചിച്ചു നോക്കുമ്പോൾ, എത്ര നാണം കെട്ട പണിയാണ് ഈ മെത്രാന്മാരും ധ്യാനപ്രസംഗകരും വിദേശങ്ങളിൽ ചെന്ന് ചെയ്യുന്നത്. അവിടെ ജോലിയുള്ളവർക്ക് പണി ചെയ്യുന്ന ഓരോ സെക്കന്റിനും വച്ചാണ് ശമ്പളം കിട്ടുന്നത്. ഒന്നും ദാനമായി കിട്ടില്ല. അവരുടെ കൈയിൽ നിന്നാണ് വാലുമാട്ടിചെന്ന് ഇവറ്റകൾ തെണ്ടുന്നത്.. തിരിച്ച് അതുംകൊണ്ട് നാട്ടിൽ വന്ന് എന്നാ ഉണ്ടാക്കാനാണ് ഇത്ര നാണംകെട്ട പണിക്കു പോകുന്നത്? പണച്ചാക്ക് തട്ടിയിട്ട് ഇവർക്ക് നടക്കാൻ മേലെന്നായി. നേര്ച്ചപെട്ടിയിൽ വീഴുന്നത് പോലും എണ്ണാൻ സാധിക്കാതെ, തൂക്കിയാണ് ബാങ്കിലേല്പിക്കുന്നത് എന്ന് ഒരു മാനേജർ ഈയിടെ എന്നോട് പറഞ്ഞതാണ്. എന്നിട്ടാണ് വര്ഷം തോറും പലതവണ പോയി ഈ യാചകവൃത്തി! നാണംകെട്ടിട്ടു മലയാളിക്ക് അവിടെങ്ങും നടക്കാൻ മേലെന്നായി. കേരളത്തിൽ നിന്ന് ഇനിയും കാശിനായി ചെല്ലുന്ന പുരോഹിത പട്ടാളത്തെ ചൂലെടുത്ത് ആട്ടിപ്പായിക്കണം എന്ന് അവിടെയുള്ളവരോട് പറഞ്ഞു കൊടുക്കേണ്ടതുണ്ടോ? അങ്ങ് ചെയ്‌താൽ മതി.
ആലഞ്ചേരിയുടെ ഒരു സ്വിറ്റ്‌സര്‍ലാന്റ് സന്ദര്‍ശനത്തെക്കുറിച്ചു കേട്ടറിഞ്ഞതിങ്ങനെ:
ReplyDeleteരണ്ടുമൂന്നു മലയാളി സംഘടനകള്‍ ചേര്‍ന്ന് നാട്ടീന്നുള്ള ഈ വിഐപിക്ക് സ്വീകരണമൊരുക്കി. ഏല്ലാ ജാതിമതക്കാരും പങ്കെടുത്ത സമ്മേളനത്തില്‍ തിരുമേനിക്കു പറയാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു, ``നമ്മുടെ സഭയ്‌ക്കു വത്തിക്കാനില്‍ സ്വന്തമായി ഒരു ആസ്ഥാനമന്ദിരം വേണം. 20 മില്ല്യണ്‍ യുഎസ് ഡോളര്‍ വേണ്ടിവരും. അതുണ്ടാക്കാന്‍ നിങ്ങളെല്ലാവരും കൈയയച്ചു സഹകരിക്കണം.'' സ്വീകരണം സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത നസ്രാണി പയ്യന്‍സ് മറ്റുള്ളവരുടെ മുമ്പില്‍ നാണംകെട്ടെന്നു പറയേണ്ടല്ലോ.
പുതിയ സംരംഭം എന്തെങ്കിലും മനസ്സിൽ കണ്ടിട്ട്, "അതുണ്ടാക്കാന്‍ നിങ്ങളെല്ലാവരും കൈയയച്ചു സഹകരിക്കണം." എന്ന പല്ലവി കേട്ട് കേട്ട് വിശ്വാസികളുടെ തല മരക്കാൻ തുടങ്ങിയിട്ടുണ്ട്. വിദേശത്ത് മലയാളി അച്ചന്മാർ ഇരിക്കുന്ന പള്ളികളിലല്ലാതെ ഒരിടത്തും ഇങ്ങനെയൊരു യാചന കേൾക്കാനേയില്ല. ഇല്ലാത്തത് ഉണ്ടാക്കാൻ നോക്കാതെ, ഉള്ളതുകൊണ്ട് കഴിയാൻ ഈ പാതിരിമാർ ഇനി എന്നാണ് പഠിക്കുന്നത്? ഉള്ളത് കൂടെ ഇല്ലാത്തവര്ക്ക് കൊടുക്കാൻ യേശു പറയുന്നിടത്താണ് ഇവർ ഇങ്ങോട്ട് തന്നോളൂ തന്നോളൂ എന്ന് അലച്ചുകൊണ്ടിരിക്കുന്നത്. ഓർക്കുമ്പോൾ തന്നെ തോലിയുരിയുന്നു. കേരള സഭ = തെണ്ടികളുടെ സഭ എന്നായിട്ടുണ്ട്. എന്നിട്ടും ഇവരെ ചുമന്നുകൊണ്ടു നടക്കുന്നതിൽ കേമത്തം കാണുന്ന കുറേപ്പേർ ഇപ്പോഴും യൂറോപ്പിലോക്കെ ഉണ്ട് എന്നതാണ് കഷ്ടം.
Deleteകല്ലറങ്ങാട്ട് ചെല്ലുംപോഴുള്ള പുകിൽ കണ്ടുതന്നെയറിയണം.
വർഷംതോറും ഇനി അമേരിക്ക സന്ദർശിക്കുമെന്ന് ന്യൂജെഴ്സിയിലെ സ്വീകരണസമയത്തു ആലഞ്ചേരി തിരുമേനി പറയുകയുണ്ടായി. എന്തു നല്ല ഇടയൻ! നാളെ സോമാലിയായുടെയും ഉഗാണ്ടായുടെയും കറൻസി വില കൂടുമ്പോൾ ദരിദ്രരെ സ്നേഹിക്കുന്ന തിരുമേനി മാസംതോറും ആത്മാക്കളെ രക്ഷിക്കുവാൻ അവിടെയും എത്തുമായിരിക്കും. ആലഞ്ചേരിപിതാവ് തനിക്കു ലഭിക്കുന്ന പണത്തിനു എന്നും നന്ദിയുള്ളവനായിരിക്കും. അതുകൊണ്ടാണു വർഷംതോറും അമേരിക്ക സന്ദർശിക്കുവാൻ തിരുമേനി താത്പര്യം കാണിക്കുന്നതും.
ReplyDeleteമന്ദബുദ്ധിയായ ലോകം ഉള്ളടത്തോളം ക്രിസ്തുവിന്റെ അനുയായികളാവേണ്ടവർക്ക് എന്നും രാജാക്കന്മാരായി വാഴാം. രണ്ടായിരം വർഷങ്ങള്‍ക്കു മുമ്പു ആശാരിച്ചെറുക്കൻ പോയ വഴികളിലൂടെ പിന്തുടർന്നവർ പാവപ്പെട്ട മുക്കവരും വിധവകളും ദരിദ്രരും ആയിരുന്നു. കൊട്ടാര സദൃശ്യമായ ഫൈവ് സ്റ്റാർ ഹോട്ടലുകളിളിലെ ആടി കൂത്താടുന്ന മലയാളനാട്ടിലെ മൂന്നാംതരം കലാകാരികളു൦ ചെണ്ട അടിക്കുന്നവരും അവിടുത്തെ മലയിലെ പ്രസംഗത്തോടു സഹകരിക്കുവാനായി ഉണ്ടായിരുന്നില്ല. അമേരിക്കയിലെ സ്ത്രീജനം താലപ്പൊലി കര്‍ദ്ദിനാളിനു നല്‍കി അഭിവാദ്യം ചെയ്താലും "നാഥാ ക്ഷമിക്കൂ" എന്നു പറഞ്ഞു പാദങ്ങളിലേക്കു വീണു ഗുരുവിനെ സ്വീകരിച്ച പുണ്ണ്യവതിയായ മഗ്ദലനായുടെ ആത്മാവിലുള്ള സ്വീകരണമാവുകയില്ല. (പ്രസിദ്ധീകരിക്കുവാൻ പോവുന്ന എന്റെ പുസ്തകത്തിൽനിന്ന്)
ഈ വകകളെ ചുമന്നു നടക്കാനും ,ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ധാരാളം പ്രാഞ്ചിയേട്ടന്മാർ പ്രവാസികൾക്കിടയിൽ ഉണ്ട് .
ReplyDeleteസ്വന്തം നാട്ടിൽ അതിനൊന്നും മെനക്കെടാൻ ആളില്ലാഞ്ഞിട്ടല്ലേ. അല്ലേലും ഏതു പ്രവാചകനാണ് സ്വന്തം നാട്ടിൽ അംഗീകരിക്കപ്പെടുന്നത്! അവർ പ്രവാസിപ്പെണ്ണുങ്ങളുടെ കൂടെനിന്ന് ഫോട്ടോ എടുക്കട്ടെ. കാനഡ യിലും മറ്റും പുത്താൻ തൊപ്പി വച്ച ആലഞ്ചേരിയുടെ കൂടെ നിന്ന് ചില വൃദ്ധസുന്ദരികൾ എടുത്ത ഫോട്ടോ കണ്ടിട്ടുണ്ട്. ചെറിയ രക്തബന്ധമുണ്ടെന്നു പറഞ്ഞ് അഹങ്കരിച്ചവരെയും അറിയാം. ഇതൊക്കെയല്ലേ ജീവിതത്തിലെ ചെറിയ സന്തോഷങ്ങൾ. മിമിക്രികോന്തന്മാർ ഗൾഫ് രാജ്യങ്ങളിൽ ചെന്നാൽ അവിടെ മലയാളികൾ കാണിക്കുന്ന ആക്രാന്തം തന്നെ ഇതും. എല്ലാത്തിനേം ഒരേ ഗണത്തിൽ പെടുത്താം.
ReplyDelete