കേരളത്തിലെ ക്രൈസ്തവസഭാധികാരത്തെ വിമര്‍ശിക്കുന്ന വാര്‍ത്തകളും
പ്രസ്താവനകളും പ്രസിദ്ധീകരിക്കാന്‍ മലയാള ദിനപ്പത്രങ്ങളും
ദൃശ്യമാധ്യമങ്ങളും മടികാണിക്കുന്നുണ്ടെങ്കിലും സിനിമാനിര്‍മ്മാതാക്കള്‍
തന്റേടം കാണിക്കുന്നുണ്ട് എന്നത് നല്ലകാര്യം തന്നെ. റോമന്‍സിനെ
കുഞ്ഞാടുകളെക്കൊണ്ടു തടയാന്‍ ശ്രമിച്ചെങ്കിലും വിപരീത ഫലമാണുണ്ടായത്. ആമേനെ
വെറുതെവിട്ടിട്ടും ജനങ്ങള്‍ അതു കണ്ടു. ഈ സാഹചര്യത്തില്‍ സിനിമാ
വിതരണക്കാരെ സ്വാധീനിച്ചിട്ടാവണം, ജനങ്ങള്‍ കാണാന്‍ തയ്യാറായി
വന്നപ്പോഴേക്കും സെന്റ് ഡ്രാക്കുള തീയേറ്റുകളില്‍നിന്ന് അപ്രത്യക്ഷമായത്. രണ്ടു കന്യാസ്ത്രീകളെപ്പറ്റിയുള്ള 'പിതാവിനും പുത്രനും' എന്ന സിനിമയെ തീയേറ്ററിലെത്തുംമുമ്പേ കൊന്നതില്‍ മലയാളം പത്രങ്ങളൊന്നും വാര്‍ത്ത കണ്ടില്ല. ഇന്നത്തെ Hindu വില്‍
വന്ന ഈ ലേഖനം വായിക്കുക, പ്രതികരിക്കുക.
No comments:
Post a Comment