Translate

Monday, April 30, 2012

‍"ചെറിയ മനുഷ്യരും വലിയ ലോകവും"

ബ്രിട്ടണില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ മാസികയാണ് ബിലാത്തി മലയാളീ.  ഇതിന്‍റെ അണിയറപ്രവര്‍ത്തകന്‍  ശ്രീ അലക്സ് കണിയാമ്പറമ്പില്‍ തന്നെ.

വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അലക്സിനു പ്രസ്ഥാങ്ങളേറെ. സ്നേഹസന്ദേശം , ബിലാത്തി മലയാളീ എന്നീ ഓണ്‍ലൈന്‍ മാസികള്‍ക്ക് പുറമേ അനേക ഹിറ്റ് ബ്ലോഗുകളുമുണ്ട്. അത്മായ ശബ്ദം അമ്പതിനായിരം ഹിറ്റ് ഉടന്‍ കൈവരിക്കുന്നുവെങ്കില്‍ അതില്‍ ഏറിയപങ്കും അലക്സിന്റെ അംഗീകാരമാണ്.

പുഴുപിടിച്ച പുരോഹിതകൂട്ടായ്മയെ തകര്‍ക്കുകയെന്നുള്ളതാണ് അദ്ദേഹത്തിന്റെ ഭാവനയിലുള്ള കണക്കുകൂട്ടല്‍.  അതുപോലെ    സ്നേഹ സന്ദേശത്തിലൂടെയും, ക്നാനായ വിശേഷങ്ങളിലൂടെയും ആദേഹം ഉള്‍പ്പെടുന്ന ക്നാനായ സമുദായത്തില്‍ സ്വതന്ത്ര ചിന്താഗതി വളര്‍ത്തുവാനും ഒരേസമയം പൊരുതുന്നു. ഓണ്‍ലൈനില്‍ അദ്ദേഹം എഡിറ്ററായ  ബിലാത്തി മലയാളീ  ഒരു സാംസ്ക്കാരിക മാസികയാണ്.

കവിതകള്‍, സാഹിത്യം, കഥകള്‍, സാംസ്കാരിക വിഭവങ്ങള്‍ എന്നിങ്ങനെ  കേരളത്തിലെ വന്‍കിട എഴുത്തുകാരുടെ ഒരു നിരതന്നെ ഈ മാസികയില്‍ പ്രതിഫലിക്കാറുണ്ട്.  ഗൂഗിളില്‍ പഴയ ലക്കങ്ങള്‍ ഞാന്‍ പരിശോധിച്ചപ്പോള്‍ മറന്നു കിടന്ന പല പ്രതിഭകളെയും ഓര്‍മ്മ വന്നു. ഇതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന് മനോരമയില്‍ വന്നിരുന്ന ഒരു കാര്‍ട്ടൂണ്‍ പരമ്പരയാണ്.

1960 ലെ തൊഴില് രഹിതരുടെ  മാനസ്സികപോരാട്ടങ്ങള്‍ ശരിക്കും അവതരിപ്പിച്ചിരുന്ന ഈ കാര്‍ട്ടൂണ്‍ അന്നുള്ള ചെറുപ്പക്കാരുടെ ഒരു ത്രില്ലായിരുന്നു.  തട്ടിപ്പും കോഴയും സ്വജനപക്ഷപാതവും, കര്‍ദ്ദിനാളിന്‍റെയും മെത്രാന്മാരുടെയും ബന്ധുക്കള്‍ക്ക് മാത്രം തൊഴില്‍ കൊടുക്കുന്ന തൊഴില്ദായകരായ ലോകത്തില്,‍ രാമു ഒരു പ്രതിരൂപമായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ശമ്പളം ഏറിയപങ്കും പിടിച്ചുവെച്ചു അരമനക്കു സ്വത്തുകൂട്ടി തൊഴിലില്ലാലോകത്തെ ഇന്നും ഈ അസുരവര്‍ഗം ചൂഷണംചെയ്യുന്നു. ബിലാത്തി മലയാളിയില്‍ പ്രസിദ്ധീകരിച്ച  ചെറിയമനുഷ്യരും വലിയലോകവും പുന പരിശോധിക്കുവാന്: ‍"ചെറിയ മനുഷ്യരും വലിയ ലോകവും" ഇവിടെ ക്ലിക്ക് ചെയ്യുക.:

ഈ മാസത്തെ  ബിലാത്തി മലയാളീ : ഏപ്രില്‍ ലക്കം: ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment