Translate

Sunday, April 26, 2015

ബിഷപ്‌ അങ്ങാടിയത്തിന്റെ കത്ത് സഭാവിരുദ്ധം

യേശുവിൽ നിങ്ങൾ ഗ്രീക്ക്, റോമൻ, യഹൂദൻ എന്ന വ്യത്യാസങ്ങൾ ഇല്ലാതെ ഒരേ പിതാവിന്റെ മക്കാളാണ് എന്ന് അപ്പോസ്തലൻ പോൾ പറഞ്ഞത് ആദിമ സഭയിൽ അംഗീകരിക്കപ്പെട്ട ഒരു പൊതു ദർശനമായിരുന്നു. അതേ സഭയുടെ ഭാഗമാണെന്ന് അഭിമാനിക്കുന്ന ഒരു വിഭാഗത്തിന്, താഴെക്കാണുന്ന കത്തെഴുതാൻ അതിന്റെ ഒരു മെത്രാന് എങ്ങനെ സാധിക്കുമെന്ന് വായനക്കാർ ചിന്തിക്കുക. എത്ര അപഹാസ്യമാണ് ഇവരുടെ വാക്കും പ്രവൃത്തിയും. ഇവർക്ക് താങ്ങായി നില്ക്കുന്ന മേജർ ആലഞ്ചേരിയും കൂട്ടരും എന്ത് പ്രതികരണമാണ് ആഗോളസഭയിൽ നിന്നും ഭാരത സഭയിൽനിന്നും പ്രതീക്ഷിക്കുന്നത് എന്നും ചിന്തിക്കുക. 

ഇംഗ്ലീഷ് ഭാഷയിലുള്ള ബിഷപ്‌ അങ്ങാടിയത്തിന്റെ കത്തിന്റെ അസ്സലും മലയാളം വിവർത്തനവും താഴെ വായിക്കുക.


Dear & Rev. Fathers & Knanaya Community Members,
Glory to God in the highest. Amen

I am glad to inform you that the membership in the personal parish/mission for Knanaya Catholics is settled through the discussion of the issue in the Synod of
Syro Malabar Bishops and final agreement reached by His Beatitude Mar George Cardinal Alencharry, the Major Archbishop of the Syro Malabar Church, His Grace Mar Mathew Moolakatt, the Archbishop of Kottayam and Mar Jacob Angadiath, the Bishop of St.Thomas Syro Malabar Catholic Diocese of Chicago.

A personal parish/mission for Knanaya Catholics will have only Knanaya Catholics as members. If a Knanaya Catholic belonging to a Knanaya parish/mission enters into marriage with a non-Knanaya partner, that non-Knanaya partner and children from that marriage will not become members of the
Knanaya parish/mission but will remain members of the local non-Knanaya Syro Malabar parish/mission.

Please pray for our new Auxiliary Bishop-elect Mar Joy Alappat and for the

blessing of his Episcopal ordination on September 27, 2014. Let us support and pray for our St. Thomas Syro Malabar Diocese of Chicago.

May the Lord bless you.
Your loving Pithavu

Singed
Mar Jacob Angadiath,
Bishop
Diocese of Chicago



ബഹുമാന്യ അച്ചന്മാരെ ക്നാനായ വിശ്വാസികളേ,
അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, അമേൻ.

നിങ്ങളുടെ ഇടവകയിലും മിഷനിലും ഉള്ള അംഗത്വം സീറോ മലബാർ മെത്രാൻ സിനഡിൽ ചർച്ച ചെയ്ത്, മേജർ ആലഞ്ചേരി കർദിനാളും നമ്മുടെ കോട്ടയം മെത്രാൻ മാത്യു മൂലെക്കാട്ടും ചിക്കാഗോ സീറോ മലബാർ കത്തോലിക്കാ രൂപതാ മെത്രാൻ ജേക്കബ്‌ അങ്ങാടിയാത്തും തമ്മിലുണ്ടായ പൊതു ധാരണയിലൂടെ തീരുമാനത്തിലായി.
ഒരു ക്നാനായ ഇടവക/മിഷൻ എന്നിവയിൽ ക്നാനായക്കാർക്ക് മാത്രമേ അംഗത്വമുണ്ടാകൂ. ക്നാനായ വിശ്വാസി മറ്റൊരു റീത്തിൽ നിന്ന് വിവാഹം കഴിച്ചാൽ, മറ്റേ റീത്തിലെ ആ വ്യക്തിക്കും ഇരുവർക്കുമുണ്ടാകുന്ന മക്കൾക്കും ക്നാനായ ഇടവകയുടെ/മിഷൻറെ അംഗത്വമല്ലല്ല, മറിച്ച്, മറ്റേ രീത്തിലെ ഇടവകയുടെ/മിഷൻറെ അംഗത്വം മാത്രമേ ഉണ്ടാകൂ.
... നിങ്ങളുടെ സ്നേഹ പിതാവ്, 

മാർ ജേക്കബ്‌ അങ്ങാടിയത്ത്, ചിക്കാഗോ രൂപതയുടെ മെത്രാൻ.

8 comments:

  1. Dear Mr. Kottor,

    I am so pleased to see that you have noted the cancer of endogamy in certain corners of the Church.On whatever grounds - justifiable or not - in a country like India with hundreds of tribes and castes, how can one promote endogamoy? This is not only regarding families. There are tendancies to have priests, bishops, etc only from the same tribe and caste. Then we should have created so many dioceses as these tribes and castes count. In the case of Kottayam Archdiocese, there are two rellgious congregations, that recruit only "Knanaya" candidates. Where are we?
    I have strongly prohibited exclujsive parishes in my diocese based on endogamy. If such parishes are created, they start dividing families, outsting members, even from the ecclesial community!!! As long as they are in the "Catholic" parish open to all, that problem can be avoided. I have opposition here bec of that.
    +Kuriakose, Faridabad,

    April 25/2015

    ReplyDelete
  2. Joseph Mattam

    April 25/2015/
    Dear James,
    Excellent piece; what you say is very true; it is racism of the worst kind. It should be opposed; the bishop's letter is very objectionable.
    Hope some sense gets into their dull heads.
    God bless you. Keep well.

    ReplyDelete
  3. Dr. James Kottoor wrote after reading the letter of bp. Angadiyath:
    The sprawling field hospital called the Catholic Church, as described by Pope Francis, its Chief Physician, the mortally wounded in the family ward in India are victims hit by the shrapnel called Endogamy which cuts in to scatter what God has united. Why do doctors resist treating these victims, nay even refuse to take note of them in this year of the Family?

    ReplyDelete
  4. ചെറിയ തോതിലാണെങ്കിലും സാമാന്യം ഭേതപ്പെട്ടരീതിയിൽ അതിമനോഹരമായി
    പണിതീത്തിരിക്കുന്ന കൊപ്പേൽ പള്ളിയുടെ കപ്പേള എല്ലാംകൊണ്ടും പ്രശംസ്നീയ
    മാണ്. പക്ഷെ അത് ഇല്ലാതാക്കുന്ന രീതിയിൽ സാത്താന്റെ പ്രസൻസ് ബലിപീഡത്തിൽ
    കാണാനിടയായി. ഈശോ വസിക്കുന്നിടത്ത് സാത്താനെയും കുടിയിരിത്തിയിരിക്കുന്നു.
    അതോടുകൂടി ആ കപ്പേളയുടെ സർവ്വ ഐശ്വര്യങ്ങളും നഷ്ടപ്പെട്ടു. ഈശോ ചോദിച്ചത്
    പോലെ നീ ലോകം മുഴുവനും നേടിയാലും നിന്റെ ആത്മാവു നിനക്ക് നഷ്ടമാണെങ്കിൽ
    അതുകൊണ്ട് എന്ത് പ്രയോചനം. ഈശോയെ മാത്രം നാം ആരാധിക്കുകയും അവിടുത്തെ
    മാത്രം നാം വണങ്ങുകയും സ്തുതിക്കുകയും ചെയ്യുന്നു, ആ നിലക്ക് ഈ സാത്താന്റെ
    പ്രതീകം എന്തിന് അൽത്താരയിലും ഭേമയിലും കയറ്റിവച്ച് കർത്താവിന്റെ സാമിപ്യം
    ഇല്ലാതാക്കുന്നു. പിന്നെ കപ്പേളയായിക്കോട്ടെ, പള്ളിയായിക്കോട്ടെ അവിടെ യേശുവിന്റെ
    സാമിപ്യം ഇല്ലെങ്കിൽ അതുകൊണ്ട് അല്മായന് എന്ത് പ്രയോചനം. അതിന്റെയൊക്കെ
    പരിണതഫലമാണ് നാം അടിക്കടി കണ്ടുകൊണ്ടിരിക്കുന്നത്.

    പഴയ വികാരി ശാശ്ശേരി ക്ലാവർകുരിശിനെ ഒന്നു തോണ്ടിനോക്കിയതാണ് എന്നുപറഞാണ്
    വെളുത്തക്ലാവർ മാറ്റി കറുത്തക്ലാവർ വച്ചത്. എന്നിട്ട് എന്തായി ഇന്നും അദ്ദേഹം മാന്തി
    കൊണ്ടിരിക്കുകയല്ലെ. ശൃങ്കാരം ജോജി കുട്ടനും, സക്കറിയായും അർമാതിച്ച് അർമാതിച്ച്
    ഇപ്പോൾ ഒരു വഴിയായില്ലെ. ഇതെല്ലാം കണ്ടില്ല കേട്ടില്ല എന്നു നടിച്ച്നടന്ന ബിഷൊപ്
    അങ്ങാടിയത്തിന് ഇപ്പോൽ ഇരിക്കപ്പൊറുതിയുണ്ടോ?. ദൈവമായ കർത്താവിനെ നിന്ദിച്ച്
    അങ്ങാടിയല്ല അങ്ങാടിയുടെ കൊല്ലപ്പെട്ട അപ്പനും അമ്മയും കുഴിയിൽനിന്നു എണീറ്റു
    വന്നാൽ പോലും ദൈവമായ കർത്താവിന്റെയടുത്ത് ഇത് ഒന്നും വില പോകില്ല.

    പണ്ടൊക്കെ ദൈവം പതുക്കെ പതുക്കെയായിരുന്നു ഇതിനൊക്കെ മറുപടി നൽകിയിരുന്നത്.
    എന്നാൽ ഇപ്പോൽ സ്വർഗ്ഗത്തിലും കമ്പ്യൂട്ടറായി. ഉടനടി മറുപടി ലഭിച്ചുകൊണ്ടിരിക്കും.
    എന്നിട്ടും പടിക്കാത്ത അങ്ങാടിയും കൂട്ടരേയും താമസിക്കാതെ മര്യാത പടിപ്പിക്കാൻ വേണ്ട
    പ്പെട്ടവർ രംഗത്ത് വരും.

    ReplyDelete


  5. റീത്തു വിത്യാസമെന്തെന്ന് ആദ്യകാല അമേരിക്കൻ മലയാളികളുടെയിടയിൽ അറിയില്ലായിരുന്നു. വിവിധ റീത്തു സഭകളുടെ വികൃത രീതികളിലുള്ള കുർബാന കാണണമെന്നുള്ള ആഗ്രഹം അന്നുള്ളവർക്കുണ്ടായിരുന്നില്ല. അമേരിക്കൻ പള്ളികളിൽ മാമ്മോദീസ്സാ, ആദികുർബാന കൂദാശകൾ പ്രശ്നങ്ങളില്ലാതെ നടത്തിവന്നിരുന്നു. അമേരിക്കയിൽ പള്ളികൾ എല്ലായിടത്തുമുള്ളതുകൊണ്ട് കുർബാന കാണാൻ കത്തോലിക്കാ മലയാളിയ്ക്ക് പ്രത്യേകമായ ഒരു പള്ളിയാവിശ്യവുമുണ്ടായിരുന്നില്ല. റീത്തു വിത്യാസമില്ലാതെ സഹോദര സഹോദരീ കുടുംബങ്ങളെപ്പോലെ കഴിഞ്ഞിരുന്നു. അതിനുശേഷം കുടുംബങ്ങളിൽ അസമാധാനം സൃഷ്ടിക്കാൻ പുരോഹിതരുടെ വരവുകളാരംഭിച്ചു. മഹത്തായ പാരമ്പര്യം പറഞ്ഞ് വ്യത്യസ്ത റീത്തുകളിലെ ചിന്താഗതികൾ കുഞ്ഞാടുകളിൽ കുത്തി തിരിപ്പിച്ചിരുന്നതും പുരോഹിതർ തന്നെയായിരുന്നു.

    എണ്‍പ കളുടെ തുടക്കത്തിൽ ഏതാനും പുരോഹിതരുടെ നേതൃത്വത്തിൽ ഒരു കത്തോലിക്കാ സംഘടനയുണ്ടായി. ആ സംഘടയിൽ ലത്തീൻ സീറോ മലബാർ മലങ്കര ക്നാനായക്കാർ റീത്തു വിത്യാസമില്ലാതെ പവർത്തിച്ചിരുന്നു. പിന്നീട് റീത്തുകളിലെ അച്ചന്മാരുടെ കുത്തിത്തിരിപ്പും അടിയും കസേരകളിയും സ്ഥാനമാനങ്ങൾക്കുള്ള മത്സരവും കുത്തും തൊഴിയും പോലീസ് കേസ്സുകളും നിത്യ സംഭവങ്ങളായി മാറി. ഇത് സീറോ മാലബാറികളുടെ ചരിത്രമായി കരുതാം. ഒരു തലമുറ കടന്നിട്ടും അമേരിക്കയിൽ സീറോ മലബാർ പള്ളികളിലെ ചീറ്റലും പൊട്ടലും ഇന്നും തുടരുന്നു.

    പാണ്ടൻ നായുടെ പല്ലിനുമുണ്ടാകാം ശൌര്യമെന്നപോലെ വംശശുദ്ധിയുള്ള നായ്ക്കളും അല്സേഷനും നാടൻ ശീമ വിത്തു മൂരികളും ജേഴ്സി പശുക്കളും കടിക്കാനും കുത്താനും ചേരി തിരിഞ്ഞങ്കം വെട്ടാനും ഇന്നുമുണ്ട്. ആ സ്ഥിതിക്ക് നാടൻ പിതാക്കന്മാരായ അങ്ങാടിയത്തും ശ്രീ ആലഞ്ചേരിയും ശുദ്ധരക്തം വഹിക്കുന്ന മെസ്സൊപൊട്ടൊമിയാക്കാരുടെ മുമ്പിൽ വാലു ചുരുട്ടി കീഴടങ്ങിയെന്ന് വിചാരിച്ചാൽ മതി. അമേരിക്കൻ ക്നാനായ പള്ളികളുടെ വരുമാനം അങ്ങാടിയത്തിനെയും ആലഞ്ചെരിയെയും വെള്ളമൂറിക്കുകയും ചെയ്യുന്നു.


    യഹൂദ പാരമ്പര്യത്തിൽ ജീവിക്കുന്ന ക്നാനായ ജനത യേശുവിന്റെ നാമത്തെ കളങ്കപ്പെടുത്തുന്നു. സ്വന്തം സഹോദരി സഹോദരർ തമ്മിൽ വിവാഹം കഴിച്ച് ക്രിസ്ത്യൻ സഭകൾക്ക് അപമാനം ഉണ്ടാക്കുകചെയ്യുന്നു.

    ക്നനായക്കാരുടെ വാദംപോലെ പഴയ നിയമത്തിൽ എൻഡോഗമിയുണ്ടെന്നത്‌ ശരിതന്നെ. അബ്രാഹം, ഐസക്ക്, ജേക്കബ് മുതാലായ പിതാക്കന്മാർ ശുദ്ധരക്തം പാലിച്ചിരുന്നു. അപ്പനും മക്കളും തമ്മിൽ രഹസ്യവേഴ്ചകളും അതിൽക്കൂടി കുഞ്ഞുങ്ങൾക്ക് ജന്മം നല്കിയതായും പഴയ നിയമത്തിലുണ്ട്. അബ്രാഹം സ്വജാതി സാറയെ വിവാഹം കഴിച്ച പ്രാകൃതാചാരം ക്നനായക്കാർക്കും തുടരണം പോലും. അങ്ങനെയുള്ള ആചാരങ്ങൾക്ക് ക്നാനായ നാടുകളിൽ പോവേണ്ട ആവശ്യമില്ല. കേരളത്തിലെ ആദിമ മല വേട സമുദായങ്ങളും സ്വജാതി വംശം കാത്തു സൂക്ഷിക്കുന്നുണ്ട്. പരിഷ്കൃതരായതിൽ പിന്നീട് സ്വവംശ വിവാഹം അവരുടെയിടയിലും കുറഞ്ഞു വരുന്നു.

    പുറത്തായ ക്നനായക്കാരുടെ വീണ്ടും ക്നാനായസമൂഹത്തിൽ തുടരണമെന്നുള്ള ചിന്ത മനസിലാകുന്നില്ല. ക്നനായിൽ നിന്ന് പുറത്തു പോയവർ വീണ്ടും ക്നനായിൽ മടങ്ങി വരാനാഗ്രഹിക്കുന്നത് കനാനായ സമൂഹത്തിന്റെ മഹത്വം കൊണ്ടെന്ന് ചില ശുദ്ധ രക്തം വഹിക്കുന്നവർ വാദിക്കുന്നു. ഒരുപക്ഷെ സ്വന്തം കുടുംബത്തിലെ മറ്റംഗങ്ങൾ സ്വസമുദായ പള്ളികളിൽ പോവുന്നമൂലമായിരിക്കാം. ഒരുവന്റെ പ്രധാന ശതു സ്വന്തം കുടുംബത്തിലുള്ളവരെന്നും യേശു പറഞ്ഞിട്ടുണ്ട്. അപ്പൻ മക്കൾക്കെതിരായും സഹോദരങ്ങൾ സഹോദരങ്ങൾക്കെതിരായും പിശാച് കുടുംബങ്ങളെ വിഭജിപ്പിക്കുമെന്നും വചനത്തിലുണ്ട്. സഹോദരങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു വ്യവസ്ഥ ക്നാനായ സമൂഹം പാലിക്കുന്നു, ഇത്തരം സാമൂഹിക ചുറ്റുപാടിൽ കുടുംബങ്ങൾ തകരുന്ന കാര്യം ഈ ബുദ്ധിമാന്മാർ ചിന്തിക്കുന്നില്ല. രണ്ടു പള്ളികളിൽ ആരാധന നടത്തുന്നവരുടെ ദുഖങ്ങളെയും രക്തവാദികൾ ഗൌനിക്കാറില്ല. സ്നേഹിച്ചവർ തമ്മിലുള്ള വൈകാരിക കുടുംബ ബന്ധങ്ങളെയും രക്തവാദികൾ തകർക്കുന്നു.

    ഒരു ഈജിപ്തുകാരൻ ഹീബ്രു സഹോദരനെ തല്ലുന്നതു കണ്ടപ്പോൾ മോശ ആ ഈജിപ്റ്റുകാരനെ കൊല്ലുന്നതും പഴയ നിയമത്തിലുണ്ട്. (എക്സോഡസ്,2:11,12) അതേ നിയമം വെച്ചു ക്നാനായ സമൂഹത്തിൽ നിന്നു പുറത്തുപോവുന്നവരെ നിങ്ങൾ കൊല്ലാൻ വന്നാൽ ഇവിടം മേസോപ്പോട്ടാമിയാ അല്ലെന്നോർക്കണം. ഇത്തരം വിഡ്ഢിത്തരം പഠിപ്പിക്കുന്ന ക്നാനായ പണ്ഡിതരുടെ കഴുത്തിൽ തൂക്കു കയറു വീഴുമെന്നും ക്നാനായക്കാർ മനസിലാക്കണം.

    ReplyDelete
  6. 2015 ഏപ്രിൽ 23 നു ഉഴവൂരിൽ വച്ചു നടന്ന ക്നാനായ കത്തോലിക്ക നവീകരണ സമതിയുടെ കുടുംബ നവീകരണ സെമിനാറിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ എനിക്കും ഭാഗ്യം ലഭിച്ചു ! അവരുടെമേൽ ളോഹാധാരികൾ കെട്ടിവച്ച നിയമക്കുരുക്കിൽ നിന്നും രക്ഷപെടാൻ "ഘര് വാപ്പാസി" അല്ലാതെ മറ്റു മാർഗമില്ലന്നു ഞാൻ അവരോടു പറഞ്ഞു ! ക്രിസ്തു ജനിക്കുംമുന്പേ എനിക്കൊരു പിതാമഹൻ ഈ ഭാാരതഭൂമിയിൽ ഉണ്ടായിരുന്നു .ആ പഴയ പൈത്രികത്തിലേക്ക് മടങ്ങി ഈ ലോഹകളോട് ഒരിക്കലായി വിടപറയാനായിരുന്നു എന്റെ ആഹ്വാനം ! ഭാരത സനാതന മതത്തിലേക്ക് മിശ്രവിവാഹം ചെയ്തു വരും തലമുറയെ കുടിയേറ്റുക എന്ന ഒരേ ഒരു വഴിയെ ഉള്ളൂ.. വിവരമില്ലാത്തപാതിരിമാരോടും , ക്രിസ്തുവിനെ അറിയാത്ത ഈ കളർ ളോഹകളോടും അവരുടെ മണിയടിക്കാരോടും കലഹിച്ചു ജീവിതം തുലയ്ക്കാതെ "ഘര് വാപ്പാസി"; നേരത്തെ കാലത്തെ വിവാഹിതരാകാൻ യവ്വനക്കരോട് ഞാൻ പറഞ്ഞു ! ഇനിയേഴുജന്മം ജനിച്ചാലും ഈ പാതിരിപ്പട ക്രിസ്തുവിനെ അറിയില്ലെന്നും വാതുകെട്ടി ! കേള്പ്പാൻ ചെവിയുള്ളവർ കേള്ക്കട്ടെ ....

    ReplyDelete
  7. Bishop Mar Angadiath's circular letter of September 19, 2014 is a blatant violation of divine law, canon law, court decisions in Kerala, decisions of the Supreme court of India, scientific evidences, historical evidences and physical evidences. A policy of exclusion to protect non-existing racial purity of Knanaya is unfit to the mainstream social values of our time, immoral and destructive to Knanaya families and community. This Circular has the effect of practically nullifying the 1986 Rescript of the Congregation for Eastern Churches. I do not understand why Mar Alenchery and Mar Angadiath surrendered Christian ideals to the racist ideology of Knas. I do not understand why them approving and participating in the lawless behavior of Kottayam diocese. Why they are participating in the humiliation of their own brethren by the Kottayam diocese. Why the Supreme Pontiff and Congregations hesitate to tell Kottayam bishop and others to stop this non-sense in the Church. As an endogamous Knanaya Catholic, I would like to know, if anybody is listening.

    Regards,

    Alex Kavumpurath

    ReplyDelete
  8. All of us involved in the Knanaya Catholic Reform Movement in India and abroad are indebted to Dr. James Kottoor for bringing this racial discrimination to the attention of enlightened Catholics out side our community. We have been fighting this issue for over three decades. We were able to receive a rescript from Vatican in 1986 disallowing such an unchristian practice. Vatican reiterated the same stand repeatedly. We were also able to win a long court battle in Kerala. Unfortunately Kottayam Diocese continues such an ugly practice without any regard or concern for the law of the land or directives from their own superiors. Hence an end to such a primitive practice can be brought only through building pressure from the International Catholic Community. Dr. James Kottoor is efforts are exactly in that direction.
    It appears the Catholic Laity are the real victims of creating an autonomous Syro Malabar Church. Bishop Angadiath until recently with stood enormous pressures from the Kottayam Diocese Bishops and the racial Knanaya Organizations. It is a shame that he is yielding to such reactionary forces now. It may be noted that he is doing so in direct violation to the repeated and unambiguous directives from the Eastern Congratulations under which the Chicago Syro Malabar Diocese was erected. He is also violating their directive not to facilitate importing such cruel practices from India to USA. It is evident that Bishop Angadiath is coerced to act against his conscience by the Major Archbishop and the Archbishop of Kottayam both in the past took a stand against such an unchristian practice. Let us all step up our activity and get louder and louder.
    Jose Kalliduckil/Chicago.

    ReplyDelete