Translate

Monday, May 4, 2015

ആടുകളെ ചട്ടം പഠിപ്പിക്കാന്‍ കുറെ പൊലീസുകാര്‍!

കത്തോലിക്കാ സഭ പരസ്യമായി അവഹേളിക്കപ്പെടുന്നത് കേരളത്തില്‍ മാത്രമല്ല. ലോകത്തെവിടെ സീറോ മലബാര്‍ പൊലീസ് എത്തിയോ അവിടെയെല്ലാം സിമിന്റും കമ്പിയും ഇറങ്ങും. മനസ്സുള്ളവര്‍ കൊടുക്കുന്നത് മേടിക്കുകയെന്നല്ല, പിഴിഞ്ഞ് മേടിക്കുക എന്നതാണ് തന്ത്രം..... അതിനുള്ള പരിശീലനം ഓരോ പൊലീസിനും കൊടുത്തു വിടുന്നു. ഇതിന്റെ പേരില്‍ ആയിരം പേര്‍ പള്ളിക്ക് പുറത്തായാലും പതിനായിരം പേര്‍ നരകത്തില്‍ പോയാലും ഒരുത്തനും സ്വര്‍ഗ്ഗത്തില്‍ പോയില്ലെങ്കിലും ആര്‍ക്കും പ്രശ്നമല്ല. ഈ വിവരം കെട്ട പരദ്രോഹികളില്‍ നിന്ന് സഭയെ രക്ഷിക്കണം ..... 
ഇതാ പള്ളിക്ക് കാശ് കൊടുക്കാത്തതിനാല്‍ വേദപാഠം പഠിക്കാന്‍ സാധിക്കാത്ത ഒരു  കുട്ടിയുടെ പിതാവിന്റെ കത്ത്. വിശ്വാസികളെ വിറ്റ് സഭയെ വളര്‍ത്തുന്ന ഇവര്‍ക്ക് സുബുദ്ധി കിട്ടാന്‍ എല്ലാവരും പ്രാര്‍ഥിക്കുക.

Shaji Joseph joeshaji@gmail.comഎഴുതുന്നു:

കുറച്ചു വർഷങ്ങൾക്കു മുൻപ് എൻറെ കുഞ്ഞുങ്ങളെ CCD (വേദപാഠ ക്ലാസ്സിൽനിന്നു)ൽ നിന്ന് പുറത്താക്കാൻ അമേരിക്കയിലെ ഗാർലാണ്ട് പള്ളിയില നിന്നയച്ച കത്ത്. അതിനുശേഷം ഇന്നേവരെ എൻറെ കുഞ്ഞുങ്ങൾക്ക്‌ വേദപാഠം പഠിക്കാൻ സാധിച്ചിട്ടില്ല .കത്തോലിക്കാ സഭയിൽ ഇതൊരു പുതിയ സംഭവമല്ല.


കത്തിലെ (പ്രസക്ത ഭാഗങ്ങളുടെ) തര്‍ജ്ജമ.
"Dear Shaji,

Love and greetings from Joji Achan.

I am writing this letter to you to bring to your kind attention a very important matter. As you now, our Church building is almost near completion. Even though vast majority of the parish families have pledged and paid their minimum share of 3000 towards church building we are still short of funding and the church is expecting each and every one's support and contribution.

After a lot of discussion and deliberation in the last two meetings, the Parish Council has made a decision that every CCD parent should take their share of the financial responsibility by contributing the minimum of $3000 towards the Church building project before completing this year's CCD registration. Further, the parish council has entrusted me and trusties with the responsibility of ensuring the fair implementation of this decision. I hope you will understand the situation under which Parish Council had to make this decision. 

In review of your building fund contribution, I realize that you were generous enough to pledge $1500 and you have paid $0.
May I earnestly request you to pay 3000 by next Sunday (9/4/11)to meet the minimum requirement set by the Parish Council and avoid any delay of CCD registration. .........."

3 comments:

 1. AD നാലാംനൂറ്റാണ്ടില്‍ 'പാതിരിപ്പട' ബൈബിൾ എഴുതുമ്പോൾ കുര്‍ബാനയും കൂദാശയും മോശയുടെ വടിയും "ആഡ്ഓണ്‍" ആയി അവര്‍ കയ്യില്‍ കരുതിയെങ്കിലും, ക്രിസ്തുവിന്‍റെ പുതിയനിയമവും സുവിശേഷവേലയും കരളില്‍ കരുതാന്‍ മറന്നുപോയി ! പിന്നെ അധികാരവും ചെങ്കോലും കാമാസക്തികളും ആയിരുന്നു സഭകളുടെ ലക്ഷ്യസ്വര്‍ഗം ! ഇവരുടെ ക്രിസ്തു മരിച്ചതേയുള്ളൂ...ഉയിര്‍ത്തെഴുനേറ്റില്ല ! ഇവരിലും ഇവര്‍ നയിക്കുന്ന സഭകളിലും അവന്‍ മരിച്ചുപോയി ..ഒരിക്കലും ഉണരാത്ത ഉയിര്‍ത്തെഴുനേല്‍ക്കാത്ത ആത്മീയ മരണം സംഭവിച്ച ഈ ശപിക്കപ്പെട്ട സഭകളിലെ അംഗത്വംവെടിഞ്ഞു "ഘര്‍ വാപ്പാസി " മടങ്ങിവരൂ ഭാരതസനാതന വേദാന്ത ചിന്തയിലേക്ക് ക്രിസ്തുവേപ്പോലെ ! അങ്ങിനെ നിങ്ങളും സ്വയം ധന്യരാവൂ....പിന്നെയെന്തിനിപാതിരിയുടെ പറിഞ്ഞ വേദപാടക്ലാസ്സ്? കുട്ടികളെ ഗീതാപ്രഭാഷണം കേള്‍പ്പിക്കൂ ..അവരും ക്രിസ്തുവിനെപ്പോലെ സ്വയം അറിഞ്ഞ് അമരരാകട്ടെ....

  ReplyDelete
 2. റ്റെക്സാസിൽ ജീവിക്കുന്ന ഒരു മലയാളിക്ക് (അദ്ദേഹം ഇന്ത്യാക്കാരനൊ അമേരിക്കനോ എന്നത് വ്യക്തമല്ല.) എഴുതിയ ഈ കത്ത് കണ്ട് രോഷം തോന്നുന്നതുകൊണ്ട് ചിലത് കുറിക്കുകയാണ്. ഏതായാലും ഈ അച്ചന്മാർ അമേരിക്കയിലും ആസ്ത്രേലിയയിലും യൂറോപ്പിലും പോയിക്കിടന്ന് നാടൻ പള്ളികൾ ഉണ്ടാക്കുന്നതിന്റെ ഗുട്ടന്സ് പിടികിട്ടുന്നില്ല. അവിടങ്ങളിലെല്ലാം ക്രിസ്ത്യാനികളും അവര്ക്ക് ആവശ്യത്തിൽ കവിഞ്ഞ് പള്ളികളും ഉണ്ട്. അച്ചന്മാർ ഇല്ലാത്തിടത്ത് മലയാളി അച്ചന്മാർ ചെന്ന് അൽപ ജോലിക്ക് അമിത ശമ്പളം (സര്ക്കാര് കൊടുക്കുന്നത്) പറ്റുന്നുമുണ്ട്. പിന്നെ എന്ന ഓലത്താനാണ് ഇന്ത്യൻ റീത്തിൽ അവിടെ ദൈവാരാധനക്ക് പള്ളി പണിയുന്നത്? അതിനായി നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നത്? മതപരമായ ശുശ്രൂഷ ആഗ്രഹിക്കുകയും ഏതെങ്കിലും രീത്തിലോ പള്ളിയിലോ അംഗത്വമുള്ളവരും church tax കൊടുക്കാൻ ബാദ്ധ്യസ്ഥരുമാണ്‌. ആ കാഷിൽ നിന്നാണ് അച്ചന്മാർക്ക് ഗവ. ശമ്പളം കൊടുക്കുന്നത്. അത്തരം ചുറ്റുപാടിൽ, പുറത്തുനിന്നു ചെന്ന് സ്വന്തം പള്ളി പണിയുക എന്നത് ഒരതിക്രമാമാണ്. കുറെ ഉമ്മാക്കികൾ അവിടെയും കാണും മലയാളത്തിൽ അല്ലെലൂയ പാടാൻ താത്പര്യമുള്ളവർ. അത് മുതലാക്കിയാണ് കാശിനാർത്തിയുള്ള മെത്രാന്മാർ ചെറുപ്പക്കാർ അച്ചന്മാരെ വിട്ട് അവിടെ ഈ കളിയെല്ലാം പയറ്റുന്നത്. ഞാൻ ഇവരിൽ പലരെയും നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്. ഏതു തെറിയും പറഞ്ഞ് രസിക്കാനും കള്ളും പട്ടയും അടിക്കാനും മുന്തിയ കാറിൽ ചുറ്റി കറങ്ങാനും വളരെ താത്പര്യമുല്ലവരാണ് ഇവരെല്ലാം. തക്കം കിട്ടിയാൽ ഇതു കളിക്കും തയ്യാർ. ഇവരൊന്നും ഒരു തരത്തിലുള്ള ആദ്ധ്യാത്മിക ജീവിതത്തിനും താത്പര്യമുള്ളവരോ അതിലേയ്ക്ക് വിശ്വാസികളെ നയിക്കാൻ കെൽപുള്ളവരോ അല്ല. ഇവരെ അങ്ങോട്ട്‌ അയക്കുന്നതിൽ കാശ് കൊയ്യുക എന്നതിൽ കവിഞ്ഞ് ഒരു മത്രാനും മറ്റൊരു ലക്ഷ്യവുമില്ല.

  അമേരിക്കയിലും ആസ്ത്രേലിയയിലും സ്ഥിര വരുമാനത്തിന് സീറോ മലബാറുകാർ റീത്ത് ശുശ്രൂഷയുടെ പേരിൽ നല്ലൊരു അടിത്തറ ഇട്ടുകഴിഞ്ഞു. ഇനി യൂറോപ്പാണ് അടുത്ത ലക്‌ഷ്യം. വിശാലമായ തോട്ടങ്ങളും അവയോടനുബന്ധിച്ചുള്ള വിശ്വാസികളില്ലാത്ത പള്ളികളും അവിടങ്ങളിൽ ധാരാളം ഉണ്ട്. ഐയിക്സാങ്ങ് പ്രൊവാൻസ് പോലുള്ള മെഡിറ്ററേനിയൻ കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ ചെന്ന് അവിടുള്ള പ്രായം ചെന്ന വെള്ളക്കാരെ ചാക്കിട്ടു പിടിച്ച് ഈ സ്വത്തുക്കളെല്ലാം സ്വന്തമാക്കുക എന്നതാണ് മെത്രാന്മാരുടെ പുതിയ പരിപാടി. ആദ്യം ഇവരുമായി കൂട്ടുകെട്ടുണ്ടാക്കും. അവരെ ഇന്ത്യക്ക് ക്ഷണിക്കും. ഇന്ത്യൻ ഭക്ഷണം ഇവരെ വശീകരിക്കും. ഇവിടെ വന്ന് ഇവിടുത്തെ കൂറ്റൻ പള്ളികളും അരമനകളും ഭക്തജനത്തെയും അവര്ക്ക് വിശുദ്ധരോടുള്ള സ്നേഹത്തെയും പുരാതന പാരമ്പര്യത്തെയും ഒക്കെ പരിചയപ്പെടുത്തി അവരുടെ കണ്ണിൽ അന്ധാളിപ്പ് നിറയ്ക്കും. ഇത്രയും പുരാതനമായ ക്രിസ്തീയ പാരമ്പര്യം കണ്ട് വെള്ളക്കാരുടെ തലകറങ്ങും. എന്നിട്ട്, അവിടെ വന്ന്, ഇതേ വിശ്വാസം, ഇതേ ആദ്ധ്യാത്മികത ഞങ്ങൾ ഇവിടെയും വളർത്താം എന്ന വാക്കോടെ സായിപ്പിന്റെ കാശും സൌധങ്ങളും പള്ളികളിൽ ശുശ്രൂശാനുമതിയും ഒക്കെ തരപ്പെടുത്തും. പിന്നെ കൊയ്ത്താണ്. പണം, പണം എന്നല്ലാതെ ഇതിലൊന്നും ഇവർക്ക് ഒരു തരി പോലും ദൈവവിശ്വാസമോ, ആദ്ധ്യ്യത്മികതയോ പരസ്നേഹമോ ഒന്നുമില്ല. റോമൻ അധികാരത്തിനു ബദലായി ഒരു സീറോമലബാർ പരമാധികാരം സമ്പന്നരാജ്യങ്ങളിലെല്ലാം പടുത്തുയർത്തുക എന്നതാണ് അജണ്ട. യൂറോപ്പിലും ഇതിനുള്ള പണികൾ ഏതാണ്ട് പൂർത്തിയായി. പോപ്പിനൊന്നും ഇക്കാര്യങ്ങളിൽ യാതൊരു അറിവും സ്വാധീനവും സാധ്യമല്ലാത്ത വിധത്തിലാണ് കാര്യങ്ങൾ കൊണ്ടുപോകുന്നത്.
  ഷാജി ജൊസെഫിനു ജോജി അച്ചൻ എഴുതിയിരിക്കുന്ന കത്ത് പൊതു പൌരോഹിത്യ ശൈലിയിലുള്ളതാണ്. അതിന്റെ അവസാനത്തെ ഖണ്ഡിക ഏതു വൈദികനും ആര്ക്കും എഴുതാൻ പാകത്തിൽ കാണാതെ പഠിച്ചു വച്ചിട്ടുള്ള വാക്യങ്ങളാണ്. അതിൽ ഒരു തരി പോലും ആത്മാർഥതയില്ല. ഇവരെല്ലാം വഞ്ചകരാണ്. മനുഷ്യരെ വഞ്ചിക്കാനായി മെത്രാന്മാർ പരിശീലിപ്പിച്ച് പറഞ്ഞയച്ചിരിക്കുന്ന കുട്ടിപ്പിശാച്ചുക്കളാണ്. ഇവരെ ചെറുത്തു നില്ക്കാൻ അവിടങ്ങളിലെ മലയാളികൾക്ക് എന്തുകൊണ്ട് ധൈര്യമില്ല എന്നതാണ് എന്റെ തലയിൽ കയറാത്തത്. ഞാനും ഇങ്ങനെ ഒരന്തരീക്ഷത്തിൽ 30 വര്ഷത്തിലേറെ കഴിച്ചവനാണ്. എന്റെ കുടുംബത്തെ ഇവരാരും സ്വാധീനിക്കുകയോ ഒരു പൈസാ പോലും എന്നിൽ നിന്ന് അവർ കൈക്കലാക്കുകയോ ചെയ്തിട്ടില്ല. എന്നാൽ ഈ അച്ചന്മാരിൽ പലരുമായി എനിക്ക് നല്ല പരിചയം ഉണ്ടായിരുന്നു താനും. ഷാജി ജൊസെഫിനേപ്പോലുള്ളവരോട് എനിക്കൊരു സഹതാപവുമില്ല. സ്വന്തം അദ്ധ്യാത്മികത വെറും തുക്കടാ അച്ചന്മാർക്ക് വിട്ടുകൊടുക്കുന്നവർ ഇതൊക്കെ അനുഭവിച്ചു തീർക്കണം.

  ReplyDelete
 3. Dear Shaji, be glad that your children are not taking these stupid lessons. They will be so much more happier and mentally healthier in life.

  ReplyDelete