Translate

Monday, May 18, 2015

മേശകളിലെ ശുശ്രൂഷകര്‍

...... കേരളത്തിലെ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി., എം.ഇ.എസ് എന്നീ സംഘടനകള്‍ സമുദായത്തിന്റെ സ്വത്തും സ്ഥാപനങ്ങളും ഭരിക്കയും നടത്തുകയും ചെയ്യുന്നുണ്ട്. അമ്പലങ്ങളിലെ പൂജാരികളല്ല അതിന്റെ ഉടമസ്ഥര്‍. ഈ അടുത്തകാലത്ത് മുസ്ലീം എഡ്യുക്കേഷണല്‍ സൊസൈറ്റി, എത്ര കോളജുകളും ആശുപത്രികളും സ്ഥാപിച്ചു. അവയെല്ലാം നടത്തുന്നത് തെരഞ്ഞെടുക്കപ്പെട്ട സമിതികളാണ്. അവയ്ക്ക് ബഡ്ജറ്റും വരവു-ചെലവു കണക്കുകളും ഉണ്ട്. അത് സമുദായാംഗങ്ങളുടെ മുന്പില്‍ അവതരിപ്പിക്കാറുമുണ്ട്. അതുകൊണ്ടൊന്നും ആ സമുദായങ്ങള്ക്ക് ഒരപകടവും വന്നുചേര്ന്നി ട്ടില്ല. ‘ശബരിമല’, ‘ഗുരുവായൂര്‍’ ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍ തെരഞ്ഞെടുക്കപ്പെട്ട സമിതികളാണ് ഭരിച്ചു നടത്തുന്നത്; അവിടുത്തെ പൂജാരികളല്ലതന്നെ.
ഇന്ന് ഭരണക്കാരെന്നും ഭരണീയരെന്നും രണ്ടു വര്ഗത്തെ കത്തോലിക്കാസഭയില്‍ സൃഷ്ടിച്ചിരിക്കുന്നു. അച്ചന്മാരും അല്മേലനികളും ഭരിക്കപ്പെടേണ്ടവരാണ്. അധികാരികളാകട്ടെ, ചോദ്യംചെയ്യാതെ ഭരിക്കാന്‍ വരംകിട്ടിയവര്‍. അവര്ക്ക് സമൂഹത്തോട് കടപ്പാടുകള്‍ ഇല്ല. കണക്കു വയ്‌ക്കേണ്ട. ഓഡിറ്റിങ് വേണ്ട. സമ്പത്ത് ഈ ഭരണക്കാരുടെ പ്രിവിപേഴ്‌സാണ്. ഈ ഭരണവര്ഗ്ഗ ത്തോടുചേര്ന്ന് ഇവിടുത്തെ സമ്പന്നവര്ഗ്ഗ വും നിലകൊള്ളുന്നു. ഇടവകവികാരിമാര്ക്കെന്നപോലെ എന്തുകൊണ്ട് മെത്രാന്മാര്ക്കും ശമ്പളം നിശ്ചയിച്ചുകൂടാ?
ഇവരെ മേശയില്‍ ശുശ്രൂഷചെയ്യാനല്ല മിശിഹാ ഉദ്ദേശിച്ചിരിക്കുന്നത്. ഭൗതികമണ്ഡലങ്ങളിലെ കാര്യങ്ങള്‍ അതിനായി തെരഞ്ഞെടുക്കപ്പെട്ടവരാണ് നടത്തേണ്ടത്. ഇവര്‍ അവകാശപ്പെടുന്ന ആത്മീയാധികാരം ഇവരെ ഭൗതികവസ്തുക്കളുടെ ഭരണാധികാരികളാക്കുന്നില്ല......
ജോസഫ് പുലിക്കുന്നേല്‍ ൩൯ വര്‍ഷം മുന്‍പെഴുതിയ ഇന്നും വളരെ പ്രസക്തമായ ഈ ലേഖനം മുഴുവന്‍ വായിക്കാന്‍ സന്ദര്‍ശിക്കുക: http://www.josephpulikunnel.com/a180515.html

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. വി .മത്തായി പത്തിന്‍റെ അഞ്ചുമുതലുളള ക്രിസ്തുവിന്‍റെ കല്‍പന ഈ പാതിരിപ്പടയോ, അവരുടെ അടിമപ്പടയോ ഒരിക്കലും വായിച്ചിട്ടുകൂടിയില്ല! വായിചെങ്കിലോ കലിയുഗശാപമെന്നോണം, ക്രിസ്തുവിന്‍റെകല്‍പ്പനകള്‍ കാറ്റില്‍ പറത്തിയ കള്ളകത്തനാരാന് മനനമില്ലാത്ത ജനത്തിന്റെ എന്നും കാണപ്പെട്ട ദൈവം !അവരുടെ ഇടയലേഖനങ്ങലാണ് ഇത് മാത്രമാണിന്നിന്റെ ശാപം ! തലമുറകള്‍ക്ക് മോചനമില്ലാത്ത ശാപം ! സ്നേഹിതരേ,ഒരു ബൈബിള്‍ കടമെടുക്കൂ അടിമകളെപ്പോലെ ജീവിക്കുന്ന ആദാമ്മ്യരെ..ഒരു വട്ടം വായിക്കൂ മത്തായി ആറും, പത്തുമെങ്കിലും ...പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടും ..ഞാനും പിതാവും (ദൈവവും) ഒന്നാകുന്നു "അഹം ബ്രഹ്മം" എന്ന സനാതന ചിന്തയിലാണിവിടുത്തെ ഓരോ ഹിന്ദുവും ! അവരുടെ ദേവസ്വം ബോര്‍ഡ്‌ കണ്ടു കത്തനാരുടെ ഇരുകാലി ആടുകള്‍ എന്തിനു കൊതിയൂറുന്നു?

    ReplyDelete