Translate

Thursday, May 21, 2015

സീറോമലബാർ ഒട്ടകങ്ങൾ




'പർവ്വത'ത്തിലെ ഒരു പുത്തൻ ഗിരിപ്രഭാഷണം
(ഇവിടെ 'പർവ്വതം' പേരില്ലാത്ത ഒരു മലയല്ല, ഒരു ദശനക്ഷത്ര ആഡംബര ഹോട്ടൽ പോലുള്ള KCBC ആസ്ഥാനമാണ്)
ഇരുമ്പുചട്ടയുള്ള, ടൈറ്റാനിയംപൂശിയ, ആവശ്യപ്രകാരം നിർമ്മിച്ചുകൊടുക്കുന്ന
സൂചികൾ ഉത്പാദിപ്പിക്കുന്ന
ദശലക്ഷക്കണക്കിന് മുതൽമുടക്കുള്ള
ഒരു ബഹുരാഷ്ട്രകമ്പനി തുടങ്ങുന്നതിനെക്കുറിച്ച്
മുപ്പത്തിമൂന്നു വയസുകാരൻ യേശുവിന്റെ മലയാളിപിൻഗാമികളെന്നഭിമാനിക്കുന്ന വൃദ്ധശ്രീമാന്മാർ സംസാരിച്ചുകൊണ്ടിരിക്കുകയാണ്;
ഭീകരരൂപിയോളം വലിപ്പമുള്ള ഒട്ടകങ്ങൾക്ക്
സുഖമായി കടന്നുപോകാവുന്നത്ര വലിപ്പത്തിൽ കുഴകളുള്ള സൂചികൾ!
 
-        (ആധാരം: മീന കന്ദസാമിയുടെ ഒരു കുറിപ്പ്, ജിജോ കുര്യന്റെ  വിവർത്തനം സാക് നെടുങ്കനാൽ മാറ്റിയെഴുതിയത് )                                                                                                      

1 comment:

  1. Enthinum etinum kuttam kaanunnavar

    ReplyDelete