Translate

Wednesday, November 4, 2015

ആത്മീയശൈശവം

എത്രയഗാധമായി നിങ്ങൾ സ്നേഹിച്ചിട്ടുണ്ട്, എത്ര സമ്പൂർണ്ണമായി നിങ്ങൾ ജീവിച്ചിട്ടുണ്ട്, എത്ര കുലീനമായി നിങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ട്? 

ക്രിസ്തുവിലുള്ള വിശ്വാസം ആദ്ധ്യാത്മവഴിയുടെ ശൈശവദശയാണെന്നും, ക്രിസ്തു നമുക്കെന്തായിരുന്നോ അത് നമ്മുടെയും സാധ്യതയാണെന്നുള്ള തിരിച്ചറിവാണ് ആത്മീയ പക്വത എന്നും പറഞ്ഞു തരുന്ന കേരളക്കരയുടെ അത്യപൂർവ്വമായ പുരോഹിതശബ്ദം!     

3 comments:

 1. കത്തോലിക്കാ സഭയുടെ മുഴുവൻ ദൈവശാസ്ത്രങ്ങളും കീഴ്‌മേൽ മറിക്കുന്ന, അർപ്പണവും നീതിബോധവുമുള്ള വാക്കുകൾ!

  ReplyDelete
 2. കഴിഞ്ഞ പതിനേഴു നൂറ്റാണ്ടായി ജനകോടികളെ ആത്മീയാന്ധതയില്‍ മുക്കിക്കൊന്ന കര്‍ത്താവിന്‍റെ മണവാട്ടിമാരായ സകല സഭകള്‍ക്കും, അതില്‍ വിശ്വസിച്ചു മരിച്ചുപോയ തലമുറകള്‍ക്കും പറ്റിയ ആനമഡത്തരം ഈ മുഖത്തുനിന്നും നമുക്ക് കേള്‍ക്കാം !ആത്മീയതയുടെ ആശാൻപള്ളിക്കൂടമാണ് പള്ളികളായ പള്ളികളെല്ലാം എന്ന ദുഖസത്യം വരുംതലമുറയ്ക്ക് മനസിലാക്കുവാന്‍ ഈ മഹാവതാരം ഉതകട്ടെ ! ക്രിസ്തുവില്‍ ഉള്ള വിശ്വാസവും , ക്രിസ്തുവിന്റെ വിശ്വാസവും തമ്മില്‍ ഒരു ബന്ധവുമില്ലന്ന ഞെട്ടിക്കുന്ന സത്യം ഒന്നറിയാന്‍ മനസുകളെ ഇതിലെ,ഇതിലെ .."ഞാനും പിതാവും ഒന്നാകുന്നു" ,"എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു " ,"ഞാന്‍ അബ്രഹാമിന് മുന്‍പേ ഉണ്ടായിരുന്നു" ഈ മൂന്നു ക്രിസ്തുവിന്റെ വിശ്വാസം നമ്മിലും ഉറയ്ക്കുവാന്‍ ഉടനെ ഒരു "ഭഗവത് ഗീത" വാങ്ങൂ അച്ചായാ..

  ReplyDelete
 3. 44 നദികളുള്ള, എല്ലാ 15 കി.മീറ്ററിലും ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു ശുദ്ധജലസ്രോതസുള്ള, നമ്മുടെ ഈ നാട്ടിലെ മനുഷ്യരുടെ ഹൃദയങ്ങൾ ഇങ്ങനെ ഉണങ്ങിവരണ്ടുപോയത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കണം. ലോകത്ത് ഒരു നാടിനും അളവിൽ ഇത്രയും ധാരാളമായ അനുഗ്രഹങ്ങളില്ല. എന്നിട്ടും നമ്മൾ ഇത് മനസ്സിലാക്കുന്നില്ല. ധാരാളിത്തമാണ് നമ്മുടെ ശാപം എന്നത് മനസ്സിലാക്കുന്ന ഏതു രാജ്യത്തെയും മനുഷ്യർ നമ്മ്ദുഎ അലസതയെച്ചൊല്ലി നമ്മെ പുശ്ചിക്കും. കഴിവുകൾ ഉപയോഗിക്കാത്തവരാണ് നമ്മിൽ അധികവും. അല്പം അദ്ധ്വാനിക്കാൻ തയ്യാറുള്ള ഒരു മനുഷ്യനും ഈ നാട്ടിൽ സമുദ്ധിയുടെ കുറവുണ്ടാകാൻ ഒരു ന്യായവുമില്ല.
  സമ്പത്സമൃദ്ധിയുടെ നാടുകളായി നമ്മൾ അറിയുന്ന അമേരിക്കയും യൂറോപ്പുമൊന്നും നമ്മെപ്പോലെ പ്രകൃതിയുടെയും കാലാവസ്ഥയുടെയും കായികശക്തിയുടെയും വിഭവസമ്പത്ത്‌ അനുഭവിക്കുന്നില്ല. എന്നിട്ടും അവർ വെറും അര നൂറ്റാണ്ടിന്റെ സമയത്തിനിടെ ഇത്രമാത്രം വളർന്നെങ്കിൽ അത് അവരുടെ അദ്ധ്വാനശീലംകൊണ്ട് മാത്രമാണ്. അത്രയുംതന്നെ സമയം നമുക്കുമുണ്ടായിരുന്നു - സ്വാതന്ത്ര്യത്തിനു ശേഷം. നമ്മൾ മാത്രം ഇന്നും അന്യ രാജ്യങ്ങളിൽ നിന്ന് കടമെടുത്ത് നശിച്ചുകൊണ്ടിരിക്കുന്നു. നാണിക്കണം, നമ്മൾ, നാണിക്കണം.
  ഈ പറുദീസയിൽ നിന്ന് രക്ഷപ്പെടുക എന്നതായിത്തീർന്നിരിക്കുന്നു ഇന്ന് ഇവിടെ ജനിച്ചു വളരുന്ന ഓരോരുത്തരുടെയും അവരുടെ മാതാപിതാക്കളുടെയും ഏക ലക്ഷ്യം. കുടുംബങ്ങളിൽ നിന്നും പല മക്കൾ വിദേശത്താണ്. അതിൽ അഭിമാനിക്കുന്ന ഒരു നാണംകെട്ട സമൂഹമാണ് നമ്മുടേത്‌. ഇതെന്തുകൊണ്ട് എന്ന് നമ്മൾ ചിന്തിക്കുക. മറിച്ചാകേണ്ടിയിരുന്നതാണ് - ലോകത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നും മനുഷ്യർ കേരളത്തിലെത്താൻ കൊതിക്കേണടാതാണ്. അതുണ്ടാകാത്തത് നമ്മൾ നമ്മുടെ ചുറ്റുപാടുകളെയും നമ്മുടെ നദികളെയും മലകളെയും നമ്മെത്തന്നെയും നശിപ്പിക്കാനുള്ള വ്യഗ്രതയിൽ, നമ്മുടെ അനുഗ്രഹങ്ങൾ അറിയാതെപോയതുകൊണ്ട് മാത്രമാണ്. അതുകൊണ്ട് മാത്രമാണ്. ദൈവം നമ്മോടു പൊറുക്കുകയില്ല. ചരിത്രവും ഭൂമിശാശ്ത്രവും പഠിച്ച് തിരിച്ചറിവുണ്ടായാൽ, നമ്മുടെ കുഞ്ഞുങ്ങള്പോലും, നമ്മോട് ക്ഷമിക്കുകയില്ല.

  ReplyDelete