Translate

Wednesday, February 17, 2016

സീറോ മലബാർ സംഘത്തിനു വൻ തിരിച്ചടി!

ലോകമാസകലം സ്വന്തം പള്ളികളിൽ തന്നെ കൂടിയാലെ സീറോ മലബാർ കൂട്ടായ്മയിൽ സ്ഥാനമുണ്ടായിരിക്കൂവെന്ന മെത്രാൻ സംഘത്തിന്റെ തീരുമാനം വത്തിക്കാൻ തള്ളിക്കളഞ്ഞിരിക്കുന്നു. 

ഫരിദാബാദ് രൂപതയിലേക്ക് ഡൽഹിയിലുള്ളവരെ ബലമായി ചേർത്തുകൊണ്ടുള്ള ആർച്ചു ബിഷപ്‌ ഭരണിക്കുളങ്ങരയുടെ തീരുമാനത്തിന്മേ
ദൽഹി കത്തോലിക്കർ കൊടുത്ത പരാതിയിലാണ് സുപ്രധാനമായ ഈ തീരുമാനമുണ്ടായിരിക്കുന്നത്. 

അത്മായാ മുന്നേറ്റത്തിൽ സുപ്രധാനമായ ഒരു ചുവടുവെയ്പായിരിക്കും ഈ വിധി. 

ഇതിൻപ്രകാരം ലോകത്തെവിടെയുമുള്ള ലത്തീൻ പള്ളികളിൽ നിന്നു കിട്ടുന്ന കുറികൾ സീറോ മലബാർ സഭ അംഗീകരിച്ചേ മതിയാവൂ. 

വിശദമായ ലേഖനം നാളെ CCV യിൽ പ്രതീക്ഷിക്കാം!

2 comments:

  1. സീറോ മലബാറിലെ സീറോ എന്തിനെ സൂചിപ്പിക്കുന്നു ?
    എ) ആത്മീയതയുടെ അളവ്
    ബി) വിനയത്തിന്റെ അളവ്
    സി) നന്മയുടെ അളവ്
    ഡി) സഹാനുഭൂതിയുടെ അളവ്
    ഇ ) All of the above

    പടവലങ്ങ പോലെ കീഴ്പ്പോട്ടു വളരുന്ന ഒരു പ്രസ്ഥാനമാണ് സീറോമലബാർ ...ലോകത്ത് എവിടെ മലയാളി കുടിയേറി പച്ചപിടിച്ചോ ,അവിടെല്ലാം ആത്മാവിനെ രക്ഷിക്കാൻ സീറോ എത്തും .ലത്തീൻ റീത്തിന്റെ കാരുണ്യത്തിൽ നിന്നുകൊണ്ട് അവർക്കിട്ടു പാര പണിയുന്ന സീറോ അച്ചന്മാരുടെ തൊലിക്കട്ടി കാണ്ടാമൃഗത്തെയും തോൽപ്പിക്കുന്നതാണ് .
    കുറച്ചുനാളായി സീറോ ക്ഷീണത്തിലാണു, അമേരിക്കയിൽ മാർക്ക്‌ സുക്കെര്ബെര്ഗ് ഫേസ്ബുക്ക്‌ കണ്ടുപിടിച്ചത് കേരളത്തിലെ ദൈവവിളി കുറച്ചു എന്ന് കണ്ടു പിടിച്ചത് ദൈവശാസ്ത്രഞ്ജനായ ആലഞ്ചേരി തമ്പുരാനാണ് (ഇത് തന്നെയല്ലേ ക്വാൺഡം ഫിസിക്സ്‌ പറയുന്ന ബട്ടർഫ്ലൈ ഇഫക്റ്റ്) പിന്നെ സഭയുടെ കാവൽ മാലാഖയും കേസികളിൽ നിന്നും കാത്തു രക്ഷിക്കുന്നവനും റബ്ബർ പാലിന്റെ മധ്യസ്ഥനുമായ പരിശുദ്ധ മാണിസാർ ആകെ നാണം കെട്ടു രാജി വെച്ചു .

    സഹനദാസി സരിതയെ എന്തോ പൊക്കിക്കാട്ടി വിശ്വാസജീവിതത്തിനു മാതൃകയായ വിശുദ്ധ ജോസ് കെ മാണിയുടെ നിരാഹാരപന്തലിൽ പോയി ഇരുന്ന് മെത്രന്മാർ അവര്ക്ക് ഉണ്ടായിരുന്ന വിലകൂടെ കളഞ്ഞുകുളിച്ചു

    കല്ലറകളുടെ കാലാവധി പുതുക്കി ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമിച്ച ജാലിയൻവാലാബാഗ് ബിഷപ്പിനെതിരെ ജനരോഷം ആളിക്കത്തി .

    കന്യാസ്ത്രീയെ ധ്യാനഗുരു കയറിപ്പിടിച്ച കേസിൽ ലക്ഷങ്ങൾ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു . തൃശൂരിൽ റഫെലിനെ ഊരുവിലക്കിയ നോബി അംബൂക്കൻ നാലു കുര്ബ്ബാനകളിലും മാപ്പ് പറഞ്ഞു ,ലക്ഷങ്ങൾ നഷ്ടപരിഹാരം കൊടുത്തു .ഏതു കല്യാണം താൻ മുടക്കാൻ ശ്രമിച്ചോ അതേ കല്യാണത്തിനു സക്ഷിയാകേണ്ടിയും വന്നു. പിന്നിലിരുന്നു കുത്തിരുപ്പു നടത്തിയ തട്ടിൽ ബിഷപ്പിന്റെ തട്ടിപ്പുകളും നാടുകാർ അറിഞ്ഞു .
    സീറോയുടെ കുഞ്ഞാടുകളുടെ രോമാന്ജമായിരുന്ന ശ്രീ വട്ടായിയുടെ മാർക്കെറ്റിനും വലിയ ഇടിവുതട്ടി ,വിലക്കും മേടിച്ചു പാവം ഒരു മൂലയ്ക്കിരിക്കുന്നു .ശവസംസ്കാരം പള്ളിയിൽ നടത്താതിരുന്ന സഭയ്ക്കെതിരെ കോടതിയിൽ പോയി 10 ലക്ഷം വാങ്ങിയ മിടുക്കന്മാരെ കണ്ടു സീറോ കുർബ്ബാന തൊഴിലാളികൾ ഞെട്ടിവിറച്ചു ഇരിക്കുമ്പോളാണ് ...ദേ അടുത്ത വിവാദം
    പറയുന്നത് BBC. ജോൺ പോൾ രണ്ടാമന്റെ വിവാഹിതയായ സ്ത്രീയുമായി ഉണ്ടായിരുന്ന അടുപ്പത്തെ തെളിവുകൾ അടക്കം നിരത്തിയപ്പോൾ ഏറ്റവും പൊള്ളിയത്‌ ശാലോം എന്ന ആത്മീയപൈങ്കിളി വാരികയും ചാനലും നടത്തുന്നവർക്ക് ആണെന്ന് തോന്നുന്നു. ഫണ്ണി പന്നത്തറയും ഡിസ്കോശാന്തി മോനും ചേർന്നു ഹൃദയവയലിലൂടെ മാർപ്പാപ്പയുടെ പ്രണയത്തിന്റെ നിഷ്കളംകത കുഞ്ഞാടുകളിലെയ്ക്കെത്തിച്ചു .

    ലോകത്തെവിടെയുമുള്ള ലത്തീൻ പള്ളികളിൽ നിർബന്ധ പിരിവുകളോ കുർബ്ബാനതൊഴിലാളികളുടെ ചട്ടമ്പിത്തരമോ ഇല്ല . സീറോ മലബാറിനെ വട്ടപ്പൂജ്യമാക്കുന്ന കോടതി വിധിക്ക് നന്ദി .ലോകമാസകലം സ്വന്തം പള്ളികളിൽ തന്നെ കൂടിയാലെ സീറോ മലബാർ കൂട്ടായ്മയിൽ സ്ഥാനമുണ്ടായിരിക്കൂവെന്ന മെത്രാൻ സംഘത്തിന്റെ തീരുമാനം വത്തിക്കാൻ തള്ളിക്കളഞ്ഞിരിക്കുന്നു.

    അത്മായാ മുന്നേറ്റത്തിൽ സുപ്രധാനമായ ഒരു ചുവടുവെയ്പായിരിക്കും ഈ വിധി.
    ഇതിൻപ്രകാരം ലോകത്തെവിടെയുമുള്ള ലത്തീൻ പള്ളികളിൽ നിന്നു കിട്ടുന്ന കുറികൾ സീറോ മലബാർ സഭ അംഗീകരിച്ചേ മതിയാവൂ.

    പ്രിയകുർബ്ബാന തൊഴിലാളികളെ ,പ്രിയകൂദാശ ചട്ടമ്പികളേ കാലത്തിന്റെ അടയാളങ്ങൾ മനസ്സിലാക്കി ക്ലാവർ കുരിശും വെച്ച് കുണ്ടി തിരിഞ്ഞ കുർബ്ബാനയും ചൊല്ലി അടങ്ങിയൊതുങ്ങി ഇരുന്നാൽ നിങ്ങള്ക്ക് കൊള്ളാം ...
    പഴയനല്ല കാലം ....അല്മായന്റെ തലയിൽ കയറി നിരങ്ങിയിരുന്ന ആ കാലത്തെ ധാര്ഷ്ട്യമെങ്ങാനും ഇനി പുറത്തെടുത്താൽ പിള്ളേർ കൈവെപ്പു ശുശ്രൂഷ നടത്തും പറഞ്ഞില്ല എന്നു വേണ്ട ...

    " ഹാ ! കത്തനാരെ അധികതുംഗ പദത്തിലെത്ര
    ശോഭിച്ചിരുന്നൊരു പോപ്പു കണക്കെയെ നീ
    ശ്രീ ഭൂവിലസ്ഥിര അസംശയമിന്നു നിന്റെ
    യാഭൂതിയെങ്ങു പുനരെങ്ങു കിടപ്പിതോർത്താൽ"

    ReplyDelete
  2. "നിന്നെപ്പോലെ തന്നെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുവാൻ" മാനവരാശിയെ പഠിപ്പിച്ച ലോക ഗുരുവായ ക്രിസ്തുവിനു തെല്ലൊരാശ്വാസം നല്കുന്ന തീരുമാനമാണ് ഇന്നത്തെ സഭകളിലെ ഈ "അയിത്തം" മാറ്റുക എന്നത് ! 'എഖൂമനിസം' വായിലൂടെ നിരന്തരം ശർദ്ദിക്കുന്ന പുരോഹിതാ, നിന്റെ കപടവാഴ്ച്ചയുടെ അന്ത്യത്തിന്റെ തുടക്കം ഇതാ തുടങ്ങികഴിഞ്ഞു ! പോകപ്പോകെ ഒരു "പള്ളിക്കൂട്ടയ്മ" ഒരു ഗ്രാമത്തിനു മതിയെന്ന സുഖമുള്ള നിലയിലെത്തും ക്രിസ്തീയർ ! അപ്പോൾ ഗ്രാമങ്ങൾ തോറും ഒരുപള്ളിയും, ഒരുപള്ളിമൂപ്പനും (കത്തനാരും പാസ്ടരും അല്ല), ഒരു സെമിത്തേരിയും, ഒരു ക്രിസ്തീയ ആരാധനാ രീതിയും നടപ്പിലാകും ! ഹാ ..തെല്ലൊരാശ്വാസം ,ശബ്ട കോലാഹലങ്ങളെ വിട! പക്ഷെ, "ഈ ജനം അധരംകൊണ്ടു മാത്രം എന്നെ സ്നേഹിക്കുന്നു" എന്ന ക്രിസ്തുവിന്റെ മൌനനൊമ്പരം മാറണമെങ്കിൽ, നാം "അയക്കാരനെ സ്നേഹിച്ചേ" മതിയാവൂ ,,,അതുമൂലം, അനന്തരം നാം ദൈവമക്കൾ ആയിത്തീരും ! അതുവരെ നാം ക്രിസ്തീയരല്ല! ,പിന്നെയോ വെറും നീച സഭകളുടെ അജഗണങ്ങൾ മാത്രം എന്ന വിശ്വസത്യം, "മതിലേൽ കുരുത്തെന്നു" വീമ്പടിക്കുന്ന അചായകൂട്ടങ്ങൾ ഓർത്തിരുന്നാൽ, മറ്റുള്ളവര്‍ നമ്മെനോക്കി പരിഹസിച്ചു ചിരിക്കാതിരിക്കും ! ഇന്നും സഭകളുടെ പേരില് ,പള്ളികളുടെ പേരില് ശവക്കോട്ടകളില്‍ പോലും തമ്മിൽ തല്ലുന്ന ജനമേ ,നിങ്ങള്‍ ക്രിസ്തീയരാനെന്നു നിങ്ങളോട് പറഞ്ഞു ? തമാശ തമാശ വലിയ തമാശ ! "ഒരുജാതി ,ഒരുമതം ഒരുദൈവം, ഒരു സെമിത്തേരി മനുഷ്യനു"! എങ്കില്‍ മനുഷ്യര്‍ക്കും മാലാഖമാര്‍ക്കും പരമസുഖം ,അവന്റെ രാജ്യം അങ്ങിനെ താനേ ഭൂമിയില്‍ വന്നിരിക്കും! ശുഭം ,,,

    ReplyDelete