Translate

Wednesday, December 14, 2011

The Problem of Evil

“The problem of vindicating an omnipotent and omniscient God in the face of evil is insurmountable. Those who claim to have surmounted it, by recourse to notions of free will and other incoherencies have merely heaped bad philosophy onto bad ethics.” – Sam Harris

For me the ‘problem of evil’ has always been, to borrow a quote from Winston Churchill, a riddle wrapped in a mystery inside an enigma. Recently I came across the book 50 philosophy ideas you really need to know by Ben Dupre. He sets aside two chapters to deal with this problem.

What is the ‘problem of evil’?

The most recent face of pure evil was that of one-armed Govindachami, who has been condemned to death for kicking a helpless young woman from a moving train on to the tracks and raping and killing her as she lay badly injured. What is more evil is the mind-set of the mafia behind this monster that has arranged for his legal support.

Earlier this year the shocking report of a ‘murder’ appeared in the media. Advocate Jose Kurian, 36 and his wife Sindhu Nair, 37 a management professional were arrested for torturing and starving their domestic help – Dhanalakshmian 11 year old minor girl from Tamilnadu– to death in Ernakulam district of Kerala. Sindhu confessed that they used to burn the girl with cigarettes, pour hot water on her and poke her with burning firewood. What was even more bizarre and cruel was that they sought the help of a veterinarian to treat the girl. The provocation for the torture was that the girl could not perform all the backbreaking domestic tasks, although she was bought by the couple for Rs.15,000 just for looking after their child.

History is full of evil men and their cruel ways. Religions and their sadistic leadership have taken the lead in man’s inhumanity to man.

Six million Jews are believed to have been killed in the gas chambers of the concentration camps set up by Hitler. Idi Amin, the mad ruler of Uganda, Pol Pot of Cambodia, and Stalin of Russia are some of the sadists who made millions of innocent people disappear in the name of ideology and/or for maintaining absolute power.

The 1984-5 drought and famine in Ethiopia caused over one million people to starve agonisingly to death. The images of thousands swallowed up by angry tsunami waves are still fresh in our minds. 9/11 of New York was an instance of pain and suffering caused in the name of religion. Another case was that of the Catholic Church whose popes were instrumental in the torture and killing of thousands during the period of inquisition in the name of putting down heresy. Christ came to earth as a saviour. He taught his followers to ‘love thy neighbour’ and be compassionate and helpful to the needy. But his successors, in their hot pursuit of temporal power and spiritual control, forced their faithful to spy and accuse each other of heresy. Even thinking heresy was to be punished. Very cruel modes of torture were invented; after torture they were burned at stake.

Torture techniques included water torture “when a funnel would be forced down the victim’s throat. Five litres of water was considered ‘ordinary’ and that amount of water could burst blood vessels. In the ordeal of fire the prisoners were manacled before a fire, fat or grease was spread over their feet, and that part of them cooked until a confession was obtained.” All this was done by the inquisitor generalis who invariably was a priest, monk or bishop. Very few are aware that it was St. Francis Xavier who requested for the Goa inquisition in which 16,202 persons were affected.

For me personally, one of the more evil acts is to bring a child into this world and then abandon/kill the little one who never asked to be born in the first place.

We see pain and suffering everywhere. They are due to both human and natural causes. It is usual to distinguish between ‘moral evil’ (e.g. murder) caused by humans and ‘natural evil’ (e.g. tsunami) brought about by factors outside human control.

“Famine, murder, earthquake, disease – these cause suffering and death to millions. If you could click your finger and stop all this misery, you would be considered a heartless monster not to do so. Yet, there is a being with unlimited power that can do that – God. Why doesn’t he do that? That is the core of the problem of evil.”

The problem of evil is a direct consequence of the qualities that are attributed to God by the Judeo-Christian theology. These qualities define the concept of God; if we subtract even one, the very concept of God disappears.

According to Christian tradition, God is omnipresent (present everywhere), omniscient (knows everything), omnipotent (can do everything) and omnibenevolent (desires to do good). As an omniscient being, he is aware of the evils of this world; being omnipotent, he is capable of preventing them and being omnibenevolent, he wants to prevent all this evil.  Yet we see an immense amount of pain and misery around us. In this case we can only conclude logically that God doesn’t know what is going on or he doesn’t care about the pain and suffering or he can’t do anything about it or he does not exist!

It is here that Christian theologians have conjectured up some rope tricks to make the existence of an omnipresent, omniscient, omnipotent and omnibenevolent God compatible with the existence of evil.

The easiest trick is to deny the very existence of evil as the Christian Scientists have done. However, the vast majority of theists do not buy this claim. They try to qualify God’s omnibenevolent attribute by claiming that there are ‘morally sufficient reasons’ why God might not always desire to eliminate pain and suffering. They, in fact, believe that occurrence of evil in this world is, in the long run, good. This might sound weird to many. But they justify their claim saying that the suffering on earth is the price we pay for ‘free-will’ – the freedom to have choices about our actions. “Human freewill is a divine gift of enormous value, but God could not have made this gift to us without the risk of our abusing it.” Again it is argued that only through suffering and adversity one’s moral character and virtue are forged.

The theists are, however, unable to explain either the arbitrariness or the sheer scale of human suffering. More often than not, the blameless suffer, while the culprits go unpunished. In many situations the quantum of suffering is totally disproportionate to the requirements of character building. Even if we accept the gift of free will to compensate for moral evil, what possible sense can we make of natural evil? The response to this question is rather laughable: it is the work of the devil or that such evils are God’s just punishment for Adam and Eve’s original sin!! When driven to a corner, the theists claim that God works in mysterious ways.

The ‘freewill defence’ itself runs into difficulties when dealing with the ‘problem of freewill.’  The question is: are we genuinely free in our capacity to make choices?

When thinking of the problem of evil and the Christian response to the same, I am reminded of what Bertrand Russell wrote in the essay “An Outline of Intellectual Rubbish”:

“It has been said that man is a rational animal. All my life I have been searching for evidence which could support this.”


13 comments:

  1. നന്മയുംതിന്മയും വേര്‍തിരിക്കുവാന്‍, അളക്കുവാന്‍ യാതൊരു അളവുകോലുമില്ല. തിന്മ ചിലര്‍ക്ക് നന്മയാണ് എന്നാല്‍ നന്മ ചിലര്‍ക്ക് തിന്മയും. ഉദാഹരണത്തിന് മതമൌലികവാദികളെ എടുക്കുക. മഹാത്മാഗാന്ധിജിയുടെ ജീവന്‍ എടുത്തത് മതഭ്രാന്തനായ നത്തുരാംഗോട്സെ എന്ന ഭീകരന്‍ ആയിരുന്നു. കോടാനുകോടികള്‍ക്ക് ഗാന്ധിജി നന്മയുടെ പ്രവാചകനും എന്നാല്‍ മതമൌലിക വാദികള്‍ക്ക് ഗോട്സെ ദൈവതുല്യനും, സനാതനധര്‍മ്മത്തെ രക്ഷിക്കുവാന്‍വന്ന പ്രവാചകനും. ഇസ്ലാംമതമൌലികവാദികളുടെ നിയമം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചു. പോരാഞ്ഞു പര്‍ദാകൂട്ടിലും‍ അടച്ചു. മതമായിരുന്നു ഭൂമുഖത്തെ പല യുദ്ധങ്ങള്‍ക്കും കാരണം.

    ലിങ്കന്‍, ലെനിന്‍, ഗാന്ധി, മാവോ, മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌, കാറല്‍ ഡി ജെരസ്സി (Carl Djerassi ) , ഹിറ്റ്ലര്‍, ഈദിയാമിന്‍ എന്നിവരില്‍
    ആരാണ് ഏറ്റവും വലിയ തിന്മ അല്ലെങ്കില്‍ നന്മ. മാര്‍പാപ്പയോടു ചോദിച്ചാല്‍ തിന്മ കാറല്‍ ഡി ജെരസ്സി (Carl Djerassi ) എന്നു പറയും. കാരണം ഇദ്ദേഹമാണ് ഗര്‍ഭനിരോധകഗുളികകളുടെ പിതാവ്. കോടാനുകോടി വരുവാന്‍ ഇരിക്കുന്ന ജനത്തിന്‍റെ കൊലയാളിയായെ പുരോഹിതവര്‍ഗം ഇദ്ദേഹത്തെ കാണുകയുള്ളൂ. മാനുഷ്യക മൂല്യങ്ങള്‍ക്ക്
    വില കല്പ്പിക്കുന്നവര്‍ ഈ ‍ഗുളികകള്‍മൂലം എത്രയെത്ര ഗര്‍ഭം അലസിപ്പിക്കല്‍ ഇല്ലാതാക്കിയെന്നു ചിന്തിക്കും.

    ഇനി ജോണ്‍പന്ത്രാണ്ടാമന്‍ മാര്‍പ്പാപ്പയെപ്പറ്റി നന്മ തിന്മവശങ്ങള്‍ ഒന്നു പരിശോധിക്കാം. പുരോഹിതരുടെ കണ്ണുകളില്‍ ഇദ്ദേഹം പേരു വിളിക്കാത്ത പുണ്യാളനാണ്. എന്നാല്‍ ഇയാള്‍ തിന്മയുടെ പിശാചായിരുന്നു. പത്താംനൂറ്റാണ്ടിലെ ആരംഭകാലത്തെ മാര്‍പാപ്പ. സെര്‍ജിയോമൂന്നാമന്‍ മാര്‍പാപ്പയും അയാളുടെ മകള്‍
    പതിമൂന്നുവയസ്സുകാരി മരോസ്സീയുമായിരുന്നു മാതാപിതാക്കള്‍. പിന്നീട് മകന്‍ ജോണ്‍പന്ത്രണ്ടാം മാര്‍പാപ്പാ അമ്മയെ അനൌദിക ഭാര്യയും വെപ്പാട്ടിയുമാക്കി. സ്വന്തം രക്തബന്ധമുള്ളവരായി ലൈഗികവേഴ്ചകള്‍ നടത്തിയും ദേവാലയങ്ങള്‍ വേശ്യാലയങ്ങളാക്കിയും തിരുസഭയെ ഭരിച്ചു. എതിരാളികളെ കൊന്നും കൈകാലുകള്‍ മുറിച്ചും ഈ ഭീകരന്‍ സഭയെ നയിച്ചു. ഏതായാലും ഒരാള്‍ തന്‍റെ ഭാര്യ ജോണ്‍ പന്ത്രണ്ടാമന്‍ മാര്‍പാപ്പയുമായി രതിസംഭോഗത്തിലേര്‍പ്പെടുമ്പോള്‍ കുപിതനായി ഈ മാര്‍പാപ്പയെ വധിച്ചു. സഭയുടെ ഈ രാജകുമാരന്‍ തിന്മയോ നന്മയോ? ഹിരോഷിമയില്‍ ബോംബിട്ടത് ജപ്പാന്‍കാര്‍ ശപിച്ചപ്പോള്‍ അമേരിക്കാ നന്മയായികരുതി അന്ന് ആഹ്ലാദംകൊണ്ട് മതിമറന്നു. ഇനി നന്മതിന്മകള്‍ വായനക്കാര്‍ അളക്കട്ടെ.

    ReplyDelete
  2. Mr. James Joseph ന്റെ The problem of evil എന്ന നല്ല ലേഖനം കണ്ടു. ശരിയാണ്, ചിന്തിക്കുന്ന ഏത്‌ മനുഷ്യനെയും അലട്ടുന്ന കാര്യമാണ് നന്മയോടോത്തു തിന്മ നിലനില്‍ക്കുന്നതെങ്ങനെ എന്നത്. ദാര്‍ശനികമായ വഴികളിലൂടെ അതിനുത്തരം തേടി ഞാനും വളരെ അലഞ്ഞിട്ടുണ്ട്. എന്റെ ഹിന്ദു സുഹൃത്തുക്കള്‍ പറയാറുണ്ട്‌, തിന്മ ഒരാളുടെ ജീവിതത്തില്‍ വന്നുഭവിക്കുന്നത് അയാളുടെ പൂര്‍വ്വജന്മത്തിന്റെ, കര്‍മ്മത്തിന്റെ, ഫലമാണെന്ന് കരുതുകയെ നിവൃത്തിയുള്ളൂ എന്ന്. അങ്ങനെയെങ്കില്‍, നിര്‍ദോഷികളായി നാം കാണുന്നവര്‍ ദുരിതജീവിതത്തെ അഭിമുഖീകരിക്കുന്നത് നമ്മില്‍ ഒരു തരം നിര്‍വികാരതയെ ഉണര്‍ത്തും. അതായത്, അവന്‍, അവള്‍, പണ്ട് ചെയ്തതിന്റെ ഫലം അനുഭവിക്കുന്നു, നമുക്കെന്തു ചെയ്യാനാവും എന്ന നിര്‍മ്മമത! ഈ ചിന്ത ജീവിതദുരിതങ്ങള്‍ക്ക് ഒരു പരിഹാരമാകുന്നില്ല. അവയ്ക്ക് സ്ഥായിയായ ഒരു വിശദീകരണവുമല്ല ഇത്. പക്ഷേ ഒരു വിശദീകരണമെങ്കിലും ഇക്കാര്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ അന്ന് ആശിക്കാത്തവര്‍ കാണില്ല.

    എന്നെത്തന്നെ ഞാന്‍ സമാധാനിപ്പിക്കുക ഇങ്ങനെ ചിന്തിച്ചാണ്. ഒന്ന്: നെഗറ്റീവ് ആയതെല്ലാം പോസിറ്റീവ് ആയതിന്റെ അഭാവം മാത്രമാണ്. അഭാവം അസ്തിത്വമല്ല. ഇല്ലായ്മയാണ്. അല്ലെങ്കില്‍ ഇല്ലായ്മയുടെ തോന്നലില്‍ നിന്നുളവാകുന്ന വിഭ്രമമാണ്.
    രണ്ട്: കാര്യകാരണങ്ങളെ കൃത്യമായിട്ടെന്നല്ല, അല്പമെങ്കിലും തൃപ്തികരമായി അളക്കാന്‍ നമ്മുടെ ബൌദ്ധിക അളവുകോലുകള്‍ തീരെ അപര്യാപ്തമാണ്. ഇപ്പോഴത്തെ അവസ്ഥയും ഭൂതഭാവികളും തമ്മില്‍ ബന്ധിപ്പിക്കാനുള്ള യുക്തിയോ അറിവോ നമുക്കില്ല.
    മൂന്ന്: നമ്മുടെ നിസാരതയില്‍ നാം കാണുന്ന അല്‍പ കാലയളവില്‍ ഉരുത്തിരിയുന്നവ പ്രപഞ്ചത്തിന്റെ മൊത്തം സംവിധാനത്തില്‍ എങ്ങനെ ഒന്നുചേരുന്നു, പൊരുത്തപ്പെടുന്നു എന്നതിലേയ്ക്ക് ഒരുള്‍ക്കാഴ്ചയും നമുക്കില്ല. നാം കളിക്കുന്നത് ഒരു വലിയ നാടകത്തിന്റെ ഒരു ചെറിയ സീന്‍ മാത്രമാണ്. മൊത്തം നാടകം കണ്ടു കഴിഞ്ഞേ കഥയെന്തെന്ന് ഒരാള്‍ക്ക് തിരിയൂ. അതൊരു ട്രാജെഡിയാണോ കോമെഡിയാണോ എന്ന് പോലും നമ്മുടെ ഹൃസ്വജീവിതത്തില്‍ നാമറിയുകയില്ല.
    നാല്: എന്നാല്‍, ബുദ്ധിയുപയോഗിച്ച്, നമുക്ക് അനുമാനിക്കാവുന്ന ചിലതുണ്ട്. അവയില്‍ ചിലതാണ് - ഉണ്മയെന്നത് പോസിറ്റീവ് ആണ്. ഉള്ളത് അവസാനിക്കില്ല, ഇല്ലാത്തത് ഉണ്ടാകുകയുമില്ല. കാരണം, അടിസ്ഥാനപരമായി ഉള്ളത് എന്നും ഉണ്ടായിരുന്നിരിക്കണം. എങ്കില്‍ അത് അനന്തവുമാണ്. അനന്തമായത് സംപൂര്‍ണ്ണമാണ്. സംപൂര്‍ണ്ണമായതില്‍ കുറവുകള്‍, തിന്മ, ഉണ്ടാവാന്‍ പാടില്ല. അങ്ങനെയെങ്കില്‍, തിന്മയായി നാം അറിയുന്നത്, നമ്മുടെ ഹൃസ്വദൃഷ്ടിയുടെ സൃഷ്ടിയാണ്. പരിപൂര്‍ണ്ണതയുടെ വശ്യഭാവങ്ങള്‍ നമ്മില്‍ നിന്ന് മറഞ്ഞിരിക്കുന്നു. നാം കാണുന്നത് (യാഥാര്‍ത്ഥ്യം - അവിടെ നമുക്ക് മുമ്പിലുള്ളത്) കാര്യങ്ങളുടെ സത്യാവസ്ഥയല്ല. അങ്ങേയറ്റത്തെ സത്യം അറിയുന്നവര്‍ തുലോം വിരളമാണ്. അങ്ങേയറ്റത്തെ സത്യത്തില്‍ എത്തുന്നയാള്‍ തിരിച്ചറിയുന്നതെന്തായിരിക്കും? ജെ. കൃഷ്ണമൂര്‍ത്തി അതിങ്ങനെ കുറിക്കുന്നു: "ആന്തരികമോ ബാഹ്യമോ ഇല്ല. സമ്പൂര്‍ണ്ണത മാത്രമേയുള്ളൂ. വിഘടനം ഭ്രാന്തിന്റെ ഫലമാണ്. പൂര്‍ണ്ണത എന്നത് വെറുമൊരു വാക്കല്ല. അതനുഭവിക്കാനാവുക, ബാഹ്യമെന്നും ആന്തരികമെന്നും ഉള്ള വിഭജനം തീര്‍ത്തും ഇല്ലാതാകുമ്പോഴാണ്." ഇവിടെവരെ എത്തിച്ചേരാത്ത ഏതൊരാളും നന്മതന്മകളെപ്പറ്റി ആകുലരായിത്തന്നെ കഴിയേണ്ടിയിരിക്കുന്നു. സാന്ത്വനമേകുന്നവ വളരെയൊന്നും അവര്‍ക്ക് ലഭ്യമല്ല.

    സാത്വികമായി തുടര്‍ന്ന് ഇങ്ങനെ ചിന്തിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഇരുട്ട് വെളിച്ചത്തിന്റെ അഭാവമാണെന്നതുപോലെ, രോഗം ആരോഗ്യത്തിന്റെ അഭാവമാണെന്നതുപോലെ, പിശാച്ച് ദൈവസാന്നിധ്യത്തിന്റെ അഭാവമാണെന്നതുപോലെ, തിന്മ നന്മയുടെ അഭാവമാണ്. നെഗറ്റീവ് ഒന്നിനും അതിന്റേതായ സ്രോതസ്സ് ഉണ്ടാവില്ല. നമ്മള്‍ അത്യധികമായി ആഗ്രഹിക്കുന്നതിന്റെ അഭാവം മാത്രമാണ് തിന്മ. അഹംബോധമാണ് ആഗ്രഹങ്ങളുടെ സ്രോതസ്സ്. അഹംബോധം മാനസ്സിക വിഭ്രാന്തിയെ സൃഷ്ടിക്കുന്ന മയക്കുമരുന്നാണ്. അഹത്തിന്റെ അളവുകോലുകള്‍ നഷ്ടപ്പെടാന്‍ മാത്രം ധൈര്യമുണ്ടെങ്കില്‍, നമ്മതിന്മകള്‍ എന്ന ചോദ്യചിഹ്നം മാഞ്ഞുപോകും.

    ഇതൊരു തുടക്കമാണ്. ഈ വിഷയത്തിലേയ്ക്ക് കൂടുതല്‍ വിശദാന്വേഷണം ആവശ്യമാണ്‌. താത്പര്യമുള്ളവര്‍ അവരുടെ ചിന്തകള്‍ കുറിച്ചാല്‍, തുടര്‍ച്ചിന്തകളിലൂടെ കൂടുതല്‍ തെളിമയുണ്ടായെന്നു വരാം. വായനക്കാര്‍ പ്രതികരിക്കുമെന്ന പ്രത്യാശയുണ്ട്.

    ReplyDelete
  3. First. let me say this. Mr James Joseph confines himself, unfortunately, to Christian Ethics and its myriad explanations of evil and good. The pundits in the churches cemented their hollow argumentation with what came to be known as cause and effect, thus enshrining Reason as a super-faculty and proclaiming man as a Rational being, who can make free choices because he has been endowed with a free will. This is the most grotesque joke forced upon millions of people by the official preachings and teachings by all the churches whatever their denomination. As Russell put it succinctly, we are still searching for a foolproof evidence to show that man is a rational being and is free to make his choices in absolute freedom! One simple hint: does a human choose to be born where, when and in which family? Predetermination? Fundamental Project? Or as the Biblical phrase says,"Right from the inception of this world, I had prepared a plan for you!"

    The curious thing is that no one can shed some light as to what is the content of "predetermination" ("projet fundamental") and the "plan"!

    Secondly, the author seems to be too concerned with evils, albeit, suffering, playing havoc with humanity. But what about other creatures in the Nature wantonly destroyed, demolished and wiped away by various calamities. A bird a cat, a snake, a tree, a plant,a creeper -- do they not suffer? If only he had taken time to go thru some of the Eastern philosophies, particularly Hindu, more particularly the most ancient texts!. Of course, no book, no scripture, no guru will give you a limpid answer, because there is no answer. I understand this: that Life is a NEVER-CEASING, PERMANENT HAPPENING EVERY INSTANT. Like in the cosmic dance of Shiva, life is being created, maintained a moment and destroyed the very next instant and this PROCESS has been going on from the beginning,, will go on till the end of TIME. Now I do not know if life has a purpose, if there is one who conducts the philharmonic! Let us not in any case construct a personal god who is up there distributing good and bad points. That is the iconographic creation for frightening as well as for appeasing the feeble minds. But as Budha said, "BE COMPASSIONATE" and as Jesus said "LOVE EVEN YOUR ENEMY" Almost impossible, but every one of us is capable of. Let god-men muddle in their half-cooked answers! Didn't the poet say long time ago:

    അനന്തമജ്ഞാതമവര്‍ണ്ണനീയം
    ഈ ലോകഗോളം തിരിയുന്ന മാര്‍ഗം
    അതിങ്കലെങ്ങാണ്ടൊരു മുക്കില്‍ നിന്നും
    നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു!

    (Posted on behalf of Inasu Thalak)

    ReplyDelete
  4. ബാലശിക്ഷ 1

    കുഴയ്ക്കുന്ന ചോദ്യം , ഉത്തരം പറയുക അസാദ്ധ്യം , എങ്കിലും എന്‍റെ അഭിപ്രായം പറയാം. വിവരിക്കണമെങ്കില്‍ ദിവസങ്ങള്‍ എടുത്തെക്കാവുന്ന ഒരു സങ്കീര്‍ണമായ ഒരു വിഷയമാണിത്. ഏറ്റം ചുരുങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാലും നീണ്ടുപോകും . വിശദമായി http://guru-pippiladan.blogspot.com/എന്ന ബ്ലോഗില്‍ കിടപ്പുണ്ട്.

    അനീതിയും അക്രമവും വലിയ ദുഷ്ട്ടതകളും പ്രവര്‍ത്തിക്കുന്നവരെയും , കൊലപാതകികളെയും , ചൂഷകരെയും , ദൈവത്തെ വെല്ലുവെളിച്ചു നടക്കുന്നവരെയും , മദ്യവും മയക്കുമരുന്നും ഉണ്ടാക്കി വിതരണം നടത്തുന്നവരെയും പെണ്‍വാണിഭക്കാരെയും ,പലിശ മുതലാളിമാര്‍, കച്ചവടമെന്നപെരില്‍ നടത്തുന്ന കാപട്യക്കാര്‍, ജനകോടികളെ അനുനിമിഷം വഞ്ചിച്ചുകൊണ്ടിരിക്കുന്ന പരസ്യ കച്ചവടക്കാരെയും , കള്ളപ്പണവും , വ്യാജനോട്ടുകളും ഉപയോഗിക്കുന്നവരെയും( സ്നാപകനെ കൊന്ന ഹെറോദോസ്, കയീന്‍, നിമ്രൊധ് , ദാവൂദു , ഫറവോ, NEBUCHADNEZZAR , JEZEBEL , ) ........... പഠിച്ചാല്‍ , അവരില്‍ പലര്‍ക്കും കാര്യമായ കഷ്ട്ടപ്പാടുകാലോ ,ദുഖമോ ദുരിതമോ രോഗങ്ങളോ ഒന്നുമില്ലെന്നും കാണാന്‍ സാധിക്കും .എന്നാല്‍ ദൈവത്തോടടുത്തു ജീവിക്കുന്ന പലര്‍ക്കും ( ആബേല്‍ ,പ്രവാചകര്‍ ,സ്നാപക യോഹന്നാന്‍ ,യേശു ,ശിഷ്യരും അപ്പോസ്തലരും, Graham Staines, വടക്കേ ഇന്ത്യയിലെ പ്രേക്ഷിത പ്രവര്‍ത്തകര്‍), രോഗങ്ങളും ദുരിതങ്ങളും ,അല്പ്പയുസും ,കഷ്ട്ടങ്ങളും ദുരിതങ്ങളും അലട്ടുന്നതായി കാണാം. ഇത് നോക്കിക്കാണുന്ന പാവപ്പെട്ട സാധാരണക്കാരന്‍, ദൈവത്തെ സംശയിചില്ലങ്കിലെ അത്ഭുതമോള്ളൂ. എന്നാല്‍ വിശാലമായ ഒരു അവലോകനം നടത്തിയാല്‍ ഇതില്‍ അനീതിയില്ലെന്നും ദൈവം നീതിമാനാണെന്നും നമ്മുക്ക് കാണാം. പ്രവാചകരെയും യേശുവിനെയും ശിഷ്യരെയും അപ്പോസ്തലന്മാരുടെയും ജീവിതവും മരണവും പഠിച്ചാല്‍ മാത്രം മതി ഇതിനുത്തരം ലഭിക്കാന്‍.
    പരിഹാരം ചെയ്യാവുന്ന തെറ്റുകളും , പരിഹാരം ചെയ്യാന്‍ പാടില്ലാത്ത തെറ്റുകളുമുണ്ട് ( ഉദ: പരിശുദ്ധാല്‍മാവിനെതിരായ പാപം ) . ക്ഷമിക്കപ്പെടാത്ത തെറ്റുകള്‍ ചെയ്തവരെ ഇവിടെ ശിക്ഷിച്ചാല്‍ നീതിമാനായ വിധികര്‍ത്താവിനു, അവരെ നിത്യ ശിക്ഷക്ക് വിധിക്കാന്‍ പറ്റില്ല. എന്നാല്‍ ചെറിയ തെറ്റ് ചെയ്തവരെ ശിക്ഷിക്കാതെ നീതിമാനായ ദൈവത്തിനു നിത്യജീവന്‍ കൊടുക്കുവാനും കഴിയില്ല. അപ്പോള്‍ അവര്‍ക്കുള്ള ശിക്ഷ, ഈ ജീവിതത്തില്‍ തന്നെ അനുഭവിക്കുവാന്‍ ദൈവം (സാത്താനെ) അനുവദിക്കുന്നൂ. നെറ്റി ചുളിക്കുന്നതിനു മുന്‍പ് ജോബിന്‍റെ പുസ്തകം വായിക്കുക. യേശുവിനെ പരീക്ഷിച്ചതാര്‍? നമ്മുടെ വിശ്വാസത്തിന്‍റെ ബലത്തെ (പട്ടിണി,രോഗം,വേര്‍പാട്,വൈകല്യങ്ങള്‍,കഷ്ട്ടത അപവാദം ,....) പരീക്ഷിക്കുവാനെ ദൈവം സാത്താനെ അനുവദിക്കൂ. നമ്മുടെ ബലഹീനതകളെ( മദ്ധ്യം മദിരാക്ഷി ,പണം, അധികാരം ,പ്രശസ്തി ,രതി, വിനോദമേന്നപേരിലുള്ള പലതും ...) പരീക്ഷിക്കുന്നത് സാത്താന്‍റെ ഒരു വിനോദമാണ്

    Hebr 12:8- എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല ജാരസന്താനങ്ങളാണ് .( வெஷய பில்லையு)

    ഈ ശിക്ഷകള്‍ , രോഗം, കാരാഗൃഹവാസം , അപകടങ്ങള്‍, പീഡനങ്ങള്‍ , കുറ്റവാളിയെന്നുള്ള ആരോപണം, ശാരീരിക മാനസിക ,വൈകാരിക വൈകല്യങ്ങള്‍, സാമ്പത്തീക പരധീനകള്‍ , കുടുംബാംഗങ്ങളുടെ വേര്‍പാട്, മര്‍ദനം, അവഹേളനം, നിന്ദ, പരിഹാസം, തിരസ്ക്കാരം, കുടുംബാംഗങ്ങളെ നമുക്കെതിരാക്കുക, പട്ടിണി, വ്യാജരോപണങ്ങള്‍, തെറ്റിദ്ധരിക്കപ്പെടല്‍ ..... എന്നിങ്ങനെയോക്കെയാകം.

    ReplyDelete
  5. ബാലശിക്ഷ 2

    മേല്‍പ്പറഞ്ഞവയില്‍നിന്നും , ഒരുകാര്യം മാത്രം വിശധീകരിക്കാം.
    ഞാന്‍ ചെറുപ്പം മുതലേ , വൈകല്യമുള്ളവരെ കളിയാക്കിയിരുന്ന ഒരു വ്യക്തിയാണെന്ന് വെക്കുക , ധാരാളം ചെറിയ പാപങ്ങളും ചെയ്തിട്ടുണ്ട് എന്നും വയ്ക്കുക . ഈ പാപ ങ്ങള്‍ക്ക് പരിഹാരം ചെയ്‌താല്‍ (രോഗികളെ , വൈകല്യമുള്ളവരെ ശിസ്രൂഷിച്ചാല്‍, ദാനം ചെയ്‌താല്‍) , ഇവനെ നിത്യനാശത്തില്‍നിന്നു രക്ഷിക്കാമെന്ന് ദൈവത്തിനു മനസിലാകുന്നൂ. എന്നാല്‍ ദുരഭിമാമിയായ ഞാന്‍ ഇതൊന്നും ചെയ്യാന്‍ തയാറുമല്ല. അപ്പോഴുള്ള ഏകമാര്‍ഗം , നമ്മുടെ കുടുംബത്തില്‍ തന്നെ ഇതേ കുറവുകളുള്ള ഒരാളെ ആക്കുവാന്‍ സാത്താനെ അനുവധിക്കുന്നൂ. സ്വന്തം മക്കളാകുമ്പോള്‍ നോക്കാതിരിക്കാന്‍ പറ്റില്ലല്ലോ? ഇത് മനസിലാക്കുമ്പോള്‍; എന്‍റെ നീതികരണത്തിനായി എനിക്ക് കുറവുകളുള്ള ഒരു , ഭര്‍ത്താവിനെ ,ഭാര്യയെ ,മകനെ മകളെ അപ്പനെ അമ്മയെ തന്ന ദൈവത്തെ സ്തുതിക്കാതിരിക്കാന്‍ പറ്റുമോ? അപ്പോള്‍ ഇതൊക്കെ ആ കുറവുകള്‍ ഉള്ള വ്യക്തിയോട് ദൈവം ചെയ്യുന്ന അനീതിയല്ലേ എന്ന് പലര്‍ക്കും സംശയം തോന്നാം. മാനസീക വൈകല്യമുള്ള ഒരുകുട്ടിക്ക് ഒരിക്കലും പാപം ചെയ്യാന്‍ കഴിയില്ലെന്നും , അവള്‍ക്കു, അവനു സ്വര്‍ഗരാജ്യം ഉറപ്പാണെന്നും, സമൂഹത്തിന്‍റെ തെറ്റുകള്‍ പരിഹരിക്കുവാന്‍ ഇവരെ നമ്മള്‍ ഉപയോഗിക്കെണ്ടാവരാനെന്നും (ഇവരെ ശിസ്രൂഷിച്ചും പരിപാലിച്ചു ), ഇവരിലൂടെ നമ്മുടെ തെറ്റുകള്‍ നിരപ്പാക്കുവാന്‍ ദൈവം സമൂഹത്തിനു തന്ന നിധികാളിണിവരെന്നും നമ്മള്‍ മനസിലാക്കിയാല്‍ അതിനുത്തരമായി. ആ നിധികളെ ശരിയാംവണ്ണം ഉപയോഗിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. അത് ചെയ്യാതിരുന്നതാണ് ധനവന്റെയും ലാസറിന്റെയും ഉപമയില്‍ ധനവാനുപറ്റിയ ഒരു തെറ്റ്. ഫലമോ ധനവാന്‍ പാതാളത്തിലും , വൃണം നിറഞ്ഞു പട്ടിനക്കി, ദാരിദ്രത്തില്‍ നിലത്തു കിടന്ന ലാസര്‍ പാറുദീ സയിലും. ( ഇവിടെ അബ്രാഹം ധനവാനോട് പറയുന്നത് ശ്രദ്ധിക്കുക " നീ ലോകത്തില്‍ സുഖം (ലോക നന്മകള്‍) അനുഭവിച്ചു ലാസര്‍ അവ്വണ്ണം തിന്മയും അതിനാല്‍ ലാസര്‍ ഇവിടെ ആശ്വാസമാനുഭാവിക്കുന്നൂ നീ കഷ്ട്ടവും") ,ഇവിടെ ധനവാന് ഇതുപോലൊരു കൊച്ചിനെ, അപ്പനെ, അമ്മയെ... ദൈവം കൊടുത്തായിരുന്നെങ്കില്‍ അവനെ പരിചരിച്ചു,പരിചരിച്ചു ഒരുപക്ഷെ ശിക്ഷയില്‍ ചെറിയ ഇളവു കിട്ടിയേനെ എന്നെനിക്കു തോന്നുന്നൂ..( തോന്നല്‍ മാത്രം).
    സാത്താന്‍റെ പ്രവര്‍ത്തികള്‍ ചെയ്യുന്നവനെ അവന്‍ ഉപദ്രവിക്കില്ല മറിച്ച് ലോകനന്മകള്‍ കൊടുത്ത് പരിഭോഷിപ്പിക്കും . എന്നാല്‍ സാത്താനെതിരെയുള്ള വാക്കും പ്രവൃത്തിയും അവനെ പ്രകോപിപ്പിക്കും, അവരെ പലരീതിയില്‍ ഉപദ്രവിക്കയും ചെയ്യും. ഈലോകവും ഇതിന്‍റെ മഹത്വവും അധികാരവും സാത്താന്‍റെ മാത്രമാണെന്ന് ( II Cori 4:4) മനസിലാക്കുമ്പോള്‍ ഇത് കൂടുതല്‍ വ്യക്തമാകും. ഒരു ശത്രുരാജ്യത്തു (ഈ ലോകത്ത്) , (ആല്‍മീയ)യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന (ജടിക) പടയാളികലാണ് നാമോരോരുത്തരും. നമ്മുടെ പ്രതിഫലം ഇവിടല്ല, ഭാവിയില്‍ സ്വര്‍ഗരാജ്യത്താണ്( മലയിലെ പ്രസംഗ) , ഇവിടെ ശത്രുതരുന്ന നക്കാപിച്ചകള്‍ വാങ്ങിച്ചാല്‍ , സ്വന്തരാജ്യത്തു ചെല്ലുമ്പോള്‍ ശിക്ഷയായിരിക്കും നമ്മെ കാത്തിരിക്കുക. ഇന്ത്യ പാക് യുദ്ധത്തില്‍ , ഇന്ത്യന്‍ പട്ടാളക്കാരനായ ഞാന്‍ പാകിസ്താനില്‍ പോയി അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍ , ഇത് അറിയുന്ന ഇന്ത്യന്‍ മിലട്ടറി എനിക്ക് തരുന്നത് കോര്‍ട്ട് മാര്‍ഷല്‍ പോലുള്ള നടപടികലാനെന്നു നമ്മുക്കരിയാമല്ലോ , അവസാനം വിധിയും ഊഹിക്കാം. നാം ഈ ലോകത്തില്‍ വന്നു, ഈ ലോകശക്തികളോട് പോരടിക്കുന്ന ദൈവത്തിന്‍റെ ഒരു പടയാളിയായി സങ്കല്‍പ്പിച്ചുകൊണ്ട്‌ ഇനിപ്പറയുന്ന ബൈബിള്‍ ഭാഗം വായിക്കു

    ReplyDelete
  6. ബാലശിക്ഷ 3

    Hebr 12:8- എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല ജാരസന്താനങ്ങളാണ് .( வெஷய பில்லையு)
    American Standard Version Hebr 12:8- But if ye are without chastening, whereof all have been made partakers, then are ye bastards, and not sons.
    യാകോബ് - 1:13- പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.

    അതുപോലെ ലൂക്കാ 22:31 വായിക്കുക
    31 ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
    32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
    എഴുതുവാനുള്ള എളുപ്പത്തിനു It is not P.O.C Bible)

    2Timo 3:12
    2 തിമൊഥെയൊസ് 3:11 അന്ത്യൊക്യയിലും ഇക്കൊന്യയിലും ലൂസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞരിക്കുന്നു; ഞാൻ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റിൽ നിന്നും കർത്താവു എന്നെ വിടുവിച്ചു.
    12 എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
    { ( ഇത് തിരിച്ചു പറഞ്ഞാല്‍ ക്രിസ്ത്യാനിയായി ഒരുകുഴപ്പവും കൂടാതെ ജീവിക്കുന്നു എന്നുപറഞ്ഞാല്‍ അതിലെന്തോ അപാകതയുണ്ടെന്നാല്ലേ? പൌലോസ് പറയുന്നു ഭക്തിയോടുകൂടി ജീവിക്കാന്‍ മനസുല്ലവര്‍ക്കെല്ലാം ഉപദ്രവം ഉണ്ടാകും. നമ്മുക്ക് ഒരു കുഴപ്പവുമില്ലെങ്കില്‍ നമ്മുടെ ഭക്തി യേശുവിലല്ല അവന്‍റെ ശത്രുവിലാനെന്നു വരുന്നില്ലേ? )}

    യാകോബ് - 1:12 - പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
    യാകോബ് - 1:13- പരീക്ഷിക്കപ്പെടുമ്പോൾ ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.
    Hebr 12:5-“മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.

    6 കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?

    7 നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?

    8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല ജാരസന്താനങ്ങളാണ് .( வெஷய பில்லையு)
    I Corinth 11:31-നാം നമ്മെത്തന്നേ വിധിച്ചാൽ വിധിക്കപ്പെടുകയില്ല.
    32 വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കേണ്ടതിന്നു കർത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.
    സങ്കീർത്തനങ്ങൾ - 34:19 -നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.
    പ്രവൃത്തികൾ - 9:16 - എന്റെ നാമത്തിന്നു വേണ്ടി അവൻ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാൻ അവനെ കാണിക്കും എന്നു പറഞ്ഞു.
    പ്രവൃത്തികൾ - 9:23 - കുറെനാൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു.
    പ്രവൃത്തികൾ - 13:50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബർന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.
    പ്രവൃത്തികൾ - 14:19 - എന്നാൽ അന്ത്യൊക്ക്യയിൽ നിന്നും ഇക്കോന്യയിൽ നിന്നും യെഹൂദന്മാർ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൌലൊസിനെ കല്ലെറിഞ്ഞു; അവൻ മരിച്ചു എന്നു വിചാരിച്ചിട്ടു അവനെ പട്ടണത്തിന്നു പുറത്തേക്കു ഇഴെച്ചു കളഞ്ഞു.

    കൊടും പാപികള്‍ക്ക് ഒരു ശിക്ഷയും ഈ ലോകത്ത് ലഭിക്കാന്‍ സാധ്യതയില്ല, കാരണം ഒരുതെറ്റിനു രണ്ടു തവണ ശിക്ഷിക്കാന്‍ നീതിമാനായ ദൈവത്തിനു കഴിയില്ല. ഇവിടെ ശിക്ഷ ലഭിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. അതെകുറ്റത്തിനു വീണ്ടും ശിക്ഷിക്കാന്‍ നീതിമാനായ ദൈവത്തിനു കഴിയില്ല.

    പ്രവൃത്തികൾ - 20:19 - ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ
    പ്രവൃത്തികൾ - 20:23 - ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.
    പ്രവൃത്തികൾ - 21:32 - അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൌലൊസിനെ അടിക്കുന്നതു നിറുത്തി.

    ReplyDelete
  7. ബാലശിക്ഷ 4

    പ്രവൃത്തികൾ - 21:32 - അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൌലൊസിനെ അടിക്കുന്നതു നിറുത്തി.
    പ്രവൃത്തികൾ - 23:12 - നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.
    റോമർ - 8:35 - ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
    കൊരിന്ത്യർ 1 - 4:9 - ഞങ്ങൾ ലോകത്തിന്നു, ദൂതന്മാർക്കും മനുഷ്യർക്കും തന്നേ, കൂത്തുകാഴ്ചയായി തീർന്നിരിക്കയാൽ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയിൽ ഉൾപ്പെട്ടവരെപ്പോലെ നിറുത്തി എന്നു എനിക്കു തോന്നുന്നു.
    കൊരിന്ത്യർ 2 - 4:8 -ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;
    കൊരിന്ത്യർ 2 - 11:23 - ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ?--ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടി കൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
    തിമൊഥെയൊസ് 2 - 4:7 - ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.
    പ്രവൃത്തികൾ - 14:22 - വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.
    മത്തായി - 5:10 - നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു.
    മത്തായി - 5:11 - എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ.

    ReplyDelete
  8. ബാലശിക്ഷ 5


    മത്തായി - 10:22 - എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.
    മത്തായി - 23:34 -അതുകൊണ്ടു ഞാൻ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കൽ അയക്കുന്നു; അവരിൽ ചിലരെ നിങ്ങൾ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളിൽ ചമ്മട്ടികൊണ്ടു അടിക്കയും പട്ടണത്തിൽ നിന്നു പട്ടണത്തിലേക്കു ഓടിക്കയും ചെയ്യും
    യോഹന്നാൻ - 15:19 - നിങ്ങൾ ലോകക്കാർ ആയിരുന്നു എങ്കിൽ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാൽ നിങ്ങൾ ലോകക്കാരായിരിക്കാതെ ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകെക്കുന്നു.
    യോഹന്നാൻ - 16:2 - അവർ നിങ്ങളെ പള്ളിഭ്രഷ്ടർ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവൻ എല്ലാം ദൈവത്തിന്നു വഴിപാടു കഴിക്കുന്നു എന്നു വിചാരിക്കുന്ന നാഴിക വരുന്നു.
    യോഹന്നാൻ - 16:33 - നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
    യോഹന്നാൻ - 17:14 - ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു
    കൊരിന്ത്യർ 1 - 15:19 - നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
    തെസ്സലൊനീക്യർ 1 - 3:3 - കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
    പത്രൊസ് 1 - 2:20 - നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.
    പത്രൊസ് 1 - 3:14 - നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താ
    പത്രൊസ് 1 - 4:12 - പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
    പത്രൊസ് 1 - 5:9 - ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ
    വെളിപ്പാടു - 7:14 - യജമാനൻ അറിയുമല്ലോ എന്നു ഞാൻ പറഞ്ഞതിന്നു അവൻ എന്നോടു പറഞ്ഞതു: ഇവർ മഹാകഷ്ടത്തിൽനിന്നു വന്നവർ; കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
    തിമൊഥെയൊസ് 2 - 1:8 - അതുകൊണ്ടു നമ്മുടെ കർത്താവിന്റെ സാക്ഷ്യത്തെയും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിന്നായി ദൈവശക്തിക്കു ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
    കൊരിന്ത്യർ 2 - 7:4 - നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.
    പ്രവൃത്തികൾ - 5:41 - തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി
    .റോമർ - 5:3 - അതു തന്നേ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു
    കൊരിന്ത്യർ 2 - 4:8 - ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല;

    ReplyDelete
  9. ബാലശിക്ഷ 6

    കൊരിന്ത്യർ 2 - 1:5 - ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.
    തിമൊഥെയൊസ് 2 - 2:9 - അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്‌പ്രവൃത്തിക്കാരൻ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല.
    കൊലൊസ്സ്യർ - 1:24 - ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.
    യാകോബ് 1:3 നിങ്ങളുടെ വിശ്വാസത്തിന്റെ പരിക്ഷ സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.
    റോമർ - 8:28 - എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
    കൊരിന്ത്യർ 2 - 4:17 - നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
    തെസ്സലൊനീക്യർ 2 - 1:4 - അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.
    മത്തായി - 10:16 - ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ.
    തെസ്സലൊനീക്യർ 1 - 3:3 - കഷ്ടം അനുഭവിപ്പാൻ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
    സങ്കീർത്തനങ്ങൾ - 38:19 - എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ. എന്നെ വെറുതെ പകെക്കുന്നവർ പെരുകിയിരിക്കുന്നു.
    പത്രൊസ് 1 - 2:19 - ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു.
    മർക്കൊസ് - 8:38 - വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;

    ReplyDelete
  10. ബാലശിക്ഷ 7

    How the Apostles and desiples died?


    Matthew : Suffered martyrdom in Ethiopia, killed by a sword wound



    Mark : Died in Alexandria, Egypt, after being dragged by horses through the streets until he was dead



    Luke : Was hanged in Greece as a result of his tremendous preaching to the lost



    John : Faced martyrdom when he was boiled in huge basin of boiling oil during a wave of persecution in Rome. However, he was miraculously delivered from death. John was then sentenced to the mines on the prison island of Patmos. He wrote his prophetic Book of Revelation on Patmos. The apostle John was later freed and returned to serve as Bishop of Edessa in modern Turkey. He died as an old man, the only apostle to die peacefully.



    Peter : He was crucified upside down on an x-shaped cross. According to church tradition it was because he told his tormentors that he felt unworthy to die in the same way that Jesus Christ had died.



    James : Just The leader of the church in Jerusalem, was thrown over a hundred feet down from the southeast pinnacle of the Temple when he refused to deny his faith in Christ. When they discovered that he survived the fall, his enemies beat James to death with a fuller’s club. This was the same pinnacle where Satan had taken Jesus during the Temptation.



    James the Great : Son of Zebedee, was a fisherman by trade when Jesus called him to a lifetime of ministry. As a strong leader of the church, James was ultimately beheaded at Jerusalem. The Roman officer who guarded James watched amazed as James defended his faith at his trial. Later, the officer walked beside James to the place of execution. Overcome by conviction, he declared his new faith to the judge and knelt beside James to accept beheading as a Christian.



    Bartholomew : Also known as Nathaniel Was a missionary to Asia. He witnessed for our Lord in present day Turkey. Bartholomew was martyred for his preaching in Armenia where he was flayed to death by a whip.



    Andrew : Was crucified on an x-shaped cross in Patras, Greece. After being whipped severely by seven soldiers they tied his body to the cross with cords to prolong his agony. His followers reported that, when he was led toward the cross, Andrew saluted it in these words: ‘I have long desired and expected this happy hour. The cross has been consecrated by the body of Christ hanging on it.’ He continued to preach to his tormentors for two days until he expired.



    Thomas : Was stabbed with a spear in India during one of his missionary trips to establish the church in the sub-continent.



    Jude : Was killed with arrows when he refused to deny his faith in Christ.



    Matthias : The apostle chosen to replace the traitor Judas Iscariot, was stoned and then beheaded.



    Barnabas : One of the group of seventy disciples, wrote the Epistle of Barnabas. He preached throughout Italy and Cyprus. Barnabas was stoned to death at Salonica.



    Paul : Was tortured and then beheaded by the evil Emperor Nero at Rome in A.D. 67. Paul endured a lengthy imprisonment, which allowed him to write his many epistles to the churches he had formed throughout the Roman Empire. These letters, which taught many of the foundational doctrines of Christianity, form a large portion of the New Testament.


    ഞാന്‍ എഴുതുന്നതിലും തെറ്റുകള്‍ വന്നേക്കാം , ബൈബിളുമായി , കത്തോലിക്ക സഭയുമായി പൂര്‍ണമായും ഒത്തുപോകുന്നൂ എന്ന് തോന്നുന്നൂവെങ്കില്‍ മാത്രം സ്വീകരിക്കുക. അല്ലെങ്കില്‍ പാടെ തള്ളിക്കളയുക.

    ആല്‍മാര്‍ത്ഥതയോടെ


    പിപ്പിലാഥന്‍

    ReplyDelete
  11. Pippaladan, you said
    "മേല്‍പ്പറഞ്ഞവയില്‍നിന്നും , ഒരുകാര്യം മാത്രം വിശധീകരിക്കാം.
    ഞാന്‍ ചെറുപ്പം മുതലേ , വൈകല്യമുള്ളവരെ കളിയാക്കിയിരുന്ന ഒരു വ്യക്തിയാണെന്ന് വെക്കുക , ധാരാളം ചെറിയ പാപങ്ങളും ചെയ്തിട്ടുണ്ട് എന്നും വയ്ക്കുക . ഈ പാപ ങ്ങള്‍ക്ക് പരിഹാരം ചെയ്‌താല്‍ (രോഗികളെ , വൈകല്യമുള്ളവരെ ശിസ്രൂഷിച്ചാല്‍, ദാനം ചെയ്‌താല്‍) , ഇവനെ നിത്യനാശത്തില്‍നിന്നു രക്ഷിക്കാമെന്ന് ദൈവത്തിനു മനസിലാകുന്നൂ. എന്നാല്‍ ദുരഭിമാമിയായ ഞാന്‍ ഇതൊന്നും ചെയ്യാന്‍ തയാറുമല്ല. അപ്പോഴുള്ള ഏകമാര്‍ഗം , നമ്മുടെ കുടുംബത്തില്‍ തന്നെ ഇതേ കുറവുകളുള്ള ഒരാളെ ആക്കുവാന്‍ സാത്താനെ അനുവധിക്കുന്നൂ. സ്വന്തം മക്കളാകുമ്പോള്‍ നോക്കാതിരിക്കാന്‍ പറ്റില്ലല്ലോ?"

    In this world you see more incidents of tragedies than these types of simple hypothetical cases. You see real good people endup in life changing tragedies / diseases / loss of loved ones and so on. And it is easy to belittle the sorrow of those handicapped / terminally ill people saying that they can not do sins and they are special creations ! And they are created to give chances to others to absolve their sins. Only those people who enjoy life's gifts can say that! Have you thought about the unlucky millions who die of hunger and misery everyday in this world? What is the purpose of their lives ? If they are there according to God's plan to correct somebody else, why they never get any support from those who are supposed to take care of them ? It's just an eye wash to say that they will be rewarded in heaven. What about those who are forced to do sins out of shear desperation of poverty and misery ? Where do they fit in after death ? Think of the pirates in Somalia who kill and loot others to give bread to their families. How can God discriminate while there are millions who get opportunities to live life without committing sins and still get heaven ?
    You need come out of dogmas and pursue a process of unbiased thinking to find answers with atleast some logic.

    ReplyDelete
  12. If they are there according to God's plan to correct somebody else, why they never get any support from those who are supposed to take care of them ?
    താങ്കളുടെ പ്രത്യാശ ഈ ജിവിതത്തിലാനെങ്കില്‍ , താങ്കളുടെ ചിന്ത ശരിയാണ്. ഈ ജീവിതം മായാലോകത്തുള്ള ഒരു നിമിഷം മാത്രമാണെന്ന് എനിക്ക് മനസിലായി.
    ചെറുപ്പത്തില്‍ സിനിമ കണ്ടു അതു യഥാര്‍ദ്ധമാണെന്നു ധരിച്ചിരുന്ന കാലാത്ത് അതിലെ കഷ്ട്ടപ്പെടുന്നവരോടുള്ള സഹാനുഭൂതി , സിനിമയായിരുന്നു എന്നറിയുമ്പോള്‍ മാറുന്നതുപോലെ ഇതും മാറുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.


    കൊരിന്ത്യർ 1 - 15:19

    നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

    സങ്കീർത്തനങ്ങൾ - 17:14

    തൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ; നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു; അവർക്കു പുത്രസമ്പത്തു ധാരാളം ഉണ്ടു; തങ്ങളുടെ ധനശിഷ്ടം അവർ കുഞ്ഞുങ്ങൾക്കു വെച്ചേക്കുന്നു.
    തിമൊഥെയൊസ് 2 - 3:12

    എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.
    സഭാപ്രസംഗി - 6:11

    മായയെ വർദ്ധിപ്പിക്കുന്ന വാക്കു പെരുക്കിയാലും മനുഷ്യന്നു എന്തു ലാഭം?ലൂക്കോസ് - 21:34

    നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചു കൊൾവിൻ.
    യോഹന്നാൻ - 16:33

    നിങ്ങൾക്കു എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന്നു ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.
    പ്രവൃത്തികൾ - 14:22

    വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.കൊരിന്ത്യർ 1 - 6:3

    നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങൾ അറിയുന്നില്ലയോ? ഐഹികകാര്യങ്ങളെ എത്ര അധികം?
    തിമൊഥെയൊസ് 2 - 1:12

    അതു നിമിത്തം തന്നേ ഞാൻ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവൻ എന്റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാൻ ശക്തൻ എന്നു ഉറച്ചുമിരിക്കുന്നു.
    തിമൊഥെയൊസ് 2 - 2:4

    പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.
    ഫിലിപ്പിയർ - 1:29

    അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവിൽ വിശ്വസിപ്പാൻ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങൾക്കു വരം നല്കിയിരിക്കുന്നു.

    യാകോബ് എഴുതിയ ലേഖനം, അദ്ധ്യായം 5

    1 അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.
    2 നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.
    3 നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.
    4 നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു.
    5 നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കുലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.
    6 നിങ്ങൾ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല.
    7 എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ.
    8 നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.
    9 സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.
    10 സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീർഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.

    ReplyDelete
  13. മന്ദ ബുദ്ധിയായ ഒരാളിനെ എങ്ങനെ ദൈവവചനങ്ങള്‍ മനസ്സിലാക്കും. ഇവന്‍ ഒരു വികലാംഗനെ പരിഹസ്സിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നില്ല. എന്നിട്ടും അവനുണ്ടായ കുട്ടിയും വികലാംഗ അഥവാ വികലാംഗന്‍. എന്തിനു കര്‍മ്മത്തിന്‍റെ ഫലം ആദ്യം മക്കള്‍ക്കും പിന്നീട് പാപംചെയ്യാത്ത അവരുടെ മക്കള്‍ക്കും?

    ദൈവം ഇവരുടെ പൂര്‍വികരുടെ പാപഫലമായ ദുരിതങ്ങള്‍ അകറ്റുവാന്‍ സമ്മതനാണ്- എന്നാല്‍ പ്രാര്‍ഥിച്ചിട്ടും അവന്‍ ചെവി കൊള്ളുന്നില്ല അവനൊട്ടു സാധിക്കുന്നുമില്ല. എങ്കില്‍ അവന്‍ ശക്തിഹീനനായ ഒരു ദുര്‍ബലദൈവമല്ലേ? അവനു കഴിവുണ്ട് എന്നാല്‍ മാതാപിതാക്കളുടെ പാപം വഹിക്കുന്നതുകൊണ്ട് സുഖപ്പെടുത്തുവാന്‍ സമ്മതമല്ല. എങ്കില്‍ ഇവന്‍, ദൈവം ദ്രോഹചിന്തയുള്ളവനാണ്. അവനു കഴിവുണ്ട് സമ്മതവുമുണ്ട്. എങ്കില്‍ അവന്‍ പൂര്‍ണ്ണരൂപത്തിലുള്ള നന്മ. അപ്പോള്‍‍ തിന്മ എവിടെ? പകലിനു രാത്രി പോലെ നന്മക്കു തിന്മയെന്നു പറയുന്നു. രാത്രിയും പകലും വിത്യാസമില്ലാതെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ പൂര്‍ണ്ണനായ ദൈവത്തിന്‍റെ മുമ്പില്‍ തിന്മയുണ്ടങ്കില്‍ ദൈവം ‍ പരിപൂര്‍ണ്ണനല്ലന്നും അര്‍ഥം. എന്നിട്ട് എല്ലാമറിയുന്നവനും ശക്തിമാനെന്നും പറയുന്നു. ദുഷ്ടന്‍!!! അവന്‍ ജനിപ്പിച്ച മാതാപിതാക്കളെ തിരുത്തുവാന്‍ മന്ദബുദ്ധികളായ മക്കളെ സൃഷ്ടിക്കുന്നു പോലും. എന്നിട്ടും അനുകമ്പയുള്ളവന്‍ കരുണയുള്ളവന്‍ പരമകാരുണികന്‍ ; ഈ പുകഴ്ത്തുകള്‍ ഒന്നും തൃപ്തിയാവുന്നില്ല. അവനെ തൊണ്ടയലറി പുകഴ്ത്തുന്ന ലൈംഗിക പാലകര്‍ക്കും ക്ലാവര്‍ വാദികള്‍ക്കും സ്വര്‍ഗംകൂടാതെ ഭൂമിയിലും സ്വര്‍ഗം.

    ദൈവത്തിന്‍റെ വിനോദം നോക്കണേ!!! അവന്‍റെ സ്വന്തം രൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചുവെന്നു ദൈവ വചനം പറയുന്നു. എല്ലാവരും ദൈവ മക്കളും. ദൈവത്തിനു രൂപം ഉണ്ടോ? രൂപമുണ്ടങ്കില്‍ ‍ അവന്‍ കണ്ണുപൊട്ടനോ, വീല്‍ചെയറില്‍ നടക്കുന്നവനോ, മാനസ്സിക വിഭ്രാന്തിക്കാരനോ, ബുദ്ധിമാന്ദ്യം അല്ലായെങ്കില്‍ മറ്റുവൈകല്യങ്ങള്‍ ഉള്ളവനോ? ദുഷ്ടനായ സീസറിന്‍റെരൂപമോ താത്വികനായ സോക്രട്ടീസിന്‍റെ രൂപമോ? ദൈവികവാദികള്‍ക്കോ അറിയില്ല, എങ്കിലും യുക്തിഹീനമായ വാചക കസര്‍ത്ത് മുമ്പിലും.

    ReplyDelete