Translate

Thursday, February 25, 2016

ഇത്രയും ധാർഷ്ട്യം അനുവദിക്കാൻ പാടില്ല.

ഇത്രയും ധാർഷ്ട്യം അനുവദിക്കാൻ പാടില്ല. താഴെ ഇംഗ്ലീഷിൽ കാണുന്ന കുറിപ്പ് ശ്രീ വർഗീസ്‌ പംപ്ലാനിൽ അയച്ചതാണ്. അദ്ദേഹത്തിന് കിട്ടിയ ക്ഷണക്കത്തിൽ വലിയ അക്ഷരത്തിൽ കാണുന്ന 'വിശുദ്ധന്റെ' (Mar) പേര് കണ്ടതേ അദ്ദേഹത്തിന് തെകിട്ടിക്കയറി. എനിക്കാണെങ്കിലും അതുതന്നെ സംഭവിക്കും. ചുരുങ്ങിയത് ഒരു പതിനഞ്ചു കൊല്ലമായി നമ്മൾ എഴുതി പരസ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു, ഇത്തരം പൊങ്ങച്ചങ്ങൾ ക്രിസ്തുവിനെ ആദരിക്കുന്നവർക്ക് (ക്രിസ്തുവിന്റെ ദാസരെന്ന് സ്വയം വിളിച്ചുപറയുന്നവർക്ക് ഒട്ടും) ചേർന്നതല്ല, മെത്രാന്മാർ അവരുടെ പേരുമായി ബന്ധപ്പെടുത്തി കുറിക്കുന്ന സ്ഥാനമഹിമകളിലൊന്നിനും അവർക്ക് യാതൊരു അർഹതയും ഇല്ല, അത്തരം കോമാളിത്തരങ്ങൾ വാക്കിലും പ്രവൃത്തിയിലും ഒഴിവാക്കണം എന്നൊക്കെ. ഒരുത്തനും കേട്ട ഭാവമില്ല. തങ്ങൾ ഇപ്പോഴും കോൺസ്റ്റൻന്റൈന്റെ കാലത്തെപ്പോലെ സഭയിലെ പ്രഭുകുമാരന്മാരും ചക്രവർത്തിമാരും ആണെന്നാണ് ഇവരുടെ ഭാവം. നാണം തോട്ടുതെചിട്ടില്ലാത്ത ഈ കിരാത വർഗ്ഗം ഇപ്പോഴും കേരളത്തിലെ സഭയിൽ കൊടികുത്തിവാഴുന്നല്ലോ എന്നത് അപമാനകരമാണ്. അത് ഒന്നുകൂടെ ഊന്നിപ്പറയാനാണ് ഈ കുറിപ്പ് പ്രസിദ്ധീകരിക്കുന്നത്.

ഇത്തരക്കാരെ സിക്കാ വൈറസ് ബാധിച്ചവരെപ്പോലെ ഭയപ്പെടണം, ഒഴിവാക്കി നടക്കണം എന്ന ശ്രീ പംപ്ലാനിയുടെ താക്കീത് അർഥവത്താണ്. "What a horrible contradiction to the ways of the uncouth, unwashed, unsophisticated Galilean, whose name these morons invoke."


"I have on hand an invitation dated 10-02-16 asking my presence, as an old student, at the blessing and inauguration of the integrated sports complex of St. Thomas College, Pala by His Excellency Mar (Lord?) Joseph Kallanrangatt on 28-02-16. My understanding is that the bishop belongs to lower middle class economic strata and not a feudal Lord under any pretension. What a  horrible contradiction to the ways of the  uncouth unwashed unsophisticated Galilean whose name these people invoke. I would avoid the function, as if it is infested by the Zika virus."

Varghese Pamplanil
Mob: 9447152533

1 comment:

  1. ഇന്നേരം പ്രിയ ദൈവമേ ,ഓര്ത്തുപോയി ഞാൻ ,വി.മത്തായി ഇരുപത്തിമൂന്നിറ്റെ ആറു !
    "തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു . അത്താഴത്തിൽ പ്രധാനസ്ഥലവും, പള്ളിയിൽ മുഖ്യാസനവും, അങ്ങാടിയിൽ വന്ദനവും, "റബീ" എന്ന് വിളിക്കുന്നതും അവര്ക്ക് പ്രിയമാകുന്നു ." എന്ന നസരായന്റെ ഇവറ്റകളെക്കുറിച്ചുള്ള കണ്ടെത്തൽ എത്ര സത്യമായിരിക്കുന്നു ! കത്തനാരുടെ 'ഉള്ളു' കണ്ട കര്ത്താവേ നിനക്ക് സ്തുതി ! ഒരു 'എഖൂമിനിക്കൾ' സമ്മേളനത്തിന് പോയാൽമതി നൂറു തറി തൊപ്പിയും കളർ ളോഹയും നമുക്ക് കാണാം ! തയ്യൽക്കാരൻ കൊടുത്ത പെർസനാലിറ്റി ! ഈ കൊക്കാന്പീച്ച കാണുമ്പോൾ ഭക്തി നുരയുന്ന അച്ചായ മനസുകളെ നിങ്ങള്ക്ക് സമാധാനം !
    ധൂപക്കുറ്റി കറക്കി വീശുന്നതിൽ ഒട്ടുമുക്കല്ൽ മെത്രാന് "ഡോക്റ്റ്റേറ്റും" ഉണ്ടുതാനും! നസരായന്റെ കാര്യം പോക്ക്! ,

    ReplyDelete