Translate

Tuesday, May 21, 2019

നമ്മുടെ പിതാക്കൻമാരെല്ലാം നരകത്തിൽ പോവാതെയിരിയ്ക്കാനും നേരിയ സാധ്യതയുണ്ട്!

ടി ജെ ജോസഫ്

https://www.facebook.com/groups/1086105081531421/permalink/1505715956236996/ 

ഒരു കാര്യം വളരെ വ്യക്തമായിപ്പറയുവാൻ സാധിക്കും. കത്തോലിക്കാ വിശ്വാസികളുടെ ഇടവകപ്പള്ളികളിലെ സാമ്പത്തിക കാര്യങ്ങളിൽ ഒട്ടൊക്കെ നിയന്ത്രണാവകാശങ്ങൾ അത്മായർക്ക് സ്ഥാപിച്ചെടുക്കാനായിട്ടുണ്ട്; കാനന്റെ കൃപകൊണ്ടല്ല, സംഘബലമുള്ളതുകൊണ്ട് .
എന്നാൽ, രൂപതകളിലെ ഭരണങ്ങളിൽ തേർവഴ്ചയാണ് നടക്കുന്നത്, പുരോഹിതരിലെ പ്രമുഖരും പ്രമുഖ പുരോഹിതനും എന്ന് വച്ചാൽ ബിഷോപ്പ് - ചേർന്നാൽ തീരുമാനമായി. അലങ്കാരത്തിന് ഫിനാൻസ് കൗൺസിൽ,കൺസൾട്ടേഴ്സ് ഫാറം, Eee ഫോറം Aaaa ഫോറം, ക്യൂറിയാ, ക്വാറിഎന്നൊക്കെ പറയും. ബലഹീനനായ കാനോൻ മുത്തഛൻ തന്നെ, കിതച്ചേന്തിയാണ് അരമനയുടെ അലമാരയിൽനിന്ന്, പൊടി തട്ടി വല്ലപ്പോഴും പുറത്തുചാടുന്നത്. തികഞ്ഞ അവജ്ഞയോടെ നീട്ടപ്പെടുന്ന മെത്രാന്റെ മോതിരവിരലും മുത്തി, അത് മുടന്തി കണ്ണാടിക്കൂട്ടിലേക്കു തിരികെ കേറും. അതിനെ ക, ഖ, ഗ രൂപത്തിൽ ഗുളിക രൂപത്തിൽപച്ചക്കു കഴിച്ച് ഡോക്ടറായ ഏതെങ്കിലും ഒരു റവ.സാമ്പത്തിക ശാസ്ത്രജ്ഞൻ 'ഇങ്ങനെ ചെയ്താൽ 500 കോടി, അങ്ങനെ ചെയ്താൽ 499 കോടി, നമുക്കീ ഡീൽ തീരുമാനിക്കാം പിതാവേ' എന്നു പറയും, അപ്പനതങ്ങു നടത്തും.After all, ഇവർ രണ്ടു പേരും അദ്ധ്വാനിച്ചു സമ്പാദിച്ച സ്വത്തൊന്നുമല്ലല്ലോ. അണ്ടിയിലോ, ബിസ്ക്കറ്റിലോ മയക്കത്തിലായ ഫോറക്കാരുടേയും കൺസൾട്ടേഴ്സിന്റേയും കൂരിയായു ടേയും expert evaluation കാരുടേയുമൊക്കെ കൺകറൻസ്, സ്ഥലം ഭരിക്കുന്ന മെത്രാന്റെ മോതിരക്കയ്യിന്റെ ബലം പോലിരിക്കും. ചുരുക്കത്തിൽ ഒരൊറ്റ അത്മായനും meaningful and healthy interference ന് സ്ഥലമില്ലാത്ത ഒരിരുളിന്റെ ഭരണ കേന്ദ്രം.
"ഏയ്, ഇതൊന്നുമല്ല സത്യം, എല്ലാം കാര്യക്ഷമതയോടെ, നിയമാനുസൃതമായി ഈ അത്മായരഹിത ഭരണ കേന്ദ്രങ്ങളിൽ നടക്കുന്നു"ണ്ട്ന്ന് വാദിക്കുന്നവന്റെ തലേലേയ്ക്കെടുത്തു വയ്ക്കുന്നു ഞാൻ, എറണാകുളത്തെ ഭൂമി വിൽപ്പനയുടേയും വാങ്ങലിന്റേതുമായ, നാറുന്ന, മാറാപ്പ്.
ബാക്കിയുള്ളിടങ്ങളിലൊക്കെ ഇതു നടക്കുന്നുണ്ട്. എന്നാൽ, അവിടങ്ങളിൽ, വേണ്ട സാധനത്തിന് വേണ്ടത്ര ഉറപ്പുള്ള വിമതരായ മാവോയിസ്റ്റുകൾ ഇല്ലാതെ പോയി.
ഈ കൊള്ള അവസാനിപ്പിച്ചില്ലെങ്കിൽ, ഇനിയും ആദിത്യമാരും ടോണി കല്ലൂക്കാരന്മാരും ഇരകളാവും.
ചർച്ച് ആക്ട് 2009 പാസ്സാക്കുക. പത്താളറിയാതെ ആർക്കും സ്ഥഇഛയനുസരിച്ച്, പൊതുപണം ധൂർത്തടിക്കാനോ, മാഞ്ചിയം, ആട്, ഹോട്ടൽ വെൻചുവർ കളിൽ ഇൻവസ്റ്റ് ചെയ്യാനോ, സാധ്യമാവാതെ പോവും.
"കക്കുരുത്, " "കള്ള സാക്ഷി പറയരുത്, " എന്നിങ്ങനെയുള്ള കൽപ്പനകൾ പാലിച്ചു ജീവിയ്ക്കാൻ ഇടം കിട്ടുന്നതുമൂലം, നമ്മുടെ പിതാക്കൻമാരെല്ലാം നരകത്തിൽ പോവാതെയിരിയ്ക്കാനും നേരിയ സാധ്യതയുണ്ട്!

No comments:

Post a Comment