Translate

Tuesday, May 14, 2019

കുംഭകോണങ്ങൾ കേരളസഭാ നവോത്ഥാനത്തിന് ഉണ്ടാക്കിയ ഗുണങ്ങളെക്കുറിച്ച് ഒരു ചെറു കുറിപ്പ്.


ജോസഫ് ടി ജെ 

·         ഒരു ദശകം മുമ്പിലായിരുന്നു ഈ അഴിമതിയും വിൽപ്പനാ വിവാദവുംഉണ്ടായതെങ്കിൽ, മിക്കവാറുമൊക്കെ ആരുമറിയാതെ
അവ കുഴിച്ചുമൂടപ്പെട്ടു പോകുമായിരുന്നു.
·         എന്നാൽ,ഇത്, കാലം മാറി പിറന്നപിഴവായതുകൊണ്ട്,കുറെപ്പേർ ഞങ്ങൾ പിഴയാളികൾ ചൊല്ലേണ്ടി വരുന്നതിനപ്പുറമുള്ള ചില അർത്ഥ തലങ്ങൾ ഈ സംഭവങ്ങൾക്കുണ്ട്.
·         ഏറെക്കാലമായി,ശ്രീജോസഫ്പുലിക്കുന്നേലിനെപ്പോലുള്ള ക്രാന്തദർശികൾ സഭാ,സഭാന്തരവേദികളിൽ നിരന്തരമായി എതിർത്തു കൊണ്ടിരുന്ന സഭയുടെ സ്ഥാപനവൽക്കരണവും അതുമൂലം സഭയക്കുണ്ടായിരിക്കുന്ന ജീർണ്ണതയും, ഇന്ന്, സഭയ്ക്കുള്ളിലും, പൊതുജനമദ്ധ്യത്തിലും സജീവമായി ചർച്ചയ്ക്കെടുക്കണ്ട വിഷയമാണിതെന്ന വികാരം സംക്രമിപ്പിക്കുവാൻ, ഈ അതിക്രമങ്ങൾക്കു കഴിഞ്ഞിരിക്കുന്നു.
·         നിരന്തരമായി, തൂലികയിലൂടെയും പ്രസംഗങ്ങളിലൂടെയും പുലിക്കുന്നേലിനെപ്പോലുള്ളവർ, സഭാ മനസ്സാക്ഷിയെ നിർമ്മലമായ വഴിയെ നയിക്കുവാൻ ഏറെപ്പണിപ്പെട്ടു നടത്തിയ യത്നങ്ങൾക്ക് അത്രയൊന്നും സഭാ സംവിധാനങ്ങളുടെ പ്രാകാരങ്ങൾക്കകത്ത്ഫലപ്രദമായ മാറ്റമുണ്ടാക്കുവാൻ സാധിച്ചിട്ടില്ല എന്ന സത്യം ഒരു വഴിക്ക് നിൽക്കുമ്പോൾധർമ്മച്യുതിയുടെ മുപ്പത്താറൊപ്പുകൾക്ക്,വിധിവൈപരിത്യമെന്നേ പറയേണ്ടൂ, വേണ്ട സ്ഥലങ്ങളിൽ ആഴത്തിലുള്ള വിള്ളലുകൾ ഉണ്ടാക്കുവാൻ സാധിച്ചു.!
·         പാറപ്പുറത്ത്, മണ്ണധികമില്ലാത്തിടത്ത് വിതയ്ക്കപ്പെട്ടതൊക്കെ കരിഞ്ഞു പോയ്ക്കൊള്ളും. അതിനെ പറ്റി ആരും കരയണ്ട.
·         എന്നാൽ,സത്യം, നീർച്ചാലുകൾ സ്വയം കീറി നിർബാധം ഒഴുകാൻ തുടങ്ങും. അതിനായിനി വിശ്വാസികൾ ഏറെ നാൾ കാത്തിരിക്കേണ്ടി വരില്ല.
·         സഭാ സ്വത്തുക്കൾ, അതിന്റെ യഥാർത്ഥ സ്റ്റോക്ക് ഹോൾഡേഴ്സ് ജനാധിപത്യരീതിയിൽ, ഇൻഡ്യൻ നിയമത്തിനു കീഴിൽ മാതൃകാപരമായും ഉത്തരവാദിത്വത്തോടെയും സുതാര്യമായും പരിപാലിക്കപ്പെടാൻഈ കുടിലതകളും കുംഭകോണങ്ങളും വഴിതെളിച്ചു എന്ന് ഭാവിസഭാചരിത്രകാരന്മാർ കുറിക്കുമെന്നുറപ്പ്.

No comments:

Post a Comment