Translate

Thursday, May 23, 2019

സീറോ മലബാര്‍ സഭ പിളര്‍ന്നാല്‍

 

ഇതിലേയ്‌ക്ക്

The Christian Truth

 

ഇപ്പോളത്തെ സംഭവ വികാസങ്ങളില്‍നിന്നും , സീറോ മലബാര്‍ സഭയില്‍ ഒരു പിളര്‍പ്പിന്റെ കാര്‍ മേഘങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ട്. കൂടുതല്‍ ബിശോപ്പുമാരും, പുരോഹിതരും, അല്‍മേയരും കക്ഷി തിരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരു വലിയ വിഭാഗം ബിശോപ്പുമാരും, പുരോഹിതരും നിശ്ശബ്ദരായിരിക്കുകയാണ്. ഇത് അര്‍ത്ഥവത്തായ നിശബ്ദതയാണ്. ചെയ്ത കളവിനെ മൂടി വെക്കാന്‍ ഒരു വിഭാഗം പണത്തിന്റെയും, അധികാരത്തിന്റെയും ശക്തി ഉപയോഗിച്ച് പൊരുതുന്നു. മറുവിഭാഗം അതിനെ ചെറുത്തു നില്‍ക്കാന്‍ ശ്രമിക്കുന്നു. ഇതില്‍ ധര്‍മം ആരുടെ വശത്താണ്. ആരും ധര്‍മത്തെ സംരക്ഷിക്കുന്നതിനാണ് യുദ്ധം ചെയ്യുന്നത് എന്ന് ഞാന്‍ വിചാരിക്കുന്നില്ല. രണ്ടുകൂട്ടര്‍ക്കും അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഉണ്ട്. അതിനെ രക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം. മുന്‍പ്, ഇവര്‍ ഒന്നിച്ചു കൊള്ളയടിക്കുകയും, കൊള്ളമുതല്‍ പങ്കിട്ടെടുക്കുകയും ചെയ്തവരാണ് എന്ന് ഓര്‍ക്കണം. പോപ്പ് നിയോഗിച്ച ബിഷോപ്പിനെതിരെ കേസ് കൊടുക്കന്‍പോലും മറുപക്ഷം തയ്യാറായി. വത്തിക്കാന്‍ തീര്‍ച്ചയായും നീരസപ്പെട്ടിട്ടുണ്ടാവും. രണ്ടു കൂട്ടരെയും രമ്യപ്പെടുത്താന്‍ പോന്ന ഇടനിലക്കാര്‍ ഇല്ലാത്തതു ഒരു പോരായ്മയാണ്. വത്തിക്കാന്‍ അധികാരം പ്രയോഗിച്ചു എന്തെങ്കിലും ചെയ്താല്‍, അവിടെ പിളര്‍പ്പ് ആരംഭിക്കും. അന്തമില്ലാത്ത സഭയുടെ സ്വത്തുക്കള്‍ക്കുവേണ്ടിയുള്ള തമ്മില്‍ തല്ലായിരിക്കും പിന്നീട് നടക്കുക. ഏതെങ്കിലും ഒരു ബിഷൊപ്പ്, ഒരു കക്ഷി ചേര്‍ന്നാല്‍, അയാളുടെ കീഴിലുള്ള ഇടവകകള്‍ അത് അംഗീകരിക്കണമെന്നില്ല. ഇടവകകളിലും ചേരികള്‍ ഉണ്ടാവും. അഭ്യസ്ത വിദ്യരായ സിറോ മലബാര്‍ വിശ്വാസികള്‍, പുരോഹിതരുടെ എല്ലാ കോമാളി വേഷങ്ങള്‍ക്കും കയ്യടിക്കുമെന്നു വിചാരിക്കരുത്. ചില ധ്യാനകേന്ദ്രങ്ങളില്‍ തടിച്ചു കൂടുന്ന ജനത്തെ കണ്ടുകൊണ്ടു, എന്ത് അന്ധ വിശ്വാസവും അവരില്‍ അടിച്ചേല്‍പ്പിക്കാമെന്ന വ്യാമോഹം അസ്ഥാനത്താണ്. വിശ്വാസികളില്‍ ഇത് ഇടര്‍ച്ച ഉണ്ടാക്കും. അല്‍മേയര്‍ ഇവരെ മടുത്തിരിക്കുന്നു. കാര്‍ഡിനാള്‍, ബിഷപ്പ്, പുരോഹിതര്‍, കന്യാസ്ത്രീകള്‍ ഇവരെയൊന്നും ഇന്ന് ആരും ബഹുമാനിക്കുന്നില്ല. സീറോ മലബാര്‍ സഭ ഒരു തരം അരാജകത്വത്തിന്റെ പാതയിലേക്ക് പതിക്കും. യൂറോപ്പിലും, ഓസ്‌ട്രേലിയയിലും സംഭവിച്ചത് കേരളത്തില്‍ സംഭവിക്കാം

No comments:

Post a Comment