Translate

Tuesday, January 7, 2020

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിമൂന്നാമത് ടെലികോൺഫെറൻസ് ജനുവരി 08, 2020-ന്



ചാക്കോ കളരിക്കൽ

കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിമൂന്നാമത് ടെലികോൺഫെറൻസ് ജനുവരി 08, 2020 (January 08, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു.


വിഷയം: 'ക്രിസ്ത്യൻ സ്വത്തുഭരണത്തിലെ അഴിമതികളും ചർച്ച് പ്രോപ്പർട്ടീസ് ട്രസ്റ്റ് ബില്ലും'

വിഷയം അവതരിപ്പിക്കുന്നത്: അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ചെയർമാൻ അഡ്വ ബോറിസ് പോൾ (Adv Boris Paul)

അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ചെയർമാൻ അഡ്വ ബോറിസ് പോൾ ഒരു നിയമ വിദഗ്ദ്ധനും അഭിഭാഷകനുമാണ്. കൊല്ലം രൂപതയിൽ ജനിച്ചുവളർന്ന അദ്ദേഹം ആ രൂപതയിലെ സാമ്പത്തിക അഴിമതിക്കെതിരെ നിരന്തരം പോരാടുന്ന ഒരു വക്കീലാണ്.  അദ്ദേഹത്തിൻറെ നേതൃത്വത്തിലും MACCABI-യുടെ സഹകരണത്തോടെയുമാണ് നവംബർ 27, 2019-ൽ നടന്ന ചർച്ച് ട്രസ്റ്റ് ബിൽ നിയമമാക്കൻ വേണ്ടിയുള്ള ഒന്നരലക്ഷത്തിനുമേൽ വിശ്വാസികൾ പങ്കെടുത്ത തിരുവനന്തപുരം സെക്രട്ടറിയേറ് മാർച്ചും ധർണയും വൻ വിജയമായത്‌.  ഒരു നിയമജ്ഞൻറെ പശ്ചാത്തലത്തിൽ ചർച്ച് ട്രസ്റ്റ് ബില്ലിനെപ്പറ്റി പഠിച്ചിട്ടുള്ള അദ്ദേഹത്തിൽനിന്നും ചർച്ച് ട്രസ്റ്റ് ബില്ലിൻറെ ഗുണദോഷങ്ങളെ സംബന്ധിച്ചും അതിലെ കാണാപ്പുറങ്ങളെപ്പറ്റിയും വിശദമായ ഒരു വിശകലനം നമുക്ക് പ്രതീക്ഷിക്കാം. കൂടാതെ, ക്രിസ്ത്യൻ സഭകളുടെ സ്വത്തുഭരണത്തിനായി നിലവിൽ  സർക്കാർ നിയമം നിർമിച്ചിട്ടില്ല. അക്കാരണത്താൽ യാതൊരു നിയന്ത്രണവുമില്ലാതെ നിരവധി അഴിമതി കച്ചവടങ്ങളും പള്ളിസ്വത്തുക്കളുടെ ദുർവിനയോഗവും സഭാനേതാക്കൾ നടത്തിക്കൊണ്ടാണിരിക്കുന്നത്. അതുസംബന്ധമായി കോടതികളിൽ ധാരാളം കേസുകളും നടക്കുന്നുണ്ട്. ആ വിഷയത്തെ സംബന്ധിച്ചും അഡ്വ ബോറിസ് പോളിന് നമ്മോട് സംസാരിക്കാനുണ്ടാകും.

 ക്രിസ്ത്യൻ സഭകളൊഴിച്ച് മറ്റ് മതവിഭാഗങ്ങളുടെ പൊതുസ്വത്ത് ഇന്ത്യൻ നിയമത്തിൽ അധിഷ്ഠിതമായാണ് ഭരിക്കപ്പെടുന്നത്. ഹിന്ദുക്കൾക്ക് ദേവസ്വം ബോർഡ് നിയമവും മുസ്ലീങ്ങൾക്ക് വഖഫ് നിയമവും സിഖുകാർക്ക് ഗുരുദ്വാര നിയമവും നിലവിലുണ്ട്. ഇന്ത്യൻ ഭരണഘടന സർക്കാരിനെ ചുമതലപ്പെടുത്തിയതിൻറെ വെളിച്ചത്തിലാണ് മതസംബന്ധമായ സ്വത്തുഭരിക്കാൻ ഹിന്ദു-മുസ്ലിം-സിഖു നിയമങ്ങൾ സർക്കാർ പ്രാബല്യത്തിൽ കൊണ്ടുവന്നത്. എന്നാൽ ആ സർക്കാർ ഇന്നും ക്രിസ്ത്യൻ സഭകളോടു മാത്രം മതവിവേചനം പുലർത്തുകയാണ്. ആ പോരായ്മ നികത്തുന്നതിനും ക്രൈസ്തവ സമുദായത്തിലെ ഓരോ വ്യക്തികളുടെയും അവകാശ സംരക്ഷണത്തിനും കൂടിയാണ് ക്രിസ്ത്യൻ സഭകൾക്കും അവരുടെ സ്വത്തു ഭരിക്കാൻ നിയമം ഉണ്ടാക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെടുന്നത്. തങ്ങളുടെ സ്വത്തുക്കൾ ജനാധിപത്യപരമായും സുതാര്യമായുമാണ് ഭരിക്കപ്പെടുന്നത് എന്ന് ആ നിയമത്തിലൂടെ ഉറപ്പുവരുത്താൻ സാധിക്കും. മേൽസൂചിപ്പിച്ച കാരണങ്ങളുടെ വെളിച്ചത്തിലാണ് ക്രൈസ്തവരുടെ സ്വത്തുഭരിക്കാൻ രാഷ്ട്രനിയമം ഒരാവശ്യമായിക്കണ്ട് ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ അധ്യക്ഷനായുള്ള നിയമ പരിഷ്കരണ കമ്മീഷൻ കേരള സർക്കാരിനോട് ചർച്ച് ട്രസ്റ്റ് ബിൽ, 2009 ശുപാർശ ചെയ്തത്. ചർച്ച് ട്രസ്റ്റ് ബില്ലിനെ സംബന്ധിച്ച് കൂടുതൽ പഠിക്കുന്നതിനും നാം സ്വീകരിക്കുന്ന നിലപാടിൻറെ ആധികാരികതക്കും ജനുവരി 08, 2020-ലെ സംവാദം സഹായകമാകുമെന്ന് കരുതുന്നു.

 

അവതരണത്തിനുശേഷം ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പിന്നീടുള്ള ചർച്ചയിലും പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


ജനുവരി 08, 2020 Wednesday evening 09 pm EST (New York Time)


Moderator: Mr. A. C. George


The number to call: 1-605-472-5785; Access Code: 959248#


Please see your time zone and enter the teleconference accordingly.

 

 

No comments:

Post a Comment