Translate

Friday, July 17, 2020

കുടുംബം തകർക്കുന്ന സീറോ മലബാർ വൈദികർ



https://www.malayalamdailynews.com/?p=510699

Please open the link for more details

ചാക്കോ കളരിക്കൽ
അമേരിക്കയിലെ സീറോ മലബാർ സഭ, വൈദിക ലൈംഗിക വിഷയത്തിൽ വീണ്ടും വെട്ടിലായിരിക്കുന്നു. വിർജീനിയായിലെ ചെസ്റ്റർഫീൽഡ് ആസ്ഥാനമായി രൂപീകരിച്ചിട്ടുള്ള സെൻറ് അൽഫോൻസാ സീറോ മലബാർ മിഷൻ ഡയറക്ടർ ഫാ. സുനിൽ ചിരിയങ്കണ്ടത്തിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വിർജീനിയായിലെ ചെസാപീക്കിൽ താമസക്കാരനായ  സിബി താന്നിക്കൽ എന്ന അമേരിക്കൻ മലയാളിയാണ് ഫാ. സുനിലിനെതിരായ ആരോപണവുമായി വന്നിരിക്കുന്നത്. ജൂലൈ 12, 2019-ൽ സിബി താന്നിക്കൽ ഷിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ അങ്ങാടിയത്തിന് ഫാ. സുനിലിനെതിരായി പരാതി നൽകിയിരുന്നു. പതിവുപോലെ സഭാ നേതൃത്വം പരാതിയുടെമേൽ അടയിരിക്കുകയാണ് ചെയ്തത്. യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ ഗത്യന്തരമില്ലാതെ സിബി താന്നിക്കൽ തൻറെ ഒരു വീഡിയോയുമായി രംഗത്തുവരുകയാണുണ്ടായത്.
ഒരുവർഷമായി പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന സഭാനേതൃത്വത്തിന് എതിരെയാണ് സിബിയുടെ പ്രതിഷേധം. പുരോഹിത വഞ്ചനയെ വിശ്വാസികൾ തിരിച്ചറിയണമെന്ന ഉദ്ദേശത്തോടെയാണ് ഷെൽട്ടർ ഹോമിൽ കഴിയുന്ന സിബി താന്നിക്കൽ തൻറെ ദയനീയ സ്ഥിതി വിവരിച്ചുകൊണ്ടുള്ള വീഡിയോ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. നോർത്ത് വിർജീനിയായിലുള്ള സിബിയുടെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മയ്ക്കും ആഴ്ചയിൽ രണ്ടുദിവസം താമസിക്കുന്നതിനും ഫാ. സുനിലിന് അനുമതി നൽകിയപ്പോൾ, തൻറെ ഭാര്യയെയും വീടും നഷ്ടമാ അവസ്ഥയിൽ എത്തിച്ചേർന്നുയെന്നാണ് മാർ അങ്ങാടിയാത്തിനു കൊടുത്ത കത്തിലും സിബി താന്നിക്കൽ ഇറക്കിയ വീഡിയോയിലും പറയുന്നത്. തൻറെ ഭാര്യയെ വഴിതെറ്റിച്ച്‌ കുടുംബം കലക്കിയ ആ അധമനെതിരായി അച്ചടക്കനടപടി സ്വീകരിക്കണമെന്നും ജീവിതത്തിൽ തനിക്കുനേരിട്ട പ്രശ്നങ്ങൾക്ക് പരിഹാരം അടിയന്തിരമായി കാണണമെന്നും അദ്ദേഹം സഭാ നേതൃത്വത്തോട് ആവശ്യപ്പെടുന്നു.
സിബിയുടെ വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മക്കെത്തിയിരുന്ന ഫാ സുനിൽ പിന്നീട് വീട്ടിൽ വന്നു കുടിച്ചു കൂത്താടുകയും ഭാര്യയെ സ്വന്തമാക്കുകയും തന്നെ വീട്ടിനു പുറത്താക്കുകയും ചെയ്തുയെന്ന് വൈദികനെതിരെ കഴിഞ്ഞ വർഷം തന്നെ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിനു പരാതി നൽകിയിരുന്നു. ഒരു നടപടിയും അദ്ദേഹം സ്വീകരിച്ചിട്ടില്ല എന്നാണറിവ്. ഇപ്പോൾ വൈദികൻ ഭാര്യയുമായി കിടപ്പറ പങ്കിടുകയും വീട്ടിൽ വന്നു കുടിച്ചു കൂത്താടുകയും ചെയ്യുകയാണ്. ബ്രെയിൻ സർജറിക്കും സ്‌ട്രോക്കിനും ശേഷം വീൽ ചെയറിൽ കഴിയുന്ന സിബിയെ ഷെൽട്ടറിൽ ആക്കിയിരിക്കുകയാണ്. ഫാ. സുനിലുമായി ഭാര്യ നീനയ്ക്കുള്ള ബന്ധം ചോദ്യം ചെയ്തപ്പോൾ ഭാര്യ അദ്ദേഹത്തെ കേസിൽ കുടുക്കി. ഇപ്പോൾ വിവാഹമോചനത്തിനു ഭാര്യ കേസ് നൽകിയിരിക്കുകയാണ്. അവർക്ക് ഏഴുവയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. അവളെ കാണാൻ സിബിക്ക് കഴിയുന്നില്ല. സിബിയുടെ ജീവിതവും ആരോഗ്യവും തകർന്ന അവസ്ഥയിലാണിപ്പോൾ. അച്ചന്മാരുടെ ഫ്രിഡ്ജിൽ ഫിഷ്‌മോളി കേറ്റിവെയ്ക്കാൻ മത്സരിക്കുന്ന കൊച്ചമ്മമാർക്കും അവരുടെ ഭർത്താക്കന്മാർക്കും സിബിയുടെ അനുഭവം ഒരു പാഠമാകട്ടെ.
പതിമൂന്നു വർഷമായി ഒരു കുഴപ്പവുമില്ലാതെ നല്ല രീതിയിൽ കഴിഞ്ഞുപോയ തൻറെ കുടുംബജീവിതം വൈദികൻറെ  രംഗപ്രവേശനത്തോടെ തകിടം മറഞ്ഞുവെന്നാണ് സിബി പറയുന്നത്. വീട്ടിൽ പ്രാർത്ഥനാ കൂട്ടായ്മയ്ക്ക് അവസരം നൽകിയതോടെ വൈദികൻ വീടുമായും ഭാര്യയുമായും അടുത്തു. വീട്ടിൽ മദ്യക്കുപ്പിയുമായാണ് വരവ്. ഭാര്യയുമൊന്നിച്ച് മദ്യപിച്ച് ഡാൻസ് ചെയ്യും. ഇത് ചോദ്യം ചെയ്ത തന്നെ കള്ളക്കേസിൽ കുടുക്കി വീട്ടിനു പുറത്താക്കി. ഈ പ്രശ്‌നത്തിൽ മാർ ജേക്കബ് അങ്ങാടിയാത്തു മെത്രാന് പരാതി നൽകിയിട്ട് മറുപടിയൊന്നും ലഭിക്കാതിരുന്നതിനാൽ പ്രശ്‌നത്തിൽ ഇടപെടാൻ ജോയി ആലപ്പാട്ട് സഹായ മെത്രാനെയും സമീപിച്ചു. പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല. വൈദികൻ ജോലി ചെയ്യുന്നതും സിബിയുടെ ഭാര്യ ജോലി ചെയ്യുന്നതും ഒരേ ആശുപത്രിയിലാണ്. വൈദികൻ സിബിയുടെ വീട്ടിലാണ് താമസിക്കുന്നത്. സിബി ഷെൽട്ടറിലും. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകാനാണ് സിബി സഭാ മേലധികാരികൾക്ക് പരാതി നൽകിയത്. ഒരു വർഷമായിട്ടും സിബിയുടെ പരാതിയിൽ യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനാലാണ് ഇപ്പോൾ അദ്ദേഹം വീഡിയോ പ്രസിദ്ധം ചെയ്തത്. വിഡിയോയിൽ എല്ലാം വിശദമായി സിബി പറയുന്നുണ്ട്.
സിബിക്ക് സാമ്പത്തിക സഹായത്തിനോ നിയമ സഹായത്തിനോ ആരും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. നിയമസഹായത്തിന് നല്ലൊരു തുക വേണ്ടിവരും. മകളെ കാണാനുള്ള അവകാശത്തെ നിഷേധിക്കുന്നത് വെറും ക്രൂരതയാണ്. സഭാമേലധികാരികൾക്ക് ഈ സംഭവങ്ങൾ എല്ലാം അറിയാം. എന്നിട്ടും അവരുടെ പക്ഷത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലായെന്നത് ലജ്‌ജാകാരം തന്നെ.
അച്ചന്മാരെ അനാവശ്യമായി വീടുകളിലേക്ക് ക്ഷണിക്കരുതെന്നാണ് സിബിയുടെ ഉപദേശം. അദ്ദേഹത്തിനുണ്ടായ ഗതികേട് മറ്റു സീറോ മലബാർ വിശ്വാസികൾക്ക് ഉണ്ടാകാത്തിരിക്കാൻ ഓരോ കുടുംബവും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.
 

 

No comments:

Post a Comment