Translate

Saturday, November 29, 2014

ബനഡിക്റ്റച്ചനും ഡി എൻ എ ടെസ്റ്റും




"ലോകത്ത് ഒരു സ്ത്രീയിൽ നിന്നും തനിയ്ക്ക് കുഞ്ഞുണ്ടാണ്ടായില്ലെന്നുള്ള "ബനഡിച്ചന്റെ  വാദം വിശ്വസിക്കാം. അക്കാലങ്ങളിൽ  പിതൃത്വം തെളിയിക്കാൻ  ശാസ്ത്രം അത്രത്തോളം വളർന്നിട്ടില്ലായിരുന്നു.

എന്നാൽ,  യൂട്യൂബിൽ  കാണുന്ന ഈ വികാരിയുടെ  വാർത്താ ലേഖകനോടുള്ള പമ്പര നുണ വിശ്വസിക്കാൻ കഴിയുന്നില്ല. ബനഡിക്റ്റച്ചനിൽ   മറിയകുട്ടിയുടെ കൊച്ചുമായി ഡി എൻ എ  ടെസ്റ്റ് നടത്തിയെന്നും അതിൽ തന്റെ പിതൃത്വം  നിഷേധിച്ചുകൊണ്ടുള്ള ഡി.എൻ എ  റിപ്പോർട്ടായിരുന്നുവെന്നും അച്ചൻ പറഞ്ഞതായി   വികാരി സാക്ഷ്യപ്പെടുത്തുന്നത്  യൂട്യൂബിൽ കേൾക്കൂ. അതുകൊണ്ടാണ് പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടതെന്നും വികാരി തട്ടി വിടുന്നു.  ലക്ഷക്കണക്കിന് ജനം ഈ വാർത്ത ശ്രവിച്ചു കാണും.


ഈ അച്ചനു ചരിത്ര ബോധമില്ലാതെ പോയി. മറിയക്കുട്ടി മരിച്ചത് 1960 ലാണ്.  അന്ന് ഡി.എൻ എ എന്ന വാക്ക് ഒരു ലോകവും കേട്ടിട്ടില്ല. രക്ത സാമ്പിളുകളും രക്ത ഗ്രൂപ്പുകളും അറിയുന്ന ടെസ്റ്റുകൾക്ക് ഏകദേശം നൂറു കൊല്ലം പഴക്കമുണ്ട്. എന്നാൽ പിതൃത്വം അറിയുന്ന ഡി.എൻ എ ടെസ്റ്റ് ആദ്യമായി ലോകത്ത് പരീക്ഷിച്ചത് 1986-ലാണ്. താഴത്തെ ലിങ്കിൽ  ശാസ്ത്രീയമായ വിവരങ്ങളുണ്ട്.  അച്ചന്റെ ഈ മണ്ടത്തരം കേട്ട് കേരളത്തിലെ ഒരു ഡോക്ടർമാരും ചിരിച്ചില്ലേ? കണ്ടു പിടിക്കാത്ത ഒരു ടെസ്റ്റിനെ പ്പറ്റി  ജോമോന്റെ  പിതാവായി കരുതുന്ന  ബനഡിക്ടച്ചന്റെ   പിതൃത്വം തെളിയിക്കാൻ ഹൈകോടതിയ്ക്ക് ദിവ്യ സന്ദേശം കിട്ടിയിരുന്നോ.?

ഡി.എൻ. എ. ടെസ്റ്റുകൾ  ലബോറട്ടറികളിൽ പരീക്ഷണ വിധേയമായിരുന്ന കാലത്ത്  ബ്രിട്ടനിൽ ഒരു ക്രിസ്റ്റീനയും അവരുടെ മകൻ ആണ്ട്രൂസും തമ്മിലുള്ള മാതൃത്വം തെളിയിക്കാൻ 1983-ൽ  ഈ  ടെസ്റ്റ് പരീക്ഷിച്ചിരുന്നു.  ഡി.എൻ.എ യുടെ ആദ്യ ചരിത്രവും അതായിരുന്നു.

 കോടതി വിധി തീരുവോളം  രക്തം പരിശോധിക്കാതിരിക്കാൻ അന്നു കുഞ്ഞായിരുന്ന  ജോ മോനെ പുരോഹിതർ ഏതോ അജ്ഞാത കേന്ദ്രങ്ങളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. അക്കാലങ്ങളിലുള്ള കേരള കൌമുദി പത്രം വായിച്ചാൽ കൂടുതൽ സത്യം അറിയാൻ സാധിക്കും.  രക്ത സാമ്പിളുകളിൽ  നിന്ന് ഗ്രൂപ്പു തിരിച്ച്  പിതൃത്വം അനുമാനിച്ചാലും ശരിയായിരിക്കണമെന്നില്ല. ഡി എൻ എ  ടെസ്റ്റുകളുടെ ആവിർഭാവത്തിനു മുമ്പ്   രക്തസാമ്പിളുകൾ  തെളിവായി ലോകത്തുള്ള  ഏതെങ്കിലും  കോടതി പരിഗണിച്ചതായും അറിവില്ല.






No comments:

Post a Comment