Translate

Monday, November 17, 2014

Is there God?


Swami (Dr) Snehananda Jyoti

Is there God? Many theologians and philosophers attempted to prove God's existence. No one has succeeded in proving or disproving God's existence. I do not think that anyone can rationally prove or disprove God's existence. Therefore God's existence has to be confined to the real of faith alone, plight, shall I say. Interestingly, almost all human beings, except for a very small percentage of humans, believe in God. My spouse tells me that she has no doubt about the existence of God. Gandhi had no doubt about that Being (God) who is the Truth. 
All persons, except a couple of agnostics, that I know, strongly believe in God. I have great empathy for agnostics and atheists. Because I realize I could have been one of them. There is an unceasing, compelling feeling and thought that constantly beckon me to an Organizing Principle, Intelligence, Power, Energy of the universe that is higher than humans. In that realm resides my God. That God has a direct connection with my conscience. Is that the God (Father) of Christ, of the New Testament? Is that the Undefinable, Truth-Consciousness-Bliss (Sat-Chit-Ananda = Sachidananda) of Sankara, of Vedantha? Is that the Allah of Muslims?  God is all that and more. That God is also the pure Wisdom, Consciousness (Bodh) of Buddha. Nay more, that God also includes the Totality of the Purified Consciounesses of all humans past, present, and future with or without their individuality. So where are we? 
We are where we started. And there I would like us all to live. That is all that we have. In this sphere of the mind or the soul, the beginning also is the end as God (Alpha and Omega) is.  And there we are all humans, nay gods, brothers, sisters, in love. Let us celebrate this life of abundant, unending, blissful love that happens because we have the capacity to choose to love. Let even our anxiety about having faith or having the right kind of faith vanish into thin air or melt into our unfathomable love for one another or humanity in whatever form or color. Let us get lost in the love of God and in the love of our fellow human beings in truth. That is the only way to God. How beautiful it is for all humans to live and love. Let us trust in our fellow human beings. We will take care of them; they will take care of us. We can live like sparrows in the field. No anxiety, no worry. Were not the people in distress in the mountain of Sinjar in Iraq rescued by persons of good will recently on humanitarian basis?! 
Two of the greatest theologians - Thomas Aquinas, a Christian from the West, and Sankara, a Hindu from the East - were humble enough to admit that their rational understanding of God was worthless and useless. According to Thomas true faith is always looking for an understanding intellect (fides quaerens intellectum). But faith cannot reach an understanding mind. Mind surrenders and gives assent without understanding. For instance, a child tossed into the air by a loving father does not fear any danger. Do our  authorities in religions all over the world know this truth, this surrendering without knowledge?! I think not. Because if they did, they would not be pontificating and dictating infallibly as God alone could. But even that God, who incarnated in the form of Christ as Christians believe, was tolerant enough not to stop Judas from comiting his vicious act of betrayal. In fact what he told him was: "Go and do what you have to do". Christ did not pronounce any dogmas greater than "Love one another as I have loved you", "There is no greater love than this that a person lays down his or her life for another person", "Do to others what you like others to do to you", "I have come to do my Father's business", "I am the way to the Father", "I live in my Father and my Father lives in me", "The one who sees me sees my father", "I came to proclaim the Kingdom of God", "The Kingdom of God is within you or in your midst",   "I came to preach the good news to the poor", "I came to free the captives and the oppresed". Do I necessarily need to believe that Christ is God? Do I necessarily need to believe in his resurrection? Do I necessarily need to believe in an after-life?
Do I necessarily need to believe in God?  I do not necessarily need to  believe in anything.  I am not forced to believe in any of these things. I would like to believe in them. I know God will not fault me for who I am because he created me the way I am. God knows that I try to live my life the best way that I can. God knows that I discern God's will in everything I do. I know God will not condemn me for my beliefs as long a I am sincere and faithful to my conscience. I am not at all afraid of God. I am extremely grateful for the life I have been given, for the way I am led every moment of my life. I am afraid of only those who, in their ignorance,  think that they can represent God, can speak for me,  can speak for God.  I am only afraid of intolerant, evil humans who out of their human-conceived dogmas, religious fanaticism, or perverse ideas can kill me on account of their belief. But then Christ told to fear only the One who can throw our soul into  eternal hell. I have also no hesitation in saying here that I will go where Christ went, where Gandhi went, where Buddha went, where Socrates went.

12 comments:

  1. ചോദ്യം ചോദിക്കുക എളുപ്പമാണ്. എന്നാൽ ശരിയായ ചോദ്യം ശരിയായ സമയത്ത് ചോദിക്കുക അത്ര എളുപ്പമല്ല. ദൈവമുണ്ടോ, നിങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾ അങ്ങേയറ്റം ഉപരിപ്ലവങ്ങളാണ്. മനുഷ്യന്റെ ലക്ഷോപലക്ഷം നാളത്തെ മാനസ്സിക പരിണാമത്തിൽ ഊന്നിനിന്നുകൊണ്ടുള്ള സന്ദേഹങ്ങൾ മാത്രമാണവ. മതങ്ങളെല്ലാം തന്നെ മനുഷ്യരിൽ ചെറുപ്പം മുതൽ ഓരോ തരത്തിലുള്ള ദൈവവിശ്വാസം രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുകയും ഏതാണ്ട് മുഴുവനായി വിജയിക്കുകയും ചെയ്യുന്നുണ്ട്. നാസ്തികവാദികളാകട്ടെ, അവരുടെ അധീനതയിലുള്ളവരുടെ മനസ്സുകളെ വിശ്വാസത്തിനെതിരായി പരുവപ്പെടുത്തിയെടുക്കും. ഇവ രണ്ടും സ്വതന്ത്രമായ ദൈവാനുഭവത്തെ തടയുകയാണ് ചെയ്യുന്നത്. സ്വതന്ത്രമായ അനുഭവം മാത്രമേ സ്വതന്ത്രമായ അറിവിലേയ്ക്ക് നയിക്കുകയുള്ളൂ. ആ വഴിയിലെത്താൻ മേല്പറഞ്ഞ രണ്ടു വിഭാഗങ്ങലിലുമുള്ളവരിൽ വളരെ വളരെ വിരളം മനുഷ്യർക്ക്‌ മാത്രമേ സാധ്യത ലഭിക്കുന്നുള്ളൂ. ഓരോ വിഭാഗവും മറ്റേതിനെ ഭയക്കുകയും എതിര്ക്കുകയും ചെയ്തുകൊണ്ടുമിരിക്കും. സ്വന്തം ചേരിയിലേയ്ക്ക് മറുവശത്തുള്ളവരെ നേടിയെടുക്കാനുള്ള ശ്രമം ഒരിക്കലും അവസാനിക്കുന്നുമില്ല.

    ചുരുക്കിപ്പറഞ്ഞാൽ, നാസ്തികരും ആസ്തികരും തമ്മിൽ അധികം വ്യത്യാസമില്ല; രണ്ടും സൃഷ്ടിക്കുന്നത് പുറത്തുനിന്നും മനപ്പൂർവം സ്വാധീകിക്കപ്പെട്ട വ്യക്തികളെയാണ്. രണ്ടും മാനസ്സികാടിമത്തമാണ് (conditioning). ശൈശവത്തിൽ തുടങ്ങുന്ന ഈ അവസ്ഥ അടിമത്തമായി തിരിച്ചറിയപ്പെടുക പോലും ചെയ്യുന്നില്ല.
    എന്ത് പേരിൽ അറിയപ്പെട്ടാലും, ദൈവം എന്നത് അറിയപ്പെടാത്ത അവ്യക്തതയാണ്. അവ്യക്തമായതിനെ മനസ്സിലാക്കുക മനസ്സിനെ സംബന്ധിച്ചിടത്തോളം അസ്സാദ്ധ്യമായ കാര്യമാണ്. അക്കാര്യത്തിൽ ഏതെങ്കിലും സാദ്ധ്യത ഉദിക്കണമെങ്കിൽ, ആദ്യം മനസ്സ് സ്വതന്ത്രമായിരിക്കണം. സ്വാതന്ത്ര്യമുള്ളപ്പോൾ മാത്രമേ നമുക്ക് ശരിയായ അന്വേഷണവും അനുഭവവും അറിവും കൈവരിക്കാനാവൂ.

    മനുഷ്യനെ സംബന്ധിച്ചിടത്തോളം ഇതൊരു സമസ്യയാണ്. കാരണം, ഞാൻ (എന്തെങ്കിലും) അനുഭവിക്കുന്നു എന്ന അവസ്ഥയിലാകുന്ന അതേ നിമിഷത്തിൽ അനുഭവം തീരുകയാണ്. ഞാൻ (എന്തെങ്കിലും) അറിയുന്നു എന്ന അവസ്ഥയിലാകുന്ന അതേ നിമിഷത്തിൽ അറിവ് അവസാനിക്കുകയാണ്. അതുകൊണ്ടാണ് J. കൃഷ്ണമൂർത്തി അറിവിൽനിന്നുള്ള മോചനത്തെപ്പറ്റി നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. നമ്മുടെ അനുഭവങ്ങളും അറിവുകളും നീണ്ട കാലങ്ങളിലായി മനുഷ്യകുലം സ്വരുക്കൂട്ടിവച്ചിട്ടുള്ളവയുടെ ഏതെങ്കിലും നേരിയ പ്രതിഫലനം മാത്രമാകാനാണ് മിക്കപ്പോഴും സാദ്ധ്യത. എന്തെങ്കിലും അറിയുന്നു എന്ന് നാം കരുതുമ്പോഴും, സത്യത്തെ (അതിനെ ദൈവമെന്നും വിളിക്കാം) അറിയുകയല്ല, മറിച്ച്, നമ്മുടെ ഭൂതകാല പാരമ്പര്യങ്ങൾ ഒന്നിന് പുറമേ ഒന്നായി ഉണ്ടാക്കിവച്ച അതിന്റെ പൊതിച്ചിലിനെ അറിയുക മാത്രമാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് അനുഭവസ്ഥനും അനുഭവവും, അറിയുന്നവനും അറിവും ഒന്നുതന്നെയാണെന്ന് ജ്ഞാനികൾ കല്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ്, അനന്യമായ അനുഭവമോ അറിവോ നേടുന്നവൻ/ൾ എപ്പോഴും മുഖ്യധാരയിൽ നിന്ന് അകലെ നില്ക്കുന്നവരായും ഭ്രാന്തുള്ളവരായും കരുതപ്പെടുന്നത്.

    എത്ര പ്രഭാഷണങ്ങൾക്കും വായനക്കുമൊന്നും ഇത്തരക്കാരെ സൃഷ്ടിക്കാനാവില്ല. കാരണം, അനുഭവിക്കാനും അറിയാനും തയ്യാറായി ഒരു 'ഞാൻ' ഉണ്ടായിരിക്കുവോളം സത്യമായ അനുഭവമോ അറിവോ സംഭവിക്കാൻ പോകുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, ദൈവത്തെ തിരയുക, ദൈവത്തിൽ വിശ്വസിക്കുക, ദൈവത്തോട് പ്രാർഥിക്കുക എന്നതൊക്കെ വ്യർഥവ്യായാമങ്ങൾ മാത്രമാണ്. ഇവയെല്ലാം അവസാനിക്കുമ്പോൾ, അപ്പോൾ മാത്രം, ഒരു പക്ഷേ സത്യം (ദൈവം) മുമ്പിൽ വന്നു നിന്ന് നമ്മെ ആശ്ചര്യപ്പെടുത്തും. അതുവരെ ചെയ്യേണ്ടത് ഒന്നുമാത്രം. സൂക്ഷ്മദൃഷ്ടിയെന്ന വാളുമായി നടന്ന് 'ഞാൻ' എന്ന ശത്രുവിനെ വെട്ടിക്കൊല്ലാനുള്ള അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. അതാകട്ടെ അങ്ങേയറ്റം പ്രയാസമേറിയ കാര്യമാണ്. എന്തെന്നാൽ അവൻ എപ്പോഴും ഒളിവിലാണ്.

    ReplyDelete
  2. ഈ ചോദ്യം സമയത്താണോ അസമയത്താണോ ഉയര്‍ന്നു വന്നതെന്നതിനേക്കാള്‍ ഗൌരവമായി പരിചിന്തനം ചെയ്യേണ്ടത്, ഇങ്ങിനെ ഒരു ചോദ്യത്തിന് പ്രസക്തി ഉണ്ടോ എന്നതാണ്. ശ്രി സാക്ക് ചൂണ്ടിക്കാണിച്ചതുപോലെ ഒരു സംഘടിത മത പ്രസ്ഥാനവും ഇതിനെ സ്വാഗതം ചെയ്യാന്‍ ഇടയില്ല, കാരണം അവര്‍ വില്‍ക്കുന്നത് മനസ്സിനെ പ്രീതിപ്പെടുത്തുന്ന ന്യായങ്ങളില്‍ അധിഷ്ടിതമായ തത്ത്വങ്ങളാണ്. ദൈവം എന്ന യാഥാര്‍ത്ഥ്യം മനസ്സ് കൊണ്ട് മനനം ചെയ്യപ്പെടാന്‍ ഒരുങ്ങി ഇരിക്കുന്ന ഒരു സത്യമല്ല; അതിനാരും ഒരുങ്ങുകയും വേണ്ട. സിംഹത്തെ അറിയാന്‍ സിംഹം തന്നെ ആകേണ്ടി വരും, ദൈവത്തെ അറിയാന്‍ ദൈവവും. ദൈവം ആയിത്തിര്‍ന്നു കഴിഞ്ഞാല്‍ അറിവും അറിയേണ്ടവനും എന്നൊരു തിരിവവിടെ ഉണ്ടാവില്ല. നാമമോ രൂപമോ സ്വഭാവമോ ഇല്ലാത്ത ആ അവസ്ഥയില്‍ നിന്ന് കൊണ്ട് ദൈവത്തെ ആര്‍ക്കും വിവരിക്കാനും കഴിയില്ലല്ലോ.
    ഒരിക്കല്‍ ഗുരുമുഖത്തുനിന്ന് കേട്ട ഒരു വ്യാഖ്യാനം ഓര്‍മ്മിക്കുന്നു. കത്തി നില്‍ക്കുന്ന ഒരു മെഴുകുതിരിയുടെ നാളത്തിന് പേരുമുണ്ട്, ഗുണവുമുണ്ട്; അതവിടെ ഉണ്ടെന്നു തെളിയിക്കാന്‍ നമുക്ക് ആയിരം മാര്‍ഗ്ഗങ്ങളുമുണ്ട്. പക്ഷെ, ആ നാളം ആരെങ്കിലും കെടുത്തിയാലോ? അതവിടെ ഉണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ ആര്‍ക്കു കഴിയും?
    ഇതുപോലെ ഒരു അവസ്ഥാന്തരമാണ് ദൈവമാകുന്നവന് സംഭവിക്കുക. സാക്ക് ചൂണ്ടിക്കാണിച്ച പ്രധാനപ്പെട്ട ഒരു കാര്യം ഒരു അന്വേഷകന് ജന്മനാ ഉള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ താല്‍പ്പര്യം കൂടി വേണമെന്നതാണ്. എന്‍റെ അഭിപ്രായത്തില്‍ അതിനുള്ള ധൈര്യം സ്വായത്തമാക്കുന്നവനെ സത്യത്തിലേക്ക് പോകുന്നുള്ളൂ. ഇങ്ങിനെയും പറയാന്‍ ആവില്ല, കാരണം സത്യത്തിലേക്ക് ആര്‍ക്കും പോകാന്‍ കഴിയില്ല, സത്യത്തേ അഭിമുഖീകരിക്കാന്‍ തയ്യാറായിരിക്കുന്നവരെ സത്യം അങ്ങോട്ട്‌ വലിച്ചടുപ്പിക്കുകയാണ്‌ ചെയ്യുന്നത്. ഒരിക്കല്‍ ശ്രി. ജൊസഫ് പുലിക്കുന്നെലുമായി സംസാരിച്ചിരുന്നപ്പോള്‍ അദ്ദേഹം ചോദിച്ച ഒരു കാര്യമുണ്ട്. 'ആരാണ് സത്യാന്വേഷി? ഉള്ളിലുള്ള ഒന്നിനെ പുറത്തു അന്വേഷിക്കുന്നവന് സുബോധം ഉണ്ടെന്നെങ്ങിനെ പറയാന്‍ കഴിയും?' ഇതിലെ ശരിയെപ്പറ്റി ഞാന്‍ ഏറെ ചിന്തിച്ചിട്ടുണ്ട്.
    കത്തോലിക്കാ സഭയില്‍ മാത്രമല്ല പല മതങ്ങളിലും പെട്ട സാത്വികര്‍ ഈ വസ്തുത കണ്ടെത്തി ജീവിത യാത്ര ക്രമപ്പെടുത്തിയിട്ടുണ്ട്. ഇത്തരക്കാരെല്ലാം അഹത്തിന്റെ പാളികള്‍ ഒന്നൊന്നായി ഇല്ലായ്മ ചെയ്യുന്ന തിരക്കിലായിരിക്കും. ഉള്ളിലേക്കുള്ള ഈ യാത്രയ്ക്ക് അവര്‍ ആയുധമായി ഉപയോഗിക്കുന്നത് നിശ്ശബ്ദതയെ ആണ്. ഈ നിശ്ശബ്ദതയെ വരിക്കുന്നവരെ പുറം ലോകത്ത് നടക്കുന്ന അപചയങ്ങളൊന്നും സ്വാധീനിക്കുന്നില്ല. എല്ലാം സംഭവിക്കേണ്ടത് കൊണ്ട് സംഭവിക്കുന്നു എന്നെ അവര്‍ ചിന്തിക്കുന്നുള്ളൂ. മതങ്ങളിലൂടെ മറുകര തുരന്നു പോകുന്നവരുടെ ഈ നിശ്ശബ്ദത പൊതു സമൂഹത്തേ ചിന്താക്കുഴപ്പത്തില്‍ ആക്കുന്നുണ്ടെന്നു പറയാതിരിക്കാനും വയ്യ.
    വാഗമണ്ണിലെ കുരിശുമല ആശ്രമത്തില്‍ നിശ്ശബ്ദതയുടെ ഒരാവരണമുണ്ട്. അവിടെ ആയിരുന്നാല്‍ ഒരു സുഖം തോന്നും എന്ന് സന്ദര്‍ശകര്‍ പറയാറുമുണ്ട്. ആ ആശ്രമത്തിലെ ഒരു സന്യാസിയും അവരുടെ വഴിയുടെ മഹത്വം ആരോടും വിളിച്ചു കൂവാറില്ല. ചോദിച്ചാല്‍ പറഞ്ഞെന്നിരിക്കും അത്രയേ ഉള്ളൂ. അതായത്, ദൈവത്തെ അന്വേഷിക്കാനും കണ്ടെത്താനും ഇശ്ചിക്കുന്നവര്‍ സ്വന്തമായി വെട്ടിയ വഴിയിലൂടെ സ്വയം നടക്കാന്‍ ധൈര്യം ഉള്ളവരായിരിക്കണം എന്നര്‍ത്ഥം. തുടക്കത്തില്‍ മതങ്ങളും ഇസങ്ങളുമൊക്കെ സഹായത്തിനു കാണും, അത് തെറ്റല്ല. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് സ്ലേറ്റും കല്ലുപെന്‍സിലും വേണം. പക്ഷെ ഡിഗ്രിക്ക് പഠിക്കുന്ന ഒരു കുട്ടി അതുപയോഗിച്ചല്ല പഠിക്കേണ്ടത്. തൈത്തെങ്ങിന് ചുറ്റും കെട്ടുന്ന വേലി തെങ്ങ് കന്നുകാലികള്‍ തിന്നു നശിപ്പിക്കാതിരിക്കാനാവും. വളര്‍ന്നു വലുതായ ഒരു തെങ്ങിന്‍റെ ചുറ്റും ആരും വേലി കെട്ടി വെയ്ക്കാറില്ല. ഒരു നെല്ല് മുളക്കാന്‍ ഉമി സഹിതം പാകിയെ മതിയാവൂ. മുളച്ചു കഴിഞ്ഞാല്‍ ഉമിയുടെ ആവശ്യമില്ല. സ്ലേറ്റും പെന്‍സിലുമായി, ചുറ്റും വേലിയുമായി, എപ്പോഴും തത്ത്വസംഹിതകളാല്‍ പൊതിയപ്പെട്ടു കഴിയുന്ന ഒരുവനും ഒരിക്കലും മുളക്കുന്നുമില്ല വളരുന്നുമില്ല. അവന്‍ അഴിയുന്നുമില്ല, പുനര്‍ജനിക്കുന്നുമില്ല. സൂക്ഷിച്ചു വായിച്ചാല്‍ ഈ സത്യങ്ങളെല്ലാം വി. ബൈബിള്‍ പറയുന്നുണ്ട്. അത് കാണാനോ മനസ്സിലാക്കാനോ കഴിവില്ലാത്ത ഒരു തലമുറയെ ആണ് 'കണ്ണുള്ളവര്‍ കാണട്ടെ, കാതുള്ളവന്‍ കേള്‍ക്കട്ടെ' എന്ന വചന ഭാഗത്തിലൂടെ യേശു ഉദ്ദേശിക്കുന്നത്.
    ഒരു കാര്യം ശരിയാണ് സത്യത്തിലേക്കുള്ള യാത്രയില്‍ വിപ്ലവമില്ല, കാരണം അത് ഒരതിവേഗ പരിണാമമാണ് - വിപ്ലവകരമായ ഒരു പരിണാമം.

    ReplyDelete
    Replies
    1. കൂടുതൽ വിശദീകരണങ്ങൾകൊണ്ട് വിഷയത്തെ പ്രകാശിപ്പിക്കുവാൻ മറ്റപ്പള്ളിസാർ മനോഹരമായി പുറകിൽ നിന്ന് എന്നെ തോണ്ടുകയാണ്. ഇതദ്ദേഹം എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.

      ഭാരതീയ സംസ്കാരത്തെപ്പറ്റിയും മാർത്തോമ്മാ, സീറോമലബാർ പാരമ്പര്യങ്ങളെക്കുറിച്ചും മറ്റും വാശിയോടെ നമ്മൾ വാദപ്രതിവാദങ്ങൾ നടത്താറുണ്ട്‌. ഓരോ സംസ്കാരവും ഉണ്ടാകുന്നത് ആവർത്തനത്തിലൂടെ ചില ആചാരങ്ങൾ സ്ഥിരീകരിക്കപ്പെടുമ്പോഴാണ്. അത് സാവധാനം ഉറച്ചുപോകുന്ന ശീലങ്ങളെ സൃഷ്ടിക്കുന്നു. അവയിലേയ്ക്കു പുതിയതെന്തെങ്കിലും കൊണ്ടുവരാൻ അകത്തുള്ളവർ ഒരിക്കലും സമ്മതിക്കില്ല. ശീലിച്ചവയിൽ മുഴുകി സ്വസ്ഥമായി കഴിയുമ്പോൾ പുതിയ രീതികൾ കടന്നുവന്ന് ആ സ്വസ്ഥതയെ തകർക്കുന്നത് സഹിക്കാനാവാത്തതുകൊണ്ടാണ് നവീകരണശ്രമങ്ങൾ എപ്പോഴും എതിര്ക്കപ്പെടുന്നത്.

      മതദർശങ്ങളുടെ കാര്യത്തിലായാലും അനുഷ്ഠാനങ്ങളുടെ കാര്യത്തിലായാലും ഒരയവും വരുത്താൻ വിശ്വാസികളെ അനുവദിക്കാത്തവർ ചെയ്തുവയ്ക്കുന്നത് എന്താണ്? തുടർന്നുള്ള എല്ലാ അന്വേഷണങ്ങളുടെയും വാതിലുകൾ അടച്ചുപൂട്ടുകയാണ് അവർ ചെയ്യുന്നത്. മതമെന്നത് അതിന്റെ തുടക്കത്തിലെങ്കിലും സത്യാന്വേഷണമാണ്. എന്നാൽ അതിനു തുടക്കമിട്ടയാൾ ചെയ്തതും പറഞ്ഞതും ആവർത്തിച്ചുകൊണ്ടിരിക്കുന്നത്‌ ആരെയും മുന്നോട്ടു കൊണ്ടുപോകുന്നില്ല. കാരണം, മനുഷ്യന് സഹജമായ അന്വേഷണത്വര അവന്റെ ബുദ്ധിയെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നില്ലെങ്കിൽ ആന്തരിക വളർച്ച മുരടിച്ചുപോകും. ആചാര്യന്മാർ കാണിച്ചുതന്നവ എത്ര വലിയ ഒരു സമൂഹത്തെ വളർത്തിയെടുത്തു എന്നതിൽ കഥയില്ല. കാരണം, സത്യം കണ്ടെത്തുന്നത് ഒരിക്കലും ഒരു സമൂഹമല്ല, വ്യക്തിയാണ്. കാലയളവ്‌ നീളുന്തോറും ഏതു മതവും വ്യക്തിത്വങ്ങളെ നശിപ്പിക്കുകയാണ് ചെയ്യുക. കാരണം, ഏതു മതത്തിലും ലക്ഷ്യം നിർണ്ണിതമാണ്. മനസ്സിന് മുമ്പിലുള്ള ഒരു ലക്ഷ്യത്തിൽ കേന്ദ്രീകരിച്ചുകൊണ്ട് ഒരന്വേഷണവും തുടരാനാവില്ല. സ്ഥിരമായ ലക്ഷ്യങ്ങളെ (പാപമോചനം, മനശാന്തി, ഇടനില മാദ്ധ്യസ്ഥം, നല്ല മരണം, മോക്ഷം) വച്ചുനീട്ടികൊണ്ടാണ് മതങ്ങൾ മനുഷ്യരെ അവയുടെ വിശ്വാസങ്ങൾക്കുള്ളിൽ കൂച്ചുവിലങ്ങിട്ടു നിറുത്തുന്നത്. പുറത്തുനിന്നോ അകത്തുനിന്നോ വരുന്ന എന്തെങ്കിലും അവരെ അസ്ഥിരപ്പെടുത്താതിരിക്കാനാണ് ഒരു വിമർശനത്തെയും മതം ഒരിക്കലും അംഗീകരിക്കില്ലാത്തത്. എവിടെയും അപകടമുണ്ട്, ഞങ്ങൾ പറഞ്ഞു പഠിപ്പിച്ചതിലൂടെ കൈവന്ന നിങ്ങളുടെ മാനസ്സികസ്ഥിരത നഷ്ടപ്പെടുത്തുന്നതൊന്നും ശ്രദ്ധിക്കാനേ പോകരുത് എന്നാണ് വിശ്വാസികളോടുള്ള അവരുടെ നിരന്തര ഉപദേശം. അങ്ങനെ വ്യതിത്വം നഷ്ടപ്പെട്ട മനുഷ്യരെ നിയന്ത്രിച്ചുനിറുത്താൻ പുരോഹിതർക്കെളുപ്പമാണ്.

      രണ്ടു ദിവസം മുമ്പ് തൃശൂരുള്ള ഒരു സുഹൃത്തിനെ കണ്ടപ്പോൾ ഫാ. വലിയമംഗലം എഴുതിയ 'ചിന്തിക്കാൻ ധൈര്യമുള്ളവർക്ക്' എന്ന പുസ്തകത്തെപ്പറ്റി പരാമർശമുണ്ടായി. ആ സുഹൃത്തിന്റെ വീട്ടിലിരുന്നാണ് രണ്ടു ദിവസമെടുത്ത് ആ കൃതി ഞാനും ഗ്രന്ഥകർത്താവും ചേർന്ന് എഡിറ്റ്‌ ചെയ്തത്. അക്കൂടെ അല്മായശബ്ദത്തെപ്പറ്റിയും സംസാരമുണ്ടായി. പുസ്തകം വായിച്ചോ, അല്മായശബ്ദം കാണാറുണ്ടോ എന്ന ചോദ്യങ്ങൾക്ക്, എന്റെ വിശ്വാസത്തെ തൊടുന്നതൊന്നും ഞാൻ കൈയിലെടുക്കാറില്ല എന്നാണ് സുഹൃത്തിന്റെ ഭാര്യ ആത്മാഭിമാനത്തോടെ പറഞ്ഞത്. ഇതാണ് സ്ത്രീപുരുഷഭേദമെന്യേ മിക്കവാറും എല്ലാ കേരള കത്തോലിക്കരുടെയും നിലപാട്. ഇവിടുത്തെ അതിസങ്കുചിത പൗരോഹിത്യത്തിന്റെ നേട്ടമാണിത്. അതിനെതിരെയാണ് ഇപ്പോഴത്തെ പോപ്പ് പറഞ്ഞത്, നിങ്ങളുടെ സമൂഹത്തിൽ നിങ്ങൾ തിരുത്തൽശക്തിയായി വർത്തിച്ച് 'അരക്ഷിതാവസ്ഥ' സൃഷ്ടിക്കണം എന്ന്. അല്ലെങ്കിൽ സംഭവിക്കുന്നത്‌ കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിൽ സംഭവിക്കുന്നതിനു തുല്യമാണെന്ന് സത്യാനുഭവമുള്ള അദ്ദേഹത്തിനറിയാം. മറ്റു മതനേതാക്കളിലാരും ഒരിക്കലും അങ്ങനെ പറയാൻ ധൈര്യപ്പെടുകയില്ല. കാരണം, പഴകി പഞ്ചറായ തങ്ങളുടെ മതതത്ത്വങ്ങൾക്കപ്പുറത്ത് തെളിമയുള്ള സത്യം ഉണ്ടെന്നത് അവരെ അസ്വസ്ഥരാക്കുന്നു. വിശ്വാസികൾ ഒരിക്കലും അങ്ങോട്ട്‌ ചെന്നെത്തുകയോ സത്യം തിരിച്ചറിഞ്ഞ് പ്രബുദ്ധരാകുകയോ അരുത്‌. അതുകൊണ്ട്, എല്ക്കെജി മുതൽ കല്യാണപ്രായം വരെ കുട്ടികളെ തുരുമ്പിച്ചു വിഷമയമായ വേദാദ്ധ്യയനം വഴി പഴമ്പുരാണങ്ങളിൽ തളച്ചിടുകയാണവർ ചെയ്തുകൊണ്ടിരിക്കുന്നത്. പള്ളിക്കു വേണ്ടത് ഉറക്കം തൂങ്ങുന്ന ഒരു ജനക്കൂട്ടത്തെയാണ്. അതിന്റെ ജീർണതയിലൂടെയാണ് പൗരോഹിത്യം ശക്തിയാർജ്ജിക്കുന്നത്.
      (തുടർച്ച കാണുക)

      Delete
  3. (തുടർച്ച) ജനക്കൂട്ടം ഒരിക്കലും സത്യത്തെ കണ്ടെത്തുകയില്ല. സംസ്കാരവും പാരമ്പര്യവും അനുഷ്ഠാനങ്ങളും വളർത്തുന്നത് ജനക്കൂട്ടത്തെയാണ്‌, വ്യക്തികളെയല്ല. അംഗീകാരം ആഗ്രഹിച്ചുള്ള പ്രവൃത്തികൾ എപ്പോഴും സമൂഹത്തിന്റേതാണ്. അവിടെയെല്ലാം വ്യക്തിസ്വാതന്ത്ര്യഹനനം നടന്നിരിക്കും. തങ്ങളുടെ മാർത്തോമാ പാരമ്പര്യത്തെക്കുറിച്ച് അഭിമാനം തോന്നുന്നവർ മാത്രം തന്റെ രൂപതയിലേയ്ക്ക് വന്നാൽ മതി എന്ന് ഫരിദാബാദ് മെത്രാൻ പറയുമ്പോൾ അതിൽ അന്തർലീനമായിരിക്കുന്നത് പഴകിപ്പോയ ഒരു സമൂഹത്തിന്റെ പാരമ്പര്യചിന്തകൾക്ക് പുറത്തൊന്നും അന്വേഷിക്കാനില്ലാത്തവർ എന്നാണ്. വ്യക്തികളെ സീറോമലബാറിന്റെ പഴങ്കൊട്ടാരത്തിൽ തളച്ചിടുകയല്ലാതെ വേറെന്താണത്? ഒരു വിശ്വാസിയെന്ന നിലക്ക് നിങ്ങൾക്ക് സീറോമലബാർ ദൈവം ധാരാളമാണ് എന്നാണ് അതിലെ ധ്വനി. ആത്യന്തികമായി ഓരോ മതവും ഓരോ റീത്തും ഇതുതന്നെയാണ് ചെയ്യുന്നത്. വിവിധ കൌശലങ്ങളിലൂടെ മനുഷ്യന്റെ സത്യാന്വേഷണത്വരയെ ആവുന്നത മയക്കി, അവരെ നിഷ്ക്രിയരാക്കുന്ന വീര്യമേറിയ കറുപ്പാണ് ഇവയിലോരോന്നും.
    Tel. 9961544169 / 04822271922

    ReplyDelete
    Replies
    1. ഞാനെഴുതിയതില്‍ തോണ്ടലുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്; പക്ഷെ അത് സാക്കിനെ മാത്രമല്ല. ഇത്തരം ഗഹനമായ വിഷയങ്ങള്‍ പറയാന്‍ സ്വത സിദ്ധമായ ഒരു ഭാഷ വേണം. അതുള്ളവര്‍ മുന്നോട്ടു വരണം; അതുള്ളവരെ കാണുമ്പോള്‍ അസൂയ തോന്നാറുമുണ്ട്. ഒരു വിഷയം വിവിധ കോണുകളില്‍ നിന്ന് വിശകലനം ചെയ്യപ്പെട്ടാലെ മനസ്സിലാകത്തക്ക രീതിയിലാകൂ. ഞാനും പറയുന്നത് അതാണ്‌ - യുദ്ധം ഒരു പ്രത്യേക മതത്തോട് മാത്രം ആയിരിക്കേണ്ടതല്ല. യുദ്ധം നടത്തേണ്ടത് സ്വന്തം അഹത്തോടാണ്. മതങ്ങള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ 'പ്രത്യാശാ സൂപ്പര്‍ മാര്‍ക്കറ്റില്‍' കാണും. എല്ലാവര്‍ക്കും ആശയും വാഗ്ദാനങ്ങളും കൊടുത്തുകൊണ്ട്. സ്വയം അടുക്കളത്തോട്ടങ്ങള്‍ നടത്തി വിഷമയമില്ലാത്ത ഭക്ഷണം കഴിച്ച് ആരോഗ്യവാന്മാരായിരിക്കാന്‍ നാം പഠിക്കേണ്ടതുണ്ട്. ഇവിടെ നിന്ന് കിട്ടുന്ന കുറിപ്പുകള്‍ പ്രകാരം സൌകര്യങ്ങള്‍ അനുവദിക്കുകയെ ദൈവം ചെയ്യേണ്ടതുള്ളൂ. പാവം ദൈവം!

      Delete
    2. thank you sir for this lucid and brilliant piece of work. i enjoyed it within the still of the November night here in the cynosure of eastern Attappady where civilization is a misconception. Indeed God does not have to be a thorn in the ass, and one doesn't have to be his front line fighter. One has to be at home with oneself and at peace with the world without. An unassuming blade of grass is more god oriented than the ceremonious pontiff.
      Just enjoy the charms of being and let go. have a wonderful time.
      sincerely ALEX PAIKADA

      Delete
  4. ഈ വിഷയവുമായി കൂടുതൽ താത്ത്വികമായ വിചിന്തനങ്ങൾ ആഗ്രഹിക്കുന്നവർക്ക് ഒരു മണിക്കൂറോളം കേട്ടിരിക്കാനും ആസ്വദിക്കാനും വകതരുന്ന ഒരു വീഡിയോ ഇതാ. രണ്ടു ചിന്തകർ (ശ്രീ സി. രാധാകൃഷ്ണനും ശ്രീ സി.രവിചന്ദ്രനും) തമ്മിലുള്ള സംവാദം.
    https://www.youtube.com/watch?v=-Ioa_ktUs48&feature=youtu.be

    ReplyDelete
  5. "Do I necessarily need to believe in God? [...] I would like to believe in them."

    I think this summarizes most people's belief in God. A question is not worth seeking an answer unless one is willing to accept the answer no matter what it makes you feel.

    Anybody who is familiar with a bit of history knows that there has been thousands of Gods commanding each society to live by its standards! These days most of these gods are gone, very few of them survive and those that survive can thank complex phenomena like lack of social and health security (we pray for avoiding cancer but not small pox or polio), identity and racial issues, geopolitics etc.

    ReplyDelete
  6. ആഴിയുടെ ആഴങ്ങളില്‍ അലസമായി അലഞ്ഞുതിരിഞ്ഞു നടക്കുന്ന മീന്‍ "വെള്ളമുണ്ടോ" എന്ന് ചോദിക്കുമ്പോലെ ഈ ചോദ്യവും എന്‍റെ മനസ്സില്‍ തട്ടുന്നു ! ഉത്തരം ഓരോ ജീവിയും സ്വയം അനുഭവിച്ഛറിയേണ്ടതും കണ്ടത്തേണ്ടതുമാണ്! വി,മത്തായി ആറിന്റെ ആറില്‍ കര്‍ത്താവൊരു വിദ്യ നമുക്ക് പറഞ്ഞുതന്നു ; പക്ഷെ സഭയും കത്തനാരും പള്ളിയും അത് തെമ്മാടിക്കുഴിയില്‍ ഇട്ടു മൂടി കൂദാശയുംചെയ്തു ! ജനം വലഞ്ഞു; ദൈവത്തെ അറിയാന്‍ അവനിനിയും എത്ര ജന്മങ്ങള്‍ എടുക്കണം!

    ReplyDelete
  7. Fr.George Joseph

    To think independently means to to think away from the general public.It needs courage and conviction.Only very few have that.Thanks for the article.

    ReplyDelete
  8. "ദൈവമുണ്ടോ"എന്ന ചോദ്യത്തിന് വൈക്കം മുഹമ്മദ്‌ ബഷീർ കൊടുത്ത മറുപടി "ദൈവം ഉള്ളവന് ദൈവമുണ്ട് ,ദൈവം ഇല്ലാത്തവന് ദൈവമില്ല "എന്നാണ് .ഈ ചോദ്യത്തിനുള്ള ശരിയായ ഉത്തരം ഇത് മാത്രമാണ് .ജനിച്ച മതം അനുസരിച്ച് ദൈവവിശ്വാസി ആകാൻ വളരെ എളുപ്പമാണ്,എന്നാൽ ചിന്തിക്കുന്നവന്റെ ചോദ്യങ്ങള്ക്കുള്ള മറുപടികൾ സെമെറ്റിക് മതക്കാരുടെ കയ്യിലില്ല, അങ്ങനെ ചിന്തിക്കുന്ന, അവനവനെ വഞ്ചിക്കാത്ത, നാട്യം അറിയാത്തവർ മതദൈവത്തെ തള്ളിപ്പറഞ്ഞു നിരീശ്വരവാദികളാകുന്നു. മതവിശ്വാസത്തിന്റെ വെളുപ്പുനിറത്തിനും നിരീശ്വരവാദത്തിന്റെ കറുപ്പിനുമിടയിൽ സത്യം തേടാൻ ഒത്തിരി ധൈര്യം മാത്രം പോര ഇത്തിരി ഈശ്വരാനുഗ്രഹം കൂടെവേണം .

    ReplyDelete
  9. Zach, you have made some challenging comments worth reflecting on. We have been programmed from the moment we were born. Often we do not even realize that we have been programmed. For the few of us who realize that we have been programmed, it is too late to make any meaningful changes because we have adapted ourselves to the programming so deeply that we do not have the needed energy to get out of the messy morass. So here we are enmeshed and imprisoned in our deep conditioning/programming often almost unable to break through. There is no need to despair, however. We can cultivate systematic awareness that will help us break out from one layer after another of the stubborn shell of programming. Even then, de-programming is itself a kind of programming. In other words, we cannot be free of programming as long us we are in this world. So we can try to be as little programmed as possible through on-going awareness. Being aware of what we are programmed by also helps us to be as independent and objective as possible.

    Our mind (intelligence) cannot grasp faith. So it is futile to attempt to understand the contents of faith. That is why pure surrendering is called for. Is it then reasonable to surrender? Who knows? Yet we often surrender to persons by trusting them. It is certainly an unknown plunge. I for one choose to be a theist in the face of agnosticism and atheism. This choice comes from my total organismic response coming out my total experience of the entire world/nature. Perhaps, things are getting more obscure, and I rather stop right here.

    I like Pope Francis. But he is also a creature of deep programming. He is making some gestures. Before his gestures can become realities, he has to get out of many layers of deep ecclesiastical programming. Does he have the sufficient insight and energy to do that? Can he get around the persons and systems of barriers that might come in his way? While I wish him well, I will wait and see.
    Peace, love,
    Swami Snehananda Jyoti (Fr. John K. Thekkedam)

    ReplyDelete