Translate

Sunday, November 9, 2014

ക്രൈസ്തവര്‍ തമ്മിലുള്ള ഭിന്നത സുവിശേഷജോലിക്ക് വിഘ്നം


1 comment:


  1. "ക്രൈസ്തവര്‍ തമ്മിലുള്ള ഭിന്നത സുവിശേഷജോലിക്ക് വിഘ്നം" എന്ന തലക്കെട്ടില്‍ നമ്മുടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഒരു വിളംബരം "മുതലക്കണ്ണീര്‍ " മാതിരി ഇന്ന് അല്മായശബ്ദത്തില്‍ കണ്ടപ്പോള്‍ ഞാന്‍ അറിയാതെ ഞെട്ടിപ്പോയി!
    "ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങളും തമ്മില്‍തമ്മില്‍ സ്നേഹിപ്പീന്‍ "എന്ന മശിഹയുടെ പൊന്നുപദേശത്തെ മൂന്നാം നൂറ്റാണ്ടില്‍ത്തന്നെ കാറ്റില്‍ പറത്തിയിട്ടു,, ദൈവസ്നേഹം ജനമനസുകളില്‍നിന്നും നീക്കിയിട്ട്‌, പകരം അവിടെ വെറുപ്പും വിദ്വേഷവും പകയും കുത്തിനിറയ്യ്ക്കുകയും ചെയ്ത വാഴ്ത്തപ്പെട്ട സഭ ; ലോകം മുഴുവന്‍ ക്രിസ്തുവിന്റെ കെയറോഫില്‍ പിടിച്ചടക്കി ഒറ്റയ്ക്കു വാഴാനുള്ള പൈശാചികമായ ആര്‍ത്തികാരണം, "വിശ്വാസത്തിന്റെ പേരില്‍" ലക്ഷക്കണക്കിന്‌ പ്രോടസ്റെന്റുകാരെ യൂറോപ്പിലാകെ പണ്ട് കൊന്നൊടുക്കി പ്രേതങ്ങളാക്കിയ ആ ഭൌതീകസഭയുടെ ഒരു ഭൌതീകതലൈവന്‍ ചരിത്രത്തിലാദ്യമായി ഇന്നിതാ മനം മാറിയിരിക്കുന്നു ! ഈശോയെ,..കലികാലവൈഭവമേ ! നിന്റെ രാജ്യം വരാറായി !!
    ഓരോ "കുര്‍ബാനചൊല്ലലിലും" പള്ളിയിലെത്തുന്ന ആടുകളെകൊണ്ട് ,(സ്വന്തം പെറ്റതള്ളയെ ഓര്‍ക്കാത്തവനെകൊണ്ട് )"നിഖ്യായിലും കുസ്തനതീനോസ്പോലീസിലും എപ്പെസോസിലും വച്ചുണ്ടായ പുണ്ണ്യപ്പെട്ടവയും പരിശുദ്ധങ്ങളുമായ മൂന്നു പൊതുസുന്നഹടോസുകളെയും ഞങ്ങള്‍ ഓര്‍ക്കുന്നു " എന്ന് വായ്‌ നിറയെ ചൊല്ലിച്ചു, വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തി, അവയുടെ കറവയൂറ്റി// ചോരയൂറ്റി കുടിക്കുന്ന സഭ, ക്രിസ്തുവിന്റെ അദ്വൈതഭാവം// സ്നേഹം ഒടുവിലിതാ അന്ഗീകരിചിരിക്കുന്നു ! ഈ മഹാത്ഭുതം ഓര്‍ക്കാനെന്തു രസം ?! (കുര്‍ബാനകേട്ടുനിന്ന മാലാഖമാരും കര്‍ത്താവും ഊറിയൂറി ചിരിച്ചു !)
    കത്തോലിക്കനെ സാത്താനെപ്പോലെ വെറുക്കാന്‍ ഉറഞ്ഞുതുള്ളി ഉപദേശിക്കുന്ന പാസ്സ്ട്രെ നിനക്ക് സ്തോത്രം ! പെന്തകൂസുകാരെ ഹീനനായി ഒരു പെരുച്ചാഴിയെപ്പോലെ തഴയാന്‍ അജങ്ങളെ ഉപദേശിച്ചു മൂറോന്‍കൂദാശ ചെയ്യുന്ന കപടതനിറഞ്ഞകത്തനാരെ ഹല്ലെലുയ്യാ !!! എക്യൂമനിസമെ മുര്‍ദാബാദ്‌ !!

    ReplyDelete