പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റാണ് ശ്രീ ജോയി കുളനട.. (Joy Kulanada) പൊതുവില്‍ രാഷ്ട്രീയ നിരീക്ഷണങ്ങളാണ് അദ്ദേഹം തന്റെ കാര്‍ട്ടൂണുകള്‍ക്ക് വിഷയമാക്കുന്നത്. സഭാവിരുദ്ധന്‍ എന്നൊരു ദുഷ്പേര്‍ അദ്ദേഹം സമ്പാദിചിട്ടുള്ളതായി അറിവില്ല..
അദ്ദേഹം തന്റെ ഒരനുഭവം ചുവടെ വിവരിക്കുന്നു.
ഇതുപോലുള്ള അനുഭവങ്ങള്‍ കേരളത്തിലെ ക്രൈസ്തവസമൂഹങ്ങളില്‍ എത്രയോപേര്‍ക്ക് ഉണ്ടായിട്ടുണ്ടാവും. എല്ലാവരും മൌനം ഭജിക്കുന്നു...
നന്ദികേട് കാണിക്കുന്ന പള്ളിക്കാരും പട്ടക്കാരും ........
ഇങ്ങനെ ഒരു പോസ്റ്റ് ഇടണോ വേണ്ടയോ എന്ന് പല തവണ ആലോചിച്ചു ...എന്റെയും എന്റെ കുടുംബാംഗങ്ങളുടെയും ഹൃദയവേദന അല്പ്പമെങ്കിലും ശമിക്കണമെങ്കില്‍ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടേ മതിയാവൂ എന്ന് ഒടുവില്‍ തീരുമാനിച്ചു ..ഒരു നന്ദികേടിന്റെ കഥയാണിത് ...
കുളനട സെന്റ് .ജോര്‍ജ് ഓര്‍ത്തഡോക്‍സ് പള്ളിയുടെ മുന്‍പില്‍ പണി കഴിപ്പിച്ച പുതിയ കല്‍ക്കുരിശിന്റെ കൂദാശ കഴിഞ്ഞ ദിവസം നിര്‍വ്വഹിക്കപ്പെട്ടു...എന്റെ സഹോദരന്‍ ബാബു (അബുദാബി )വും കുടുംബവുമാണ് ഈ കല്‍ക്കുരിശ് അഞ്ചു ലക്ഷത്തോളം രൂപ മുടക്കി പള്ളിക്ക് സംഭാവനയായി നല്‍കിയത് .. ആറു വര്ഷം മുന്‍പ് പണിക്ക് ഒരു ലക്ഷം രൂപ അഡ്വാന്‍സായി നല്‍കിയെങ്കിലും പള്ളിക്കേസില്‍ പെട്ടതിനാല്‍ പണി നടന്നില്ല.. എന്നാല്‍ പുതിയ വികാരിയച്ചന്‍ വന്നപ്പോള്‍ കുരിശു പണിയണം എന്നൊരു പൂതി ... അദ്ദേഹം എന്നെ സമീപിച്ചു .
ഞാന്‍ സഹോദരനുമായി ബന്ധപ്പെട്ടപ്പോള്‍ ഇനി കുരിശു പണിയാന്‍ താല്‍പ്പര്യം ഇല്ലെന്നും അഡ്വാന്‍സായി നല്‍കിയ തുക നിര്‍ധനര്‍ക്ക് വേണ്ടിയുള്ള എന്തെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എടുത്തു കൊള്ളാനും പറഞ്ഞു .. എന്റെയും അഭിപ്രായം അത് തന്നെയായിരുന്നു . എന്നാല്‍ വികാരിയച്ചന്‍ വിടാന്‍ ഒരുക്കമല്ലായിരുന്നു ..അദ്ദേഹം എന്‍റെ കാലു തിരുമ്മി പറയിപ്പിച്ചു സഹോദരനെക്കൊണ്ട് കുരിശു പണിക്ക് തുക ശരിയാക്കി .. പണി മൂന്നു മാസം കൊണ്ട് പൂര്‍ത്തിയായി .. കൂദാശ നിശ്ചയിച്ചു ..
പിന്നീടാണ് പള്ളിക്കാരുടെ തനിനിറം പുറത്തു വന്നത് ...
എന്‍റെ സഹോദരനെ കൂദാശയുടെ തലേന്ന് ഞാന്‍ ഓര്‍മ്മിപ്പിക്കും വരെ ഔദ്യോഗികമായി ചടങ്ങിനു ക്ഷണിച്ചില്ല .. കൂദാശയുടെ വിവരം വിശദമായി പള്ളിയില്‍ പ്രഖ്യാപിച്ചെങ്കിലും എന്‍റെ സഹോദരനാണ് കുരിശു പണിക്ക് ധനസഹായം നല്‍കിയതു എന്നതിനെപ്പറ്റി ഒരക്ഷരം പറഞ്ഞില്ല.. കല്‍ക്കുരിശില്‍ തിരുമേനിയുടെയും വികാരിയച്ചന്റെയും പേരുള്ള ശിലാഫലകങ്ങള്‍ ഉണ്ട് (ഞങ്ങളുടെ പേരുള്ള ശിലാഫലകം വേണ്ട എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു).. ... ഇതൊക്കെ പോകട്ടെ, സഹോദരന്റെ സ്ഥാനത്ത് നാട്ടിലുള്ള എന്നെക്കൊണ്ട് കല്‍ വിളക്കിലെ ഒരു തിരി പോലും കൊളുത്തിക്കാനുള്ള ഔചിത്യം അവര്‍ കാട്ടിയില്ല ..
പാലം കടക്കുവോളം നാരായണാ ....പാലം കടന്നപ്പോള്‍ കൂരായണാ........
ഇത്തരം നന്ദികേടില്‍ പ്രതിഷേധിച്ച് ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു ..
എന്തായാലും ഇതു ഞങ്ങള്‍ക്ക് ഒരു പാഠമായി ...ഞാന്‍ ഒരു തീരുമാനമെടുത്തു .. പള്ളിക്ക് വരിസംഖ്യ ഉള്‍പ്പെടെ ഒരു സംഭാവനയും ഇനി മേലില്‍ കൊടുക്കില്ല.. ആ തുക നിര്ധനരുടെ ചാരിറ്റിക്ക് വേണ്ടി വിനിയോഗിക്കും ..കുടിശിഖ കൊടുക്കാത്തതിന്റെ പേരില്‍ പള്ളി എന്നെ മുടക്കിക്കോട്ടെ... എന്‍റെ പറമ്പില്‍ ആറടി മണ്ണിനു സ്ഥലമുണ്ട് .....ഇപ്പോള്‍ പശ്ചാത്താപം ഉണ്ട് ...
ഈ കുരിശു ഞങ്ങള്‍ക്കൊരു കുരിശായതില്‍.....
അവലംബം: അലക്സ് കണിയാമ്പറമ്പില്‍ (ഫെയിസ് ബുക്ക്)
ശ്രീ .ജോയ് കുളനട എന്റെ അടുത്ത സ്നേഹിതനാണ് ! അദ്ദേഹത്തിന്‍റെ , "ഞാന്‍ ഒരു തീരുമാനമെടുത്തു .. പള്ളിക്ക് വരിസംഖ്യ ഉള്‍പ്പെടെ ഒരു സംഭാവനയും ഇനി മേലില്‍ കൊടുക്കില്ല.. ആ തുക നിര്ധനരുടെ ചാരിറ്റിക്ക് വേണ്ടി വിനിയോഗിക്കും ..കുടിശിഖ കൊടുക്കാത്തതിന്റെ പേരില്‍ പള്ളി എന്നെ മുടക്കിക്കോട്ടെ... എന്‍റെ പറമ്പില്‍ ആറടി മണ്ണിനു സ്ഥലമുണ്ട് ...."എന്ന വാചകം, വിവരം കിട്ടി വിവേകം വന്ന ഒരു മനസിന്‍റെ മനനംതന്നെ ! ദൈവത്തെ അറിഞ്ഞ ഏവരും അനുകരിക്കേണ്ട ഒരു വിചിന്തനവും തീരുമാനവുമാണിത് സംശയമില്ല...
ReplyDeleteഎന്നാല്‍ , ദൈവത്തിനു സമര്‍പ്പിക്കുന്നതായി , പള്ളിക്ക് കൊടുത്ത പണംകൊണ്ട് കീര്‍ത്തിയും അന്ഗീകാരവും ബഹുമാനവും പള്ളി കൈകാര്യം ചെയ്യുന്ന സ്ഥിരംപരീസര്‍ തിരികെക്കൊടുത്തില്ല എന്ന മനസിന്‍റെ വിതുമ്പല്‍ കണ്ടാല്‍ കര്‍ത്താവ് പുച്ചിക്കും കുളനടേ..."വലങ്കൈ ചെയ്യുന്നത് ഇന്നതെന്നു ഇടംകൈ അറിയരുതെന്ന " അവന്റെ തിരുവച്ചനപ്പോരുള്‍ ജോയ് കുളനടയ്ക്കും മനസിലായില്ലല്ലോ എന്നോര്‍ത്തു! മത്താകും മുന്‍പേ, വി.മത്തായി ആറിന്റെ രണ്ട് മുതല്‍ നാലുവരെ ഒന്ന് വായിച്ചാലെത്ര നന്നായിരുന്നു ?
കുരിശില്‍ വേദന ഏറ്റ് പിടഞ്ഞവനെ വീണ്ടുംവീണ്ടും നാടാകെ കുരിശു നാട്ടി ഭയപ്പെടുത്തുന്ന ഭീകരപ്പാതിരിയുടെ വാചകക്കസര്‍ത്തു കേട്ട് ,വീണ്ടും ഒരു കുരിശുകൂടി കുളനടയില്‍ പണിയാന്‍ കാശുകൊടുത്ത കുറ്റം കര്‍ത്താവ് ക്ഷമിച്ചെങ്കിലായി ...ഒരു കാര്യം ചെയ്തു നോക്കുക+വി മത്തായി ആറിന്റെ ആറിൽ അവന്‍ പറഞ്ഞത് അനുസരിക്കുക ... "കപടഭക്തിക്കാരെപ്പോലെ നിങ്ങള്‍ പ്രാര്‍ഥിക്കുവാന്‍ പള്ളിയില്‍ പോകരുത്" ...ശുഭം !