ക്നാനായാ കാത്തോലിക് അസ്സോസിയേഷന്‍ ഓഫ് ജോര്‍ജ്ജിയ
ക്നാനായാ കാത്തോലിക് അസ്സോസിയേഷന്‍ ഓഫ് ജോര്‍ജ്ജിയയുടെ 2015-16 ലേക്കുള്ള ഭാരവാഹികളെ എതിരില്ലാതെ തിരഞെടുത്തു.
പുതിയ ഭാരവാഹികള്‍ (ഇടത്ത് നിന്ന്) : അലക്സ് അത്തിമടത്തില്‍ (പ്രസിഡണ്ട്), സില്‍വസ്ടര്‍ പുത്തെന്‍പുരയില്‍ (വൈസ് പ്രസിഡണ്ട്), സുനി ചാക്കൊനാല്‍ (സെക്രട്ടറി), ലൈല കളത്തില്‍ (ജോ. സെക്രട്ടറി), ലിജോ പുലിക്കൂട്ടില്‍ (ട്രഷറര്‍),
എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങള്‍: ബെന്നി പടവില്‍, ജോയി വഞ്ചിപ്പുരക്കല്‍, സാജു വട്ടക്കുന്നത്ത്, ജോണി ഇല്ലിക്കാട്ടില്‍, ജോസ് കാപ്പറമ്പില്‍, രാജു അറക്കല്‍ (ഓഡിറ്റര്‍)
ക്നാനായാ കാത്തോലിക് അസ്സോസിയേഷന്‍ ഓഫ് ജോര്‍ജ്ജിയയുടെ 2015-16 ലേക്കുള്ള ഭാരവാഹികളെ എതിരില്ലാതെ തിരഞെടുത്തു. പത്തംഗ എക്സിക്യുട്ടിവ് കമ്മറ്റി നവംബര്‍ 15 ന് ചേര്‍ന്ന പൊതുയോഗത്തില്‍ വെച്ചു സത്യവാചകം ചൊല്ലി അധികാരം ഏറ്റെടുത്തു. ലെയിസന്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രി റോയി പാട്ടക്കണ്ടത്തില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പുതിയ ഭാരവാഹികളെ പ്രതിനിധീകരിച്ചു പ്രസിഡണ്ട് ശ്രി അലക്സ് അത്തിമടത്തില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. KCAG യുടെ എല്ലാ പ്രവര്‍ത്തനഗളിലും സജീവമായ സഹകരണവും പങ്കാളിത്വവും ഉണ്ടാവാന്‍ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ഓണ്‍ ലൈൻ പത്രങ്ങൾ നിറയെ തനി മലയാളികളായ ഇവരുടെ ഫോട്ടോകൾ പല തവണകൾ കണ്ടതാണ്. ഇവരുടെ സംഘടനയുടെ ഉദ്ദേശമോ ലക്ഷ്യമോ ഒന്നും ഇവിടെ എഴുതിയിട്ടില്ല . ചിരിച്ചുകൊണ്ട് കുറെ ഫോട്ടോകൾ കണ്ടാൽ അതെങ്ങനെ അത്മായ ശബ്ദമാകും. ക്നാനായ, സീറോ മലബാർ, എന്നീ വിദേശപേരുകളിൽ അഭിമാനം കൊള്ളാതെ ഭാരതീയർ എന്ന് ചിന്തിച്ചാൽ പോരെ? ഈ കൊച്ചു കേരളത്തിൽ മറ്റൊരു ഇറാക്കോ, മെസ്സോപോട്ടെമിയായോ ക്നനായോ സൃഷ്ടിക്കണോ?
ReplyDeleteഅല്മായാശബ്ദം എല്ലാ കത്തോലിക്കരുടെതുമാണ്. എല്ലാത്തരം സഭാ പൌരന്മാരുടെയും അഭിപ്രായങ്ങളും അത്മായാ സംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും ഇതില്‍ പ്രസിദ്ധീകരിക്കാറുണ്ട്. അതില്‍ വേര്‍തിരിവ് കാണിക്കാതിരിക്കാനാണ് ഞങ്ങള്‍ പരമാവധി ശ്രദ്ധിക്കുന്നത്. ഇതില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ ലേഖനങ്ങളും KCRM ന്‍റെ ആശയങ്ങളോട് യോജിക്കുന്നതാവണമെന്നില്ല. അഭിപ്രായം അറിയിച്ചതിനു നന്ദി.
ReplyDelete