Translate

Thursday, March 15, 2012

അടയാളങ്ങളെ അപമാനിക്കരുത്

                     നിലവിളക്കിനെയും, ഭാരതിയ പ്രതികങ്ങളെയുംപ്പറ്റി 'അല്മായാ ശബ്ദത്തില്‍' നടക്കുന്ന ചര്‍ച്ചയാണ് ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.  ഹിന്ദു സംസ്ക്കാരത്തിലെ ഓരോ ആചാരത്തിന് പിന്നിലും ശക്തമായ ഒരു ശാസ്ത്രിയ അടിത്തറയുണ്ട്. കുരിശി നെപ്പറ്റിയും, നിലവിളക്കിനെപ്പറ്റിയും ഒക്കെ വായില്‍ തോന്നുന്നത് വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല. 'ശിവ' എന്ന വാക്കിന്റെ അര്‍ഥം നിത്യമംഗള സ്വരൂപി എന്നാണു. ഇശ്വരന്റെ ഈ ഗുണവിശേഷത്തെ പ്രതികാത്മകമായി ഹിന്ദുക്കള്‍ ആരാധിക്കുന്നു. ശിവലിംഗ ത്തിന്റെ ആകൃതി, ഊര്‍ജ്ജം ഏറ്റവും കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള, ലോകം ഇന്നേവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ചതാണ്. ലോകത്തിലെ ആറ്റോമിക് റിസേര്‍ച്ച് സെന്റര്കളുടെ മേല്‍ക്കൂര ശ്രദ്ധിച്ചാല്‍ ഈ ആകൃതി കാണാം. അമ്പലങ്ങള്‍ക്കു മുന്നില്‍ കാണുന്ന ലോഹംകൊണ്ടുള്ള കൊടിമരത്തിനു ഇടിമിന്നല്‍ ഏറ്റതായി കേട്ടിട്ടുണ്ടോ? കൃത്യമായ ആകൃതിയും പ്രകൃതിയും ഉള്ള വസ്തുക്കള്‍ക്ക് പ്രകൃതിയിലെ ചില പ്രതിഭാസങ്ങളെ നേരിടാനും ഊര്‍ജ്ജത്തിന്റെ വിന്യാസം ക്രമികരി ക്കാനും ശേഷിയുണ്ട്. അതുപോലെയുള്ള ആകൃതികളാണ് താലിയും, നിലവിളക്കു മെല്ലാം. അതൊക്കെ ഉപയോഗിക്കുന്നതിലും ചില നിഷ്ടകളുണ്ട്. താലി നെഞ്ചിന്റെ മദ്ധ്യത്തില്‍ ആയിരിക്കണം. ഇതൊന്നും അറിയാതെ, ഇതൊന്നും അന്ഗികരിക്കാതെ നാം ഒരുപാട് കോപ്രായങ്ങള്‍ കാട്ടികൂട്ടുന്നുണ്ട്. 
                 ഇതൊക്കെ ആഴത്തില്‍ പഠിക്കുമ്പോഴേ യേശു എന്തുമാത്രം വലിയ ഒരു ഗുരുവാണെന്ന് മനസ്സിലാവൂ. ഈ ചിഹ്നങ്ങളും അടയാളങ്ങളും എല്ലാം നയിക്കുന്നത് സ്നേഹത്തില്‍ ആയിരിക്കാനാണെന്നു മനസ്സിലാക്കിയ യേശു, സ്നേഹിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല എന്ന് കാണിച്ചുതന്നു. അതിനു വേണ്ടി മറ്റുമതങ്ങളും സംസ്കാരങ്ങളും അനുവര്‍ത്തിക്കുന്ന ആചാരങ്ങളെല്ലാം തെറ്റാണെന്നല്ല  യേശു ഉദ്ദേശിച്ചത്; അങ്ങിനെ ഒരിടത്തും പറഞ്ഞിട്ടുമില്ല.  ഇത്തരം പ്രപ ഞ്ച സത്യങ്ങള്‍ വിശദികരിക്കുന്ന ആധികാരികഗ്രന്ഥങ്ങള്‍, ഭാരതിയ സംസ്കാരത്തിന് മാത്രം അവകാശപ്പെട്ടതാണ്. അതുകൊണ്ടാണ് ധാരാളം വിദേശികള്‍ ആത്മിയതയുടെ സാരാംശം തേടി  ഭാരതത്തിലേക്ക് പ്രവഹിക്കുന്നത്.  ഗീത  തര്‍ജ്ജിമ ചെയ്തു കുടുക്കിലായ ഒരു വലിയ ധ്യാനപ്രസംഗകന്‍ എറണാകുളം ജില്ലയില്‍ ഒരു ആശ്രമത്തിലുണ്ട്.  ഇത്തരക്കാര്‍  മനസ്സിലാക്കിയത് യേശു സത്യമല്ലെന്നല്ല പകരം സഭക്ക് ക്രിസ്തുവുമായി വല്യബന്ധ മില്ലെന്നാണ്. തപസ്സുധ്യാനത്തിന്റെ ഉപജ്ഞാതാവായ ഫാ.ദയാനന്ദ് (ഇന്നില്ല) ഗിത എന്നും വായിക്കുമായിരുന്നു. അദ്ദേഹത്തോടൊപ്പം ഏറെ നേരം ആയിരിക്കാന്‍ എനിക്ക് ഭാഗ്യം ലഭി ച്ചിട്ടുണ്ട്. എല്ലാ ഹിന്ദു ഗുരുക്കന്മാരും സഭയിലെ ഈ പൊരുത്തക്കേട്  മനസ്സിലാക്കിയവരാണ്. അതുകൊണ്ടാണ്, ക്രിസ്തുവില്ലാത്ത സഭയെ നോക്കി  ഗാന്ധിജി കണ്ണീര്‍ പൊഴിച്ചത്. ധര്‍മ ഭാരതി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ സച്ചിദാനന്ദ ഭാരതിയോടു, യേശുവിനെ സഭയില്‍ നിന്ന് മോചിപ്പിച്ചു ലോകത്തിനു കൊടുക്കുമോ എന്ന് ചോദിച്ചത് ശങ്കരാചാര്യപിഠം അലങ്കരിക്കുന്ന ഒരു വന്ദ്യ സന്യാസിയാണ്.
                 ചില പ്രതികങ്ങള്‍ക്ക് അനന്തമായ ഊര്‍ജ്ജം ഉള്‍ക്കൊള്ളാനും കൈമാറാനും ശേഷിയുണ്ട്. ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന 'ഓം' ചിഹ്നം ഒരുദാഹരണം. മിക്ക സംഘ ങ്ങളും ഇത്തരം ചിഹ്നങ്ങള്‍  ഉപയോഗിക്കുന്നു. ഇപ്പോള്‍ കമ്പനികളും പ്രസ്ഥാനങ്ങളു മൊക്കെ ലോഗോ എന്ന പേരില്‍ ചില അടയാളങ്ങള്‍ ഉപയോഗിക്കാരുണ്ടല്ലോ. ക്രിസ്ത്യാ നി പണ്ടുമുതലേ ഉപയോഗിച്ച്  പോന്നതാണ് കുരിശു. ഇതൊരു ഗുരുചിഹ്നമാണ്.  ഉപ യോഗിച്ചാല്‍ വളരെ ഊര്‍ജ്ജ സമ്പാദനത്തിന് ശേഷിയുള്ളത്‌ ആണിത്. ഇതിന്റെ ശക്തി വലിപ്പവുമായല്ല  ആകൃതിയുടെ  പൂര്‍ണ്ണതയുമായാണ്  കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്.  ക്രിസ്തുവിന്റെ മരണവുമായി ബന്ധപ്പെടുത്തിയാണ്   ക്രിസ്ത്യാനികള്‍ ഇത് ഉപയോഗിച്ച്  പോന്നത് എങ്കിലും, യേശു ഇങ്ങേനെയൊരു ആകൃതിയിലുള്ള മരത്തിലല്ല മരിച്ചത്. അങ്ങിനെയാണെന്ന് ഇന്നേവരെ ഒരു ചരിത്ര പണ്ഡിതനും പറഞ്ഞിട്ടില്ല, മാത്രമല്ല അങ്ങിനെയോരാകൃതി അന്ന് ഉപയോഗത്തിലു മില്ലായിരുന്നു.  യേശുവിന്റെ മരണവുമാ യി കുരിശിനു ബന്ധമില്ലല്ലോ എന്ന ഒരു പുറത്തു പറയാനാവാത്ത സത്യമാണ്, 'എന്നാപിന്നെ' താമരക്കുരിശാകാം എന്ന ചിന്തയിലേക്ക്  പിതാക്കന്മാരെ നയിച്ചതെന്ന് സ്പഷ്ടം.   
                   കുരിശിന്റെ  മഹത്വം അറിഞ്ഞിരുന്ന ആദ്യകാല ജ്ഞാനികള്‍ ഇതിന്റെ രഹസ്യവും അറിഞ്ഞിരുന്നു. കുരിശടയാളം വളരെ പ്രസക്തിയുള്ളതും ഓരോ ക്രിസ്ത്യാ നിയും ഉപയോഗിക്കേണ്ടതും ആണെന്ന് ഉറപ്പിച്ചു ഞാന്‍ പറയുന്നു. ചരട് കെട്ടുക, ജപി ച്ചു കെട്ടുക തുടങ്ങിയ ആചാരങ്ങളുടെ പിന്നിലും ചില ആകൃതികള്‍ക്കുള്ള  അദ്ഭുത കരമായ സവിശേഷതകളെ ഉപയോഗപ്പെടുത്തലാണ് സംഭവിക്കുന്നത്‌.... എന്നതാണ് സത്യം. ശരിരത്തിനു ചില ഊര്‍ജ്ജ കേന്ദ്രങ്ങളുണ്ട്. അവയെ ഉത്തെജിപ്പിക്കല്‍ വളര്‍ച്ചയുടെ ഭാഗവുമാണ്. മാമ്മോദീസാ  മുക്കുമ്പോള്‍ നെറ്റിയിലും കഴുത്തിലും നെഞ്ചിലും ഒക്കെ കുരിശു വരക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അവയെല്ലാം പ്രധാന മര്‍മ്മ കേന്ദ്രങ്ങളാണ്. അവി ടെയൊന്നും താമരക്കുരിശു വരയ്ക്കാന്‍ പറ്റില്ല. ഇതിന്റെയൊക്കെ അര്‍ഥം പറഞ്ഞുതരാന്‍ ശേഷിയുള്ളവര്‍ ഇപ്പോഴില്ലാ എന്നുതന്നെ പറയാം. അത് മനസ്സിലാക്കിയ നിരവധി കത്തോലിക്കാ ആശ്രമ വാസികള്‍ ഓംകാരവും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഈ കേരളത്തില്‍, ദേവാലയത്തിന്റെ മുഖവാരത്തില്‍ തന്നെ 'ഓം' ചിഹ്നം സ്ഥാപിച്ചിരിക്കുന്ന ഒരു ആശ്രമം പള്ളി ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. വടക്കേ ഇന്ത്യയില്‍ അതൊരു വാര്‍ത്തയെ അല്ല. ഓം ഹിന്ദുവിന്റെ കണ്ടുപിടുത്തവുമല്ല, ഭാരതത്തിന്റെ തനതു നേട്ടവുമല്ല, സംസ്കൃതത്തിലെ ഒരു ലിപിയുമല്ല, ക്രിസ്ത്യാനിക്ക് നിഷിദ്ധവുമല്ല.  
                    ആകൃതികള്‍ക്ക് പ്രസക്തിയില്ലാ എന്ന് വാദിച്ചോളൂ, പക്ഷെ സദ്‌ ഊര്‍ജ്ജം നന്നായി പ്രവഹിക്കണം എങ്കില്‍, വിടിന് നിഷ്കര്ഷിക്കപ്പെട്ടിരിക്കുന്ന ആകൃതിയും പ്രകൃതിയും കാണണം. ഞാന്‍ കണ്ടത് സ്വര്‍ഗ്ഗ ലോകം എന്ന് കരുതി പള്ളിയും പരിവട്ട വുമായി കഴിയുന്നവര്‍ ഓര്‍ക്കുക, അറിവ് അനന്തമാണ്‌. ഞാന്‍ ഈ പറയുന്നതും പൂര്‍ണ്ണമല്ല. അറിയുന്നത് ഭാരമാകാതെ നോക്കാന്‍ കെല്‍പ്പുള്ളവര്‍ പഠിക്കണം. അങ്ങിനെ പഠിച്ചവരാരും ഇന്നത്തെ സഭാ സമൂഹത്തില്‍ നില്‍ക്കില്ല, പകരം നിശ്ശബ്ദതയുടെ ലോക ത്തേക്ക്, ആത്മ വിശുദ്ധികരണത്തിന്റെ   മാര്‍ഗ്ഗത്തിലേക്ക് ഇടിച്ചു കയറുകയെ ഉള്ളു. അതാണ്‌ നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതും. എത്രയോ വൈദികര്‍ പൊതു ജിവി തത്തില്‍ നിന്ന് മാറി ലളിതമായ ആശ്രമ ജിവിതത്തിലേക്ക് മടങ്ങിയിരിക്കുന്നു. 
                  ഇന്നത്തെ സഭയെപ്പറ്റി പണ്ടത്തെ ഒരു വലിയ ധ്യാന പ്രസംഗകന്‍ എന്നോട് പറഞ്ഞത് ഒരു ഉപമയാണ്.  പാലും വെള്ളവും ചേര്‍ന്ന മിശ്രിതത്തെ പാലുംവെള്ളമെന്നെ വിളിക്കൂ; ഇതില്‍ പാലുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്, വെള്ളമുണ്ടോ എന്ന് ചോദിച്ചാല്‍ അതുമുണ്ട്. അതുപോലെതന്നെയാണ് ഇന്നത്തെ സഭയും എന്നാണു അദ്ദേഹത്തിന്റെ നിലപാട്. സത്യം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്; സത്യമാണോ എന്ന് ചോദിച്ചാല്‍ അല്ല താനും. എന്റെ അഭിപ്രായത്തില്‍ സഭാനവികരണ നിലപാടുകളുമായി മുന്നോട്ടു പോവുന്നതിനോടൊപ്പം ആത്മനവികരണവും നടക്കണം എന്നതാണ്. സഭ നന്നായിട്ട് സ്വയം ശരിയാവാം എന്ന് കരുതി ജിവിതം പാഴാക്കരുത്.  ഒന്നിനെ സ്നേഹിക്കുകയും അന്ഗികരിക്കു കയും ചെയ്യുകയെന്നാല്‍ അതിനെ അനുകരിക്കുകയെന്നല്ല അര്‍ഥം. ശത്രുവിനെ സ്നേഹി ക്കുന്നവന്‍ അതുപോലെ ആയി നശിക്കെണ്ടതില്ല.  രാവില്ലാതെ ദിനമില്ല, മദമിളകിയ അധികാരികള്‍ ഉണ്ട് എന്നതിനര്‍ത്ഥം  മനം ഇളകിയ വിശ്വാസികള്‍ കൂടുന്നു എന്നതാണ്. എല്ലാം ഒരു സന്തുലിതാവസ്ഥയില്‍ ദൈവം നിര്‍ത്തുന്നു. അതാണ്‌ ദൈവത്തിന്‍റെ മഹത്വം. കൂടുതല്‍ വളരാന്‍ കൂടുതല്‍ വെല്ലുവിളികളും വേണം. കൊടുങ്കാറ്റുകളുടെ എണ്ണം കൂടു ന്തോറും മാമരങ്ങളുടെ വേര് ആഴത്തില്‍ പൊയ്ക്കൊണ്ടിരിക്കും.       

6 comments:

  1. ശ്രീ.ജോസഫ് മറ്റപ്പള്ളിയുടെ കുറിപ്പ് തോന്നികക്ക് വളരെ ഇഷ്ടപ്പെട്ടു. തൂവലു കാണുമ്പോഴേ ആമയാണെന്ന മട്ടില്‍ പ്രതികരിക്കുന്നവര്‍ക്കൊരു പാഠമാവണം ഇത്. അഭിനന്ദനങ്ങള്‍.
    'ആരോഗ്യ രഹസ്യങ്ങള്‍' എന്ന പേരില്‍ 2006 ല്‍ പ്രസിദ്ധീകരിച്ച എന്റെ
    പുസ്തകത്തിന്റെ മുഖവുരയിലെ ഒരു ഭാഗം അനുബന്ധമായി ചേര്‍ക്കുന്നു.
    'ത്രിസന്ധ്യക്കു വെള്ളം കോരുന്നതു ദോഷമായി കരുതുന്നവരിന്നുമുണ്ട്. ഇത് അന്ധവിശ്വാസമായി പുച്ഛിക്കുന്ന പുരോഗമനവാദികളേയും കാണാം. ഇതിനിടയിലെവിടെയോ കിടക്കുന്ന വസ്തുതയെ കണ്ടെത്താനുള്ള, നെല്ലും പതിരും തിരിക്കാനുള്ള അന്വേഷണബുദ്ധിയല്ലേ നമുക്കു വേണ്ടത്.
    ഈ വിശ്വാസംതന്നെ ഉദാഹരണമായെടുക്കാം. പഴയകാലത്ത് കിണറുകള്‍ ഇന്നത്തേതുപോലെ ഇഷ്ടിക കെട്ടി തേച്ചു മിനുക്കിയ
    തായിരുന്നില്ല. വീട്ടില്‍നിന്നും ദൂരെ മാറി കാട്ടുകല്ല് പെറുക്കിവച്ച് വീതിയില്‍ കെട്ടിയുയര്‍ത്തി കുറുകെ രണ്ടോ മൂന്നോ തടി വിലങ്ങിവച്ച
    തായിരുന്നു ഭൂരിഭാഗം കിണറുകളും. അന്നു വെള്ളം കോരാന്‍ ഉപയോഗിച്ചിരുന്നതു പാളയാണ്. തടിയില്‍ ചവുട്ടിനിന്നാണു വെള്ളം കോരുന്നത്. ഉപയോഗം കഴിഞ്ഞാല്‍ പാളയും കയറും പാലത്തടിയില്‍ വയ്ക്കും.
    സന്ധ്യാസമയത്തു പാമ്പുകള്‍ തണുപ്പു തേടി ഇറങ്ങുമ്പോള്‍ കിണറും കയറും പാളയും അവര്‍ക്കിഷ്ടപ്പെട്ട താവളമാണ്. സന്ധ്യയ്ക്കു വെള്ളം കോരാന്‍ പോകുന്നയാള്‍ കയറെടുക്കുന്നതിനൊപ്പം പാമ്പിനേയും എടുക്കാം. അതു കടിക്കാം. ഇത്തരം അപകടസാധ്യത ഒഴി
    വാക്കാന്‍ അക്കാലത്ത് ബുദ്ധിമാന്മാരായ കാരണവന്മാര്‍ കണ്ടെത്തിയ എളുപ്പവഴിയാണ് ഈ 'ദോഷവിശ്വാസ' വ്യാഖ്യാനം. ഇവിടെ യുക്തിക്കു സ്ഥാനമില്ലാത്തതിനാല്‍ ആരും ചോദ്യംചെയ്യുന്നില്ല.'

    ReplyDelete
  2. ഒരു ഭക്തനെ സംബന്ധിച്ചിടത്തോളം ശിവലിംഗം എന്നു പറയുന്നത് വെറും പാറകഷണങ്ങളല്ല. സംസ്കൃതത്തില്‍ ലിംഗ എന്നു പറഞ്ഞാല്‍ അടയാളമെന്നും അര്‍ത്ഥമുണ്ട്.എല്ലാ സൃഷ്ടിയുടെ ശക്തിയെയാണ് ശിവലിംഗം കൊണ്ട് സൂചിപ്പിക്കുന്നത്.This is matter and energy.

    മനുഷ്യശരീരത്തിന്‍റെ അവയങ്ങള്‍കൂട്ടി പരിഹസ്സിക്കുവാനെ മുള്ളാമാരും ക്രിസ്ത്യന്‍പുരോഹിതരും,മതമൌലികവാദികളും ശ്രമിച്ചിട്ടുള്ളു.
    അരൂപിയായ പരമാത്മാവായിട്ടാണ് ദ്രാവിഡമൂര്‍ത്തിയായ ശിവലിംഗം എന്ന അടയാളം കൊണ്ട് ഉദ്ദേശിക്കുന്നതും.ശിവശക്തി സകലസൃഷ്ടികള്‍ക്കും
    നിദാനമെന്ന് ദ്രാവിഡമതങ്ങള്‍ ഒന്നടങ്കം വിശ്വസിക്കുന്നു. ത്രിമൂര്‍ത്തികളില്‍ ഉന്നത പീഠം ശിവന് പ്രതിഷ്ടിച്ചിരിക്കുന്നു. അതായത് ആദിയും അന്തവും നിത്യസത്യവുമായ സര്‍വ്വശക്തന്‍.

    ഭാരതീയ വേദജ്ഞാനം പഠിച്ചവര്‍ ക്രൈസ്തവ മൂല്യങ്ങളുടെ സത്തകള്‍ പഠിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാ വേദജ്ഞാനികളുടെയും ഹ്രദയത്തില്‍ യേശുവിനു പരമമായ ഒരു സ്ഥാനവും ഉണ്ട്.

    ഗോളാകൃതിയിലുള്ള ശിവലിംഗം ബ്രഹ്മാണ്ഡം മുഴുവനും സൂചിപ്പിക്കുന്നുവെന്നും പുരാണംപറയുന്നു. ശിവനെ പുരുഷനായും പ്രകൃതിയെ സ്ത്രീയായും
    സങ്കല്‍പ്പിച്ചുകൊണ്ട് ശിവലിംഗം സൃഷ്ടിയുടെ രഹസ്യത്തിന്‍റെ അടയാളമായും കരുതുന്നു.

    ഇങ്ങനെ ദൈവവുമായുള്ള വെളിപാടുകളില്‍ ശിവലിംഗം പോലുള്ള അടയാളങ്ങള്‍ ബൈബിളിലും ഉണ്ട്. പത്രോസിനെ പാറയായും പള്ളിയെ സ്വര്‍ഗത്തിലേക്കുള്ള ഏണിപ്പടിയായും യേശു തന്നെ ഉപമിച്ചിട്ടുണ്ട്. ഉല്പത്തി അദ്ധ്യായം 28 ല്‍ പറയുന്നു, യാക്കോബിന് ഒരു സ്വപ്നം ഉണ്ടായി. ഭൂമിയില്‍ വെച്ച ഒരു ഗോവണി സ്വര്‍ഗത്തോളം ഉണ്ടായിരുന്നു.ദൈവദൂതന്മാര്‍ ഏണിപ്പടി കയറുകയും ഇറങ്ങുകയും ചെയ്യുന്നു. അവിടെ യാക്കോബിനോടു താന്‍ കിടക്കുന്ന ഭൂമിയെ സന്തതി പരമ്പരകള്‍ക്ക് നല്‍കുമെന്ന് യഹോവാ വാഗ്ദാനവും ചെയ്യുന്നുണ്ട്. യാക്കോബ്
    തലയിണയായി ഉപയോഗിച്ചിരുന്ന കല്ല്‌ തൂണാക്കി അതിന്മേല്‍ എണ്ണയും ഒഴിച്ചതായി ഉല്‍പ്പത്തി പറയുന്നു. ഈ അടയാളം ശിവലിംഗത്തിനെ സമാനമായി പല മഹാര്‍ഷികളും വിവരിച്ചിട്ടുണ്ട്.

    ക്രിസ്ത്യാനികള്‍ കുരിശിനെ അടയാളമായി പല അര്‍ഥങ്ങള്‍ കല്‍പ്പിക്കുന്നതു പോലെ ശിവഭക്തര്‍ ശിവലിംഗത്തിനും അനേക അര്‍ത്ഥവ്യാപ്തി നല്‍കുന്നുണ്ട്. ശിവഭക്തര്‍ ലിംഗം (അടയാളം) പ്രത്യാശനിര്‍ഭരമായ തേജസ്സായി കാണുന്നു. അവനോടു സംസാരിക്കുന്നു. ആത്മത്തെയും മനസാക്ഷിയുടെ വിശുദ്ധിയെയും കാക്കുന്നു. ദൈവവുമായി ആശയവിനിമയത്തിന് ശിവലിംഗം ഒരു അടയാളമായി സഹായിക്കുന്നു. ക്രിസ്ത്യാനികള്‍ കുരിശിനെ അഭയം പ്രാപിക്കുന്നതുപോലെ ശിവലിംഗം ഹിന്ദുക്കളുടെയും പരിശുദ്ധമായ അടയാളമാണ്.

    ജോസഫ് മറ്റപ്പള്ളി പറഞ്ഞതുപോലെ മറ്റുള്ള മതങ്ങളുടെ ദൈവത്തിങ്കലേക്കുള്ള അടയാളങ്ങളെ നിന്ദിക്കാതിരിക്കുക. അന്യന്‍റെ മനസ്സിനെ വേദനിപ്പിക്കാതിരിക്കു ന്നതാണ് ക്രിസ്തീയ ധര്‍മ്മം.

    ReplyDelete
  3. ഈ കുറിപ്പ് സമയോചിതമായി. "ഹിന്ദു പുരാണത്തില്‍ ശിവ ലിംഗത്തിന്റെ പ്രതീകമായ നിലവിളക്ക്..." എന്ന് ഇവിടെതന്നെ മറ്റൊരു കമന്റില്‍ കണ്ടപ്പോള്‍ വര്‍ഷങ്ങളായി ഹിന്ദുമത സംബന്ധിയായ വിഷയങ്ങള്‍ വായിച്ചു വരുന്ന എനിക്കു പോലും അല്‍പ്പം സ്ഥല ജല ഭ്രമമുണ്ടായി എന്നു പറയാതെവയ്യ. നിലവിളക്കിന് ഇത്തരം ഒരു പ്രതീകവല്‍ക്കരണം ഇതാദ്യമായാണ് ഞാന്‍ കാണുന്നത്. ലിംഗം എന്നതിന്‍റെ അര്‍ത്ഥം പ്രതീകം എന്നാണ്.അരൂപിയായ ഈശ്വരന്‍റെ പ്രതീകമായാണ് ലിംഗം ആരാധിക്കപ്പെടുന്നത്. ലിം എന്ന ശബ്ദം ലയത്തേയും 'ഗം' എന്നത് ഉദ്ഭവത്തെയും കുറിക്കുന്നതാണ്. അതായത് സമസ്തത്തിനും ഉത്ഭവ സ്ഥാനവും ലയ സ്ഥാനവും ആയ ഈശ്വരന്‍റെ പ്രതീകമെന്നര്‍ത്ഥം. പല ദേവീ ക്ഷേത്രങ്ങളിലും വാല്‍ക്കണ്ണാടിയാണ് ദേവീ വിഗ്രഹത്തിനുപകരം പ്രതിഷ്ഠിച്ചിരിക്കുന്നത്. തന്നില്‍ ഇരിക്കുന്ന ആത്മജ്യോതിസ് തന്നെയാണ് ഈശ്വരന്‍ എന്നതിനെ അത് സുന്ദരമായി പ്രതീകവല്‍ക്കരിക്കുന്നു. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ശിവലിംഗ സമാനമായ വലിയൊരു കല്ലാണ് ശ്രീകൃഷ്ണന്‍റെ പൂജാ വിഗ്രഹം. ശിവലിംഗം എന്നത് ശിവന്‍റെ ഒരു അവയവം എന്നൊക്കെ ആക്കിയെടുക്കുന്നത് മറ്റ് സംസ്കാരങ്ങളെ അവഹേളിക്കാന്‍ തുനിഞ്ഞിറങ്ങിയ ഏതോ ദുഷ്ടബുദ്ധികളോ, വിവരമില്ലാത്ത പണ്ഡിതന്മന്യന്‍മാരോ ആണ്. ഇക്കൂട്ടത്തില്‍ സായിപ്പന്‍മാരുടെ സംസ്കൃത വിവര്‍ത്തനങ്ങള്‍ വായിച്ച് സ്വന്തം വ്യാഖ്യാനങ്ങള്‍ എഴുതി വിടുന്ന ഹിന്ദു 'പണ്ഡിതന്‍മാരും' ധാരാളം ഉണ്ട്. തായ് ലണ്ട് പോലെയുള്ള സ്ഥലങ്ങളില്‍ ശരിക്കും മനുഷ്യ ലിംഗത്തിന്റെ തന്നെ രൂപം തടിയിലും മറ്റും ഉണ്ടാക്കിവച്ച് ആരാധിക്കുന്ന ക്ഷേത്രങ്ങള്‍ ഉണ്ട്. എന്തുകൊണ്ട് ഹിന്ദു ക്ഷേത്രങ്ങളില്‍ ആരാധിക്കുന്ന ശിവലിംഗങ്ങള്‍ അതേരീതിയില്‍ ഉണ്ടാക്കിയില്ല ? Fertlity Temples. എന്നാല്‍ മനുഷ്യലിംഗത്തിന്‍റെ ആകൃതിയിലോ അളവുകളുടെ അനുപാതത്തിലോ ഒന്നുമല്ല ശിവലിംഗം. ലിംഗം ഉറപ്പിച്ചിരിക്കുന്ന പീഠം യോനിയെ ഉദ്ദേശിച്ചുള്ളതാണത്രേ! എങ്കില്‍ യോനിയില്‍ നിന്ന് പുറത്തേക്ക് പ്രകടമാകുന്ന മട്ടിലാണല്ലോ ശിവലിംഗം കാണപ്പെടുന്നത് ! അപ്പോള്‍ വൃഷണങ്ങള്‍ യോനിക്കുള്ളിലാണെന്ന് വരുമോ ? മറിച്ച് യോനിക്കുള്ളിലേക്ക് കടത്തിയ ലിംഗത്തെയാണ് കാണിച്ചിരിക്കുന്നത് എങ്കില്‍ ശിവലിംഗത്തിനു മുകളില്‍ വൃഷണങ്ങളും കൂടി ഉണ്ടാക്കി വയ്ക്കാത്തതെന്തേ ?
    ആത്മയോനി, പദ്മയോനി, ബ്രഹ്മയോനി എന്നെല്ലാമുള്ള പ്രയോഗങ്ങള്‍ക്ക് വേറെന്തൊക്കെ അര്‍ഥങ്ങളാണാവോ പുതു പണ്ഡിതന്മാര്‍ കണ്ടെത്തുക ? സ്ത്രീലിംഗം എന്നാലോ ?

    ReplyDelete
  4. ഇതിനെ സംബന്ധിച്ച എഴുത്തുകളൊക്കെ വായിച്ചപ്പോള്‍ , നിലവിളക്ക് , ശിവളിങ്ങമാനെന്ന ധാരണ , തെറ്റാണെന്ന് ആദ്യം പിപ്പിലടനും, പിന്നീട് ,ജോസഫും ,തോന്നികയും ,മട്ടപ്പള്ളിയും ഒക്കെ നിലവിളക്ക് ശിവനുമായി ബന്ധമില്ലെന്ന് സ്ഥാപിക്കുന്നതില്‍ വിജയിച്ചു .

    ReplyDelete
  5. Is pippiladan is Christian or non Cgristian? blogmaster can you clarify it?
    any way , we like him. and the way he thinks without hurting many.

    ReplyDelete
    Replies
    1. I remember a "Dohe" (could it be called Couplet?) in Hindi that I learned in school. It was something like, "Jaathi na poocho saadhu ki, pooch leejiye gyaan" (Don't ask the religion of a wise man; ask for knowledge).

      So, even if I know the religion of Pippiladan I would not like to make it public. Pippiladan could, if he is willing, answer your question.

      Administrator, Almaya Sabdam.

      Delete