Translate

Friday, August 2, 2013

A Ray of Hope from the Darkest Corner of the World

pope francis - Google Searchഏറ്റവും വലിയ ഇരുട്ടറയിൽ നിന്ന്           ഒരു പ്രകാശ കിരണം 

4 comments:

 1. ഒരു ലിങ്ക് കൊടുക്കാതെ തലവാചകം മാത്രംകൊടുത്താൽ വായനക്കാരന് എന്ത് പ്രയോജനം? ഈ ബ്ലോഗർ ത്രെഡ് മുഴുവൻ ഒരു വാചകത്തിനായി പാഴാക്കിയിരിക്കുന്നു.

  ReplyDelete
 2. The URL is hidden under the Caption. I didn't detect it at the first instance either. A bit confusing anyway.

  ReplyDelete
 3. ഗൂഗിൾ എൻജിൻ ഉപയോഗിച്ച് പോപ്പിന്റെ എണ്ണമറ്റ പടങ്ങൾ ശേഖരിക്കുക എന്നതിൽ ചിലർ സന്തോഷം കാണുന്നതിൽ ആർക്കും തെറ്റു പറയാനില്ല. എന്നാലും അത് കാണിക്കുന്നത് ഒരു തരം ലവൽ തെറ്റിയ വ്യക്തിപൂജയല്ലേ? ഭരണങ്ങാനത്ത് ചെന്നാൽ അല്ഫോൻസാമ്മയുടെയും ചാവറ കുര്യാക്കൊസിന്റെയും പാപ്പാമാരുടെയും അങ്ങനെ എല്ലാ ദിവ്യരുടെയും തിരുമേനിമാരുടെയും പടങ്ങളും രൂപങ്ങളും വിലക്കാൻ വച്ചിരിക്കുന്ന കടകളുടെ പരുപ്പമാണ്. ഇത് ഇന്ത്യാക്കാരുടെ ഒരു ബലഹീനതയാണ്. ഒരാൾക്ക്‌ ഒരു പ്രത്യേകത ഉണ്ടെന്നു തോന്നിയാൽ പിന്നെ വിടില്ല, അയാളുടെ എതെല്ലാം തരത്തിലുള്ള പടങ്ങൾ കിട്ടുമോ അതെല്ലാം ഉണ്ടാക്കുക, വിലക്കുക, വീട് മുഴുവൻ അവ വാങ്ങി വച്ച് വികൃതമാക്കുക, അവരുടെ തന്നെ പടങ്ങൾ അച്ചടിച്ച പത്രങ്ങളിൽ പച്ചക്കറിയും പലഹാരവും പൊതിയുക, നിലത്തിട്ടു ചവിട്ടുക എന്ന് തുടങ്ങുന്ന പരിപാടികളും എവിടെച്ചെന്നാലും കാണാം. പോപ് ജോണ്‍ പോൾ സ്വന്തം പടവും മെഡലും പെരുപ്പിക്കുന്നതിൽ സത്യസായി ബാബയെക്കാൾ വിരുതനായിരുന്നു. ഇപ്പോൾ ജനപ്രിയനായ പോപ്‌ ഫ്രാൻസിസ് ആണ് ഫോട്ടോ സൂക്ഷിപ്പുകാരുടെ വീരപുരുഷൻ. രണ്ടു സിനിമയിൽ അഭിനയിച്ച ഏതു കോന്തന്റെയും കോന്തിയുടെയും പടം പുസ്തക്പ്പുറത്തും മുറിയിലും പറ്റിച്ചു വയ്ക്കുന്ന പിള്ളേരുടെ പണിയാണ് ഇത്തരം ജാടകൾ. സത്യജ്വാല പോലെ സാമാന്യം നിലവാരം പുലര്ത്തുന്ന ഒരു മാദ്ധ്യമത്തിന് ഇത്തരം സൂത്രങ്ങളുടെ ആവശ്യമെന്തെന്ന് മനസ്സിലാകുന്നില്ല. പോപ്പിനെക്കുറിച്ചുള്ള വല്ല ലേഖനവും മെച്ചപ്പെടുത്താൻ ഒരു പടം ചേർക്കുന്നത് ഉചിതമായിരിക്കാം. എന്ന് വച്ച് ഇങ്ങനെയൊരു ഭ്രാന്തുണ്ടോ? ആ, പോട്ടെ, ഓരോരുത്തരുടെ ഓരോ ഹോബി എന്ന് കരുതാം.

  ReplyDelete
  Replies

  1. ഇരുപത്തഞ്ചു വര്‍ഷംമുമ്പ് പുലിക്കുന്നേല്‍ സാര്‍ ഓശാനയിലെഴുതിയ ഒരു കുറിപ്പ് ഇവിടെ പ്രസക്തമായി തോന്നുന്നതിനാല്‍ പകര്‍ത്തുന്നു:

   ഫോട്ടോസ്വാമി
   ഒരു പത്തിരുപതു കൊല്ലം മുമ്പ് പാലാക്കാര്‍ക്കെല്ലാം വളരെ സുപരിചിതനായ ഒരു സ്വാമിയുണ്ടായിരുന്നു. സ്വാമിയെന്നുവെച്ചാല്‍ ഒരു പരദേശബ്രാഹ്മണന്‍. കുളിച്ചു കുറിയിട്ട് ശുഭ്രമായ അംഗവസ്ത്രവും ധരിച്ച അദ്ദേഹത്തെ ഒറ്റനോട്ടത്തില്‍ത്തന്നെ ആരും ബഹുമാനിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു പ്രത്യേകത ചെറിയ വി.ഐ.പിയോ വലിയ വി.ഐ.പിയോ വന്നാല്‍ ക്ഷണിച്ചില്ലെങ്കിലും സ്വാമി ഒരു മാലയുമായി രംഗത്തെത്തുകയും ഒപ്പംനിന്നു ഫോട്ടോയെടുക്കുകയും ചെയ്യും എന്നതായിരുന്നു. സ്വീകരണഫോട്ടോയില്‍ സ്വാമിയുടെ ചിത്രവും പ്രധാനാതിഥിയോടൊപ്പമുണ്ടായിരിക്കും. അദ്ദേഹത്തിന് പാര്‍ട്ടികളോ വീക്ഷണങ്ങളോ ഒന്നും പ്രധാനമായിരുന്നില്ല. പ്രധാനാതിഥിയോടൊപ്പം നിന്നു ഫോട്ടോയെടുക്കണം; അത്രതന്നെ! 'ഫോട്ടോസ്വാമി' എന്നൊരു മാറാപ്പേരും രഹസ്യമായി അദ്ദേഹത്തിനുണ്ടായിരുന്നു. ബ്രാഹ്മണകോപം പേടിച്ച് അദ്ദേഹത്തെ രംഗത്തുനിന്നും പിടിച്ചുമാറ്റാന്‍ പലരും മടിച്ചു.

   ഒരിക്കല്‍ ഒരു വി.ഐ.പി. മന്ത്രി പാലായിലെത്തി. പതിവുപോലെ സ്വാമി മാലയുമായി ഫോട്ടോയ്ക്ക് എത്തുന്നു. മന്ത്രിയുടെ വലതുവശത്ത് സ്വാമി. കുസൃതിക്കാരനായ ഒരു പ്രവര്‍ത്തകന്‍ സ്വാമിയുടെ പുറകുവശത്തുനിന്ന് സ്വാമിയുടെ ശിരസിനു മുകളില്‍ തന്റെ ചൂണ്ടുവിരലുകള്‍ വളരെ മനോഹരമായി ഇരുവശത്തും ഉയര്‍ത്തിപ്പിടിച്ചു. ഫോട്ടോയില്‍ സ്വാമിക്ക് കൊമ്പുകിളിര്‍ത്ത പ്രതീതിയാണുണ്ടായത്. തന്മൂലം ഫോട്ടോ പത്രത്തില്‍ വന്നില്ല.
   നമ്മുടെ മെത്രാന്മാരിലും ഈ ഫോട്ടോസ്വാമിയുടെ മാനസിക കുട്ടിച്ചാത്തന്‍ കായപ്രവേശം ചെയ്തിട്ടുണ്ടോ എന്നു സംശയം. അവര്‍ മന്ത്രിമാര്‍, വി.ഐ.പി.മാര്‍ എന്നിവരോടൊപ്പംനിന്നു ഫോട്ടോ പിടിക്കുന്നത് ഒരു വലിയ അന്തസായാണു കണക്കാക്കുന്നത്.
   ഇവരുടെ തലയ്ക്കു മുകളില്‍ വിരല്‍ ഉയര്‍ത്തി, കൊമ്പു സൃഷ്ടിക്കാന്‍ ഏതെങ്കിലും സരസന്‍ തയ്യാറായെങ്കില്‍!!

   Delete