Translate

Saturday, August 24, 2013

ബൈബിളിലെ കായെന്റെ ഭാര്യ.

കായെന് എവിടെ നിന്ന് ഭാര്യയെ കിട്ടി എന്ന ചോദ്യം പലപ്പോഴും, കൃത്യമായ ഉത്തരം ഇല്ലാതെ അലയുകയായിരുന്നു. എന്നാല്‍ ബാലന്‍ മാഷ്‌ പറയുന്ന ഉത്തരം സ്വീകാര്യം ആയി തോന്നുന്നു. കേട്ടാലും

https://www.youtube.com/watch?v=vtstFOdK5K8

9 comments:

 1. ബാലൻ മാഷ് ഇതെ ബുദ്ധിമുട്ടി ഈ കഥ വിവരിക്കുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല. മനുഷ്യൻ ഒരുസുപ്രഭാതത്തിൽ ആദവും ഹവ്വയുമായി ഭൂമിയിൽ ഉണ്ടായതല്ലെന്ന് എല്ലവർക്കും , കത്തോലിക്ക സഭയടക്കം, അറിയാവുന്ന സത്യമാണ്‌. അതു ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. ഓസ്റ്റ്രേലിയയിലെ കർദ്ദിനാൾ ജോർജ്ജ് പെൽ, വിഖ്യാത പരിണാമ ശാസ്ത്രജ്നനായ റിച്ചാർഡ് ഡോക്കിൻസുമായുള്ള ഒരു ചാനൽ സംവാദത്തിൽ പറയുന്നു:“ ആദവും ഹവ്വയും ഒരു മിത്ത് അല്ലെങ്കിൽ കഥ മാത്രമാണ്‌.” https://www.youtube.com/watch?v=vlKbDnHDlJc

  ബൈബിളിലെ കണക്കു പ്രകാരം ഇന്നേക്ക് ഏതാണ്ട് 6000 വർഷം മുൻപാണ്‌ ആദവും ഹവ്വയും സൃഷ്ടിക്കപ്പെട്ടത്. എന്നാൽ 1.4 മില്ല്യൺ വർഷം മുമ്പു വരെ ജീവിച്ചിരുന്ന മനുഷ്യന്റെ പൂർവ്വികരുടെ ഫോസിലുകൾ കണ്ടെടുത്തിട്ടുണ്ട്. അങ്ങനെ നോക്കുമ്പോൾ മനുഷ്യനെ മണ്ണുകുഴച്ചു ഉണ്ടാക്കിയെന്നു പറയുന്ന കഥ നടക്കുന്ന സമയത്ത് ഈ ഭൂമുഖത്ത് അനേകം മനുഷ്യർ ജീവിച്ചിരുന്നതായി കാണാം. മനുഷ്യന്റെ അനുസരണക്കേടിന്‌ ദൈവം അവനെ എങ്ങിനെ ശിഷിക്കും എന്നു ഭയപ്പെടുത്താനായി പൂർവ്വികർ മെനഞ്ഞുണ്ടാക്കിയ ഒരു കഥയാണ്‌ ആദവും ഹവ്വയും ഏദൻ തോട്ടവും. വാമൊഴിയായി തലമുറകൾ പറഞ്ഞിരുന്ന സൃഷ്ടിയുടെ കഥകൾ പുസ്തകമായി രചിക്കപ്പെട്ടപ്പോൾ ഉണ്ടായ ചില പൊരുത്തക്കേടുകളാണ്‌ കായേന്റെ ഭാര്യയുടെ കാര്യത്തിൽ സംഭവിച്ചത്.
  ആദിപാപം എന്നൊരു സംഭവം ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക്, പിന്നെ എന്തിനാണ്‌ ക്രിസ്തു കുരിശിലേറിയത് എന്ന ന്യായമായ സംശയം നിലനില്ക്കുന്നു.

  ReplyDelete
  Replies
  1. യേശു മനുഷ്യവർഗത്തെ രക്ഷിക്കാൻവേണ്ടി അയക്കപ്പെട്ട ദൈവപുത്രനാണെന്നും അദ്ദേഹം ആറ്റുനോറ്റിരുന്ന് ആ ദൌത്യം ചെയ്തു, കുരിശിൽ മരിക്കാനുള്ള വഴി സ്വയം കണ്ടുപിടിച്ചു, എന്നൊക്കെ പറയുന്നവർ ദൈവത്തെതന്നെ അപമാനിക്കുകയാണെന്ന് മനസ്സിലാക്കാത്തതാണ് മനസ്സിലാകാത്തത്. യേശു മരിക്കേണ്ടിവന്നെങ്കിൽ അത് അദ്ദേഹം തന്റെ ആദർശങ്ങൽക്കായി വിട്ടുവീഴ്ചയില്ലാതെ ജീവിച്ചതുകൊണ്ടും തക്ക സമയത്ത് ശത്രുക്കളുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടാൻ കഴിയാതെപോയതുകൊണ്ടും മാത്രമാണ്. എന്ന് വച്ച് ആ ഗുരുവിന്റെ പ്രാധാന്യം ഒട്ടും കുറഞ്ഞുപോകുനില്ല താനും.

   Delete
  2. "ആദിപാപം എന്നൊരു സംഭവം ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക്, പിന്നെ എന്തിനാണ്‌ ക്രിസ്തു കുരിശിലേറിയത് എന്ന ന്യായമായ സംശയം നിലനില്ക്കുന്നു"Nilaavu.
   ആദി പാപം പോക്കാനാണ് യേശു കുരിശിൽമരിച്ചത് എന്ന് യേശു പറഞ്ഞിട്ടില്ല. മനുഷ്യരുടെ പപങ്ങളുക്ക് വേണ്ടി എന്നാണു പറഞ്ഞത്. മനുഷ്യ കുലത്തിന്റെ പാപത്തിനു പറയാവുന്ന പേരാണ് ആദി പാപം ജന്മ പാപം എന്നൊക്കെ. സ്രഷ്ടാവ് തന്റെ തന്നെ സ്രഷ്ടികള് ചെയ്യുന്ന തെറ്റുകളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് പരിഹാരം ചെയ്തു.സ്വന്തം മക്കളുടെ കടം വീട്ടുന്ന അപ്പനേ പോലെ, അവരുടെ കുറ്റം തീര്ക്കാനായി ജാമ്യം നിക്കുന്ന പോലെ അല്ലെങ്കില് നഷ്ട പരിഹാരം ആയി സ്വയം ശിക്ഷ ഏറ്റെടുക്കുക എന്ന്ഒക്കെ നമ്മുടെ ഭാഷയില് പറയാം.

   Delete
  3. ജോമി ഒരു തമാശ പറഞ്ഞതായിട്ടെ എടുക്കുന്നുള്ളൂ. എന്നാലും ഓർത്ത്‌ നോക്കിയാൽ, ആ പറഞ്ഞത് ഐൻസ്റ്റൈനും ഹോക്കിങ്ങും ഒക്കെ പറയുന്ന സാങ്കല്പിക സമയസഞ്ചാരത്തിന്റെ ഒരു പ്രതീതി തരുന്നുണ്ട്. പൊറുതി വേണ്ടവരൊക്കെ പ്രകാശത്തിന്റെ വേഗത്തിലോ അതിനോടടുത്ത സ്പീഡിലോ പുറകോട്ടു സഞ്ചരിച്ച്, യേശുവിനു പിറകിൽ സ്ഥാനംപിടിക്കുക. അപ്പോൾ അദ്ദേഹത്തിൻറെ 'സ്വയം ഏറ്റെടുത്ത ശിക്ഷ'യുടെ ഫലം നമ്മള്ക്കും കിട്ടും. എന്നാൽ അതിനുമാത്രം കാലു വഴങ്ങാത്തവർ എന്ത് ചെയ്യും, ജോമീ?

   അതിലും ലളിതമല്ലേ യേശുവിന്റെ തലയിലേയ്ക്ക് അദ്ദേഹത്തിൻറെ മരണശേഷം പിറന്നവരുടെയും ഇനി വരാനുള്ള തലമുറകളുടെയും ഒടുങ്ങാത്ത പാപങ്ങൾ കെട്ടിവയ്ക്കാതെ, ഓരോരുത്തനും ചെയ്യുന്ന അരുതായ്കകൾക്ക് അവനവൻ തന്നെ ശിക്ഷയും അനുഭവിക്കുക എന്ന ഒരു പ്രാപഞ്ചികനിയമം ഉണ്ട്, അതിൽനിന്ന് നമ്മെ വിടുവിക്കാൻ ഒരു രക്ഷകനും സാദ്ധ്യമല്ല എന്ന നേരായ ബുദ്ധി? സ്വന്തം ജീവിതത്തിനുള്ള ഉത്തവാദിത്തം വഹിക്കാൻ മടിയുള്ള തെമ്മാടികളാണ്, എനിക്കെങ്ങനെയും ജീവിക്കാം, എല്ലാത്തിനും യേശു എന്നൊരാൾ പാപപരിഹാരം ചെയ്തിട്ടുണ്ട് എന്ന മട്ടിൽ പെരുമാറുന്നത്. ഈ ചിന്ത വളർത്തിയെടുത്ത സഭക്ക് ഇന്നത്തെ കേരളത്തിലെ വെട്ടിപ്പുകളുടെയെല്ലാം കാര്യത്തിൽ വലിയ പങ്കുണ്ട്. അവരുടെ സ്വന്തം കള്ളത്തരങ്ങളും യേശുവിന്റെ 'എല്ലാക്കാലത്തെയ്ക്കുമുള്ള രക്ഷാകരവൃത്തി'യുടെ ബലത്തിൽ ആയിരിക്കുമല്ലോ. ഒരൊന്നാന്തരം തമാശ!

   Delete
  4. പാപവും ജന്മപാപവും സഭ പഠിപ്പിക്കുന്ന കാതലായ സഭയുടെ രണ്ട് തത്ത്വങ്ങളാണ്. പ്രകൃതി നിയമങ്ങൾക്കെതിരെ ചിന്തിക്കുന്ന മതഭ്രാന്തന്മാർ അന്ധമായി സഭയുടെ ഈ പൊട്ടതീയോളജിയെ വിശ്വസിക്കുന്നു. ഒരാൾ ജനിക്കുമ്പോൾ ജന്മപാപം ഇല്ലാതെയാവുകയും മരിക്കുമ്പോൾ ലോകത്തിന്റെ പാപത്തിനായും മരിക്കുന്നു. പൊട്ടകിണറ്റിലെ തവളയ്ക്കുപോലും വേണ്ടാത്ത കാലഹരണപ്പെട്ട സഭയുടെ ഈ വേദപാഠം യുക്തിയിൽ കൊണ്ടുവരാനും സാധിക്കുകയില്ല.

   യേശു മരിച്ചത് ക്രിസ്ത്യാനികളുടെ പാപത്തിനായോ? അങ്ങനെ ഒരു മതത്തെ യേശു കേട്ടിട്ടില്ല. യേശുവിന്റെ കാലത്തുണ്ടായിരുന്ന ബുദ്ധമതവും യഹൂദ മതവും ഹിന്ദു മതവും ഈ പാപങ്ങളെപ്പറ്റി വിശ്വസിക്കുന്നുമില്ല. ഈ തത്ത്വങ്ങൾ വയറ്റിൽ പിഴപ്പിനായി ഓരോ കാലത്തെ കപടത നിറഞ്ഞ പുരോഹിതർ പിന്നീട് കൂട്ടിചേർത്തതെന്നും സ്പഷ്ടമാണ്. പരമാത്മാവായ ദൈവം പുത്രനെ അയച്ചുവെന്ന് വിശ്വസിക്കുന്നു. പുത്രൻ നമ്മുടെയും ലോകത്തിന്റെയും പാപങ്ങൾക്കായി കുരിശിൽ മരിച്ചു.


   എങ്ങനെ ഒരു മനുഷ്യന് അത് സാധിക്കുന്നു? എങ്ങനെ യേശുവിന്റെ മരണം ലോകത്തിന്റെ പാപത്തെ ഇല്ലാതാകും? അന്ന് ഞാൻ ജനിച്ചിട്ടില്ലായിരുന്നു. എനിക്ക് അന്ന് ജന്മപാപം ഇല്ലായിരുന്നു. ജനിക്കാത്ത എന്റെ, ജനിക്കാനിരിക്കുന്ന എന്റെ പാപം യേശു കുരിശുമരണത്തിൽ ഇല്ലാതാക്കി. ജനിക്കാത്ത അന്ന് ഞാൻ പാപം ഒന്നും ചെയ്തിരുന്നില്ലല്ലോ? ജനിപ്പിച്ച ദൈവം എന്നെ പാപിയാക്കിയെങ്കിൽ ആ കുറ്റം ആർക്ക്? ശ്രീ ജോഷ് കദളിക്കാടൻ ഒന്നുകൂടി വ്യക്തമാക്കാമോ?

   കുരിശുമരണംകൊണ്ട് പാപങ്ങൾക്ക്‌ പൊറുതി വന്നെങ്കിൽ നരകം സൃഷ്ടിക്കണമായിരുന്നോ? ഏറ്റവും കൊടുംപാതക ജന്മപാപിയായ ആദം നരകത്തിലോ? പറുദീസായിൽനിന്ന് പുറത്താക്കി പിന്നീട് യേശു വരുന്നവരെ ദൈവം എവിടെ ആദത്തിനെ താമസിപ്പിച്ചു? താല്ക്കാലിക നരകത്തിലോ? യേശു എന്നെ സ്നേഹിക്കുന്നു, എനിക്കുവേണ്ടി മരിച്ചുവെന്ന് എന്നെ വേദപാഠം ക്ലാസ്സിൽ പഠിപ്പിച്ചിട്ടുണ്ട്. എങ്ങനെ? ഭൂമിയിലില്ലാത്ത മരിച്ചുപോയ യേശു എങ്ങനെ എന്നെ സ്നേഹിക്കും? എന്റെ മാതാപിതാക്കൾ പ്രായമായപ്പോൾ മരിച്ചു. അവർ മരിച്ചത് എനിക്കുവേണ്ടി ആയിരുന്നില്ല. കുരിശിൽ തറച്ചുമരിച്ച യേശു ജനിക്കാഞ്ഞ എന്നെ സ്നേഹിച്ചുകൊണ്ട് എങ്ങനെ മരിക്കും. പഞ്ചഭൂതങ്ങളില്ലാത്ത യേശുവിന്റെ ആത്മാവിനും സ്നേഹിക്കാൻ സാധിക്കുമോ? ആപ്പിൾ തിന്നത് ആദമിന്റെയും ഹവ്വയുടെയും തെറ്റല്ല. നിഷ്കളങ്കരായ അവരെ ശിക്ഷിച്ച ദൈവത്തിന്റെ പാപത്തിന് ആര് ഉത്തരം പറയും? കൂടാതെ സന്തതി പരമ്പരകളിലും ദൈവം പാപം അടിച്ചേൽപ്പിച്ചിരിക്കുകായാണ്.

   Delete
  5. ആദി പാപം പോക്കാനാണ് യേശു കുരിശിൽമരിച്ചത് എന്ന് യേശു പറഞ്ഞിട്ടില്ല. പക്ഷെ “ഒരു മനുഷ്യന്‍റെ അനുസരണക്കേട് അനേകരെ പാപത്തിലാഴ്ത്തിയെങ്കില്‍, മറ്റൊരു മനുഷ്യന്‍റെ അനുസരണംവഴി അനേകര്‍ നീതിയിലേയ്ക്കും നന്മയിലേയ്ക്കും ആനയിക്കപ്പെട്ടു,” എന്ന പൗലോസ് അപ്പസ്തോലന്‍റെ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തിൽ പറയുന്നു. ഒരോ മനുഷ്യരും ഭൂമിയിൽ ജനിക്കുന്നത് ജന്മപാപവും പേറിക്കൊണ്ടാണ്‌ പോലും. ഈ വിവരക്കേടാണ്‌ സഭ ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
   മാമ്മോദീസ വെള്ളം തലയിൽ വീഴുമ്പോൾ ഈ ജന്മപാപം പൊറുക്കപ്പെടുമെന്നുള്ള വേറൊരു ഊഡായിപ്പും സഭ പഠിപ്പിക്കുന്നു. മാമ്മോദീസ എന്ന ഏർപാട് കണ്ടുപിടിക്കുന്നതിനു മുൻപും, മാമ്മോദീസ കിട്ടാതെയും മരിക്കുന്ന ആളുകൾ നിത്യ നരകത്തിൽ ആണെന്നാണൊ ഇതിനർഥം?

   Delete
 2. ബൈബിൾ ഒരു ചരിത്രരേഖയല്ല എന്നത് മറന്നിട്ട്, അതിലുള്ളതെല്ലാം സമയക്രമാനുസൃതമായ മനുഷ്യചരിത്രമാണെന്നു കരുതി ഇത്തരം ചോദ്യങ്ങൾ ചോദിക്കുകയും അവയ്ക്ക് 'ആധികാരികമായ' ഉത്തരങ്ങൾ നല്കുകയും ചെയ്യുന്നത് കേൾക്കുമ്പോൾ മനുഷ്യന്റെ തലമണ്ടയിൽ ഇപ്പോഴും കളിമാണ്ണാണോ എന്ന് ചോദിച്ചുപോകും. ഷാലോം റ്റിവിയിൽ ചില മെത്രാന്മാർ വന്നിരുന്നത് 'ഉത്തരം' കൊടുക്കുന്ന ഒരു പ്രോഗ്രാമുണ്ട്. അത് കേട്ടാലും ഇങ്ങനെ തോന്നും. വേറെ ജോലിയൊന്നും ഇല്ലാത്തവര്ക്ക് ഇതൊക്കെ ആകാം. ഇത്തരം കവലപ്രസംഗങ്ങൾ എന്തിന് അല്മായശബ്ദത്തിൽ കൊണ്ടുവരുന്നു എന്നാണ് എന്റെ സംശയം.

  ബൈബിളിന്റെ നിർമ്മാണപ്രക്രിയ എങ്ങനെയായിരുന്നു, അതെങ്ങനെ വായിക്കണം, എങ്ങനെ മനസ്സിലാക്കണം എന്നൊക്കെ പലരും ചിന്തിച്ചു പഠിച്ച് ഈ ബ്ളോഗിൽ പലതവണ എഴുതിയിട്ടുള്ളതാണ്. എന്നിട്ടും ഇത്തരം ഉപദേശികളെ അതിലേയ്ക്ക് കടത്തിവിടുന്നത് അത്ര സുഖകരമല്ല.

  ReplyDelete
 3. കാര്യം, പിപ്പിലാഥൻസാറുമായി ഞാൻ കൂട്ടാണ്. അദ്ദേഹം യൂട്യൂബിൽ പോസ്റ്റ്ചെയ്ത ബാലൻമാഷിന്റെ വധം എന്റെ ചെവിയെതകർത്തു കളഞ്ഞു. പൊട്ടത്തരങ്ങൾ വിളമ്പുന്ന വചനപ്രഘോഷകർക്ക്‌ ബാലൻമാഷിന്റെ തീപ്പൊരിയിലാണ്ട പ്രസംഗത്തിലെ പെറ്റുമടുത്ത ഹവ്വായുടെ കഥ ഇഷ്ടപ്പെടും. 900 വർഷങ്ങളാണ് ഈ മുതുമുതുക്കനും മുതുക്കിയും ജീവിച്ചത്. രണ്ടിനോടും സന്തതിപരമ്പരകളെ സൃഷ്ടിച്ച് പെറ്റുപെരുകാൻ പറഞ്ഞതുകൊണ്ട് 900 വർഷങ്ങളിൽ 2000 മക്കളെയെങ്കിലും ഹവ്വാ പ്രസവിച്ചുകാണും. ഇരട്ടകുഞ്ഞുങ്ങളെങ്കിൽ കണക്കുശാസ്ത്രത്തിന് തെറ്റുണ്ട്. ആദം ഓടിനടന്ന് മക്കളെയും മക്കളുടെ മക്കളെയും ഭാര്യമാരാക്കി പെറ്റുപെരുകിച്ച് ലോകം നിറച്ചിരിക്കും. കായേന് ഇഷ്ടംപോലെ മക്കളായ ഭാര്യമാരും പെങ്ങന്മാരായ ഭാര്യമാരും കാണും. അവ്വാ ഒരേസമയം മരുമകളും അമ്മയുമായിരിക്കാം. ഇതൊക്കെയാണോ ബുദ്ധിമാനായ മനുഷ്യന്റെ ദൈവശാസ്ത്രം?

  കായെനെപ്പറ്റി പൊട്ടതീയോളജി പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ബൈബിളിൽ അവ്വാ സകല സൃഷ്ടികളുടെയും മാതാവ് എന്ന് പറഞ്ഞിട്ടുണ്ട്. ആദമിന്റെ മക്കളായി ജനിച്ചവരുടെ ചരിത്രങ്ങൾ മുഴുവൻ എഴുതപ്പെട്ടിട്ടില്ല. ആദം നിറുത്താതെയുള്ള ഒരു ഓട്ടം ആയിരുന്നു. ദൈവം ഫലങ്ങൾ വിതച്ചുകൊണ്ട് മക്കളെ സൃഷ്ടിക്കാനാണ് പറഞ്ഞത്. ആദമിനും അവ്വാക്കും പിള്ളേരെ സൃഷ്ടിക്കാൻ ഒരു ഫാക്റ്ററി ഏദൻതോട്ടത്തിൽ ഉണ്ടാകാം. അവർ പുത്രന്മാരെയും പുത്രികളെയും സൃഷ്ടിച്ചു. കായേൻ അവരിൽ ഒരാളെ വിവാഹം ചെയ്തെന്ന് ബാലൻമാസ്റ്റർ പറയുന്നു. വചന പ്രസംഗകരേ, ബുദ്ധിമാന്മാരായ നിങ്ങളുടെ ലോകത്തിന് സലാം.

  ReplyDelete