Translate

Saturday, August 31, 2013

മിന്നുന്നതെല്ലാം പൊന്നല്ല

മിന്നുന്നതെല്ലാം പൊന്നല്ല
------------------------------------
സ്നേഹം! സ്വമനസിനു അനിഷ്ടങ്ങൾ അല്ലാത്തതിനെ ഇഷ്ടപ്പെടുന്നതും ; കാമം , സ്വാർഥതയുടെ പ്രകരണങ്ങൽ, സ്പുരണങ്ങൽ  മുതലായ മനസിന്റെ താല്കാലീക ഭ്രമങ്ങളെ സ്നേഹമെന്ന് തെറ്റിധരിച്ച ഇന്നത്തെ വഞ്ചിക്കപ്പെട്ട ഈ സമൂഹമനസിനോടു, കാലത്തിന്റെ സ്നേഹഗായകനായ മശിഹായുടെ "ഗത്സമനേംപ്രാർഥന" പോലും ഒരുതികഞ്ഞ സ്വാർഥത തന്നെ ആയിരുന്നു എന്ന് ഞാൻ പറഞ്ഞാൽ , "അവനെകുരിശിക്ക " , "അവനെകുരിശിക്ക "എന്ന് കത്തനാരും കയ്യാപ്പാമാരും, അവരുടെ ദാസരാകന്മാത്രം അവതരിച്ച നരജന്മആടുകളുംപള്ളികളിലും തെരുവോരങ്ങളിലും  വിളിച്ചു പറയും, ആക്രോശിക്കും നിശ്ചയം .

ഓണംകേറാമൂലകളിലെ സ്വയം വേദവ്യാസനായി ചമയുന്ന വിവരദോഷി  
പുരോഹിതന്റെ വേദശാസ്ത്രമനുസരിച്ചു , ആദാമ്യപാപപരിഹാര ഹോമബലിയാകാൻ കാലത്തികവിങ്കൽ സ്വയം മനുഷ്യനായി മറിയത്തിന്റെ ഉദരത്തിൽ വന്നു ജനിച്ച ദൈവപുത്രന് തന്റെ "ലോകരക്ഷ" എന്ന വലിയ  മഹത്വം ആർന്ന ജന്മദൗത്യം നിർവഹിക്കാൻ ആ ദേവമാനസത്തിനു "മടി" പിടുപ്പിച്ച "സ്വാർഥത" എത്ര വലിയത് എന്നോര്ത്തുനോക്കൂ.! ക്രിസ്തുവിന്റെ തിരുരക്തത്തിൽ കഴുകി ആദാമിന്റെയും ആദാമ്യരുടെ വംശവലിയിലെ ഇന്നിന്റെ ചെറുകണ്ണീയായ ഈ എന്റെയും പാപങ്ങൾ കഴുകിക്കളഞ്ഞു എന്നും, ഇനിയും ഞാനും എന്റെ തലമുറയിലെ പിള്ളേരും ചെയ്യാനിരിക്കുന്ന സകലമാന പാപങ്ങളും കഴുകുമെന്നും കത്തനാര്                          ചെവിയിലോതിതന്നതോർക്കുന്നു ഞാൻ.    കുരിശിൽ മരിച്ചു തൻറെ                      തിരുരക്തം എനിക്കായും , എന്നെ കേൾക്കുന്ന നിങ്ങൾക്കേവർക്കുമായും ഒഴുക്കാൻ നിയോഗിതനായ കർത്താവ് തക്കനേരം വന്നപ്പോൾ സകല ഉത്തരവാദിത്വങ്ങളും സ്വാർഥത കാരണം മറന്നു, കാലാന്തരത്തോളം തനിക്കു കിട്ടാനിരിക്കുന്ന "ലോകരക്ഷകൻ "എന്ന ആ മഹത്വമാർന്ന സൽപ്പേരും കളഞ്ഞു, തടിതപ്പാനായി പിതാവിനോടൊരു രഹസ്യപ്രാർഥന ! കൊള്ളാം ..                          .പക്കാമനുഷ്യന്റെ പച്ചയ്ക്കുപച്ച സ്വാർഥത.!.അല്ലാതെ പിന്നെന്നതാണാ നിമിഷങ്ങളിലെ ക്രിസ്തുവിന്റെ മനോഭാവം ?    ആ പ്രാർഥന ആകാശങ്ങളീലെ  വലിയ തമ്പുരാൻ കേട്ടിരുന്നെങ്കിലോ,ഹോ! കുരിശുമരണം ഒഴിവായി,,ഒടുവിൽ 120/140 വയസുവരെ ജീവിച്ചിരുന്നു വാർദ്ധിക്കസഹജമായ അസുഖം കാരണം മശിഹാ മരിച്ചു പോയെനേം.. കഷ്ടം !എങ്കിൽ അച്ചായന്റെ ഈസ്റെർ വെള്ളമടി സീറോ ,  ഉയിര്ത്തെഴുനേൽപ്പും സ്വര്ഗാരോഹണവും സീറോ ! സീറോമലബാരുസഭയും വത്തിക്കാനിലെ സ്വവര്ഗരതിവീരന്മാരും സീറോ ! കാലത്തിനേറ്റ ഈ വലിയ "കത്തോലിക്കാനാണക്കേടും" സീറോ ..പള്ളികളിലും ശവക്കോട്ടയിലും  തമ്മിൽതല്ലുന്ന തെരുവുനായ്ക്കൾക്കുസമരായാ പുരോഹിതാജഗണങ്ങളും സീറോ!..            
ആരാത്രിയിൽ  തൻറെ അരുമസുതന്റെ  "കഴിയുമെങ്കിൽ താതാ                 ഒഴിവാക്കിടെണമേ കദനം നിറയുമീ പാനപാത്രം, തിരുഹിതമാണെന്റെ മനുഷ്യാവതാരവും കുരിശുമരണവും എന്നാകിലും "    എന്ന ആ യാചനാരോദനം കേട്ട് കരളലിഞ്ഞു കാരുണ്യവാനായ പരമപിതാവ് ക്രിസ്തുവിന്റെ കുരിശുമരണം ഒഴിവാക്കിയിരുന്നെങ്കിൽ ആദാമ്മും കോടാനുകോടി ആദാമ്യരും   ഈ ഞാനും രക്ഷകിട്ടാ / ഗതികിട്ടാ പ്രേതങ്ങൾ ആയേനേം ഒരു സംശയവുമില്ല ; അങ്ങിനെയെന്നാൽ പറുദീസാ സ്ഥിരം കാലിയായും കിടന്നേനേം! അബ്രഹാമ്മിന്റെ മടി കാലി, ഇസഹാക്കിന്റെ മടി കാലി, യാക്കൂബിന്റെ മടിയും കാലി..ത്രിമൂർത്തികളായ ദൈവങ്ങളും കുറെ മാലാഖമാരും !,സ്വർഗം വീണ്ടും അറുബോറായേനേം .....   ..    

മനുഷ്യസ്നേഹിയായ മശിഹായുടെ മനസിലും ഈ സ്വാർഥത കയറികൂടി  എന്നിരിക്കെ നാം ഇനിയും സ്നേഹം എവിടെ തിരയാം ? എന്നാൽ ആ സ്നേഹം നമുക്കുചുറ്റും സദാ ആനന്ദവാഹിയായി വർത്തിക്കുമ്പോൾ , നാം സ്വയം തിരയേണ്ടുന്ന വേലചെയ്യാതെ , പകരം ആ സ്നേഹം തിരിച്ചറിഞ്ഞു അതിൽ ലയിച്ചു സ്വയം നമ്മിലെ സ്വാർഥത അലിയിച്ചില്ലാതെയാക്കുകയാണുത്തമം ! അങ്ങിനെ നമ്മുടെ മനസുകളിൽ സ്വര്ഗഗേഹം നാം പണിയുകയാണ് വേണ്ടത്.
.
മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ ക്രിസ്തുവിൽപോലും സ്വാർഥത അകക്കാമ്പിൽ കയറിപ്പറ്റിയെങ്കിൽ വെറും "ലോക്കൽ" അവതാരമായ എന്നിലും, എന്റെ സഹജീവികളായി ഇത് വായിക്കുന്ന നിങ്ങളിലും സ്വാർഥത ഇടനെഞ്ചിൽ ഇല്ലാതിരിക്കുമോ ? ഇല്ലേ ഇല്ല , നാമെന്നും സ്വാർഥരായെ വിരഹിക്കൂ ജീവനുള്ളകാലത്തോളം .   മനുഷ്യജന്മത്തിൽ പൂര്ണസ്നേഹം വിളമ്പാൻ ഒരവതാരത്തിനും ഒരിക്കലും  കഴിയുകയില്ല എന്ന് സാരം . സ്നേഹം നടിക്കുന്നവരും, സ്നേഹം കുടിപ്പിക്കുന്നവരും, സ്നേഹത്തിൽ കുളിപ്പിക്കുന്നവരും ,സ്നേഹം ചെവിയിലും ഉച്ചഭാഷിണിയിലും പറയുന്നവരും നിരവധിയാണെങ്കിലും ഈ ബഹളത്തിൽ ഇവയെല്ലാം സ്വാർഥതയുടെ സ്പുരണങ്ങൾ മാത്രമാണെന്നു കാലേ കാലം മനസിലാക്കും . പക്ഷെ മാസത്തിലൊരുനാൾ ആ നല്ല ശമരായനാകാൻ കഴിഞ്ഞെങ്കിൽ ഈ ജന്മമെത്ര ധന്യമായി! വാരത്തിലൊരുവാസരം നാം ആ നല്ല ശമരായൻ ആയി, എന്നായാലോ സ്വർഗ്ഗവും നമ്മെഓർത്ത്‌ കോരിത്തരിക്കും ! 

മുല്ലപ്പൂവിന്റെയും ശവംനാറിപ്പൂവിന്റെയും സുഗന്ധ ദുർഗന്ധങ്ങൾ ഒരുപോലെ ഒരു മടിയുംകൂടാതെ തന്നിലലിയിക്കുന്ന അനിലന്റെ മനോഭാവമാണ് വിശ്വസ്നേഹം..താനെന്നതില്ലാതാകുന്ന സ്നേഹം !.സുഗന്ധമായാലും ദുര്ഗന്ധമായാലും അതിൽ അലിഞ്ഞു സ്വയമായ സത്ത ഇല്ലാതാകുന്ന അവസ്ഥ മനസാൽ സ്വയം വരിക്കുക , എന്നാൽ സ്വാർഥത സീറോ ആയി ഇല്ലാതാകുന്നു! ..കാറ്റിന്റെ പ്രഹരത്താൽ തീരത്തേയ്ക്ക് തള്ളികയറ്റപ്പെട്ട പാവംകടൽത്തിര എത്ര വേഗമാണ് തന്റെ ഉറവിടമായ ആഴിയിൽ വീണ്ടും അലിഞ്ഞു സ്വയമില്ലതെയാകാൻ വെമ്പെൽകൊണ്ട്‌ തിരികെ ഓടുന്നത് ? ഈ ലയനമാണ് സ്നേഹം ! ഒന്നും ഒന്നും കൂടി ചേർന്നാൽ രണ്ടിനുപകരം ഇമ്മിണി വലിയ ഒന്നാകുന്നസ്നേഹമാണല്ലോ കുടുംബജീവിതം തുടക്കനാളുകളിൽ ? പിന്നെപ്പിന്നെ ഹണിയും പോയി,മൂണും പോയി,കൂരിരുൾ മനസുകളിൽ ചേക്കേറുന്നു . 
പിന്നെപ്പിന്നെ സ്വാർഥത , ഈഗോ മാനസങ്ങളിൽ അവർപോലും അറിയാതെ കയറിപ്പറ്റുന്നു. ഒടുവിൽ വിവാഹമോചനം , അങ്ങിനെ കുഞ്ഞുങ്ങൾ പെരുവഴിയിലും !  ഫലമോ സമൂഹത്തിൽ മൃഗപ്രായരായ ക്രിമിനലുകൾ അനുദിനം പെരുകുന്നു. ! അവരിൽ മുന്തിയപങ്കും വൈദീകം തൊഴിലാക്കുന്നു സുഖമായി ജീവിക്കാൻ. സ്വയം വ്യാസന്മാരായി വിരാജിക്കുന്നു.    

കോടാനുകോടി താരാപഥങ്ങൾ അവരവര്ക്ക് നിയതി നിശ്ചയിച്ച വഴികളിലൂടെ മാത്രം സഞ്ചരിച്ചു പരസ്പര സുഖഹേതുക്കൾ ആകുന്ന ഈ സ്നേഹസഞ്ചാരമാണ് എനിക്കെന്നുമതിശയം ! അതിരുമാന്തലോ കയ്യേറ്റമൊ ഒന്നുമില്ലാത്ത അതിരുകളില്ലാത്ത വിശ്വസ്നേഹം . പ്രപഞ്ചസ്നേഹം അനുസ്യൂതമൊഴൂകുന്ന നദീപ്രവാഹം കണക്കെ , അഖിലാണ്ഢമാകമാനം നിറഞ്ഞൊഴുകുന്നത് നമ്മിൽ വിശ്വസ്നേഹമുണ്ടെങ്കിൽ നമുക്കും കാണാനാകും. സ്വന്തം മനസുകളിൽ ദൈവത്തെ (സ്നേഹത്തെ)നിറയ്ക്കാത്ത ഒരുവനും ഇത് നുകരാനുമാവില്ല 
"സ്നേഹമില്ലെന്നാൽ പിന്നേതുമില്ല, സ്നേഹമാണീശന്റെ ഭാഷ , കേൾക്കൂ" എന്നതാണെന്റെ ഒരു ഗാനപല്ലവി.... ഇവിടെ മനുഷ്യനു ശൂന്യത , നിരാശ ,ഏകാന്തത ,ഭയം ഇവയെല്ലാം ഉണ്ടാകുന്നതിന്റെ ഏകകാരണം അവനിൽ സ്നേഹമില്ല എന്നതൊന്നു മാത്രമാണുതാനും.    സ്നേഹം അദ്വൈതമാണ് ,ദ്വൈതമാല്ലാതാനും ..ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ചില്ലകളുമാകുന്നു എന്ന അദ്വൈതാവബോധം ഓരോമനസിലും നിറഞ്ഞെന്കിലെ സ്നേഹമെന്തെന്നാരെങ്കിലും രുചിച്ചറിയാനാകൂ . അതിനാദ്യമായി വില്ലേജു വേദവ്യാസന്മാരില്ലാതെയാകണം...നാം സ്വയം ദൈവമക്കളെന്ന അവബോധമുള്ളിലുണരണം .    

സ്നേഹമാണീശ്വരനെന്നു എല്ലാവരും പറയുന്നു ,.ദേവഭാഷയായി സാൻസ്ക്രിറ്റ് .അറബി സുറിയാനി പലതുണ്ടെന്നു പലരും പലയിടങ്ങളിൽ പറഞ്ഞു നടക്കാറുണ്ട് . എന്നാലവന്റെ ഭാഷയാണ്‌ സ്നേഹമെന്ന് ഞാനും വാദിക്കുന്നു .  ചുരുക്കിപറഞ്ഞാൽ ഭൂമിയിലിന്നില്ലാത്ത ഒരു ദിവ്യാനുഭൂതി യാണൂ സ്നേഹമെന്നാണെന്റെ മതം ...ഇന്ദ്രിയാതീതമായ ആ ദിവ്യാനുഭൂതി  മനുഷ്യനെന്നേ അന്യം നിന്നുപോയി !..കവികൾ ഭാവനയിൽ സ്നേഹത്തെക്കുറിച്ചൊരുപാട് പാടിയിട്ടുണ്ടെങ്കിലും അതെല്ലാം കലികാലത്തിലെ കാണാപ്പുറങ്ങളായി, കേൾക്കാത്തീണങ്ങളായി എന്നതാണ് സത്യം പ്രിയമുള്ളവരേ .. ഈ "പ്രിയമുള്ളവരുടെ" മറുപുറം ആണല്ലൊ "അപ്രിയമുള്ളവർ " മയിൽകുറ്റിയിലെ എഴുത്തുപോലെ ... എന്നാൽ സ്നേഹത്തിന്റെ മറുപുറവും സ്നേഹം മാത്രമാണ്!,എല്ലാപ്പുറങ്ങളും ആ സ്നേഹം മാത്രം !   സ്നേഹം ദൈവമാണ്;സർവവ്യാപിയാണ്‌ മനുഷ്യ്നിലൊഴികെ.!                          

No comments:

Post a Comment