Translate

Thursday, May 21, 2015

kcrmindia: സർക്കാരിനെ താഴെയിറക്കുവാൻ ലക്ഷ്യമിട്ടാണ് ഇൻഫാം രൂപീകരിച്ചത് ...

റെജി ഞള്ളാനി (ഇൻഫാം മുൻ ഇടുക്കി ജില്ലാ സെക്രട്ടറി)
http://kcrmindia.blogspot.in/2015/05/blog-post_21.html?spref=bl

ഇൻഫാം കർഷകരെ വഞ്ചിക്കുകയായിരുന്നു 
കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ രൂപീകൃതമായ ഇൻഫാമെന്ന കർഷക സംഘടന സുന്ദര മൊഹന വാഗ്ദാനങ്ങളും വലിയ പ്രതീക്ഷയും നൽകി കർഷകരെ വഞ്ചിക്കുകയായിരുന്നു. അന്നത്തെ ആന്റണി സർക്കാർ, സഭയുടെ സ്വത്തുക്കൾ സംബന്ധിച്ച കണക്കുകൾ ശേഖരിക്കുവാൻ ആഗ്രഹിച്ചിരുന്നു. ഇതിന്റെ അപകടം മണത്തറിഞ്ഞ കത്തോലിക്കാ സഭ സർക്കാരിനെ താഴെയിറക്കുവാനും അപകീർത്തിപ്പെടുത്തുവാനും ഇൻഫാം രൂപീകരിക്കുകയായിരുന്നു, ഇക്കാര്യം സംഘടനയുടെ ചെയർമാൻ ഫാ. മാത്യു വടക്കേമുറി എന്നോട് പറഞ്ഞിട്ടുണ്ട്. സഭാനേതൃത്വത്തിന് ജനങ്ങളിൽ മതിയായ വിശ്വാസമില്ലാതിരുന്നതിനാൽ സംഘടനയുടെ ഓരോ യൂണിറ്റുകളുടെയും രക്ഷാധികാരികളായി അതാതു പ്രദേശങ്ങളിലെ പള്ളി വികാരിമാരെയാണ് നിയമിച്ചിരുന്നത്. 

 കാർഷിക ഉല്പ്പന്നങ്ങളുടെ വിലയിടിവിനു കാരണം സർക്കാരിന്റെ പിടിപ്പുകേടാണെന്നു വരുത്തിത്തീർത്ത് ലക്ഷക്കണക്കിന് കർഷകരെ സംസ്ഥാന സർക്കാരിനെതിരെ തിരിച്ചുവിടുന്നതിൽ കത്തോലിക്കാ സഭ വിജയിച്ചു എന്നു പറയാം. അംഗത്വ ഫീസായും മറ്റു സംഭാവനകളിൽനിന്നും സജീവ പ്രവർത്തകരിൽ നിന്ന് കടമായും വടക്കേമുറിയച്ചന്റെ നേതൃത്വത്തിൽ സഭ കോടികൾ തട്ടിയെടുക്കുകയായിരിന്നു. വടക്കേമുറിയച്ചൻ നിയന്ത്രിച്ചിരുന്ന എസ്. ഡി.എ. എന്ന സന്നദ്ധ സംഘടന വഴിയും അച്ചൻ വൻതുക തട്ടിയെടുത്തു. നിരപരാധികളായ നിരവധിപേർ വഞ്ചിക്കപ്പെട്ടു. ഈ സാമ്പത്തിക ക്രമക്കേടുകളേക്കുറിച്ച് സി.ബി. ഐ. പോലുള്ള ഏജൻസികളെക്കൊണ്ട് സർക്കാർ ഉടൻ അന്വേഷിപ്പിക്കണം .പുരോഹിതരെ വശ്വസിച്ച് തെരുവിൽ ഇറങ്ങിയ കർഷകരുടെ ഉല്പന്നങ്ങൾക്ക് നല്ല വില വാങ്ങിത്തരാമെന്നു പറഞ്ഞ് നാട്ടുകരിൽനിന്നും കോടിക്കണക്കിനു രൂപ ഷെയറായി പിരിച്ചെടുത്ത് സ്ഥാപനങ്ങൾ ആരംഭിക്കുകയും , സഭയുടെ അനധികൃത സ്വത്തുക്കളെ സംബന്ധിച്ച അന്വേഷണത്തിൽ നിന്നും സർക്കാർ പിൻമാറിയതോടെ കർക്ഷകരെയും സ്ഥാപനങ്ങളെയും തെരുവിലെറിഞ്ഞ് പുരോഹിതർ വീണ്ടും പള്ളിമേടകളിലേയ്ക്ക് ചെക്കേറുകയായിരുന്നു. ഇൻഫാമിൽ വിശ്വസിച്ചിറങ്ങിയ പാവപ്പെട്ട കർഷകർക്ക് ഒരു രൂപയുടെ വിലവർദ്ധനവ് ലഭിച്ചില്ലെന്നു മാത്രമല്ല വൻ സാമ്പത്തിക നഷ്ടവും ഉണ്ടായി.

കേന്ദ്ര സർക്കാർ ഏകീകൃത സിവിൽകോഡ് കൊണ്ടുവരുമെന്ന ഭയവും വിദേശത്തുനിന്നും സഭക്ക് സന്നദ്ധ സംഘടനകളുടെ പേരിൽഎത്തിച്ചേരുന്ന പണത്തേക്കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതുമാണ് നൂനപക്ഷ പീഡനമാരോപിച്ച് ഇന്ത്യയെ ദേശത്തും വിദേശത്തും അപകീർത്തിപ്പെടുത്തുവാൻ ശ്രമം നടന്നത് . ഇൻഫാമിന്റെ പേരിൽ വടക്കേമുറിയച്ചനേയും സഭയെയും വിശ്വസിച്ച് പലവിഭാഗങ്ങളിലായി പണം മുടക്കിയവർക്ക് ലക്ഷങ്ങൾ ഇന്നും കിട്ടാനുണ്ട്. സഭയുടെ ചില ആജ്ഞാനുവർത്തികളെ ഉപയോഗിച്ച് നിഗൂഡ ലക്ഷ്യത്തോടെ ഇൻഫാമിനെ ഒരിക്കൽക്കുടി രംഗത്തിറക്കി ജനങ്ങളെ വഞ്ചിക്കുവാൻ സഭ തയ്യാറെടുക്കുകയാണ്. സഭ തുടങ്ങിവച്ച എല്ലാ സ്ഥാപനങ്ങളും വൻ സമ്പത്തിക വളർച്ചകൈവരിച്ചപ്പോൾ ഇതേ സഭയുടെ കർക്ഷക സംഘടനയായ ഇൻഫാം കർഷകർക്കുവേണ്ടി തുടങ്ങിവച്ച ഒരുസ്ഥാപനങ്ങളും നിലനിൽക്കുന്നില്ലെന്നുതന്നെയല്ല കർഷകർ വൻ സാമ്പത്തിക കെണിയിലുമായി ഇനിയും നമ്മൾ വഞ്ചിതരാവണമോ? ........

5 comments:

  1. അമ്മാവന്റെ അകബടിയോടെ ശിക്ഷ്യൻ സെബാസ്റ്റ്യൻ വെത്താനമെന്ന വേണ്ടാനം ഗാർലാണ്ടിലേക്ക്!!.

    എനിക്ക് ആരെയും ഭയപ്പെടേണ്ട കാര്യമില്ല. ഹ്യൂസ്റ്റൺ കാർക്ക് എന്നെ വേണ്ടാന്ന് പറഞ്ഞു.
    കാരണം ഞാൻ തിരക്കുന്നില്ല. തിളച്ച വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കാണുംബോളും ഒന്ന്
    അറക്കും എന്നു എന്റെ പൂർവ്വികർ പറഞ്ഞുകേട്ടിട്ടുണ്ട്, അതാണ് ഹ്യൂസ്റ്റൺ കാർക്ക് പറ്റിയത്.
    അല്ലാതെ മറ്റൊന്നുമല്ല, എന്ന് സെബാസ്റ്റ്യൻ വേണ്ടാനം തന്റെ സോചനീയാവസ്ഥ മറ്റുള്ളവരുമായി
    പങ്കുവച്ചു. എന്നെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ എന്റെ അമ്മാവനായ ബിഷൊപ് ജേക്കബ്
    മാമ്മനാണ്. മാമ്മനാണ് എന്നെ ഇവിടെ ( അമേരിക്കയിൽ ) കൊണ്ടുവന്നത്. ഞാൻ മാമനെ മാത്രം
    അനുസരിക്കും, മാമൻ പറയുന്നതെന്തും ഞാൻ ചെയ്യും. പിതാവ് പറയുന്നതെന്തും അനുസരിക്കാൻ
    ഞങ്ങൽ അച്ചന്മാർ ബാധ്യസ്ഥരാണ്, അതുപോലെ അല്മായരും. അമ്മാവൻ വളരെ കഷ്ടപ്പെട്ടിട്ടാണ്
    ഇന്നു അമേരിക്കയിൽ ഇന്നുള്ള ഈ മലയാളം പള്ളികളൊക്കെ ഉണ്ടായത്. അതിന് വേണ്ടുന്ന പണം
    അല്മായർ നൽകിയായിരിക്കാം, പക്ഷെ പള്ളികൽ അമ്മാവന്റേതാണെന്ന് ജനം മറക്കുന്നതെന്താണ്.
    എന്നോട് കഴിഞ്ഞദിവസം അമ്മാവൻ പറഞ്ഞു നീ എനിക്ക് വേണ്ടപെട്ടവനും വിശ്വാസ യോഗ്യനും
    ആയതുകൊണ്ട് നിന്നെ ഞാൻ ഗാർലാണ്ടിൽ വികാരിയായി നിയമിക്കുന്നു. നീ ജോജിയുടെ പാത
    പിന്തുടരരുത്, മറിച്ച് നീ എന്റെ പാത പിന്തുടരണം. അനർത്ഥങ്ങൽ പലതും സംഭവിക്കാം എന്നാലും
    നീ ഭയപ്പെടരുത്, നീ എന്നെ ഓർത്താൽ മാത്രം മതി ജനം നിന്നെ കല്ലെറിഞ്ഞുകൊള്ളും.

    ബിഷൊപ് മാർ ജേക്കബ് അങ്ങാടിയത്ത് ഈ ആഴ്ചയിൽ ഗാർലാണ്ട് സന്ദർശിക്കുകയും തന്റെ
    അരുമ ശിക്ഷ്യൻ ഫാ. സെബാസ്റ്റ്യൻ വേണ്ടാനത്തെ ഗാർലാണ്ടുകാർക്ക് ഒന്നുകൂടി എടുത്ത് പരിചയ
    പെടുത്തുന്നതിനും വേണ്ടിയിട്ടാണ്. കുട്ടികളുടെ ആദ്യകുർബാന സ്വീകരണം എല്ലാ വർഷവും ഉണ്ട്.
    അത് ഒരു കാരണം മാത്രം, അതിലെന്തിരിക്കുന്നു. പണം അതാണ് നമുക്ക് വേണ്ടത്. അതിനുവേണ്ടി
    ഏതറ്റംവരെ പോകണമെങ്കിലും ഞാൻ പോയിരിക്കും. ചീഞ്ഞുനാറിയ ഗാർലാണ്ട് പള്ളി ഒന്നു പഥം
    വരുത്തിയെടുക്കാൻ സെബാസ്റ്റ്യൻ വേണ്ടാനത്തിന് ആകുമോ ആവോ?.

    അമ്മാവന്റെ ആജ്ഞപ്രകാരമാണ് ഞാൻ ഗാർലാണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ
    വികാരി സ്ഥാനം ഏറ്റെടുക്കുന്നത്. അമ്മാവന്റ് ഉറ്റ സുഹൃത്തും വിളക്കുകാട്ടിയുമായ കാവാലം
    ചുണ്ടൻ ചേട്ടനും എനിക്ക് തുണയായിട്ടുണ്ടാകുമെന്ന് അമ്മാവൻ പ്രത്യേഹം സൂചിപ്പിച്ചിരുന്നു.
    ഫാ. കുര്യൻ അച്ചനെ കൂട്ടുപിടിച്ച് പള്ളി ഓഡിറ്റോറിയത്തിലുണ്ടായിരുന്ന കർത്താവിന്റെ ക്രൂശിത
    രൂപം എടുത്തുമാറ്റിയതിന് ജനങ്ങൽ എന്നെ കല്ലെറിയുമോ എന്നാണ് എന്റെ ഭയം. കുര്യനച്ചനെ
    കാവാലം ചുണ്ടൻ ചേട്ടൻ ശരിക്കും മുതലെടുത്തു. നിഷ്ക്കളങ്കനായ ഫാ. കുര്യനെ കാവാലം തന്റെ
    മാസ്മരിക വിദ്യയിൽ തളച്ചു നിഷ്ക്രിയനാക്കി സ്ഥലം മാറ്റിയ വിവരം അദ്ദേഹം അറിഞ്ഞപ്പോൽ
    വളരെ വൈകിപ്പോയി. അതുപോലെ കാവാലം ചുണ്ടൻ ചേട്ടൻ എന്നോട് പെരുമാറിയാൽ കളി
    ഞാൻ പടിപ്പിച്ചുകൊടുക്കും. തുഴയറിയാത്ത കാവാലം ചുണ്ടൻ ചേട്ടനെ ഞാൻ തുഴ പടിപ്പിച്ചു
    കൊടുക്കേണ്ടിവരുമോ അമ്മാവാ!.

    ReplyDelete
  2. സീറോ മലബാർ സഭയും പോപ്പുലർഫ്രണ്ട്സും കൈകോർക്കുന്നു !.

    സീറോ മലബാർ സഭയിലെ ഏതാനും ചില മെത്രാന്മാരും വൈദികരും മുസ്ലീം തീവ്രവാദികളുമായി
    ഒത്തുചേർന്ന് സംസ്ഥാനത്തും രാജ്യത്ത് ആകമാനവും ഭീകരാന്തരീക്ഷം സ്രഷ്ടിക്കുന്നു. സഭയുടേയും
    മതത്തിന്റേയും പേരിൽ ഇരു കൂട്ടരും അഴിച്ചുവിടുന്ന ഭീകരാന്തരീക്ഷം ജനങ്ങളെ ആകമാനം വീർപ്പ്
    മുട്ടിക്കുന്നു. കത്തോലിക്കാസഭയിലെ ന്യൂനപക്ഷം വരുന്ന ചില മെത്രാന്മാരും വൈദികരുമാണ് ഇന്ന്
    സഭക്ക് ഭീക്ഷണിയായി നിലകൊള്ളുന്നത്. അതിന് ഒരു ഉത്തമ ഉദാഹരണമാണ് തൊടുപുഴ ന്യൂമാൻ
    കോളേജിലെ പ്രൊഫസർ ടി. ജെ. ജോസഫ് സാറിന്റെ കൈവെട്ടിമാറ്റിയ സംഭവം. അതിന് മുൻ കൈ
    എടുത്തതോ സഭയിലെ ഒരു വൈദികനും അതേ കോളേജിലെ തന്നെ അദ്യാപകനുമായ ഫാ. മാനുവേൽ
    പിച്ചളക്കാടൻ ആണ്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് പോപ്പുലർ ഫ്രണ്ട്സ് എന്ന മുസ്ലീംതീവ്ര
    വാദികൽ ജോസഫ് സാറിന്റെ കൈവെട്ടിമാറ്റിയത്. താൻ പിടിക്കപ്പെടുമെന്ന സ്ഥിതിയിലായപ്പോൽ
    സഭയുടെ ഒത്താശയോടെ അമേരിക്കയിൽ അഭയം തേടി. ചിക്കാഗോ ബിഷൊപ് അതിനുവേണ്ടുന്ന
    എല്ലാ സഹായവും ചെയ്തുകൊടുത്തു. പോരാഞ്ഞിട്ട് വെക്കേഷനുപോയ ഒരു വൈദികന്റെ ഒഴിവ്
    നികത്തിയതും മേല്പറഞ്ഞ ഈ മാനുവേൽ പിച്ചളക്കാടനാണ്. സാത്താന്റെ വാസസ്ഥലമായിട്ടാണ്
    ഗാർലാണ്ടും അവിടെ സ്ഥിതിചെയ്യുന്ന സെന്റ് തോമസ് ചർച്ചും അറിയപ്പെടുന്നത്. ഇന്ന് അമേരിക്കൻ
    മലയാളികൽക്ക് ഈ സ്ഥലവും പള്ളിയും പേടീസ്വപ്നമാണ്. അതിനിടയിലാണ് ഈ പള്ളിയുടെ
    അടുത്തവികാരിയായി നികൃഷ്ടകർമ്മം നിർവഹിച്ച ഫാ. മാനുവേൽ പിച്ചളക്കാടനെ നിയമിക്കാൻ
    പോകുന്നുവെന്ന വാർത്ത വന്നിരിക്കുന്നത്. അമേരിക്കയിലുള്ള സീറോ മലബാർ സഭയുടെ കീഴിൽ
    പ്രവർത്തിക്കുന്ന ഏതാണ്ട് 90% ത്തോളം വൈദികർ വികാരജീവികളായ കാമവെറിയന്മാരാണ്.

    റോമിലുള്ള പ്രോക്കുറ ഹൗസ് വാങ്ങാൻ സാധിക്കാത്തതിലുള്ള നീരസമാണ് ഈ സഭാദ്രോഗികൽ
    ഇന്ന് സഭയോട് ചെയ്തുകൊണ്ടിരിക്കുന്നത്. വത്തിക്കാന്റെ തിരുമുറ്റത്തുതന്നെവേണം ഈ കപട
    വേഷധാരികൽക്ക് തങ്ങളുടേതായ കോട്ട കെട്ടുവാൻ, അതിന് പരിശുദ്ധപിതാവു അനുവദിച്ചില്ല.
    അതിന്റെ വീറും വാശിയും മൂലം സഭയെ തകർക്കാനായിട്ട് മുസ്ലീം തീവ്രവാദികളുമായി ഒത്തു
    ചേർന്ന് കൊള്ളയും, കരിചന്തയും, സ്ത്രീപീഡനവും, കൊലയും, പള്ളിതകർക്കലും ഒക്കെ
    നടത്തിച്ച് സഭയിൽ ഭീകരാന്തരീക്ഷം സ്രഷ്ടിക്കുന്നു. അതിനൊക്കെപുറമെ ചെയ്തുകൂട്ടുന്നതിനെ
    ന്യായീകർച്ചുകൊണ്ടുള്ള ഒരു പ്രസ്ഥാവനയും ഇറക്കി ജനങ്ങളുടെകണ്ണിൽ പൊടിയിടാനുള്ള ഒരു
    ശ്രമയും നടത്തും. ഇതൊക്കെ കാണാനും കേൽക്കാനും വിവരദോഷികളായ കുറെ സഭാവാസികളും.
    ഇതാണോ ഈശോ സ്ഥാപിച്ച കത്തോലിക്കാസഭ.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ശ്രീ .ജോബി ജോര്‍ജ് ഒടുവിലായി കാച്ചിയ കാച്ചു, "ഇതാണോ ഈശോ സ്ഥാപിച്ച കത്തോലിക്കാസഭ"; എന്നത് ഇത്തിരിയല്ല ഒത്തിരി കടന്നുപോയി ! എന്റെ പൊന്നു ജോബി, പാവം ഈശോ ഇമ്മാതിരി ഒരു സഭയെ സ്വപ്നേന കൂടി ഒരിക്കലും കണ്ടതല്ല! ;പിന്നെയാകട്ടെ സ്ഥാപിക്കുക? ഇത് നാലാം നൂറ്റാണ്ടില്‍ ഒരു കോന്‍സ്ടന്റിന്‍ ചക്രവര്‍ത്തിയും കുറെ കാട്ടുകള്ളന്മാര്‍ പാതിരിയുടെകുപ്പായം അണിഞ്ഞവരും കൂടി കുത്തിക്കുറിച്ച, ബൈബിളും കെട്ടിച്ചമച്ച ഒരു സഭയുമാണ് ! നമ്മുടെ നസറായനു ഇതില്‍ യാതൊരു പങ്കുമില്ലെന്റെ പൊന്നെ ...പക്ഷെ ഇവന്മാരുടെ ഇന്നത്തെ 'കുര്‍ബാനയും കൂദാശയും'വേഷഭൂഷാതികളും' ഒക്കെ കണ്ടു അതിയാനും പിതാവും മാലാഖമാരും സ്വര്‍ഗത്തിലിരുന്നു അങ്കലാപ്പിലാവുകയാണ് ! "വീണ്ടും വരും"എന്നൊക്കെ കാചിയിട്ടു പോയവന്‍ അതിനു അനുമതി ഈയിടെ പിതാവിനോട് ചോദിച്ചു ! ഭേഷായി, അമ്മ മറിയാമും അപ്പനും കൂടി തടയിട്ടു വിലക്കി " അരുതെന്റെ ജേശ്വാ,വേഗം വെടിയൂ മലന്കരയെ ,അവര്‍ നിന്നെ ക്രൂശിലേറ്റും,"അമലയോതി ! " ഒരു തക്സാ മലര്ത്തിവച്ചതു നീട്ടി ചൊല്ലുവാനോ കുരിശില്‍ നീ ജീവന്‍ ത്യാഗക്കുര്ബാനയാക്കി " എന്നൊരു മുടക്ക് ന്യായവും അമ്മ നമ്മുടെ പാവം ഈ ഈശോയുടെ മുന്നില്‍ വച്ചിരിക്കുന്നതിനാല്‍ വീണ്ടും വരവും ക്യാന്‍സല്‍! (അപ്രിയ യാഗങ്ങള്‍ )

    പിന്നെ ജോബി പറഞ്ഞ "അമേരിക്കയിലുള്ള സീറോ മലബാർ സഭയുടെ കീഴിൽ
    പ്രവർത്തിക്കുന്ന ഏതാണ്ട് 90% ത്തോളം വൈദികർ വികാരജീവികളായ കാമവെറിയന്മാരാണ്." ഈ വാചകം നൂറു ശതമാനം ശരിതന്നെയാണ് ! എന്റെ ഒരു കാസില്‍ കാലിഫോര്‍നിയായിലുണ്ട്, അവള് പറഞ്ഞ കുറെ സംഭവങ്ങള്‍ പുറത്തുപറയാന്‍ വയ്യാതെ ഞാന്‍ വിഷമത്തിലായിരുന്നു! കാമവെറി മൂത്ത ചെറുപ്പക്കാരായ കത്തനാരന്മാര്‍ അമേരിക്കയിലെ വിവാഹമോചിത// "വിധവമാരുടെ വീടുകളെ വിഴുങ്ങുന്നതും ", ആവശ്യാനുസരണം ആര്‍ക്കും 'മെയില്‍ സെക്സ് ജോലി' ചെയ്യുകൊടുക്കപ്പെടുന്നതും മറ്റും മറ്റും മനസ്സില്‍ കിടന്നു തികട്ടുമ്പോലാണ് ജോബിയുടെ ഈ കാച്ചു ! ഭേഷ് !!! ;ഇവന്റെയോക്ക് കയ്യില്‍നിന്നും കര്‍ത്താവിന്റെ തിരുശരീരം എന്നാ പേരില്‍ കുര്‍ബാന കൊള്ളാന്‍ നാക്ക് നീട്ടുന്ന നമ്മളാണ് "നിക്രിഷ്ടജീവികള്‍" //അല്ലാതെ പിണറായി വിളിച്ച"മിടുമിടുക്കന്‍" പാതിരിയല്ല!!

    ReplyDelete
  5. This comment has been removed by the author.

    ReplyDelete