Translate

Friday, September 25, 2015

Ecce Homo! ഇതാ ഒരു മനുഷ്യൻ!

Harshan Teeyem's photo.പഴേ പോപ്പ് ജോൺ പോൾ
രണ്ടാമൻ മരിച്ചപ്പോൾ
'ശീതയുദ്ധകാലത്തെ കുരിശേന്തിയ പോരാളി' എന്നാണ് സിഎൻഎൻ വിശേഷിപ്പിച്ചത്.
കൗശലക്കാരനായ ഒരു
പട്ടാളക്കാരനെ ഓർമ്മിപ്പിച്ചു, 
ജോൺ പോൾ രണ്ടാമൻ.

Harshan Teeyem's photo.

കാഴ്ചയിലും പ്രവർത്തിയിലും കർക്കശക്കാരനും യാഥാസ്ഥിതികനുമായ ഹെഡ്മാഹ്റ്ററായിരുന്നു
പിന്നെ വന്ന ബനഡിക്ട് പതിനാറാമൻ.
രണ്ടു പേരോടും സ്നേഹം
തോന്നേണ്ട ഒരു സാഹചര്യവും അവരായിട്ട് ഉണ്ടാക്കിയിട്ടില്ല.

ഏതെങ്കിലും ഒരു പോപ്പിനോട് സ്നേഹം തോന്നും എന്ന് സ്വപ്നത്തിൽ പോലും കരുതീട്ടുമില്ല.
Harshan Teeyem's photo. പക്ഷേ ഫ്രാൻസിസ് മാർപാപ്പ തോൽപ്പിച്ചുകളഞ്ഞു.
കത്തോലിക്കാ സഭയെ കാലത്തിനൊപ്പം നടത്താൻ ശ്രമിക്കുന്നതുകൊണ്ടല്ല.
(ആ ശ്രമത്തിന് എത്ര മെത്രാൻമാർ കെെ കൊടുക്കുമെന്ന് കാത്തിരുന്ന് കാണണം.
നല്ല കത്തോലിക്കൻ
പെറ്റുകൂട്ടണ്ടെന്നു പറഞ്ഞിട്ടിപ്പോ എന്നാ പറ്റി?)

ഞാൻ പറഞ്ഞുവരുന്നത്
വേറെ ചിലതാ........


Harshan Teeyem's photo.
കുരിശുവരയ്ക്കുന്നതിനേക്കാൾ കൂടുതൽ പെരുവിരൽ ഉയർത്തി ആത്മവിശ്വാസം പകരുന്നത് കണ്ടിട്ടില്ലേ..?
അതെനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.
കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുമ്പോഴും ചുംബിക്കുമ്പോഴും
മാർപാപ്പേടെ കണ്ണടയും.
കള്ളമില്ലാതെ കെട്ടിപ്പിടിക്കുന്നകൊണ്ടാ അത്.
പിന്നെ ആശിർവദിക്കുന്നത് കണ്ടിട്ടൊണ്ടോ ..?
ഹൃദയം കൊണ്ടാണെന്ന് മുഖം പറയും.
തോളിൽ കയ്യിട്ട് വാടാ-പോടാ
മട്ടിൽ നിക്കും.
ചെലപ്പോ ആളുകൾ കാണുമെന്ന് കരുതാതെ കരയും.
ആലോചനയിലിരിക്കുന്നത് അഭിനയമല്ലെന്ന് കണ്ണുകൾ കണ്ടാലറിയാം.
പിന്നെ ചിരി,
അതൊരു പൂക്കാലമാ...

ചുരുക്കത്തിൽ, കത്തോലിക്കാ സഭയ്ക്കടിച്ച ബമ്പർ ലോട്ടറിയാ ഫ്രാൻസീസ്പാപ്പാ.
എന്നെങ്കിലും കാണാൻ പറ്റിയാൽ
'ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടേ'
എന്നു ചോദിക്കും.
അപ്പോ പുള്ളി എന്നെ കെട്ടിപ്പിടിച്ചോളും.
ദെെവം മാജിക്കുകാരനല്ലെന്നു
പറഞ്ഞ കൊച്ചു കള്ളാ...
എന്നാലും കത്തോലിക്കാ
സഭക്ക് ഈ ഭാഗ്യമുദിക്കാൻ ... ... !

കളങ്കമില്ലാത്ത നിന്റെ സ്നേഹം!

Harshan Teeyem's photo.
+

1 comment:

  1. പോപ്പിനെ ഒരുകൂസലുമില്ലാതെ "ദെെവം മാജിക്കുകാരനല്ലെന്നു
    പറഞ്ഞ കൊച്ചു കള്ളാ..." എന്ന് വിളിച്ച എന്റെ സക്കരിയാചായന്റെ മനുഷ്യസ്നേഹം ആഴമുള്ളതുതന്നെ ! ആ "കൊച്ചു കള്ളാ"വിളികേട്ടാൽ നമ്മുടെപോപ്പു അച്ചായനെ നിശ്ചയമായും വാരി\പ്പുണരുകതന്നെചെയ്യും ! ദൈവത്തെയറിഞ്ഞ ഒരു പോപ്പ് നയിക്കുന്ന ഈ സഭ ഇന്നെങ്കിലും നന്നായില്ലെങ്കിൽ ഇനിയും കര്ത്താവിനും അത് സാധ്യമല്ല !

    ReplyDelete