Translate

Wednesday, September 2, 2015

KCRM Program report3 comments:

 1. 'സത്യജ്വാല അണഞ്ഞു പോകരുതെ'യെന്ന ഈ ലേഖനം സാമൂഹിക മാറ്റങ്ങൾക്കായി ആഗ്രഹിക്കുന്നവരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. അർജുനന്മാരെപ്പോലുള്ള ഭീരുക്കളുടെ നാട്ടിൽ സത്യത്തിന്റെ കൃഷ്ണ ഗീതമാണ്‌ സത്യ ജ്വാലയും 'അല്മായ ശബ്ദ'വുമെന്ന് തിരിച്ചറിഞ്ഞാൽ വാലും ചുരുട്ടിക്കൊണ്ട് കൗരവ പുരോഹിത മെത്രാൻപട അടിയറവു പറയുമായിരുന്നു. എല്ലാത്തിനും കാലം തന്നെ ഉത്തരം നല്കും.

  ലേഖനത്തിനുള്ളിലെ ഇപ്പന്റെ വികാരപരമായ പ്രസംഗം ഞാൻ പത്തു പ്രാവിശ്യമെങ്കിലും വായിച്ചുകാണും. 'ചെമ്മീൻ' എന്ന ക്ലാസ്സിക്കൽ സിനിമാ എത്ര കണ്ടാലും ഒരിയ്ക്കലും തൃപ്തി വരില്ലായിരുന്നു. അതുപോലെയാണ് 'ശ്രീ ഇപ്പൻ' മഹാനായ ഫ്രാൻസീസ് മാർപ്പാപ്പയെ ഇവിടെ അവതരിപ്പിച്ചത്.ഒരു മാർപ്പാപ്പാ വന്നാൽ കരിംകൊടി കാണിക്കാൻ കരുത്തുള്ള ഇപ്പന്റെ കൈകൾ ഫ്രാൻസീസ് മാർപ്പാപ്പാ വരുമ്പോൾ കൈകൂപ്പി നില്ക്കുമെന്നുള്ള മനോവികാരം എന്റെയുംകൂടി ബലഹീനതയാണ്. കേരളം അഭ്യസ്തവിദ്യയുള്ളവരുടെ നാടാണെന്ന് വിഖ്യാതി നേടിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ജനവും ഒരു രാഷ്ട്രീയ നേതാവിനേയോ ഇടുക്കി മെത്രാനെയോ കണ്ടാൽ കാൽപ്പാദത്തിൽ കമിഴ്ന്നു വീണ് പാദ പൂജ നടത്തുന്നതിന് മടിയില്ലാത്തവരാണ്. എന്നാൽ ഒരു തത്ത്വത്തിൽ വിശ്വസിക്കുന്നവർ ഫ്രാൻസീസ് മാർപ്പാപ്പായുടെ വിപ്ലവ ചിന്താഗതികളെ മാനിക്കും.

  മാർപ്പാപ്പാ ഈ മാസം അമേരിക്കയിൽ വരുന്നുണ്ട്. തിക്കിലും തിരക്കിലും പോയി അദ്ദേഹത്തെ കാണാൻ ആരോഗ്യ സ്ഥിതി അനുവദിക്കാത്തതുകൊണ്ട് 'റ്റീവിയിൽ' കാണാനേ എനിയ്ക്ക് സാധിക്കുള്ളൂ.വർഷങ്ങൾക്കുമുമ്പ് (1978) ജോണ്‍ പോളിനെ ജന പ്രളയത്തിനുള്ളിൽ ന്യൂയോർക്ക് സെന്റ്‌ പാട്രിക്ക് കത്തീഡ്രൽ മുമ്പിൽ കണ്ടതും ഓർക്കു ന്നു. വിശുദ്ധനായ ജോണ്‍ പോളെ, പാർക്കിൻസൻ വന്നു കഷ്ടപ്പെട്ട അങ്ങയെ രക്ഷിക്കാൻ അങ്ങ് സൃഷ്ടിച്ച അഞ്ഞൂറിൽപ്പരം പുണ്യാളൻമാർക്കുപോലും സാധിച്ചില്ല. പാലായിലെ ഒരു കുഗ്രാമത്തിൽ വളർന്ന അല്ഫോൻസായുടെ പേരിൽ ലോകം മുഴുവൻ കത്തീഡ്രൽ ഉയർന്നു. അങ്ങ് കാരണം എത്ര കോടികൾ ചാവറയും അല്ഫൊൻസായും കൊവേന്തക്കാർക്കും പാലാ മെത്രാനും ഉണ്ടാക്കി കൊടുക്കുന്നു. നന്ദിയിലാത്ത ഇവറ്റകളെകൊണ്ട് ദരിദ്ര ജനത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ?

  സഭയിലെ ഒരു പുരോഹിതന്റെ ജീവിതം തീർച്ചയായും ഒരു തടവറ തന്നെ; പതിനാറു വയസ്സിൽ തന്റേതല്ലാത്ത കാരണംകൊണ്ട് സെമിനാരിയിൽ ചേരുന്ന ഓരോരുത്തരും അവരവരുടെ കദന കഥ പറയും. ചില വിരുതന്മാർ സെമിനാരിക്കുള്ളിൽ അകപ്പെട്ടത് നന്നായി. അല്ലെങ്കിൽ അവർ ഇത്തിക്കണ്ണി പരമു, കായംകുളം കൊച്ചുണ്ണിമാരെപ്പോലെ സമൂഹത്തിനു ഭാരമാകുമായിരുന്നു. അവർ പുരോഹിതരോ കന്യാസ്ത്രികളോ അല്ലായിരുന്നെങ്കിൽ പുത്തലി ഭായിയോ, ചമ്പൽ കൊള്ളക്കാരെ പ്പോലെയോ ആകുമായിരുന്നു. സഭ അത്തരക്കാരെ കനിഞ്ഞനുഗ്രഹിച്ച് മെത്രാനോ, പ്രിയോർ ജനറലോ, കോഴ കോളേജിന്റെ അധിപനോ, പാറമുതലാളിമാരുടെയും വനം കൊള്ളക്കാരുടെ ഏജന്റോ ആക്കിക്കൊള്ളും. അക്കൂടെ പിടി കിട്ടാത്ത കുട്ടികളെ പിടുത്തക്കാരായ കലാകാരന്മാരുമുണ്ട്. അത്തരക്കാർക്ക് കലാഭവന്റെ ചുമതല കൊടുക്കുകയോ കുട്ടികളെ പീഡിപ്പിച്ച പിടികിട്ടിയ ജാമ്യമില്ലാ വാറണ്ടിൽ നടക്കുന്നവരെ വരെ ഒളിസ്ഥലങ്ങളിൽ പാർപ്പിക്കുകയോ ചെയ്തു കൊള്ളും.

  പണ്ട് ശ്രീ പുലിക്കുന്നേൽ പറഞ്ഞതുതന്നെയാണ് ഇന്ന് ഫ്രാൻസീസ് മാർപ്പാപ്പാ പറയുന്നതെന്ന ശ്രീ ഇപ്പന്റെ അഭിപ്രായം വാസ്തവമാണ്. രണ്ടു വർഷങ്ങൾക്കു മുമ്പ് ഫ്രാൻസീസ് മാർപ്പാപ്പ പുലിക്കുന്നേലിനെ ഇടപ്പാടിയിൽ വന്ന് ഇക്കാര്യം നേരിട്ട് അഭിനന്ദിച്ച ഒരു ലേഖനം സരസ രൂപത്തിൽ അല്മായ ശബ്ദത്തിൽ ഞാൻ പോസ്റ്റ്‌ ചെയ്തതും ഓർക്കുന്നു. അത് വിവാദമാവുകയും ആ ലേഖനം പിന്നീട് ബ്ലോഗിൽനിന്നു നീക്കം ചെയ്യുകയുമാണുണ്ടായത്.

  "സ്നേഹിച്ച കാമുകി, ജോർജു ബർഗോളിയെ തള്ളി പറഞ്ഞുകൊണ്ട്, 'ജോർജ് നീ ഇനി മേൽ എന്നെ കാണരുതെന്ന് പറഞ്ഞപ്പോൾ' ഹൃദയം പൊട്ടിയ ആ നല്ലവനായ മൻഷ്യൻ 'പുരോഹിത തടവറ' സ്വയം കണ്ടെത്തുകയായിരുന്നു. തടവറയിലും ശുദ്ധ ഹൃദയനായ ഫ്രാൻസീസ് മാർപ്പാപ്പാ വിപ്ലവ ചൈതന്യം പുറപ്പെടുവിച്ചു. ഇടുക്കിയിലെയിലെയും കാഞ്ഞിരപ്പള്ളിയിലെയും മെത്രാന്മാരെപ്പോലുള്ള പോത്തുകളോട് ഈ വേദം ഊതിയാൽ എന്തു പ്രയോജനം ? ഫ്രാൻസീസ് മാർപ്പാപ്പ പാറേപ്പള്ളിലെ കത്തീഡ്രൽ കണ്ടാൽ ചാട്ടവാറെടുത്തു കത്തീഡ്രൽ പുരോഹിതമുതലാളിമാരുടെ പുറത്തിനിട്ടു തല്ലുമായിരുന്നു. ദേവാലയം കള്ളന്മാർക്കും പൂഴ്ത്തി വെപ്പുകാർക്കും കൊള്ളക്കാർക്കുമല്ലെന്ന ക്രിസ്തുവിന്റെ മഹത് വചനം അവരെ ഓർമ്മിപ്പിക്കുമായിരുന്നു.

  ReplyDelete
 2. "സത്യമേവജയതേ"! സത്യം മറവായിരിക്കാം കുറേക്കാലത്തെയ്ക്ക് ,പക്ഷെ സത്യം മരിക്കില്ല ! "സത്യജ്വാല" ലോകമലയാളികള്‍ക്ക് എന്നും പ്രകാശം ചൊരിയുന്ന കേരളത്തിന്റെ ആത്മീക കതിരവനുമായിരിക്കും നിശ്ചയം ! "ഞാന്‍ ഒരു ക്രിസ്ത്യാനിയാണ് "എന്നു സ്വയം അഭിമാനിക്കുന്ന സകലമനസുകളും, സത്യമായും അറിഞ്ഞിരിക്കേണ്ട സത്യങ്ങളാണ് നിത്യവും "സത്യജ്വാല"യായി, ആത്മീയാന്ധതയുടെ ഇരുളറകളിലേയ്ക്ക് ഏതാനും സന്മനസുകള്‍ ദൈവത്തിന്റെ സ്വന്തംനാട്ടില്‍നിന്നും പ്രകാശിപ്പിക്കുന്നത്! കള്ളകത്തനാരുടെ /പോഴന്‍പാസ്ടരുടെ അറിവിന്റെ "കിണറ്റിലെ തവളകളായി" കാലം കടന്നുപോകുന്ന തലമുറകളോടായി "ആത്മീയ അറിവിന്റെ സിന്ധുവിനെ" കാണിച്ചുകൊടുക്കുന്ന ചൂണ്ടുപലകയാണ് "സത്യജ്വാല"! ആ ശാപക്കിണറ്റില്‍ നിന്നും കരകയറാന്‍ പ്രകൃതി ദയവുതോന്നി ഇറക്കിത്തന്ന തൊട്ടിയും കയറുമാണ് തവളജനമേ, ഈ "സത്യജ്വാല"! കത്തോലിക്കാസഭയിലെ ആത്മീയാന്ധകാരം നീക്കാന്‍ തുടങ്ങിയ "ഈ അക്ഷരമാല / വചനപ്രഘോഷണം കേള്‍ക്കുവാന്‍ ഏവരും ചെവി ചായിക്കണമേ" എന്നു കാലം കുഴലൂതി ഇതാ വിളംബരം ചെയ്യുകയാണിന്നു! ഇത് കത്തോലിക്കന്റെ മാത്രം പ്രശ്നമല്ല ! ക്രിസ്തുവിന്റെ പേരില്‍ ജനത്തെ തട്ടിപ്പിനിരയാക്കി സുഖിച്ചു വാഴുന്ന സകലമാന സഭാപ്രസംഗികള്‍ക്കും കുര്ബാന / കൂദാശ തൊഴിലാളികള്‍ക്കും ബാധകമാണ് ! അവരുടെ ചിരകാല അടിമകളായ അജങ്ങള്‍ക്കും ഇത് ബാധകമാണ് ! മലങ്കരയിലെ സകലക്രിസ്തീയ കുടുംബങ്ങളിലും "സ ത്യ ജ്വാ ല "യുടെ ഒരു പ്രതി ആവശ്യമാണ് വരുംതലമുറയുടെ അകക്കണ്ണ് തുറക്കുവാന്‍ ...അഞ്ചുകൊല്ലത്തെയ്ക്ക് വെറും അറുനൂറു രൂപയ്ക്ക് മാസാമാസം ഈ അറിവിന്റെ അക്ഷരക്കൂട്ടു തപാലില്‍ എത്തിക്കുമല്ലോ ! ഉടന്‍ വരിക്കാരാകുവീന്‍ ....നേരത്തേ നേരറിയൂ...

  ReplyDelete
 3. സത്യജ്വാലയെ വെറുതേ വാചികമായി സപ്പോര്ട്ട് ചെയ്ത് പുഷ്ടിപ്പെടുത്താൻ പറ്റുമെന്ന് തോന്നുന്നില്ല. അതിന്റെ പണിപ്പുരയിൽ അദ്ധ്വാനിക്കുന്നവർ സമയവും ഊർജ്ജവും സ്വമനസ്സാലെ ഉപയോഗിക്കുന്നവരാണ് - ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ. എന്നാൽ അതിന്റെ മുദ്രണവും വിതരണവും കാശ് ഒത്തിരി ചെലവാകുന്ന പ്രവൃത്തികളാണ്. സന്മനസ്സും സാമ്പത്തിക സാദ്ധ്യതകളും ഉള്ളവർ ഉദാരമാനസ്സുകൾ കൂടെ ആയാൽ മാത്രമേ കാര്യങ്ങൾ ഒടുകയുള്ളൂ. നാട്ടിലും വിദേശത്തുമുള്ള അഭ്യുദയകാംക്ഷികൾ എത്ര ചെറുതെങ്കിലും ഒരു തുക സത്യജ്വാലയുടെ ബാങ്ക് ആക്കൌണ്ടിലെയ്ക്ക് നിക്ഷേപിക്കണം എന്ന് തന്നെയാണ് പറഞ്ഞുവരുന്നത്. ആ പണം ഏറ്റവും വലിയ ഒരു നന്മചെയ്യുന്നതിനായി മാത്രം വിനിയോഗിക്കപ്പെടും എന്നതിന് യാതൊരു സംശയത്തിനും ഇടമില്ല. ഈ താത്പര്യം പരിഗണിക്കാൻ ധാരാളം പേർ മുന്നോട്ടുവരും എന്ന പ്രത്യാശയോടെയാണ് ഇതെഴുതുന്നത്. സത്യജ്വാല തുടരുകതന്നെ ചെയ്യും.

  ReplyDelete