Translate

Sunday, November 1, 2015

കത്തോലിക്കാസഭ വിട്ടുപോയവരുടെ സംഘടന രൂപീകരിക്കുന്നു. ദയവായി ഇതോന്നു ഷെയർ ചെയ്യണമേ.


     വ്യത്യസ്ത കാരണങ്ങളാൽ കത്തോലിക്കാ സഭയിൽനിന്നും വിട്ടുപോയിട്ടുള്ള ആളുകളുടെ സംഘടന രൂപീകരിക്കുന്നു. കെ സി.ആർ എം ന്റെ(കേരളാ കത്തോലിക്കാ നവീകരണ പ്രസ്ഥാനം) നേതൃത്വത്തിൽ രൂപീകരിക്കുന്ന സംഘടനയിൽ വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും അംഗങ്ങളാകാം .നിലവിൽ അതാത് ഗ്രൂപ്പുകളിൽ നിലനിൽക്കുന്ന വിശ്വാസജീവിതത്തെ അംഗീകരിച്ചുകൊണ്ടുള്ള ഫെഡറൽ സംവിധാനവും സംഘടനയ്ക്കുണ്ടാകും. സഭവിട്ടു പുറത്തുപോയിട്ടുള്ളവരുടെ ആത്മീയവും ഭൗതീകവുമായ ഉന്നമനം ലക്ഷ്യമാക്കി രൂപീകരിക്കുന്ന പുതിയ സംഘടനയിൽ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും കത്തോലിക്കാസഭാവിശ്വാസജീവിതത്തോട് ചേർത്തുനിർത്തുവാനും ചേർന്നുനില്ക്കുവാനും ആഗ്രഹിക്കുന്ന അംഗങ്ങൾക്കും ആഗ്രഹിക്കുന്ന പക്ഷം സംഘടനയിൽചേരാം .

കഴിഞ്ഞമാസം റോമിൽ നടന്ന ഫാമിലി സിനഡിന്റെ സന്ദേശം ഇത്തരം സംഘടനകളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നു. യേശുവിൽ ഒന്നാകുവാനുള്ള ഈ ക്രൈസ്തവദർശനത്തിൽ സഹകരിക്കുവാനും സഹായിക്കുവാനും സഭാനേതൃത്വത്തിലും പുറത്തുമുള്ള ബഹുമാന്യ പുരോഹിതരുടെയും ഗ്രൂപ്പ് ലീഡർമാരുടെയും പാസ്റ്റർമാരുടെയും മറ്റ് സന്യസ്തരുടെയും പ്രത്യേകിച്ച് അഭിവന്ധ്യപിതാക്കന്മാരുടെയും അകമഴിഞ്ഞ പിന്തുണ കെ സി.ആർ എം ന് ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്.

പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ഊർജ്ജം ഉൾക്കൊണ്ട് പ്രകാശിതമായ കത്തോലിക്കാ സഭയിൽ നവീകരണത്തിന്റെ പാതയിലൂടെ സഭയുടെ ആത്മീയചൈതന്യത്തെ വീണ്ടെടുക്കുന്നതിനുവേണ്ടി നടത്തുന്ന കെ സി.ആർ എം ന്റെ പരിശ്രമങ്ങളിൽ എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുകയാണ്.
കത്തോലിക്കാ സഭയിലെ സന്യാസം വിട്ടു പുറത്തു വന്ന വൈദീകരുടെയും കന്യാസ്ത്രീകളുടെയും  ഉന്നമനത്തിനായി ദേശീയതലത്തിൽ അവരെ സംഘടിപ്പിച്ച് കെ സി.ആർ എം- പ്രീസ്റ്റ് ആൻഡ് എക്‌സ്പ്രീസ്റ്റ് നൺസ് അസ്സോസിയേഷൻ എന്ന സംഘടനക്ക് രൂപംനല്കി പ്രവർത്തിച്ചുവരുന്നു. ക്‌നാനായ വിഭാഗത്തിലെ രക്തശുദ്ധിവാദത്തിന്റെ പേരിൽ സഭയിൽനിന്നും  പുറത്താക്കപ്പെട്ട നിഷ്‌ക്കളങ്കരായ പതിനായിരക്കണക്കിന് സഹോദരങ്ങൾക്ക് കെ സി.ആർ എം പിന്തുണ നൽകിവരുന്നു. സഭയിലെ വിശ്വാസികൾക്കുണ്ടാകുന്ന കൗദാശികവും ആത്മീകവും ഭൗതീകവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പിന്തുണയും  കെ സി.ആർ എം നൽകിവരുന്നു.  നല്ലവരായ മുഴുവൻ ആളുകളും ഈ സന്ദേശം പരമാവധി ആളുകളിലെത്തിക്കുവാൻ സഹാകരിക്കണമെന്ന്  കെ സി.ആർ എം അഭ്യർത്ഥിക്കുകയാണ്.

 നന്മയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുഷ്പദളങ്ങൾ സന്ദേശങ്ങളായി കൈമാറാം .യേശുവിനോട്‌ചേർന്ന് ഈ ദൗത്യത്തിൽ നമുക്കും പങ്കാളികളാകാം  പുതുതായി രൂപീകരിക്കുന്ന സംഘടനയിൽ അംഗങ്ങളാകാനാഗ്രഹിക്കുന്ന വ്യക്തികളും ഗ്രൂപ്പുകളും താഴെപ്പറയുന്ന ഫോൺനമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.


                                         .റെജി ഞള്ളാനി.
                                        കെ. സി. ആർ, എം,
                      സംസ്ഥാന 
  ഓർഗനൈസിംഗ സെക്രട്ടറി.  
 ഫോൺ.

.റെജി ഞള്ളാനി. 9447105070. 04868273169 ജോർജ്ജ് മൂലേച്ചാലിൽ,9497088904. കെ.കെ. ജോസ് കണ്ടത്തിൽ. 8547573730.  മാത്യൂ തറക്കുന്നേൽ 9495188610  സി. വി. സെബാസ്റ്റ്യൻ. 9496128188. ജോസ് നെടുംങ്കണ്ടം.9446409371.  സി.സി. ബേബിച്ചൻ. 9446343282. ജോർജ്ജ് . 8281526649 ജോസഫ് വെളുവിൽ. 9895420830.


                                       

1 comment:

  1. "ശര്‍ദ്ദിച്ചതു ഭക്ഷിക്കരുതെന്നു" അറിയാവുന്നവര്‍ ആരുംതന്നെ, "അയല്‍ക്കാരനെ സ്നേഹിക്കുവീന്‍ "എന്ന ക്രിസ്തു വചനം കേട്ടവരില്‍ ഒരുവന്‍ പോലും നില്‍ക്കുന്നിടത്ത് നിൽക്കുന്നതിനുപകരം, വീണ്ടും ചായത്തൊട്ടികളില്‍ മാറിമാറി ചാടുന്ന കുരങ്ങനെപ്പോലെ ഇനിയും മതം മാറുകയില്ല(തൊട്ടിയില്‍ ചാടികള്‍ ആവികയില്ല) ! മാറണം ,പിതാക്കന്മാര്‍ക്കു പറ്റിയ ആനയബദ്ധത്തെ തിരുത്തുവാന്‍ വേണ്ടി, "ഭഗവത് ഗീതയും,ഉപനിഷത്തുകളും" ഹൃദയതലത്തിൽ സ്ഥിതീകരിക്കണം; ചിന്തകളെ മാറ്റുവാനായി ,ജീവിതവീക്ഷണം മാറ്റുവാനായി സനാതന മതബോധത്തിലേക്ക് മനസിനെ വീണ്ടും ഉയര്‍ത്തണം !ആത്മീയതയില്‍ എത്തിയ മനസുകള്‍ക്കിനിയും അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ ആരാണ് വിലക്കു കല്പ്പിക്കുക ? ദൈവത്തെ എഴാംകൂലിയാക്കി എഴുതിയുണ്ടാക്കിയ കാനോന്‍ നിയമങ്ങളും, സ്വയം ദൈവത്തിന്റെ പിതാവുമായ പാതിരിമാരുടെ പീഡനം മടുത്തു ഒരിക്കല്‍ "സഭ" വെറുത്തു പോയവര്‍ ഇനിയും ആയിരിക്കുന്നുടത്തു നിന്നുതന്നെ ക്രിസ്തുവിനെ അനുകരിക്കുന്നവരായാല്‍ മതി ! അതാണ്‌ ക്രിസ്തീയത!

    ReplyDelete